x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കി​ലും സ്കൂ​ട്ട​റി​ലും പാമ്പ്; തൃ​ശൂ​രി​ലെ വീ​ട്ടി​ൽനിന്ന് 18 മ​ല​മ്പാ​മ്പി​ൻ​കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി


Published: June 11, 2026 06:39 PM IST | Updated: June 11, 2026 06:39 PM IST

തൃ​ശൂ​ർ: പൂ​ങ്കു​ന്ന​ത്തെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഒ​രു വീ​ടി​നു​ള്ളി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​യി 18 മ​ല​മ്പാ​മ്പി​ൻ​കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​തു നാ​ട്ടു​കാ​രെ​യും വീ​ട്ടു​കാ​രെ​യും പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി. പൂ​ങ്കു​ന്നം എം​ജി ന​ഗ​ർ കൃ​ഷ്ണ​നി​ല​യം കാ​ർ​ത്തി​ക്കി​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​ന്നും ബുധനാഴ്ച​യു​മാ​യി പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ത​റ​യി​ൽ​നി​ന്ന് ഒ​രു പാ​മ്പി​ൻ​കു​ഞ്ഞ് ഇ​ഴ​ഞ്ഞു​വ​രു​ന്ന​തു വീ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു. തു​ട​ർ​ന്നു​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും പാ​മ്പി​ൻ​കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്.

ബൈ​ക്കി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ​നി​ന്ന് നാ​ലും സ്കൂ​ട്ട​റി​ൽ​നി​ന്ന് ര​ണ്ടും കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി. ഇ​രു​വാ​ഹ​ന​ങ്ങ​ളു​ടെ​യും സീ​റ്റു​ക​ൾ പൂ​ർ​ണ​മാ​യി അ​ഴി​ച്ചെ​ടു​ത്താ​ണ് വ​നം​വ​കു​പ്പ് സ്നേ​ക് റെ​സ്ക്യൂ​വ​ർ​മാ​ർ പാ​ന്പി​ൻ​കു​ഞ്ഞു​ങ്ങ​ളെ പി​ടി​കൂ​ടി​യ​ത്. വീ​ടി​നോ​ടു​ചേ​ർ​ന്ന തോ​ട്ടി​ൽ​നി​ന്നാ​ണ് ഇ​വ എ​ത്തി​യി​ട്ടു​ണ്ടാ​കു​ക​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് കു​ടും​ബം.

വീ​ടി​ന്‍റെ ത​റ​പൊ​ളി​ച്ചും പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ടി​ന​ക​ത്തേ​ക്കും പാ​മ്പി​ൻ​കു​ഞ്ഞു​ങ്ങ​ൾ ക​യ​റി​യി​ട്ടു​ണ്ടാ​കു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് ഇ​പ്പോ​ൾ കു​ടും​ബം. ത​റ​യ്ക്ക​ടി​യി​ലെ മ​ണ്ണ് ഇ​ടി​ഞ്ഞ് വ​ലി​യൊ​രു വ​ഴി രൂ​പ​പ്പെ​ട്ട​താ​ണ് ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കു​ന്ന​ത്.

വീ​ട്ടി​ൽ കാ​ർ​ത്തി​ക്കി​ന്‍റെ പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളും ഭാ​ര്യ​യും കു​ഞ്ഞും അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

Tags : Snakes scooter home bike

Recent News

Corehub Up