x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അതിജീവനം പാതിവഴിയിൽ

റിപ്പോർട്ട്:  അ​​​​​ദീ​​​​​പ് ബേ​​​​​ബി, ബി​​​​നു ജോ​​​​ര്‍​ജ് , ടി.​​​​ഇ. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍
Published: July 29, 2026 03:47 AM IST | Updated: July 29, 2026 03:51 AM IST

പു​​​​​ഞ്ചി​​​​​രി​​​​​മ​​​​​ട്ടം ഉ​​​​​രു​​​​​ൾ ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ന്‍റെ ദൃശ്യം. (ഫയൽ ചിത്രം)

ക​​​​​ൽ​​​​​പ്പ​​​​​റ്റ: ശ​​​​​ക്ത​​​​​മാ​​​​​യ മ​​​​​ഴ​​​​​യെ വ​​​​​യ​​​​​നാ​​​​​ട്ടു​​​​​കാ​​​​​ർ​​​​​ക്ക് ഭ​​​​​യ​​​​​മാ​​​​​ണ്. ര​​​​​ണ്ടു​​​​​ വ​​​​​ർ​​​​​ഷം മു​​​​​ൻ​​​​​പ് ജൂ​​​​​ലൈ​​​​​യി​​​​​ൽ പെ​​​​​യ്ത ശ​​​​​ക്ത​​​​​മാ​​​​​യ മ​​​​​ഴ​​​​​യി​​​​​ൽ ന​​​​​ഷ്‌​​​​​ട​​​​​മാ​​​​​യ​​​​​ത് 298 ജീ​​​​​വ​​​​​നു​​​​​ക​​​​​ളാ​​​​​ണ്. ഇ​​​​​തി​​​​​ൽ കാ​​​​​ണാ​​​​​താ​​​​​യ 32 പേ​​​​​രും ഉ​​​​​ൾ​​​​​പ്പെ​​​​​ടും. 35 പേ​​​​​ർ​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​റ്റു.

550ഓ​​​​​ളം വീ​​​​​ടു​​​​​ക​​​​​ളാ​​​​​ണ് ഉ​​​​​രു​​​​​ൾ​​​​​വെ​​​​​ള്ളം ക​​​​​വ​​​​​ർ​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​ൽ ശേ​​​​​ഷി​​​​​ച്ച ജീ​​​​​വി​​​​​ത​​​​​ങ്ങ​​​​​ൾ പ​​​​​ല​​​​​തും ഇ​​​​​പ്പോ​​​​​ഴും ദു​​​​​രി​​​​​ത​​​​​ത്തി​​​​​ലാ​​​​​ണ്. സ​​​​​ർ​​​​​ക്കാ​​​​​ർ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച ടൗ​​​​​ണ്‍​ഷി​​​​​പ്പി​​​​​ൽ അ​​​​​ഞ്ച് സോ​​​​​ണു​​​​​ക​​​​​ളി​​​​​ലാ​​​​​യി 451 വീ​​​​​ടു​​​​​ക​​​​​ളാ​​​​​ണ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​ൽ 178 വീ​​​​​ടു​​​​​ക​​​​​ൾ ഗു​​​​​ണ​​​​​ഭോ​​​​​ക്താ​​​​​ക്ക​​​​​ൾ​​​​​ക്ക് കൈ​​​​​മാ​​​​​റി. 147 കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ ഇ​​​​​വി​​​​​ടെ താ​​​​​മ​​​​​സ​​​​​വും തു​​​​​ട​​​​​ങ്ങി.

ര​​​​​ണ്ടാം സോ​​​​​ണി​​​​​ലെ വീ​​​​​ടു​​​​​ക​​​​​ളു​​​​​ടെ നി​​​​​ർ​​​​​മാ​​​​​ണം പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. 151 വീ​​​​​ടു​​​​​ക​​​​​ളാ​​​​​ണ് ഈ ​​​​​സോ​​​​​ണി​​​​​ൽ. സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ൽ ഇ​​​​​വ​​​​​യു​​​​​ടെ കൈ​​​​​മാ​​​​​റ്റം ന​​​​​ട​​​​​ക്കു​​​​​മെ​​​​​ന്ന് സ​​​​​ർ​​​​​ക്കാ​​​​​ർ വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു. എ​​​​​ന്നാ​​​​​ൽ, ശേ​​​​​ഷി​​​​​ക്കു​​​​​ന്ന വീ​​​​​ടു​​​​​ക​​​​​ളി​​​​​ൽ ദു​​​​​ര​​​​​ന്ത​​​​​ബാ​​​​​ധി​​​​​ത​​​​​ർ​​​​​ക്ക് എ​​​​​ന്ന് അ​​​​​ന്തി​​​​​യു​​​​​റ​​​​​ങ്ങാ​​​​​മെ​​​​​ന്ന് കൃ​​​​​ത്യ​​​​​മാ​​​​​യി പ​​​​​റ​​​​​യാ​​​​​നാ​​​​​യി​​​​​ട്ടി​​​​​ല്ല. സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ൽ​​​​​കു​​​​​ന്ന വാ​​​​​ട​​​​​ക​​​​​പ്പ​​​​​ണം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചാ​​​​​ണ് ഈ ​​​​​കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ ഇ​​​​​ന്ന് ക​​​​​ഴി​​​​​യു​​​​​ന്ന​​​​​ത്.

പു​​​​​ഞ്ചി​​​​​രി​​​​​മ​​​​​ട്ടം ഉ​​​​​രു​​​​​ൾ ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ സ​​​​​ർ​​​​​വ​​​​​വും വെ​​​​​ള്ളം ക​​​​​വ​​​​​ർ​​​​​ന്ന​​​​​പ്പോ​​​​​ൾ ല​​​​​ഭി​​​​​ച്ച ജീ​​​​​വ​​​​​ൻ​​​​​മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​​​ന്നും പ​​​​​ല​​​​​ർ​​​​​ക്കും സ്വ​​​​​ന്ത​​​​​മാ​​​​​യു​​​​​ള്ള​​​​​ത്. ക​​​​​ണ്ണീ​​​​​രു​​​​​ണ​​​​​ങ്ങാ​​​​​ത്ത മു​​​​​ഖ​​​​​വു​​​​​മാ​​​​​യി ഇ​​​​​ന്നും മ​​​​​രി​​​​​ച്ചു ജീ​​​​​വി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് മു​​​​​ണ്ട​​​​​ക്കൈ​​​​​യി​​​​​ലും ചൂ​​​​​ര​​​​​ൽ​​​​​മ​​​​​ല​​​​​യി​​​​​ലും താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​വ​​​​​ർ. ദു​​​​​ര​​​​​ന്ത​​​​​ബാ​​​​​ധി​​​​​ത​​​​​രെ ചേ​​​​​ർ​​​​​ത്തു​​​​​നി​​​​​ർ​​​​​ത്താ​​​​​ൻ ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള ജ​​​​​ന​​​​​ങ്ങ​​​​​ൾ ഒ​​​​​ന്നി​​​​​ച്ചെ​​​​​ങ്കി​​​​​ലും ജീ​​​​​വി​​​​​തം എ​​​​​ങ്ങ​​​​​നെ മു​​​​​ന്നോ​​​​​ട്ടു​​​​​കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​മെ​​​​​ന്ന​​​​​തി​​​​​ൽ ആ​​​​​ർ​​​​​ക്കും വ​​​​​ലി​​​​​യ നി​​​​​ശ്ച​​​​​യ​​​​​മി​​​​​ല്ല.

വി​​​​ല​​​​ങ്ങാ​​​​ടും സമാനസ്ഥിതി

2024 ജൂ​​​​ലൈ 30ന് ​​​​പു​​​​ല​​​​ര്‍​ച്ചെ വി​​​​ല​​​​ങ്ങാ​​​​ട് ഉ​​​​ണ്ടാ​​​​യ ദു​​​​ര​​​​ന്ത​​​​ത്തി​​​​ല്‍ 150ഓ​​​​ളം കു​​​​ടും​​​​ബ​​​​ങ്ങ​​​​ളാ​​​​ണ് പെ​​​​രു​​​​വ​​​​ഴി​​​​യി​​​​ലാ​​​​യ​​​​ത്. 11.85 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ കാ​​​​ര്‍​ഷി​​​​ക ന​​​​ഷ്ട​​​​വും കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് രൂ​​​​പ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ നാ​​​​ശ​​​​ന​​​​ഷ്ട​​​​വു​​​​മാ​​​​ണ് അ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ക​​​​ണ​​​​ക്കാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത്.

ഒ​​​​ട്ടേ​​​​റെ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ള്‍ സ​​​​ര്‍​ക്കാ​​​​രും ന​​​​ല്‍​കി. വീ​​​​ട് ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ല്‍ 49 കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍​ക്ക് സ​​​​ര്‍​ക്കാ​​​​ര്‍ 15 ല​​​​ക്ഷം രൂ​​​​പ വീ​​​​തം കൈ​​​​മാ​​​​റി. പ​​​​ക്ഷേ, അ​​​​ര്‍​ഹ​​​​രാ​​​​യ​​​​വ​​​​രി​​​​ല്‍ പ​​​​ല​​​​രും ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന പ​​​​രാ​​​​തി നി​​​​ല​​​​നി​​​​ല്‍​ക്കു​​​​ന്നു.

പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ​​​​​പ്പെ​​​​​ടാ​​​​​തെ നൂ​​​റി​​​ല​​​ധി​​​കം കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ

ഉ​​​​​രു​​​​​ൾ ക​​​​​വ​​​​​ർ​​​​​ന്ന ജീ​​​​​വി​​​​​ത​​​​​ങ്ങ​​​​​ൾ​​​​​ക്ക് പ​​​​​ക​​​​​രം​​​​​വ​​​​​യ്ക്കാ​​​​​ൻ ഒ​​​​​ന്നി​​​​​നും ക​​​​​ഴി​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ലും കൂ​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന് ക​​​​​രു​​​​​തി​​​​​യ​​​​​വ​​​​​ർ​​​​​ക്ക് ഇ​​​​​പ്പോ​​​​​ഴും പ്ര​​​​​തീ​​​​​ക്ഷ​​​​​മാ​​​​​ത്ര​​​​​മാ​​​​​ണ് ബാ​​​​​ക്കി​​​​​യു​​​​​ള്ള​​​​​ത്.

വീ​​​​​ടു​​​​​ക​​​​​ൾ ത​​​​​ക​​​​​ർ​​​​​ന്ന കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്ക് വീ​​​​​ട് ല​​​​​ഭി​​​​​ച്ച​​​​​പ്പോ​​​​​ൾ ഉ​​​​​രു​​​​​ൾ ത​​​​​ക​​​​​ർ​​​​​ത്തെ​​​​​റി​​​​​ഞ്ഞ പ്ര​​​​​ദേ​​​​​ശ​​​​​ത്ത് താ​​​​​മ​​​​​സി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത​​​​​വ​​​​​രാ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടാ​​​​​ത്ത​​​​​ത്. റാ​​​​​ട്ട​​​​​പ്പാ​​​​​ടി, ചൂ​​​​​ര​​​​​ൽ​​​​​മ​​​​​ല, അ​​​​​ട്ട​​​​​മ​​​​​ല തു​​​​​ട​​​​​ങ്ങി​​​​​യ പ്ര​​​​​ദേ​​​​​ശ​​​​​ത്തെ നൂ​​​റി​​​ല​​​ധി​​​കം കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളാ​​​​​ണ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടാ​​​​​തെ ദു​​​​​രി​​​​​തം പേ​​​​​റു​​​​​ന്ന​​​​​ത്. 451 കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളെ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി സ​​​​​ർ​​​​​ക്കാ​​​​​ർ ദു​​​​​ര​​​​​ന്ത​​​​​ബാ​​​​​ധി​​​​​ത​​​​​രു​​​​​ടെ ലി​​​​​സ്റ്റ് പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച​​​​​പ്പോ​​​​​ൾ അ​​​​​തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടാ​​​​​ത്ത​​​​​വ​​​​​രാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ ദു​​​​​രി​​​​​തം​​​​​പേ​​​​​റു​​​​​ന്ന​​​​​ത്.

സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ശ്ച​​​​​യി​​​​​ച്ച ജോ​​​​​ണ്‍ മ​​​​​ത്താ​​​​​യി ക​​​​​മ്മീ​​​​​ഷ​​​​​ൻ ഉ​​​​​രു​​​​​ൾ ദു​​​​​ര​​​​​ന്ത​​​​​പ്ര​​​​​ദേ​​​​​ശ​​​​​ത്തെ ഗോ ​​​​​സോ​​​​​ണ്‍ (വാ​​​​​സ​​​​​യോ​​​​​ഗ്യ​​​​​മാ​​​​​യ പ്ര​​​​​ദേ​​​​​ശം), നോ ​​​​​ഗോ സോ​​​​​ണ്‍ (വാ​​​​​സ​​​​​യോ​​​​​ഗ്യ​​​​​മ​​​​​ല്ലാ​​​​​ത്ത പ്ര​​​​​ദേ​​​​​ശം)​​​​​എ​​​​​ന്നി​​​​​ങ്ങ​​​​​നെ ര​​​​​ണ്ടാ​​​​​യി തി​​​​​രി​​​​​ച്ചു. ഇ​​​​​തി​​​​​ൽ ഗോ ​​​​​സോ​​​​​ണി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട​​​​​തും എ​​​​​ന്നാ​​​​​ൽ താ​​​​​മ​​​​​സി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത പ്ര​​​​​ദേ​​​​​ശ​​​​​ത്തു​​​​​ള്ള​​​​​വ​​​​​രാ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​ർ ലി​​​​​സ്റ്റി​​​​​ന് പു​​​​​റ​​​​​ത്താ​​​​​യ​​​​​ത്. പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ​​​​​ത്തി​​​​​ന് അ​​​​​ർ​​​​​ഹ​​​​​ത​​​​​യു​​​​​ണ്ടാ​​​​​യി​​​​​ട്ടും ഉ​​​​​രു​​​​​ൾ വെ​​​​​ള്ളം ക​​​​​ട​​​​​ന്നു​​​​​പോ​​​​​യ ഈ ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ത്ത് താ​​​​​മ​​​​​സി​​​​​ക്കാ​​​​​നോ കൃ​​​​​ഷി ചെ​​​​​യ്യാ​​​​​നോ ക​​​​​ഴി​​​​​യാ​​​​​ത്ത അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​ണ് ഈ ​​​​​കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ.

അ​​​​​ന്തി​​​​​മ ​​​​​ലി​​​​​സ്റ്റ് ഇ​​​​​നി​​​​​യും പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ല്ല

പു​​​​​ഞ്ചി​​​​​രി​​​​​മ​​​​​ട്ടം ഉ​​​​​രു​​​​​ൾ ദു​​​​​ര​​​​​ന്തം ക​​​​​ഴി​​​​​ഞ്ഞ് ര​​​​​ണ്ട് വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി​​​​​ട്ടും ദു​​​​​ര​​​​​ന്ത​​​​​ബാ​​​​​ധി​​​​​ത​​​​​രു​​​​​ടെ അ​​​​​ന്തി​​​​​മ​​​​​പ​​​​​ട്ടി​​​​​ക ഇ​​​​​നി​​​​​യും സ​​​​​ർ​​​​​ക്കാ​​​​​ർ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടി​​​​​ട്ടി​​​​​ല്ല. ക​​​​​ൽ​​​​​പ്പ​​​​​റ്റ എ​​​​​ൽ​​​​​സ്റ്റ​​​​​ണ്‍ എ​​​​​സ്റ്റേ​​​​​റ്റ് ടൗൺഷിപ്പിലുള്ളത് ദു​​​​​ര​​​​​ന്ത​​​​​ബാ​​​​​ധി​​​​​ത ലി​​​​​സ്റ്റി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട 451 കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള വീ​​​​​ടു​​​​​ക​​​​​ളാ​​​​​ണ്. ഇ​​​​​തി​​​​​ൽ നൂ​​​റോ​​​ളം​​ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ വീ​​​​​ടി​​​​​ന് പ​​​​​ക​​​​​രം 15 ല​​​​​ക്ഷം രൂ​​​​​പ കൈ​​​​​പ്പ​​​​​റ്റി മ​​​​​റ്റി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് താ​​​​​മ​​​​​സം മാ​​​​​റി. അ​​​​​ന്തി​​​​​മ ലി​​​​​സ്റ്റ് പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ച് നൂ​​​റോ​​​​​ളം കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ ഇ​​​​​പ്പോ​​​​​ഴും കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ മെ​​​​ല്ലെ​​​​പ്പോ​​​​ക്ക്;പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ഇ​​​​ഴ​​​​യു​​​​ന്നു

നാ​​​​ടി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​യി​​​​രി​​​​ക്കേ, ത​​​​ക​​​​ര്‍​ന്ന റോ​​​​ഡു​​​​ക​​​​ളും പാ​​​​ല​​​​ങ്ങ​​​​ളും പു​​​​ന​​​​ര്‍​നി​​​​ര്‍​മി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ വൃ​​​​ന്ദം കാ​​​​ണി​​​​ച്ച മെ​​​​ല്ലെ​​​​പ്പോ​​​​ക്ക് വ​​​​ലി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ന് ഇ​​​​ട​​​​യാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

യു​​​​ദ്ധ സി​​​​നി​​​​മ​​​​ക​​​​ളി​​​​ലെ ഷൂ​​​​ട്ടിം​​​​ഗ് സൈ​​​​റ്റി​​​​നെ ഓ​​​​ര്‍​മി​​​​പ്പി​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ന്നും വി​​​​ല​​​​ങ്ങാ​​​​ട്ടെ റോ​​​​ഡു​​​​ക​​​​ള്‍. ഉ​​​​രു​​​​ളി​​​​ല്‍ ത​​​​ക​​​​ര്‍​ന്ന റോ​​​​ഡു​​​​ക​​​​ള്‍​ക്ക് ഇ​​​​പ്പോ​​​​ഴും മാ​​​​റ്റ​​​​മി​​​​ല്ല. മ​​​​ഞ്ഞ​​​​ച്ചീ​​​​ളി പാ​​​​ലം, വാ​​​​യാ​​​​ട് പാ​​​​ലം, മു​​​​ച്ച​​​​ങ്ക​​​​യം പാ​​​​ലം, ടൗ​​​​ണ്‍ പാ​​​​ലം, ഉ​​​​രു​​​​ട്ടി പാ​​​​ലം എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം ത​​​​ക​​​​ര്‍​ന്നി​​​​രു​​​​ന്നു. ഗ്രാ​​​​മീ​​​​ണ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ക​​​​ലു​​​​ങ്കു​​​​ക​​​​ള്‍, കു​​​​ടി​​​​വെ​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യും നാ​​​​മാ​​​​വ​​​​ശേ​​​​ഷ​​​​മാ​​​​യി. വ​​​​ലി​​​​യ​​​​പാ​​​​നോം, ചെ​​​​റി​​​​യ​​​​പാ​​​​നോം മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്ക് റോ​​​​ഡ് മു​​​​റി​​​​ഞ്ഞു​​​​പോ​​​​യ ഇ​​​​ട​​​​ത്ത് പൈ​​​​പ്പു​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ച്ച് അ​​​​തി​​​​നു​​​​മു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ല്‍ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​ത്.

വി​​​​ല​​​​ങ്ങാ​​​​ട് പ​​​​ള്ളി​​​​ക്കു മു​​​​ന്നി​​​​ലെ റോ​​​​ഡ് ഏ​​​​തു നി​​​​മി​​​​ഷ​​​​വും പു​​​​ഴ​​​​യി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​യാ​​​​വു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണ്. എ​​​​ട്ട​​​​ര​​​​ക്കോ​​​​ടി രൂ​​​​പ മു​​​​ട​​​​ക്കി വി​​​​ല​​​​ങ്ങാ​​​​ട് പു​​​​ല്ലു​​​​വ പു​​​​ഴ​​​​യു​​​​ടെ ന​​​​ടു​​​​ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് കൂ​​​​റ്റ​​​​ന്‍ പാ​​​​റ​​​​ക്ക​​​​ല്ലു​​​​ക​​​​ള്‍ യ​​​​ന്ത്ര​​​​സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ അ​​​​രി​​​​കി​​​​ലേ​​​​ക്ക് നീ​​​​ക്കി പു​​​​ഴ​​​​യു​​​​ടെ ഒ​​​​ഴു​​​​ക്ക് സു​​​​ഗ​​​​മ​​​​മാ​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞു.

വി​​​​ല​​​​ങ്ങാ​​​​ട് പെ​​​​ട്രോ​​​​ള്‍ പ​​​​മ്പി​​​​നു മു​​​​ന്‍​വ​​​​ശ​​​​ത്ത് ഇ​​​​ടി​​​​ഞ്ഞ പു​​​​ഴ​​​​യോ​​​​ര​​​​ത്ത് ക​​​​രി​​​​ങ്ക​​​​ല്‍ മ​​​​തി​​​​ല്‍ നി​​​​ര്‍​മി​​​​ക്കു​​​​ന്ന പ്ര​​​​വൃ​​​​ത്തി​​​​യും പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്നു​​​​ണ്ട്. അ​​​​ത​​​​ല്ലാ​​​​തെ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള മ​​​​റ്റു നി​​​​ര്‍​മാ​​​​ണ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ള്‍ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ല്‍ അ​​​​നാ​​​​സ്ഥ​​​​യു​​​​ണ്ടാ​​​​യി​​​​യെ​​​​ന്നാ​​​​ണ് നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ പ​​​​രാ​​​​തി.

ദു​​​​ര​​​​ന്ത​​​​ശേ​​​​ഷ​​​​മു​​​​ള്ള ഒ​​​​ന്നേ​​​​മു​​​​ക്കാ​​​​ല്‍ വ​​​​ര്‍​ഷ​​​​ത്തോ​​​​ളം പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രാ​​​​ണ് ഭ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ കാ​​​​ര്യ​​​​മാ​​​​യ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളൊ​​​​ന്നും പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന് സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് വാ​​​​ണി​​​​മേ​​​​ല്‍ പ​​​​ഞ്ചാ​​​​യ​​​​ത്ത് ഒ​​​​ന്‍​പ​​​​താം വാ​​​​ര്‍​ഡ് അം​​​​ഗം ഷെ​​​​ബി സെ​​​​ബാ​​​​സ്റ്റ‍്യ​​​​ന്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ദു​​​​ര​​​​ന്ത സ​​​​മ​​​​യ​​​​ത്ത് ആ​​​​ശ്വാ​​​​സനി​​​​ധി​​​​യി​​​​ലേ​​​​ക്ക് 700 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. വി​​​​ല​​​​ങ്ങാ​​​​ടി​​​​ന്‍റെ പു​​​​ന​​​​ര്‍​നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​നാ​​​​യി ഏ​​​​ക​​​​ദേ​​​​ശം 200 കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. പാ​​​​ല​​​​ങ്ങ​​​​ള്‍, റോ​​​​ഡു​​​​ക​​​​ള്‍, കു​​​​ടി​​​​വെ​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യൊ​​​​ന്നും പു​​​​ന​​​​രു​​​​ദ്ധ​​​​രി​​​​ക്കാ​​​​ന്‍ ഇ​​​​തു​​​​വ​​​​രെ സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും ഷെ​​​​ബി സെ​​​​ബാ​​​​സ്റ്റ‍്യ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

K-Rail Survey

താ​​​​​ങ്ങാ​​​​​യി സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ

പു​​​​​ഞ്ചി​​​​​രി​​​​​മ​​​​​ട്ടം ഉ​​​​​രു​​​​​ൾ ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ ത​​​​​ക​​​​​ർ​​​​​ന്ന​​​​​ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്ക് താ​​​​​ങ്ങാ​​​​​യി നി​​​​​ര​​​​​വ​​​​​ധി സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളാ​​​​​ണ് രം​​​​​ഗ​​​​​ത്തു​​​​​വ​​​​​ന്ന​​​​​ത്. വീ​​​​​ടു​​​​​ക​​​​​ൾ ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രെ ചേ​​​​​ർ​​​​​ത്തു​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തി​​​​​ൽ മു​​​​​സ്‌​​​​​ലിം​​​​​ലീ​​​​​ഗ് മു​​​​​ഖ്യ​​​​​പ​​​​​ങ്ക് വ​​​​​ഹി​​​​​ച്ചു.

11 ഏ​​​​​ക്ക​​​​​റി​​​​​ൽ 105 വീ​​​​​ടു​​​​​ക​​​​​ളാ​​​​​ണ് ഉ​​​​​രു​​​​​ൾ ദു​​​​​ര​​​​​ന്ത​​​​​ബാ​​​​​ധി​​​​​ത​​​​​ർ​​​​​ക്കാ​​​​​യി ലീ​​​​​ഗ് നി​​​​​ർ​​​​​ച്ചു​​​​​ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​ൽ തൃ​​​​​ക്കൈ​​​​​പ്പ​​​​​റ്റ വെ​​​​​ള്ളി​​​​​ത്തോ​​​​​ട് 51 വീ​​​​​ടു​​​​​ക​​​​​ളു​​​​​ടെ നി​​​​​ർ​​​​​മാ​​​​​ണം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി കൈ​​​​​മാ​​​​​റു​​​​​ക​​​​​യും ചെ​​​​​യ്തു. ശേ​​​​​ഷി​​​​​ക്കു​​​​​ന്ന 54 വീ​​​​​ടു​​​​​ക​​​​​ളു​​​​​ടെ നി​​​​​ർ​​​​​മാ​​​​​ണം പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. 105 കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ൽ 85 കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ സ​​​​​ർ​​​​​ക്കാ​​​​​ർ ലി​​​​​സ്റ്റി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​യാ​​​​​ണ്.

കോ​​​​​ണ്‍​ഗ്ര​​​​​സ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച 100 വീ​​​​​ടു​​​​​ക​​​​​ളു​​​​​ടെ നി​​​​​ർ​​​​​മാ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചു. കു​​​​​ന്ന​​​​​ന്പ​​​​​റ്റ​​​​​യി​​​​​ൽ അ​​​​​ഞ്ച് ഏ​​​​​ക്ക​​​​​റി​​​​​ലാ​​​​​ണ് കോ​​​​​ണ്‍​ഗ്ര​​​​​സ് ഭ​​​​​വ​​​​​ന നി​​​​​ർ​​​​​മാ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്. 18 വീ​​​​​ടു​​​​​ക​​​​​ളു​​​​​ടെ നി​​​​​ർ​​​​​മാ​​​​​ണ​​​​​മാ​​​​​ണ് ഇ​​​​​വി​​​​​ടെ പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്.

അ​​​​​ന്തി​​​​​മ ലി​​​​​സ്റ്റ് ഉ​​​​​ട​​​​​ൻ

ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​രുടെ അ​​​​​ന്തി​​​​​മ ലി​​​​​സ്റ്റ് ഉ​​​​​ട​​​​​ൻ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് ക​​​​​ൽ​​​​​പ്പ​​​​​റ്റ എം​​​​​എ​​​​​ൽ​​​​​എ​​​​​യും കൃ​​​​​ഷി മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ ടി. ​​​​​സി​​​​​ദ്ദീ​​​​​ഖ് പ​​​​​റ​​​​​ഞ്ഞു. ഇ​​​​​തി​​​​​നാ​​​​​യി ഉ​​​​​ട​​​​​ൻ യോ​​​​​ഗം ചേ​​​​​രു​​​​​മെ​​​​​ന്നും മു​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന് ലി​​​​​സ്റ്റ് പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ പോ​​​​​രാ​​​​​യ്​​​​​മ​​​​​ക​​​​​ൾ സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെടെ​​​​​യു​​​​​ള്ള​​​​​വ​​​​​രു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തി സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ട​​​​​ൻ ലി​​​​​സ്റ്റ് പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നും മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

വി​​​​ല​​​​ങ്ങാ​​​​ടി​​​​ന്‍റെ സ്വ​​​​പ്നം യാ​​​​ഥാ​​​​ര്‍​ഥ്യ​​​​മാ​​​​ക്കും

വി​​​​ല​​​​ങ്ങാ​​​​ട് ഉ​​​​രു​​​​ള്‍​പൊ​​​​ട്ട​​​​ല്‍ ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​രെ പൂ​​​​ര്‍​ണ​​​​മാ​​​​യും സം​​​​ര​​​​ക്ഷി​​​​ക്കു​​​​മെ​​​​ന്ന് നാ​​​​ദാ​​​​പു​​​​രം എം​​​​എ​​​​ല്‍​എ കെ.​​​​എം. അ​​​​ഭി​​​​ജി​​​​ത്ത് വ്യ​​​​ക്ത​​​​മാ​​​​ക്കി. മു​​​​ന്‍ ബ​​​​ജ​​​​റ്റു​​​​ക​​​​ളി​​​​ലൊ​​​​ന്നും വി​​​​ല​​​​ങ്ങാ​​​​ടി​​​​ന് പ​​​​രി​​​​ഗ​​​​ണ​​​​ന ല​​​​ഭി​​​​ച്ചി​​​​ല്ല. എ​​​​ന്നാ​​​​ല്‍ വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ ശേ​​​​ഷ​​​​മു​​​​ള്ള സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ആ​​​​ദ്യ ബ​​​​ജ​​​​റ്റി​​​​ല്‍ വി​​​​ല​​​​ങ്ങാ​​​​ടി​​​​നാ​​​​യി അ​​​​ഞ്ചു കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സ​​​​മ​​​​ഗ്ര​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ വി​​​​ല​​​​ങ്ങാ​​​​ടി​​​​ന്‍റെ സ്വ​​​​പ്ന​​​​ങ്ങ​​​​ള്‍ യാ​​​​ഥാ​​​​ര്‍​ഥ്യ​​​​മാ​​​​ക്കു​​​​മെ​​​​ന്നും എം​​​​എ​​​​ല്‍​എ പ​​​​റ​​​​ഞ്ഞു.

വ്യാ​​​​പാ​​​​രി​​​​ക​​​​ളെ തി​​​​രി​​​​ഞ്ഞു​​​​നോ​​​​ക്കാ​​​​തെ സ​​​​ര്‍​ക്കാ​​​​ര്‍

ഉ​​​​രു​​​​ള്‍​പൊ​​​​ട്ട​​​​ലി​​​​നി​​​​ര​​​​യാ​​​​യി ല​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ ന​​​​ഷ്ടം സം​​​​ഭ​​​​വി​​​​ച്ച വി​​​​ല​​​​ങ്ങാ​​​​ട്ടെ വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍​ക്ക് മു​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ ഒ​​​​രു രൂ​​​​പ​​​​പോ​​​​ലും ന​​​​ല്‍​കാ​​​​ത്ത​​​​ത് പ്ര​​​​തി​​​​ഷേ​​​​ധാ​​​​ര്‍​ഹ​​​​മാ​​​​ണെ​​​​ന്ന് വ്യാ​​​​പാ​​​​രി വ്യ​​​​വ​​​​സാ​​​​യി ഏ​​​​കോ​​​​പ​​​​ന സ​​​​മി​​​​തി വി​​​​ല​​​​ങ്ങാ​​​​ട് യൂ​​​​ണി​​​​റ്റ് പ്ര​​​​സി​​​​ഡ​​​​ന്‍റ് വി​​​​നോ​​​​യി ജോ​​​​സ​​​​ഫ് പ​​​​റ​​​​ഞ്ഞു. വ്യാ​​​​പാ​​​​രി സം​​​​ഘ​​​​ട​​​​ന​​​​യാ​​​​ണ് സ​​​​ഹാ​​​​യം ന​​​​ല്‍​കി​​​​യ​​​​ത്. പു​​​​തി​​​​യ​​​​താ​​​​യി അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ യു​​​​ഡി​​​​എ​​​​ഫ് സ​​​​ര്‍​ക്കാ​​​​ര്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ച വി​​​​ല​​​​ങ്ങാ​​​​ട് പാ​​​​ക്കേ​​​​ജി​​​​ല്‍ വ്യാ​​​​പാ​​​​രി​​​​ക​​​​ളെ​​​​യും ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്നും വി​​​​നോ​​​​യി ജോ​​​​സ​​​​ഫ് പ​​​​റ​​​​ഞ്ഞു. ദു​​​​ര​​​​ന്ത​​​​ത്തി​​​​ല്‍ 12 ക​​​​ട​​​​ക​​​​ള്‍ പൂ​​​​ര്‍​ണ​​​​മാ​​​​യും ഒ​​​​ലി​​​​ച്ചുപോ​​​​യി. 38 ക​​​​ട​​​​ക​​​​ളി​​​​ല്‍ വെ​​​​ള​​​​ളം ക​​​​യ​​​​റി. ഇ​​​​വ​​​​ര്‍​ക്ക് അ​​​​ര്‍​ഹ​​​​മാ​​​​യ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

മു​​​​​ണ്ട​​​​​ക്കൈ ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ൽ ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ ത​​​​​ക​​​​​ർ​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ന​​​​​ൽ​​​​​കാ​​​​​ൻ ന​​​​​ട​​​​​പ​​​​​ടി​​​​​യാ​​​​​യി​​​​​ല്ല. മേ​​​​​പ്പാ​​​​​ടി ഗ്രാ​​​​​മ​​​​​പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലെ 10, 11, 12 വാ​​​​​ർ​​​​​ഡി​​​​​ലെ വി​​​​​വി​​​​​ധ പ്ര​​​​​ദേ​​​​​ശ​​​​​ത്തു​​​​​ള്ള 75ല​​​​​ധി​​​​​കം വാ​​​​​ണി​​​​​ജ്യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​ണ് നാ​​​​​ശ​​​​​ന​​​​​ഷ്‌​​​​​ടം സം​​​​​ഭ​​​​​വി​​​​​ച്ച​​​​​ത്. ചൂ​​​​​ര​​​​​ൽ​​​​​മ​​​​​ല ടൗ​​​​​ണി​​​​​ലാ​​​​​ണ് കൂ​​​​​ടു​​​​​ത​​​​​ൽ കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ ത​​​​​ക​​​​​ർ​​​​​ന്ന​​​​​ത്. വ്യാ​​​​​പാ​​​​​ര​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ ഇ​​​​​ല്ലാ​​​​​താ​​​​​യ​​​​​തോ​​​​​ടെ കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ന്നു​​​​​ള്ള വ​​​​​രു​​​​​മാ​​​​​നം ന​​​​​ഷ്‌​​​​​ട​​​​​മാ​​​​​യി. നി​​​​​ര​​​​​വ​​​​​ധി പേ​​​​​രാ​​​​​ണ് ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ വ​​​​​രു​​​​​മാ​​​​​നം ഇ​​​​​ല്ലാ​​​​​താ​​​​​യ​​​​​തോ​​​​​ടെ ബാ​​​​​ങ്ക് വാ​​​​​യ്പ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ തി​​​​​രി​​​​​ച്ച​​​​​ട​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​തെ പ്ര​​​​​യാ​​​​​സ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

വ്യാ​​​​​പാ​​​​​ര​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ശി​​​​​ച്ച​​​​​തി​​​​​നും കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ ത​​​​​ക​​​​​ർ​​​​​ന്ന​​​​​തി​​​​​നും സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ​​​നി​​​​​ന്ന് ഒ​​​​​രു രൂ​​​​​പ​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​വും കി​​​​​ട്ടി​​​​​യി​​​​​ട്ടി​​​​​ല്ല. ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ വീ​​​​​ടു​​​​​ക​​​​​ൾ ത​​​​​ക​​​​​ർ​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് ടൗ​​​​​ണ്ഷി​​​പ് പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ൽ പ​​​​​ക​​​​​രം വീ​​​​​ട് കി​​​​​ട്ടും. എ​​​​​ന്നാ​​​​​ൽ കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ ത​​​​​ക​​​​​ർ​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് ഒ​​​​​രു സ​​​​​ഹാ​​​​​യ​​​​​വും ഇ​​​​​തു​​​​​വ​​​​​രെ​​​​​യും പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ന് ര​​​​​ണ്ടു വ​​​​​ർ​​​​​ഷം തി​​​​​ക​​​​​യു​​​​​ന്പോ​​​​​ഴും കെ​​​​​ട്ടി​​​​​ട ഉ​​​​​ട​​​​​മ​​​​​ക​​​​​ൾ ന​​​​​ൽ​​​​​കി​​​​​യ നി​​​​​വേ​​​​​ദ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഫ​​​​​ല​​​​​മു​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ല.

K-Rail Survey

നെ​​​​ഞ്ചോ​​​​ടു ചേ​​​​ര്‍​ത്ത് ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ

ദു​​​​ര​​​​ന്തം ന​​​​ട​​​​ന്ന് ര​​​​ണ്ടു​​​​ വ​​​​ര്‍​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ അ​​​​ര്‍​ഹ​​​​രാ​​​​യ 75 കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍​ക്ക് അ​​​​ട​​​​ച്ചു​​​​റ​​​​പ്പു​​​​ള്ള ഭ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ നി​​​​ര്‍​മി​​​​ച്ചുന​​​​ല്‍​കി​​​​യാ​​​​ണ് കെ​​​​സി​​​​ബി​​​​സി മാ​​​​തൃ​​​​ക​​​​യാ​​​​യ​​​​ത്. 2024 ഓ​​​​ഗ​​​​സ്റ്റ് അ​​​​ഞ്ചി​​​​നാ​​​​ണ് കെ​​​​സി​​​​ബി​​​​സി ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​ര്‍​ക്കാ​​​​യി ഭ​​​​വ​​​​ന പ​​​​ദ്ധ​​​​തിപ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള​​​​ള ജെ​​​​പി​​​​ഡി ക​​​​മ്മീ​​​​ഷ​​​​നാ​​​​ണ് കെ​​​​സി​​​​ബി​​​​സി നി​​​​ര്‍​മാ​​​​ണ ചു​​​​മ​​​​ത​​​​ല കൈ​​​​മാ​​​​റി​​​​യ​​​​ത്.

കേ​​​​ര​​​​ള സോ​​​​ഷ്യ​​​​ല്‍ സ​​​​ര്‍​വീ​​​​സ് ഫോ​​​​റ​​​​ത്തെ ജെ​​​​പി​​​​ഡി ക​​​​മ്മീ​​​​ഷ​​​​ന്‍ വീ​​​​ട് നി​​​​ര്‍​മാ​​​​ണ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മേ​​​​ല്‍​പ്പി​​​​ച്ചു. താ​​​​മ​​​​ര​​​​ശേ​​​​രി രൂ​​​​പ​​​​ത​​​​യു​​​​ടെ സാ​​​​മൂ​​​​ഹി​​​​ക സേ​​​​വ​​​​ന വി​​​​ഭാ​​​​ഗ​​​​മാ​​​​യ സി​​​​ഒ​​​​ഡി​​​​യാ​​​​ണ്, രൂ​​​​പ​​​​ത​​​​യ്ക്കു കീ​​​​ഴി​​​​ല്‍ വ​​​​രു​​​​ന്ന വി​​​​ല​​​​ങ്ങാ​​​​ട്ടെ ഭ​​​​വ​​​​ന നി​​​​ര്‍​മാ​​​​ണ ചു​​​​മ​​​​ത​​​​ല ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​ത്. വി​​​​ല​​​​ങ്ങാ​​​​ട് ഉ​​​​രു​​​​ള്‍​ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ ഒ​​​​ന്നാം വാ​​​​ര്‍​ഷി​​​​ക​​​​ത്തി​​​​ല്‍ ആ​​​​ദ്യ വീ​​​​ടി​​​​ന്‍റെ നി​​​​ര്‍​മാ​​​​ണം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി വീ​​​​ട്ടു​​​​കാ​​​​ര്‍​ക്ക് കൈ​​​​മാ​​​​റി സി​​​​ഒ​​​​ഡി ച​​​​രി​​​​ത്രം കു​​​​റി​​​​ച്ചു. 75-ാമ​​​​ത്തെ വീ​​​​ടി​​​​ന്‍റെ നി​​​​ര്‍​മാ​​​​ണം പൂ​​​​ര്‍​ത്തി​​​​യാ​​​​യി. നാ​​ളെ​​യാ​​ണു കൈ​​മാ​​റ്റം.

21 ​​മാ​​​​സം കൊ​​​​ണ്ട് ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​രാ​​​​യ 70 പേ​​​​ര്‍​ക്ക് അ​​​​ട​​​​ച്ചു​​​​റ​​​​പ്പു​​​​ള്ള ഭ​​​​വ​​​​നം നി​​​​ര്‍​മി​​​​ച്ചുന​​​​ല്‍​കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നു. കാ​​​​രി​​​​ത്താ​​​​സ് ഇ​​​​ന്ത്യ, സി​​​​ആ​​​​ര്‍​എ​​​​സ്, കേ​​​​ര​​​​ള സോ​​​​ഷ്യ​​​​ല്‍ സ​​​​ര്‍​വീ​​​​സ് ഫോ​​​​റം, സി​​​​ഒ​​​​ഡി എ​​​​ന്നീ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു കെ​​​​സി​​​​ബി​​​​സി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ദു​​​​രി​​​​താ​​​​ന​​​​ന്ത​​​​ര പു​​​​ന​​​​രു​​​​ജ്ജീ​​​​വ​​​​ന പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​ദാ​​​​ത്ത​​​​മാ​​​​യ മ​​​​റ്റൊ​​​​രു കേ​​​​ര​​​​ള മോ​​​​ഡ​​​​ലാ​​​​ണ്.

താ​​​​മ​​​​ര​​​​ശേ​​​​രി രൂ​​​​പ​​​​താ ബി​​​​ഷ​​​​പ് മാ​​​​ര്‍ റെ​​​​മി​​​​ജി​​​​യോ​​​​സ് ഇ​​​​ഞ്ച​​​​നാ​​​​നി​​​​യി​​​​ല്‍, സി​​​​ഒ​​​​ഡി പ്ര​​​​സി​​​​ഡ​​​​ന്‍റും താ​​​​മ​​​​ര​​​​ശേ​​​​രി രൂ​​​​പ​​​​താ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ളു​​​​മാ​​​​യ മോ​​​​ണ്‍. ഏ​​​​ബ്ര​​​​ഹാം വ​​​​യ​​​​ലി​​​​ല്‍, സി​​​​ഒ​​​​ഡി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​സാ​​​​യി പാ​​​​റ​​​​ന്‍​കു​​​​ള​​​​ങ്ങ​​​​ര എ​​​​ന്നി​​​​വ​​​​രു​​​​ടെ മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളും മേ​​​​ല്‍​നോ​​​​ട്ട​​​​വു​​​​മാ​​​​ണ് വി​​​​ല​​​​ങ്ങാ​​​​ട് ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​ര്‍​ക്കു​​​​ള്ള ഭ​​​​വ​​​​ന നി​​​​ര്‍​മാ​​​​ണ, സ​​​​ഹാ​​​​യ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കി​​​​യ​​​​ത​​​​ത്.

വി​​​​ല​​​​ങ്ങാ​​​​ട്, പു​​​​തു​​​​പ്പാ​​​​ടി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ സി​​​​ഒ​​​​ഡി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന ‘സേ​​​​ഫ് വി​​​​തി​​​​ന്‍: റീ​​​​ക​​​​ണ​​​​ക്ട് വ​​​​യ​​​​നാ​​​​ട് ആ​​​​ന്‍​ഡ് വി​​​​ല​​​​ങ്ങാ​​​​ട്’ പ​​​​ദ്ധ​​​​തി വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി മു​​​​ന്നേ​​​​റു​​​​ക​​​​യാ​​​​ണ്. വി​​​​ല​​​​ങ്ങാ​​​​ട് മേ​​​​ഖ​​​​ല​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ദീ​​​​ര്‍​ഘ​​​​കാ​​​​ല പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​വും ദു​​​​ര​​​​ന്ത​​​​പ്ര​​​​തി​​​​രോ​​​​ധ ശേ​​​​ഷി വ​​​​ര്‍​ധി​​​​പ്പി​​​​ക്ക​​​​ലു​​​​മാ​​​​ണ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ല​​​​ക്ഷ്യം.കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക സ്വ​​​​യം​​​​പ​​​​ര്യാ​​​​പ്ത​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​മാ​​​​യും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യും മ​​​​റ്റ് പ​​​​ങ്കാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യും സ​​​​ഹ​​​​ക​​​​രി​​​​ച്ചു​​​​ള്ള പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് സി​​​​ഒ​​​​ഡി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​സാ​​​​യി പാ​​​​റ​​​​ന്‍​കു​​​​ള​​​​ങ്ങ​​​​ര പ​​​​റ​​​​ഞ്ഞു.

മാ​​​​​ന​​​​​ന്ത​​​​​വാ​​​​​ടി രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ സോ​​​​​ഷ്യ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ വ​​​​​യ​​​​​നാ​​​​​ട് സോ​​​​​ഷ്യ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് സൊ​​​​​സൈ​​​​​റ്റി 53 വീ​​​​​ടു​​​​​ക​​​​​ളാ​​​​​ണ് നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​ൽ മൂ​​​​​ന്ന് വീ​​​​​ടു​​​​​ക​​​​​ൾ ഗു​​​​​ണ​​​​​ഭോ​​​​​ക്താ​​​​​ക്ക​​​​​ൾ​​​​​ക്ക് കൈ​​​​​മാ​​​​​റി. ശേ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​വ ടൗ​​​​​ണ്‍​ഷി​​​​​പ്പ് മാ​​​​​തൃ​​​​​ക​​​​​യി​​​​​ൽ അ​​​​​വ​​​​​സാ​​​​​ന​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​ണ്. ഡി​​​​​സം​​​​​ബ​​​​​റി​​​​​ൽ ഇ​​​​​വ കൈ​​​​​മാ​​​​​റാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സാ​​​​​ന​​​​​വ​​​​​ട്ട ഒ​​​​​രു​​​​​ക്ക​​​​​ങ്ങ​​​​​ളാ​​​​​ണ് പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്.
വ​​​​​യ​​​​​നാ​​​​​ട് സോ​​​​​ഷ്യ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് സൊ​​​​​സൈ​​​​​റ്റി സ്വ​​​​​ന്ത​​​​​മാ​​​​​യാ​​​​​ണ് വീ​​​​​ടു​​​​​ക​​​​​ൾ നി​​​​​ർ​​​​​മി​​​​​ക്കാ​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ഭൂ​​​​​മി വി​​​​​ല​​​​​ കൊ​​​​​ടു​​​​​ത്തു വാ​​​​​ങ്ങി​​​​​യ​​​​​ത്. ഇ​​​​​വി​​​​​ടെ​​​​​യാ​​​​​ണ് വ​​​​​യ​​​​​നാ​​​​​ട് സോ​​​​​ഷ്യ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് സൊ​​​​​സൈ​​​​​റ്റി ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​സ​​​​​ഭ​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ വീ​​​​​ടു​​​​​ക​​​​​ൾ നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്.

ബ​​​​​ത്തേ​​​​​രി രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ സോ​​​​​ഷ്യ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ ശ്രേ​​​​​യ​​​​​സും 15 വീ​​​​​ടു​​​​​ക​​​​​ൾ ദു​​​​​ര​​​​​ന്ത​​​​​ബാ​​​​​ധി​​​​​ത​​​​​ർ​​​​​ക്കാ​​​​​യി നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ഇ​​​​​തി​​​​​ൽ ഏ​​​​​താ​​​​​നും വീ​​​​​ടു​​​​​ക​​​​​ൾ നി​​​​​ർ​​​​​മാ​​​​​ണം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി കൈ​​​​​മാ​​​​​റി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു. ശേ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​വ ഉ​​​​​ട​​​​​ൻ കൈ​​​​​മാ​​​​​റ്റ​​​​​ത്തി​​​​​ന് ത​​​​​യാ​​​​​റി​​​​​യി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

 

Tags : Survival halfway punchirimattam VilangadLandslide landslide Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up