x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​രമേ​ഖ​ല​യി​ൽ വീ​ണ്ടും ഭീ​തി പ​ട​ർ​ത്തി ആ​ന​ക​ൾ


Published: June 12, 2026 12:55 AM IST | Updated: June 12, 2026 12:55 AM IST

തൃ​ശൂ​ർ: ജി​ല്ല​യി​ലെ മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ വീ​ണ്ടും ഭീ​തി​പ​ട​ർ​ത്തി ആ​ന​ക​ൾ. പീ​ച്ചി​ഡാ​മി​ന്‍റെ​യും കു​തി​രാ​ന്‍റെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന വെ​ള്ള​ക്കാ​രി​ത്ത​ടം, ആ​ന​ക്കു​ഴി, താ​മ​ര​വെ​ള്ള​ച്ചാ​ൽ, പ​ഴ​വെ​ള്ള​ച്ചാ​ൽ, വ​ഞ്ചി​ക്കു​ഴി ഭാ​ഗ​ത്തു​മെ​ല്ലാം ആ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. ചി​ല​യി​ട​ത്ത് പ​ക​ൽ​സ​മ​യ​ത്തും ആ​ന എ​ത്തു​ന്നു.
മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ഒ​രു ആ​ന കി​ണ​റ്റി​ൽ​വീ​ണ് ച​രി​ഞ്ഞി​രു​ന്നു. രാ​മ​ൻ​ചി​റ, കൊ​ന്പ​ഴ ഇ​രു​ന്പു​പാ​ലം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ന​ശ​ല്യം സ്ഥി​ര​മാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ വീ​ട്ടു​മു​റ്റ​ത്തു​വ​രെ ആ​ന​യെ​ത്തും.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പു​ത്തൂ​ർ മാ​ന്ദാ​മം​ഗ​ലം ഭാ​ഗ​ത്ത് കാ​ട്ടാ​ന ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. കു​ന്നു​മ്മേ​ൽ ശ്രീ​നി​വാ​സ​ന്‍റെ നൂ​റോ​ളം പൂ​വ​ൻ​വാ​ഴ​ക​ളാ​ണ് ആ​ന ച​വി​ട്ടി​ന​ശി​പ്പി​ച്ച​ത്.

തു​ട​ർ​ച്ച​യാ​യു​ള്ള ആ​ന​ക​ളു​ടെ വ​ര​വി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. രാ​ത്രി ഉ​റ​ങ്ങാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ര​വ​ധി വീ​ടു​ക​ളു​ള്ള പ്ര​ദേ​ശ​ത്തു കൃ​ഷി​ക്കു​മാ​ത്ര​മ​ല്ല ജീ​വ​നും ആ​ന ഭീ​ഷ​ണി​യാ​ണ്. അ​ടി​യ​ന്ത​ര​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ യോ​ഗം ചേ​ർ​ന്നു.

കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​നോ, ആ​ന​ശ​ല്യം പ​രി​ഹ​രി​ക്കാ​നോ ന​ട​പ​ടി​ക​ൾ വേ​ണ്ട​വി​ധം ത​ദ്ദേ​ശ​വ​കു​പ്പി​ൽ​നി​ന്നു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. ഒ​രു മാ​സ​ത്തി​ന​കം ആ​ന ഇ​റ​ങ്ങു​ന്ന വ​ഴി​ക​ളി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള കാ​ടും​പ​ട​ലും ച​പ്പു​ച​വ​റു​ക​ളും തൊ​ഴി​ലു​റ​പ്പു​തൊ​ഴി​ലാ​ളി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വെ​ട്ടി വൃ​ത്തി​യാ​ക്കു​മെ​ന്ന് നേ​ര​ത്തേ ജ​ന​പ്ര​തി​നി​ധി​ക​ളും ത​ദ്ദേ​ശ​വ​കു​പ്പും ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ആ​ന​യ്ക്ക് മ​റ​ഞ്ഞു​നി​ൽ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് കാ​ടു​വെ​ട്ടാ​ൻ ധാ​ര​ണ​യാ​യ​ത്. എ​ന്നാ​ൽ, ഈ ​ഉ​റ​പ്പ് ഇ​തു​വ​രെ പാ​ലി​ച്ചി​ട്ടി​ല്ല.

ഈ ​വ​ർ​ഷ​മാ​ദ്യം പീ​ച്ചി​യി​ൽ യു​വാ​വ് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. കൂ​ടു​ത​ൽ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ​ക്കു​മു​ന്പ് ആ​ന​ക​ളെ തു​ര​ത്താ​നും ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ആ​ന​ക​ൾ ഇ​റ​ങ്ങു​ന്ന സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്കാ​നും അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham Local Desk Elephants fear in the hilly region

Recent News

Corehub Up