x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യ​സ​ഭ​യും ക​ട​ന്ന് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ അ​മെ​ൻ​ഡ്മെ​ന്‍റ് ബി​ൽ; ച​രി​ത്ര​പ​ര​മാ​യ മാ​റ്റ​ങ്ങ​ളു​മാ​യി പു​തി​യ നി​യ​മം


Published: March 25, 2026 07:06 PM IST | Updated: March 25, 2026 07:06 PM IST

ന്യൂ​ഡ​ൽ​ഹി: ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​വും സു​ര​ക്ഷ​യും ല​ക്ഷ്യ​മി​ട്ടു​ള്ള 'ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി ബി​ൽ-2026' പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ലോ​ക്‌​സ​ഭ പാ​സാ​ക്കി​യ ബി​ല്ലി​ന് ബു​ധ​നാ​ഴ്ച രാ​ജ്യ​സ​ഭ​യും അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ ബി​ൽ നി​യ​മ​മാ​കു​ന്ന​തി​ലേ​ക്കു​ള്ള നി​ർ​ണാ​യ​ക ക​ട​മ്പ ക​ട​ന്നു.

ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ൾ​ക്കെ​തി​രെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഗൗ​ര​വം അ​നു​സ​രി​ച്ച് ശി​ക്ഷാ ന​ട​പ​ടി​ക​ൾ ക്ര​മീ​ക​രി​ക്കാ​ൻ പു​തി​യ ഭേ​ദ​ഗ​തി വ്യ​വ​സ്ഥ ചെ​യ്യു​ന്നു. ഉ​പ​ദ്ര​വ​ത്തി​ന്‍റെ തീ​വ്ര​ത​യ​നു​സ​രി​ച്ച് കു​റ്റ​വാ​ളി​ക​ൾ​ക്ക് ക​ർ​ശ​ന ശി​ക്ഷ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളു​ടെ നി​യ​മ​പ​ര​മാ​യ നി​ർ​വ​ച​ന​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടു​ണ്ട്. തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ന​ൽ​കു​ന്ന പ്ര​ക്രി​യ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കാ​നും മെ​ഡി​ക്ക​ൽ ബോ​ർ​ഡു​ക​ളു​ടെ ഘ​ട​ന പ​രി​ഷ്ക​രി​ക്കാ​നും ബി​ല്ലി​ൽ നി​ർ​ദേ​ശ​മു​ണ്ട്.

സ​മൂ​ഹ​ത്തി​ൽ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വി​ഭാ​ഗം നേ​രി​ടു​ന്ന വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി മ​ന്ത്രി വീ​രേ​ന്ദ്ര കു​മാ​ർ പ​റ​ഞ്ഞു. 'സ​ബ്കാ സാ​ത്ത്, സ​ബ്കാ വി​കാ​സ്' എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ല്ലി​ലെ ചി​ല വ്യ​വ​സ്ഥ​ക​ൾ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ സ​മൂ​ഹ​ത്തി​ന്‍റെ സ്വ​യം നി​ർ​ണ​യാ​വ​കാ​ശ​ത്തെ ബാ​ധി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം ബി​ൽ സെ​ല​ക്ട് ക​മ്മി​റ്റി​ക്ക് വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ശ​ബ്ദ​വോ​ട്ടോ​ടെ സ​ഭ അ​ത് ത​ള്ളി.

 

Tags : Rajysabha Transgender Amendment Bill Latest News

Recent News

Corehub Up