ബംഗളൂരു: കർണാടകയിൽ നിന്നുള്ള നാല് രാജ്യസഭാ സീറ്റുകളിലേക്കും സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ മൂന്ന് കോൺഗ്രസ് സ്ഥാനാർഥികളും ഒരു ബിജെപി സ്ഥാനാർഥിയുമാണ് പാർലമെന്റിന്റെ ഉപരിസഭയിലേക്ക് എത്തിയത്.
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ഇവരെ വിജയികളായി പ്രഖ്യാപിച്ചത്. ഒരു സ്വതന്ത്ര സ്ഥാനാർഥിയുടെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളിയതോടെ മത്സരരംഗത്ത് നാല് പേർ മാത്രമായി ചുരുങ്ങുകയായിരുന്നു.
രാജ്യസഭയിലേക്ക് വീണ്ടും നാമനിർദേശം ചെയ്യപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് മാധ്യമ-പ്രചാരണ വിഭാഗം ചെയർമാൻ പവൻ ഖേര, എഐസിസി സെക്രട്ടറി മൻസൂർ അലി ഖാൻ, ബിജെപി സ്ഥാനാർഥി ഫ. എം. നാഗരാജ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥികൾ.
നിലവിലെ രാജ്യസഭാ അംഗങ്ങളായ ഇരണ്ണ കദാഡി, നാരായണ കൊരഗപ്പ (ഇരുവരും ബിജെപി), മല്ലികാർജുൻ ഖാർഗെ (കോൺഗ്രസ്), മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ (ജെഡിഎസ്) എന്നിവരുടെ കാലാവധി ജൂൺ 25-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്.
വിജയികളെ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മറ്റ് മുതിർന്ന നേതാക്കളും അഭിനന്ദിച്ചു. തെരഞ്ഞെടുക്കപ്പെട്ട പ്രതിപ്രതികൾ പാർലമെന്റിൽ കർണാടകയുടെ താത്പര്യങ്ങൾക്കായി ശക്തമായി ശബ്ദമുയർത്തുമെന്ന് ശിവകുമാർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
Tags : Mallikarjun Kharge Pawan Khera Rajysabha Latest News