x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബബ​ജ​റ്റ് താ​ളം തെ​റ്റി​ച്ചു; സാ​ധ​ന​ങ്ങ​ള്‍​ക്ക് തീവി​ല

മാ​ണി താ​ഴ​ത്തേ​ല്‍
Published: July 29, 2026 04:16 AM IST | Updated: July 29, 2026 04:16 AM IST

പ്രതീകാത്മക ചിത്രം

ക​രു​വാ​ര​കു​ണ്ട്: സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ ബ​ജ​റ്റ് താ​ളം തെ​റ്റി​ച്ച് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ക്കു​ന്നു. പ​ല​വ്യ​ജ്ഞ​നം അ​ട​ക്ക​മു​ള്ള​വ​യു​ടെ വി​ല ദി​വ​സംപ്ര​തി കൂ​ടു​ക​യാ​ണ്.

പൊ​തു​മാ​ര്‍​ക്ക​റ്റി​ല്‍ അ​രി വി​ല 30 ശ​ത​മാ​നം വ​രെ കൂ​ടി. കി​ലോ 45 രൂ​പ​യ്ക്ക് വി​റ്റി​രു​ന്ന മ​ട്ട അ​രി​ക്ക് 60 രൂ​പ​യ്ക്കും മു​ക​ളി​ലാ​ണ് നി​ല​വി​ലെ വി​ല. പ​ച്ച​രി 30 രൂ​പ​യി​ല്‍നി​ന്ന് 46 വ​രെ​യെ​ത്തി. പൊ​ന്നി അ​രി കി​ലോ​ക്ക് 55ല്‍ ​നി​ന്നു 65 രൂ​പ​യാ​യി.

പ​യ​ര്‍​വ​ര്‍​ഗ​ങ്ങ​ള്‍​ക്കും കൂ​ടി​യ വി​ല​യാ​ണ് വി​പ​ണി​യി​ല്‍. ഉ​ഴു​ന്ന് 95 രൂ​പ​യി​ല്‍നി​ന്ന് 122 രൂ​പ​യ്ക്കു മു​ക​ളി​ലാ​യി. പ​രി​പ്പ്, ചെ​റു​പ​യ​ര്‍ എ​ന്നി​വ​ക്കും 35 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ല വ​ര്‍​ധി​ച്ചു. മാം​സ വി​ല​യി​ല്‍ 30 ശ​ത​മാ​ന​ത്തോ​ള​മാ​ണ് വി​ലവ​ര്‍​ധ​ന.

കാ​ള​യി​റ​ച്ചി ഏ​ല്ലോ​ടു കൂ​ടി​യ​ത് 280ല്‍നി​ന്ന് 380 വ​രെ​യെ​ത്തി. ചി​ക്ക​ന്‍ വി​ല ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ്. വി​ല കി​ലോ​ക്ക് 250 ഓ​ള​മാ​ണ്. ഒ​രു കി​ലോ​ മ​ത്തി​ക്ക് 270 രൂ​പ​യാ​ണ് വി​ല. പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ള്‍​ക്ക് 15 ശ​ത​മാ​ന​മാ​ണ് വി​ല​വ​ര്‍​ധ​ന​. ഇ​ഞ്ചി വി​ല 300 രൂ​പ വ​രെ​യെ​ത്തി. ഓ​ണ സീ​സ​ണി​ല്‍ വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​കു​മെ​ന്ന സൂ​ച​ന​യാ​ണ് ഇ​തു​ന​ല്‍​കു​ന്ന​ത്. നി​ശ്ചി​ത വി​ല ഒ​രി​ട​ത്തും ഇ​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. വി​ല വി​വ​ര പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളും ഏ​റെ​യാ​ണ്.

ചാ​യയ്​ക്കും ക​ടി​ക​ള്‍​ക്കും കൂ​ടി​യ വി​ല ത​ന്നെ
‌‌‌

ചാ​യ​യ്ക്കും എ​ണ്ണ​ക്ക​ടി​ക​ള്‍​ക്കും കൂ​ടി​യ വി​ല ത​ന്നെ. ചാ​യ​യ്ക്ക് പ​ല​യി​ട​ത്തും 15 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. എ​ണ്ണ​ക്ക​ടി​ക​ള്‍​ക്കും 15 രൂ​പ ത​ന്നെ. ചി​ല​യി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ചാ​യ ഇ​പ്പോ​ഴും 12 രൂ​പ​യ്ക്ക് ന​ല്‍​കു​ന്ന​ത്.

ഹോ​ട്ട​ലു​ക​ള്‍, റെ​സ്റ്ററ​ന്‍റു​ക​ള്‍ തു​ട​ങ്ങി പെ​ട്ടി​ക്ക​ട​ക​ളി​ല്‍ വ​രെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍​ക്ക് വ​ലി​യ വി​ല​യാ​ണ്. പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ലവ​ര്‍​ധ​ന​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ല വ​ര്‍​ധി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ വി​ല നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

Tags : Family budgets NattuVishasham DistrictNews

Recent News

Corehub Up