x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗാളിൽ ഒരു തൃണമൂൽ എംപികൂടി രാജിവച്ചു


Published: June 11, 2026 12:03 PM IST | Updated: June 11, 2026 12:03 PM IST

കോൽക്കത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​സ​ന്ധി തു​ട​രു​ന്നു. പ്ര​കാ​ശ് ചി​ക് ബ​രൈ​ക് രാ​ജ്യ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ചു. രാ​ജി​വ​യ്ക്കു​ന്ന മൂ​ന്നാ​മ​ത്തെ തൃ​ണ​മൂ​ൽ എം​പി​യാ​ണ് ഇ​ദ്ദേ​ഹം. രാ​ജ്യ​സ​ഭാ​ധ്യ​ക്ഷ​ൻ സി.​പി. രാ​ധാ​കൃ​ഷ്ണ​നാ​ണ് രാ​ജി സ​മ​ർ​പ്പി​ച്ച​ത്.

നേ​ര​ത്തെ, തൃ​ണ​മൂ​ൽ എം​പി​മാ​രാ​യ സു​കേ​ന്ദു ശേ​ഖ​ർ റോ​യ്, സു​ഷ്മി​ത ദേ​ബ് എ​ന്നി​വ​ർ രാ​ജി​വ​ച്ചി​രു​ന്നു. ഇ​തോ​ടെ, രാ​ജ്യ​സ​ഭ​യി​ലെ തൃ​ണ​മൂ​ൽ പാ​ർ​ട്ടി​യു​ടെ അം​ഗ​ബ​ലം 10 ആ​യി കു​റ​ഞ്ഞു. മ​മ​ത ബാ​ന​ർ​ജി​യു​ടെ വി​ശ്വ​സ്ത സ​ഹാ​യി സു​ഖേ​ന്ദു ശേ​ഖ​ർ റോ​യി​യു​ടെ രാ​ജി​യോ​ടെ​യാ​ണ് ടി​എം​സി പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​ത്

അ​ടു​ത്ത ആ​ഴ്ച​യ്ക്കു​ള്ളി​ൽ മൂ​ന്ന് ടി​എം​സി രാ​ജ്യ​സ​ഭാ എം​പി​മാ​ർ കൂ​ടി രാ​ജി​വ​ച്ചേ​ക്കാ​മെ​ന്നും ഇ​ത് പാ​ർ​ട്ടി​യു​ടെ പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കു​മെ​ന്നും വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

Tags : TMC Prakash Baraik Rajya Sabha MP

Recent News

Corehub Up