x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍​വം കു​ഴി​മ​യം, പ​രാ​തി​ക്ക് പി​ന്നാ​ലെ പാ​ച്ച് വ​ര്‍​ക്ക്; അ​ങ്ക​മാ​ലി റോ​ഡി​ലെ കു​ഴി​ക​ള്‍ അ​ട​ച്ചു


Published: June 11, 2026 02:57 PM IST | Updated: June 11, 2026 02:57 PM IST

കൊ​ച്ചി: കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ട്ട​തോ​ടെ അ​ങ്ക​മാ​ലി എം​സി റോ​ഡി​ല്‍ രൂ​പ​പ്പെ​ട്ട കു​ഴി​ക​ള്‍ അ​ട​ച്ചു. മ​ഴ​ക്കാ​ല​ത്ത് കു​ഴി​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യി മാ​റി​യി​രു​ന്നു. കു​ഴി​യി​ല്‍ ചാ​ടാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ക്കു​ന്ന വ​ണ്ടി​ക​ളും അ​പ​ക​ട​ത്തി​ല്‍ പെ​ട്ടി​രു​ന്നു.

അ​ടി​യ​ന്ത​ര​മാ​യി കു​ഴി​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​വൈ. ഏ​ല്യാ​സ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് റോ​ഡി​ലെ കു​ഴി​ക​ള്‍ പാ​ച്ച് വ​ര്‍​ക്ക് ന​ട​ത്തി അ​ട​യ്ക്കാ​ന്‍ ആ​രം​ഭി​ച്ച​ത്. ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യാ​ണ് കു​ഴി​ക​ള്‍ അ​ട​ച്ച​ത്.

Tags : Potholes Angamaly Road closed

Recent News

Corehub Up