x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​പ: ആ​രോ​ഗ്യ​മ​ന്ത്രി​യെ ട്രോ​ളി വീ​ണാ ജോ​ർ​ജ്


Published: June 11, 2026 02:25 PM IST | Updated: June 11, 2026 02:27 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി പൊ​രു​താ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത് മു​ൻ ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍​ജ്. പൂ​നെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ൽ നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി കാ​ത്തു​നി​ൽ​ക്കാ​തെ, നി​ല​വി​ലെ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടി​യ​ന്തി​ര പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്ക​ണ​മെ​ന്ന് വീ​ണ ഫേസ്ബുക്ക് പോസ്റ്റിൽ ആ​വ​ശ്യ​പ്പെ​ട്ടു.

രോ​ഗി​ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഷി​ഗെ​ല്ല രോ​ഗം സം​സ്ഥാ​ന​ത്ത് പ​ട​രു​ന്ന സാ​ഹ​ച​ര്യ​വും അ​തീ​വ ഗൗ​ര​വ​ത്തോ​ടെ കാ​ണ്ടേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി കു​റി​ച്ചു.

ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ര​യു​മ​ധി​കം ഷി​ഗെ​ല്ല കേ​സു​ക​ൾ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​കു​ന്ന​ത് . കു​ഞ്ഞു​ങ്ങ​ൾ , പ്രാ​യ​മു​ള്ള​വ​ർ , മ​റ്റു രോ​ഗ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​വ​രി​ൽ ഷി​ഗെ​ല്ല ഗു​രു​ത​ര​മാ​കും . രോ​ഗ​ത്തി​ന്‍റെ സാ​മൂ​ഹി​ക വ്യാ​പ​നം കൂ​ടു​ത​ൽ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും വീ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം നി​പ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഇ​ന്ന​ത്തെ ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ന​ട​ത്തി​യ പ​ഴ​യൊ​രു പ്ര​സം​ഗം പ​ല​രും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് വീ​ണ ജോ​ർ​ജ് പോ​സ്റ്റി​ൽ പ​രാ​മ​ർ​ശി​ച്ചു. എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് ഒ​ന്നും എ​ഴു​തു​ന്നി​ല്ലെ​ന്നും ശ​രി​തെ​റ്റു​ക​ൾ കാ​ലം തെ​ളി​യി​ക്ക​ട്ടെ​യെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

 

Tags : Veena George K Muraleedharan

Recent News

Corehub Up