Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajysabha

ഹ​രി​യാ​ന​യി​ൽ അ​ഞ്ച് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ; രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്തെ​ന്ന് പ​രാ​തി

ച​ണ്ഡീ​ഗ​ഡ്: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച് ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​ക്ക് വോ​ട്ട് ചെ​യ്ത അ​ഞ്ച് എം​എ​ൽ​എ​മാ​രെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ അ​നു​മ​തി​യോ​ടെ ഹ​രി​യാ​ന പി​സി​സി അ​ധ്യ​ക്ഷ​ൻ റാ​വു ന​രേ​ന്ദ​ർ സിം​ഗാ​ണ് ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ച​ത്.

ഷെ​ല്ലി ചൗ​ധ​രി (നാ​രാ​യ​ൺ​ഗ​ഡ്), രേ​ണു ബാ​ല (സാ​ധൗ​റ), മു​ഹ​മ്മ​ദ് ഇ​ല്ല്യാ​സ് (പു​നാ​ന), മു​ഹ​മ്മ​ദ് ഇ​സ്ര​യേ​ൽ (ഹാ​ത്തി​ൻ),ജ​ർ​നൈ​ൽ സിം​ഗ് (ര​തി​യ) എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി ക​രം​വീ​ർ സിം​ഗ് ബൗ​ദ്ധി​ന് വോ​ട്ട് ചെ​യ്യാ​നാ​യി​രു​ന്നു പാ​ർ​ട്ടി ന​ൽ​കി​യി​രു​ന്ന നി​ർ​ദ്ദേ​ശം. എ​ന്നാ​ൽ ഇ​ത് ലം​ഘി​ച്ച് ഇ​വ​ർ ബി​ജെ​പി​യു​ടെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​ക്ക് വോ​ട്ട് ചെ​യ്ത​താ​യി അ​ച്ച​ട​ക്ക സ​മി​തി ക​ണ്ടെ​ത്തി.

ക്രോ​സ് വോ​ട്ടിം​ഗ് ന​ട​ന്നെ​ങ്കി​ലും ഇ​ത് മ​റി​ക​ട​ന്ന് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി ക​രം​വീ​ർ സിം​ഗ് ബൗ​ദ്ധ് വി​ജ​യി​ച്ചു. മ​റ്റൊ​രു സീ​റ്റി​ൽ ബി​ജെ​പി​യു​ടെ സ​ഞ്ജ​യ് ഭാ​ട്ടി​യ​യും വി​ജ​യം ഉ​റ​പ്പി​ച്ചു. ത​ങ്ങ​ൾ പാ​ർ​ട്ടി സ്ഥാ​നാ​ർ​ത്ഥി​ക്ക് ത​ന്നെ​യാ​ണ് വോ​ട്ട് ചെ​യ്ത​തെ​ന്നാ​ണ് ഷെ​ല്ലി ചൗ​ധ​രി, രേ​ണു ബാ​ല, ജ​ർ​നൈ​ൽ സിം​ഗ് എ​ന്നി​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ മു​ഹ​മ്മ​ദ് ഇ​ല്ല്യാ​സ്, മു​ഹ​മ്മ​ദ് ഇ​സ്ര​യേ​ൽ എ​ന്നി​വ​ർ പാ​ർ​ട്ടി ന​ൽ​കി​യ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​കാ​ൻ ത​യ്യാ​റാ​യി​ല്ല.

പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് ഹ​രി​യാ​ന പി​സി​സി വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ ത​ല​ത്തി​ൽ വ​നി​താ സം​വ​ര​ണ ബി​ല്ലി​നെ ചൊ​ല്ലി കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും ത​മ്മി​ൽ വാ​ക്പോ​ര് തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഹ​രി​യാ​ന​യി​ലെ ഈ ​ആ​ഭ്യ​ന്ത​ര പ്ര​തി​സ​ന്ധി പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി​യാ​കു​ന്ന​ത്.

 

Latest News

Corehub Up