x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​സം​സ്ക​ര​ണ മേ​ഖ​ല​യി​ൽ സ​മ​ര​കാ​ഹ​ളം


Published: June 11, 2026 11:47 PM IST | Updated: June 11, 2026 11:47 PM IST

തു​റ​വൂ​ർ: കൂ​ലിവ​ർ​ധ​ന​ അം​ഗീ​ക​രി​ച്ചി​ട്ടും ചി​ല അ​ന​ധി​കൃ​ത പീ​ലിം​ഗ് ഷെ​ഡു​ക​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ ന​ട​ത്തു​ന്ന സ​മ​രം മ​ത്സ്യ സം​സ്ക​ര​ണ, ക​യ​റ്റു​മ​തി മേ​ഖ​ല​യെ ത​ക​ർ​ക്കു​മെ​ന്ന് വ്യ​വ​സാ​യി​ക​ൾ. ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ ചെ​മ്മീ​ൻ സം​സ്ക​ര​ണ-ക​യ​റ്റു​മ​തി മേ​ഖ​ല ഗു​രു​ത​ര പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​താ​ണ് സ​മ​രം. സ​മ​ര പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേ എ​ക്സ്പോ​ർ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്തെ​ത്തി.

ജ​നു​വ​രി ഒ​ന്നി​ന് ഷെ​ഡ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടു​ള്ള നോ​ട്ടീ​സ് ല​ഭി​ച്ച​തി​നെത്തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നെ​ന്നും ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ ഒ​രു കി​ലോ​ഗ്രാ​മി​ന് 1.50 രൂ​പ വ​ർ​ധി​പ്പി​ച്ച് 21 രൂ​പ​യാ​യി ന​ൽ​കാ​ൻ ത​ത്വ​ത്തി​ൽ സ​മ്മ​തി​ച്ചി​രു​ന്നെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

സം​സ്ക​ര​ണ മേ​ഖ​ല​യി​ലും ക​യ​റ്റു​മ​തി മേ​ഖ​ല​യി​ലും ഗു​രു​ത​ര പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​കൂ​ർ അ​റി​യി​പ്പോ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ളോ ഇ​ല്ലാ​തെ സ​മ​ര​മാ​ർ​ഗ​ത്തി​ലേ​ക്ക് പോ​കു​ന്ന​ത് മേ​ഖ​ല​യു​ടെ നി​ല​നി​ൽ​പ്പി​നെത​ന്നെ ബാ​ധി​ക്കു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ൽ ഒ​രു കി​ലോ ചെ​മ്മീ​ൻ സം​സ്ക​രി​ക്കു​ന്ന​തി​ന് 23 മു​ത​ൽ 30 രൂ​പ വ​രെ കൂ​ലി ഷെ​ഡ് ഉ​ട​മ​ക​ൾ ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്നും അ​തി​ലും കൂ​ടു​ത​ൽ വ​ർ​ധ​ന നേ​ടു​ന്ന​തി​നു​ള്ള സ​മ്മ​ർ​ദ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​മ​ര​നീ​ക്ക​മെ​ന്നു​മാ​ണ് എ​ക്സ്പോ​ർ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷി​ന്‍റെ ആ​രോ​പ​ണം.

ക​യ​റ്റു​മ​തി​ക്ക് ഏ​റ്റ​വും പ്രി​യ​മേ​റി​യ ചെ​മ്മീ​ൻ സം​സ്ക​രി​ച്ച് ന​ൽ​കു​ന്ന​തി​നു​ള്ള കൂ​ലി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ക​യ​റ്റു​മ​തി സ്ഥാ​പ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ മു​ത​ൽ പീ​ലിം​ഗ് ഷെ​ഡു​ക​ൾ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ടാ​ൻ സം​യു​ക്ത സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ചു.

ചേം​ബ​ർ ഓ​ഫ് കേ​ര​ള സീ​ഫു​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ അ​സോ​സി​യേ​ഷ​നും മ​റൈ​ൻ പ്രോ​ഡ​ക്‌ട് ഇ​ൻ​ഡ​സ്ട്രി​യ​ൽ അ​സോ​സി​യേ​ഷ​നും ഉ​ൾ​പ്പെ​ടു​ന്ന ഷെ​ഡ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ൾ കൂ​ലി വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തേത​ന്നെ ക​യ​റ്റു​മ​തി​ക്കാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. നി​ല​വി​ൽ ചെ​മ്മീ​ൻ സം​സ്ക​രി​ച്ച് ക​യ​റ്റു​മ​തി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കൈ​മാ​റു​ന്ന​തി​നു​ള്ള നി​ര​ക്ക് പ​ര്യാ​പ്ത​മ​ല്ലെ​ന്നും ഇ​തു​മൂ​ലം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ലി കൂ​ട്ടി ന​ൽ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഒ​രു കി​ലോ ചെ​മ്മീ​ൻ പൊ​ളി​ക്കു​ന്ന​തി​ന് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​ല​വി​ൽ 19.50 രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ത് 23 രൂ​പ​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജ​നു​വ​രി​യി​ലേ ക​യ​റ്റു​മ​തി​ക്കാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. ചേ​ർ​ത്ത​ല താ​ലൂ​ക്കി​ൽ മാ​ത്രം നാനൂറില​ധി​കം പീ​ലിം​ഗ് ഷെ​ഡു​ക​ളും നൂ​റി​ല​ധി​കം ക​യ​റ്റു​മ​തി സ്ഥാ​പ​ന​ങ്ങളുമു​ണ്ട്. ഇരുപ​തി​നാ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളാ​ണ് പീ​ലിം​ഗ് ഷെ​ഡു​ക​ളെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന​ത്.

സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ടാ​ൽ തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യി​ലാ​കു​മെ​ന്ന് ക​യ​റ്റു​മ​തി​ക്കാ​ർ പ​റ​യു​മ്പോ​ഴും തൊ​ഴി​ലാ​ളി​ക​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ അ​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. സ​മ​രം പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷ​മാ​ണ് ച​ർ​ച്ച​യ്ക്കാ​യി ക്ഷ​ണം ല​ഭി​ച്ച​തെ​ന്നും അ​ത് ത​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും സം​യു​ക്ത സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഇ​തി​ന് ശ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്നും ചെ​യ​ർ​മാ​ൻ വി.​പി.​ഹ​മീ​ദും ക​ൺ​വീ​ന​ർ അ​ബ്ദു​ൽ ഗ​ഫൂ​റും വ്യ​ക്ത​മാ​ക്കി.

അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക​ടു​ത്ത അ​വ​ഗ​ണ​ന

പീ​ലിം​ഗ് ഷെ​ഡു​ക​ളി​ൽ അ​നു​ബ​ന്ധ ജോ​ലി​ക​ൾ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക​ടു​ത്ത അ​വ​ഗ​ണ​ന നേ​രി​ടു​ന്ന​താ​യി പ​രാ​തി. കി​ലോ​യ്ക്ക് നാ​ലു രൂ​പ മാ​ത്ര​മാ​ണ് ഇ​വ​ർ​ക്കു​ള്ള ലേ​ബ​ർ ചാ​ർ​ജ്. പു​ല​ർ​ച്ചെ ഷെ​ഡും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി സം​സ്ക​രി​ച്ച ചെ​മ്മീ​ൻ കൗ​ണ്ട് അ​നു​സ​രി​ച്ച് വേ​ർ​തി​രി​ച്ച് ഐ​സ് ചെ​യ്ത് വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി അ​യ​ച്ച ശേ​ഷ​മാ​ണ് ഇ​വ​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. ഇ​ത്ര​യേ​റെ ക​ഷ്ട​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​റ​ഞ്ഞ​ത് കി​ലോ​യ്ക്ക് ആ​റു രൂ​പ​യെ​ങ്കി​ലും ന​ൽ​ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

പ്ര​തി​സ​ന്ധി ഇ​ര​ട്ടി​യാ​ക്കി മ​ൺ​സൂ​ണും ട്രോ​ളിം​ഗ് നി​രോ​ധ​ന​വും
മൺ​സൂ​ൺ ആ​രം​ഭി​ച്ച​തോ​ടെ ട്രോ​ളിം​ഗ് നി​രോ​ധ​ന​വും നി​ല​വി​ൽവ​ന്നി​രി​ക്കു​ക​യാ​ണ്. മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​ന്ന ഈ ​കാ​ല​യ​ള​വി​ൽത്ത​ന്നെ ചെ​മ്മീ​ൻ സം​സ്ക​ര​ണ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ ക​ടു​ത്ത തൊ​ഴി​ൽ​ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. സ​മ​ര​വും അ​ട​ച്ചി​ട​ലും നീ​ണ്ടാ​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​കും.

മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ത്യേ​ക സ​ഹാ​യ​പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും സൗ​ജ​ന്യ റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്ത​ര ആ​ശ്വാ​സ ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ക​യ​റ്റു​മ​തി​ക്കാ​രും ഷെ​ഡ് ഉ​ട​മ​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ, ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തോ​പാ​ധി സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ആ​വ​ശ്യം.

Tags : Nattuvishesham Local Desk fish farming sector

Recent News

Corehub Up