x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ദാ​ന​ന്ദ​ൻ മാ​സ്റ്റ​റു​ടെ രാ​ജ്യ​സ​ഭാ പ്ര​വേ​ശം: 'വൈ​ദ​ഗ്ധ്യം അ​ള​ക്കാ​ൻ കോ​ട​തി​ക്കാ​വി​ല്ല'; ഹ​ർ​ജി​യി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി


Published: February 25, 2026 02:59 PM IST | Updated: February 25, 2026 02:59 PM IST

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ബി​ജെ​പി നേ​താ​വ് സി. ​സ​ദാ​ന​ന്ദ​ൻ മാ​സ്റ്റ​റെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്ത​തി​നെ ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​യി​ൽ നി​ർ​ണാ​യ​ക നി​രീ​ക്ഷ​ണ​വു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. ഒ​രാ​ൾ​ക്ക് ക​ല​യി​ലോ സാ​മൂ​ഹി​ക സേ​വ​ന​ത്തി​ലോ ഉ​ള്ള വൈ​ദ​ഗ്ധ്യം എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ കോ​ട​തി​ക്ക് സാ​ങ്കേ​തി​ക​മാ​യി ക​ഴി​യി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി.​കെ. ഉ​പാ​ധ്യാ​യ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ വ​ർ​ഷം രാ​ഷ്ട്ര​പ​തി രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്ത നാ​ല് പ്ര​മു​ഖ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു സി. ​സ​ദാ​ന​ന്ദ​ൻ മാ​സ്റ്റ​ർ. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​ന​യു​ടെ 80(3) അ​നു​ച്ഛേ​ദം അ​നു​ശാ​സി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​റി​വോ പ്രാ​യോ​ഗി​ക പ​രി​ച​യ​മോ അ​ദ്ദേ​ഹ​ത്തി​ന് ഇ​ല്ലെ​ന്നും കേ​വ​ലം രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ത്തി​ന്‍റെ പേ​രി​ലാ​ണ് ഈ ​നി​യ​മ​ന​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ഭാ​ഷ​ക​നാ​യ സു​ഭാ​ഷ് തെ​ക്കേ​ട​ൻ ആ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

രാ​ഷ്ട്ര​പ​തി​യു​ടെ വി​വേ​ച​നാ​ധി​കാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഇ​ത്ത​രം നി​യ​മ​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ കോ​ട​തി​ക്ക് പ​രി​മി​തി​ക​ളു​ണ്ടെ​ന്ന് ബെ​ഞ്ച് സൂ​ചി​പ്പി​ച്ചു. സ​ദാ​ന​ന്ദ​ൻ മാ​സ്റ്റ​ർ​ക്കൊ​പ്പം നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ട ഉ​ജ്ജ്വ​ൽ നി​കം, ഹ​ർ​ഷ വ​ർ​ദ്ധ​ൻ ശൃം​ഗ്ല, ഡോ. ​മീ​നാ​ക്ഷി ജെ​യി​ൻ എ​ന്നി​വ​രു​ടെ കാ​ര്യ​ത്തി​ലും സ​മാ​ന​മാ​യ ചോ​ദ്യ​ങ്ങ​ൾ ഹ​ർ​ജി​ക്കാ​ര​ൻ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ഹ​ർ​ജി​യി​ലെ വാ​ദ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ കോ​ട​തി പി​ന്നീ​ട് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കും.

ക​ണ്ണൂ​രി​ലെ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ഇ​രു കാ​ലു​ക​ളും ന​ഷ്ട​പ്പെ​ട്ട സ​ദാ​ന​ന്ദ​ൻ മാ​സ്റ്റ​റെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ച്ച​ത് ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ നീ​ക്ക​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ട്ടി​രു​ന്ന​ത്.

 

Tags : Sadanandan Master Rajysabha PIL

Recent News

Corehub Up