x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

18 ല​ക്ഷത്തിന്‍റെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: July 29, 2026 04:09 AM IST | Updated: July 29, 2026 04:09 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തു​ക​യാ​യി​രു​ന്ന 18,77,000 രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണ​വു​മാ​യി യു​വാ​വി​നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി.

ഇ​ന്ന​ലെ രാ​വി​ലെ 7.30ന് ​കോ​ഴി​ക്കോ​ട്-പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ലെ കൂ​ട്ടി​ല​ങ്ങാ​ടി പാ​ല​ത്തി​നു സ​മീ​പം ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് സ്കൂ​ട്ട​റി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന പ​ണ​വു​മാ​യി പ​ഴ​മ​ള്ളൂ​ർ പെ​രു​ങ്ങോ​ട്ടു​പു​ലം സ്വ​ദേ​ശി​യാ​യ ഉ​സ്മാ​നെ (49)​പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ മ​റ്റു നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ഴി​ക്കോ​ട് ഇ​ൻ​കം ടാ​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് കൈ​മാ​റി.

Tags : Hawala money NattuVishasham DistrictNews

Recent News

Corehub Up