Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Potholes

Thiruvananthapuram

കു​ണ്ടും കു​ഴി​യു​മാ​യി കാ​വ​ല്ലൂ​ര്‍ റോ​ഡ്

പേ​രൂ​ര്‍​ക്ക​ട: കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന കാ​വ​ല്ലൂ​ര്‍ റോ​ഡി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കു​പോ​ലും സ​ഞ്ച​രി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ. വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ണ​റ​ക്കോ​ണം ജം​ഗ്ഷ​നി​ല്‍​നി​ന്നും കൊ​ടു​ങ്ങാ​നൂ​ര്‍, തോ​പ്പു​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കാ​ന്‍ സാ​ധി​ക്കു​ന്ന 300 മീ​റ്റ​ര്‍ നീ​ളു​ന്ന റോ​ഡാ​ണ് ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന​ത്.

കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും ഹെ​വി വാ​ഹ​ന​ങ്ങ​ളും ടോ​റ​സ് ലോ​റി​ക​ളും ഉ​ള്‍​പ്പെ​ടെ സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണ് ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യ റീ​ടാ​റിം​ഗ് ഉ​ണ്ടാ​യാ​ല്‍ മാ​ത്ര​മേ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നാ​കൂ. റോ​ഡി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടാ​ൽ താ​ത്കാ​ലി​ക ഒ​ട്ടു​സൂ​ത്രം മാ​ത്ര​മാ​ണി​വി​ടെ ന​ട​ത്തു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Kerala

മ​ഴ പെ​യ്താ​ല്‍ റോ​ഡി​ൽ കു​ഴി​ക​ളു​ണ്ടാ​കും; ഇ​ത് കേ​ര​ള​മാ​ണ്: മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍

തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കാ​ല​ത്ത് റോ​ഡി​ൽ രൂ​പ​പ്പെ​ടു​ന്ന കു​ഴി​ക​ളെ പ​റ്റി​യു​ള്ള പ്ര​ശ്നം ഉ​ന്ന​യി​ച്ച കു​ന്ന​ത്തൂ​ര്‍ എം​എ​ല്‍​എ ഉ​ല്ലാ​സി​ന് സ​ഭ​യി​ല്‍ മ​റു​പ​ടി​യു​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍. ഇ​ത് കേ​ര​ള​മാ​ണെ​ന്നും മ​ഴ പെ​യ്താ​ല്‍ കു​ഴി​ക​ളു​ണ്ടാ​കു​മെ​ന്നു​മാ​യി​രു​ന്നു പി.​കെ. ബ​ഷീ​റി​ന്‍റെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍.

കു​ന്ന​ത്തൂ​ര്‍ എം​എ​ല്‍​എ ഉ​ല്ലാ​സ് കു​ഴി​യെ പ​റ്റി സൂ​ചി​പ്പി​ച്ചു. മ​ഴ​ക്കാ​ല​മാ​യാ​ല്‍ റോ​ഡി​ല്‍ കു​ഴി​യു​ണ്ടാ​വും. കേ​ര​ള​മാ​ണി​ത്. കോ​ണ്‍​ട്രാ​ക്ട് കൊ​ടു​ത്ത് പാ​ച്ച് വ​ര്‍​ക്ക് ഒ​ക്കെ ചെ​യ്ത് അ​ത് ന​ന്നാ​ക്കാം.

പി​ന്നെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. ഇ​റാ​ന്‍–​അ​മേ​രി​ക്ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​പ്പോ​ള്‍ ടാ​റി​നും മ​റ്റീ​രി​യ​ല്‍​സി​നും വി​ല കൂ​ടി​യി​ട്ടു​ണ്ട്. അ​ത് ഒ​രു സ​ത്യ​മാ​ണ്. ന​മ്മ​ള്‍ വ​ന്നി​ട്ട് ഒ​രു മാ​സ​വും അ​ഞ്ചോ ആ​റോ ദി​വ​സ​വും ആ​യി​ട്ടു​ള്ളൂ. പ്ര​ശ്ന​ങ്ങ​ളൊ​ക്കെ പ​രി​ഹ​രി​ക്കു​മെ​ന്നും പി.​കെ. ബ​ഷീ​ർ പ​റ​ഞ്ഞു.

Kerala

സ​ര്‍​വം കു​ഴി​മ​യം, പ​രാ​തി​ക്ക് പി​ന്നാ​ലെ പാ​ച്ച് വ​ര്‍​ക്ക്; അ​ങ്ക​മാ​ലി റോ​ഡി​ലെ കു​ഴി​ക​ള്‍ അ​ട​ച്ചു

കൊ​ച്ചി: കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ട്ട​തോ​ടെ അ​ങ്ക​മാ​ലി എം​സി റോ​ഡി​ല്‍ രൂ​പ​പ്പെ​ട്ട കു​ഴി​ക​ള്‍ അ​ട​ച്ചു. മ​ഴ​ക്കാ​ല​ത്ത് കു​ഴി​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യി മാ​റി​യി​രു​ന്നു. കു​ഴി​യി​ല്‍ ചാ​ടാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ക്കു​ന്ന വ​ണ്ടി​ക​ളും അ​പ​ക​ട​ത്തി​ല്‍ പെ​ട്ടി​രു​ന്നു.

അ​ടി​യ​ന്ത​ര​മാ​യി കു​ഴി​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​വൈ. ഏ​ല്യാ​സ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് റോ​ഡി​ലെ കു​ഴി​ക​ള്‍ പാ​ച്ച് വ​ര്‍​ക്ക് ന​ട​ത്തി അ​ട​യ്ക്കാ​ന്‍ ആ​രം​ഭി​ച്ച​ത്. ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യാ​ണ് കു​ഴി​ക​ള്‍ അ​ട​ച്ച​ത്.

District News

ത​ളി​ക്കു​ളം - മു​റ്റി​ച്ചൂ​ർ റോ​ഡി​ലെ കു​ഴി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു

ത​ളി​ക്കു​ളം: മു​റ്റി​ച്ചൂ​ർ പാ​ല​ത്തി​നെ ദേ​ശീ​യ പാ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​കു​ന്ന ത​ളി​ക്കു​ളം - മു​റ്റി​ച്ചൂ​ർ റോ​ഡി​ലെ കു​ഴി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ത​ളി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മ​റ്റൊ​രു ഭാ​ഗം നാ​ട്ടി​ക പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കീ​ഴി​ലാ​ണ്. 400 മീ​റ്റ​ർ മാ​ത്രം നീ​ള​മു​ള്ള റോ​ഡി​ന്‍റെ പ​കു​തി​യി​ല​ധി​കം ഭാ​ഗം പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ൽ യാ​ത്ര ദു​ഷ്ക​ര​മാ​ണ്.

മ​ഴ പെ​യ്ത​തോ​ടെ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും പ​തി​വാ​യി. വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ എ​ടു​ത്ത കു​ഴി അ​ട​ക്കു​ക​യോ മെ​റ്റ​ലിം​ഗ് ന​ട​ത്തി ടാ​റിം​ഗ് ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഇ​തു​മൂ​ലം ര​ണ്ടു ഭാ​ഗ​ത്തുനി​ന്നും ഒ​രേ സ​മ​യം വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​ണ്. വ​ലി​യ ടി​പ്പ​ർ പോ​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ ചാ​ടു​മ്പോ​ൾ സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ വ​രെ ഇ​തി​ന്‍റെ പ്ര​ക​മ്പ​നം ഉ​ണ്ടാ​കു​ന്ന​താ​യും പ​റയുന്നു.

സ്കൂ​ൾ തു​റ​ക്കാ​ൻ ആ​ഴ്ച​ക​ൾ മാ​ത്രം ബാക്കി നി​ൽ​ക്കേ പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ അ​പ​ക​ട​ത്തി​ൽ പെ​ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക​ൾ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നോ കു​ഴി​ക​ൾ അ​ട​യ്ക്കാ​നോ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

District News

അ​പ​ക​ട​ക്കെ​ണി​യായി റോ​ഡി​ല്‍ കു​ഴി

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ടൗ​ണി​നെ പ​ച്ച​ടി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ൽ അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി കു​ഴി. പ​ച്ച​ടി ജം​ഗ്ഷ​നി​ല്‍നി​ന്ന് ഏ​താ​നും മീ​റ്റ​റു​ക​ള്‍ ദൂ​രെ പാ​ത​യു​ടെ കു​റു​കെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്ലാ​ബ് പൊ​ട്ടി​യാ​ണ് കു​ഴി രൂ​പ​പ്പെ​ട്ടിരിക്കുന്നത്. നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന റോഡിൽ കു​ഴി രൂ​പ​പ്പെ​ട്ട് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍ ക​ല്ലു​ക​ള്‍ ഇട്ട​തു മാ​ത്ര​മാ​ണ് ആ​കെ ചെ​യ്തി​ട്ടു​ള്ള​ത്. ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജ്, സ്‌​കൂ​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ​യു​ണ്ട്. വീ​തി കു​റ​ഞ്ഞ റോ​ഡി​ല്‍ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന സ​മ​യം ഗ​ര്‍​ത്തം ഒ​ഴി​വാ​ക്കി പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. പൊ​ട്ടി​യ സ്ലാ​ബ് മാ​റ്റി അ​പ​ക​ട​ം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

District News

ഫൂട്പാ​ത്തി​ൽ കു​ഴി​ക​ൾ ; കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി ഫൂട്ട്ബോ​ൾ റോ​ഡി​ലും ഗാ​ന്ധി ജം​ഗ്ഷ​ൻ പ​രി​സ​ര​ത്തു​മാ​യി ഫൂട്പാ​ത്തി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണ്.

ഗാ​ന്ധി ജം​ഗ്ഷ​നി​ൽ റോ​ഡി​ന്‍റെ ഒ​രു വ​ശം പൊ​ളി​ഞ്ഞ് താ​ഴ്ന്ന​തും റോ​ഡി​ന്‍റെ വീ​തി കു​റ​വാ​യ​തും മൂ​ലം വാ​ഹ​ന​ങ്ങ​ൾ തി​രി​ഞ്ഞു പോ​കു​ന്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന ഫൂട്പാ​ത്തി​ലാ​ണ് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്. കു​ഴി​ക​ൾ മൂ​ലം അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​ച്ച​തോ​ടെ സ്ഥ​ല​ത്ത് ക​ട്ട​ക​ളും ക​ന്പു​ക​ളും വ​ച്ച് താ​ത്ക്കാ​ലി​ക​മാ​യി അ​പാ​യ സി​ഗ്ന​ൽ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

എ​ങ്കി​ലും തി​ര​ക്കേ​റി​യ ഈ ​ഭാ​ഗ​ത്ത് അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത പ​ക്ഷം വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ല​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ഉ​ട​ൻ ഇ​ട​പെ​ട്ട് ഫൂട്പാ​ത്ത് പു​ന​ർ​നി​ർ​മി​ക്കു​ക​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up