പ്രതീകാത്മക ചിത്രം
കൊച്ചി: രാജ്യത്ത് നൂറിൽ രണ്ടുപേർ ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി ബാധിതരാണെന്നും നാലു കോടി ആളുകൾക്ക് ഹെപ്പറ്റൈറ്റിസ് ബിയും 60 ലക്ഷം മുതൽ 1.2 കോടി വരെ ആളുകൾക്ക് ഹെപ്പറ്റൈറ്റിസ് സിയും ബാധിച്ചിട്ടുണ്ടെന്നും വിദഗ്ധർ. ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് വിപിഎസ് ലേക്ഷോര് ആശുപത്രിയിൽ സംഘടിപ്പിച്ച പൊതുജന ബോധവത്കരണ പരിപാടിയിലാണ് ഇതു സംബന്ധിച്ച ചർച്ച നടന്നത്.
വിപിഎസ് ലേക്ഷോര് ഗ്രൂപ്പ് സിഇഒ അഭിഷേക് പൊഡുരി ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിൽ 28 കോടി ആളുകളിലാണ് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ബാധിച്ചിട്ടുള്ളതെന്നും ബോധവത്കരണവും കൃത്യസമയത്തെ രോഗനിർണയവും അനിവാര്യമാണെന്നും വിദഗ്ധർ പറഞ്ഞു. ഡോ.റോയ് ജെ. മുക്കട, ഡോ. മായ പീതാംബരൻ, ഡോ.അജിത് സി. കുര്യാക്കോസ്, ഡോ.വിഷ്ണു ഗിരീഷ്, ഡോ. സുർത റാം വിഷ്ണോയ് തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രൂപ്പ് സിഒഒ ലക്ഷ്മൺ സേതുരാമൻ, ഡോ.പ്രദീപ് ജോർജ് മാത്യു, ഡോ.ഫദ്ൽ എച്ച്.വീരാൻകുട്ടി എന്നിവർ പങ്കെടുത്തു.
Tags : Hepatitis Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash