x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പറവൂര്‍ റോഡിലും മരണക്കുഴികള്‍; ദുരിതപൂര്‍ണമായി ദേശീയപാതയിലെ യാത്ര


Published: June 11, 2026 05:45 PM IST | Updated: June 11, 2026 05:45 PM IST

പറവൂര്‍: കാലാവധി കഴിഞ്ഞിട്ടും റീടാറിംഗ് നടക്കാത്ത ദേശീയപാത 66ലെ കുണ്ടും കുഴികളും അപകടക്കെണിയാകുന്നു. എറണാകുളം വരാപ്പുഴ മുതല്‍ മൂത്തുകുന്നം വരെയുള്ള റോഡില്‍ നിരവധി സ്ഥലങ്ങളില്‍ വലുതും ചെറുതുമായ കുഴികള്‍ രൂപപ്പെട്ടതിനാല്‍ വാഹന ഗതാഗതം അവതാളത്തിലാണ്.

മഴക്കാലമായതിനാല്‍ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ കുഴിയുടെ ആഴം തിരിച്ചറിയാനാകാതെ ഇരുചക്രവാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. വാഹനങ്ങള്‍ക്ക് മതിയായ വേഗത്തില്‍ പോകാന്‍ സാധിക്കാത്തതിനാല്‍ സ്വകാര്യ ബസുകളുടെ സമയക്രമം തെറ്റി സര്‍വീസുകള്‍ അവതാളത്തിലാവുകയുമായാണ്.

നിലവിലെ ദേശീയപാത നിര്‍മാണത്തിനുള്ള സാമഗ്രികളുമായി ടോറസ് ഉള്‍പ്പെടെയുള്ള നിരവധി ഭാരവാഹനങ്ങളാണ് ഈ റോഡുകളിലൂടെ കടന്നുപോകുന്നത്. ഇതും റോഡിന്‍റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയാണ്.

2025 ഡിസംബറില്‍ 12 കോടി രൂപ റീടാറിംഗിനായി അനുവദിച്ചിരുന്നുവെങ്കിലും മഴ ആരംഭിക്കുന്നതിനു മുമ്പ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ സാധിക്കാതിരിക്കുന്നത് ദുരവസ്ഥക്ക് ആക്കം കൂട്ടി. രണ്ടു തവണ ടെന്‍ഡര്‍ ചെയ്തിട്ടും എറ്റെടുക്കാന്‍ ആളുണ്ടായില്ല. ഈ മാസം 15ന് ആണ് അവസാന ടെന്‍ഡര്‍ നടപടികള്‍ നടക്കുന്നത്.

Tags : Death Paravur Road Travel National Highway

Recent News

Corehub Up