x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ശ​പു​ഷ്പ പ്ര​ദ​ര്‍​ശ​ന​വും ബോ​ധ​വ​ത്ക​ര​ണ​വും

വെബ് ഡെസ്ക്
Published: July 29, 2026 03:53 AM IST | Updated: July 29, 2026 03:53 AM IST

പ്രതീകാത്മക ചിത്രം

മ​ക്ക​ര​പ​റ​മ്പ്: ലോ​ക പ്ര​കൃ​തി സം​ര​ക്ഷ​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ക്ക​ര​പ്പ​റ​മ്പ് ഗ​വ​ണ്‍​മെ​ന്‍റ്് ഹൈ​സ്‌​കൂ​ളി​ല്‍ ദ​ശ​പു​ഷ്പ പ്ര​ദ​ര്‍​ശ​ന​വും പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും ന​ട​ത്തി. സ്‌​കൂ​ളി​ലെ നേ​ച്ച​ര്‍ ക്ല​ബ്ബി​ന്‍റെ​യും ഫോ​റ​സ്ട്രി ക്ല​ബ്ബി​ന്‍റെ​യും സീ​ഡ് ക്ല​ബ്ബി​ന്‍റെയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ല്‍നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത ഔ​ഷ​ധ​സ​സ്യ​ങ്ങ​ളെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​ദ​ര്‍​ശ​നം ഒ​രു​ക്കി​യ​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ന്നെ വീ​ടു​ക​ളി​ല്‍നി​ന്നും പ​രി​സ​ര​ങ്ങ​ളി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച ക​റു​ക, നി​ല​പ്പ​ന, മു​ക്കു​റ്റി, തി​രു​താ​ളി, പൂ​വാം​കു​റു​ന്നി​ല, ക​യ്യോ​ന്നി, ഉ​ഴി​ഞ്ഞ, ചെ​റു​ള, വി​ഷ്ണു​ക്രാ​ന്തി, മു​യ​ല്‍​ച്ചെ​വി​യ​ന്‍ എ​ന്നീ ദ​ശ​പു​ഷ്പ​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്.

പ്ര​ധാ​ന​ധ്യാ​പി​ക കെ.​ടി. ജ​സീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ കെ.​വി. ല​ക്ഷ്മി​ശ്രീ, പി. ​പ്ര​മോ​ദ് , സി.​എ​ച്ച് . ഷി​ഫ ഷെ​റി​ന്‍, കെ.​കെ. സൗ​മ്യ, ഫാ​ത്തി​മ അ​ഫ്ന, പി. ​വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Dashapushpa Exhibition NattuVishasham DistrictNews

Recent News

Corehub Up