x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​ത്തും ഷി​ഗെ​ല്ല; ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു


Published: June 11, 2026 11:39 AM IST | Updated: June 11, 2026 11:39 AM IST

കൊ​ല്ലം: കൊ​ല്ലം ജി​ല്ല​യി​ലും ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​രു​വ​രും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ര​വൂ​ർ, പാ​ല​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

നി​ല​വി​ൽ ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വ​യ​നാ​ട് ജി​ല്ല​യി​ൽ നി​ല​വി​ൽ എ​ട്ട് കു​ട്ടി​ക​ൾ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്. നേ​ര​ത്തേ കോ​ഴി​ക്കോ​ട്ട് ഷി​ഗെ​ല്ല ബാ​ധി​ച്ച് നാ​ല​ര വ​യ​സു​കാ​രി മ​രി​ച്ചി​രു​ന്നു.

Tags : shigella Kollam

Recent News

Corehub Up