Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Landslide

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​നും നേ​മ​ത്തി​നും ഇ​ട​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണു

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തി​നും തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​നും ഇ​ട​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ. റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണു. ട്രാ​ക്കി​ൽ നി​ന്നും മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

അ​ര മ​ണി​ക്കൂ​ര്‍ നി​ര്‍​ത്താ​തെ പെ​യ്ത മ​ഴ​യി​ല്‍ പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് മു​ന്‍​പി​ലെ റോ​ഡ് വെ​ള്ള​ക്കെ​ട്ടി​ലാ​യി. ആ​മ​യി​ഴ​ഞ്ചാ​ന്‍​തോ​ട് ക​ര​ക​വി​ഞ്ഞ് മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്കൊ​ഴു​കി. ദു​ര്‍​ഗ​ന്ധം മൂ​ലം നി​ല്‍​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​ത്.

Kerala

വയനാട് ദുരന്തം: കോണ്‍ഗ്രസ് ഭവന പദ്ധതിയില്‍ ഓരോ ഗുണഭോക്താവിനും എട്ടു സെന്‍റ് സ്ഥലം, 1,100 ചതുരശ്ര അടി വീട്

കല്പറ്റ: വയനാട് പുഞ്ചരിമട്ടം ഉരുള്‍ ദുരന്ത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കുന്നമ്പറ്റയില്‍ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.

എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എംപി, പ്രിയങ്കാഗാന്ധി എംപി, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎല്‍എ, മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.

ഡിസിസി പ്രസിഡന്‍റ് ടി.ജെ. ഐസക്, എംഎല്‍എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍, എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍, കെപിസിസി അംഗം പി.പി. ആലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.

ഭവന പദ്ധതിയുടെ ആദ്യഘട്ടം ആറ് മാസത്തിനകം പൂര്‍ത്തിയാക്കും. ഓരോ ഗുണഭോക്താവിനും എട്ട് സെന്‍റ് സ്ഥലവും 1,100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വീടും നല്‍കും. മണ്ണ്, നീരൊഴുക്ക് പരിശോധന, എന്‍വയണ്‍മെന്‍റല്‍ എന്‍ജിനിയറിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി എല്ലാ സംവിധാനങ്ങളോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്.

ദുരന്തത്തില്‍ കെട്ടിടം നശിച്ച 40 പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതംപാര്‍ട്ടി നല്‍കും. കെട്ടിടം പൂര്‍ണമായും ഭാഗികമായും നശിച്ചവരെ സര്‍ക്കാര്‍ 19 മാസമായി പരിഗണിച്ചിരുന്നില്ല. കോണ്‍ഗ്രസ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനുശേഷമാണ് സര്‍ക്കാര്‍ നിലപാട് തിരുത്തിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് സംഭാവന നല്‍കിയിരുന്നു. ഇതിന് പുറമേയാണ് ഭവന പദ്ധതി നടപ്പാക്കുന്നത്. സാങ്കേതികത്വത്തിന്‍റെയും മാനദണ്ഡങ്ങളുടെയും പേരില്‍ സര്‍ക്കാര്‍ പട്ടികയില്‍ ഇടം ലഭിക്കാത്തവരും എസ്റ്റേറ്റ് പാടികളില്‍ താമസിച്ചിരുന്നവരും ഭവന പദ്ധതി ഗുണഭോക്താക്കളില്‍ ഉള്‍പ്പെടും. പദ്ധതിയുടെ രണ്ടാംഘട്ടത്തിനു സ്ഥലമെടുക്കുന്നതിന് നടപടികള്‍ പുരോഗതിയിലാണ്.

ദുരന്തവിവരം അന്നുതന്നെ പാര്‍ലമെന്‍റില്‍ ഉന്നയിച്ച രാഹുല്‍ഗാന്ധി തൊട്ടടുത്ത ദിവസം പ്രിയങ്ക ഗാന്ധിയോടൊപ്പം ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സര്‍ക്കാര്‍ വിഭാവനം ചെയ്ത ടൗണ്‍ഷിപ്പിന് കര്‍ണാടക സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് രാഹുലും പ്രിയങ്കയും ഇടപെടുകയുണ്ടായി. കോണ്‍ഗ്രസും മുസ്‌ലിംലീഗും പ്രഖ്യാപിച്ച ഭവന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കാന്‍ സിപിഎം നടത്തിയ ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞതായും നേതാക്കള്‍ പറഞ്ഞു.

International

ഇ​ന്തോ​നേ​ഷ്യ​യി​ൽ മ​ണ്ണി​ടി​ച്ചി​ലിൽ എ​ട്ട് പേ​ർ മ​രി​ച്ചു; 82 പേ​രെ കാ​ണാ​താ​യി

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ വെ​സ്റ്റ് ജാ​വ​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. 82 പേ​രെ കാ​ണാ​താ​യ​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

വെ​സ്റ്റ് ജാ​വ​യി​ലെ വെ​സ്റ്റ് ബാ​ൻ​ഡും​ഗ് പ്ര​ദേ​ശ​ത്തു​ള്ള പ​സി​ർ​ലം​ഗു ഗ്രാ​മ​ത്തി​ലാ​ണ് മ​ണ്ണി​ടി​ച്ച​ലു​ണ്ടാ​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. 30 വീ​ടു​ക​ൾ ത​ക​ർ​ന്നു. നി​ര​വ​ധി പേ​രെ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ച​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

Kerala

മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ: കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് 3.40 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് മു​​​ണ്ട​​​ക്കൈ-​​​ചൂ​​​ര​​​ൽ​​​മ​​​ല ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യു​​​ടെ പു​​​ന​​​രു​​​ജ്ജീ​​​വ​​​ന​​​ത്തി​​​നാ​​​യി 3.40 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കി. കൃ​​​ഷി ഡ​​​യ​​​റ​​​ക്‌ടർ സ​​​മ​​​ർ​​​പ്പി​​​ച്ച നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ വ​​​കു​​​പ്പ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ കൃ​​​ഷി​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച ക​​​ർ​​​ഷ​​​ക​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി വി​​​പു​​​ല​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. കൃ​​​ഷി​​​ഭൂ​​​മി​​​യു​​​ടെ​​​യും മ​​​ണ്ണി​​​ന്‍റെ​​​യും വീ​​​ണ്ടെ​​​ടു​​​ക്ക​​​ൽ, വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, ഫാ​​​ർ​​​മ​​​ർ പ്രൊ​​​ഡ്യൂ​​​സ​​​ർ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നു​​​ക​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണം, നൈ​​​പു​​​ണ്യ വി​​​ക​​​സ​​​നം, കാ​​​ർ​​​ഷി​​​ക അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ പു​​​നഃ​​​സ്ഥാ​​​പ​​​നം, കൃ​​​ഷി പു​​​ന​​​രാ​​​രം​​​ഭി​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കു​​​ക.​​

സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത പ്ര​​​തി​​​ക​​​ര​​​ണ നി​​​ധി​​​യി​​​ൽ നി​​​ന്നാ​​​ണ് ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. വ​​​യ​​​നാ​​​ട് പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ ഓ​​​ഫീ​​​സ​​​ർ മു​​​ഖേ​​​ന​​​യാ​​​ണ് തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കു​​​ക.

Kerala

ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണു; ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ക​ണ്ണൂ​ർ: ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് കൂ​ത്തു​പ​റ​മ്പി​ലെ ചെ​ങ്ക​ൽ ക്വാ​റി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ര​വൂ​ർ​പാ​റ സ്വ​ദേ​ശി സു​ധി​യാ​ണ് മ​രി​ച്ച​ത്.

ലോ​റി​യു​ടെ ക്യാ​ബി​നി​ൽ സു​ധി ഇ​രി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ലോ​റി​ക്ക് മു​ക​ളി​ൽ വീ​ണ മ​ണ്ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കി സു​ധി​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

National

മ​ണ്ണി​ടി​ച്ചി​ൽ; നീ​ല​ഗി​രി മൗ​ണ്ട​ൻ റെ​യി​ൽ​വേ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു

നീ​ല​ഗി​രി: മ​ണ്ണി​ടി​ച്ചി​ലി​നെ​തു​ട​ർ​ന്ന് നീ​ല​ഗി​രി മൗ​ണ്ട​ൻ റെ​യി​ൽ​വേ​യി​ലെ (എ​ൻ​എം​ആ​ർ) ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു. നീ​ല​ഗി​രി ജി​ല്ല​യി​ലു​ട​നീ​ളം രാ​ത്രി​യി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്നാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

അ​ഡെ​ർ​ലി, ഹി​ൽ​ഗ്രോ​വ് സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. ഇ​തോ​ടെ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മേ​ട്ടു​പ്പാ​ള​യ​ത്തി​ൽ​നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ട്രെ​യി​ൻ പാ​തി​വ​ഴി​യി​ൽ റ​ദ്ദാ​ക്കി മേ​ട്ടു​പ്പാ​ള​യ​ത്തേ​ക്ക് മ​ട​ങ്ങി. റെ​യി​ൽ​വേ ട്രാ​ക്കി​ൽ​നി​ന്ന് മ​ണ​ലും ക​ല്ലും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

നീ​ല​ഗി​രി മൗ​ണ്ട​ൻ റെ​യി​ൽ​വേ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ​തി​നാ​ൽ പെ​ട്ടെ​ന്നു​ള്ള റ​ദ്ദാ​ക്ക​ൽ നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ നി​രാ​ശ​രാ​ക്കി. വ്യാ​പ​ക​മാ​യ മ​ഴ തെ​ക്ക​ൻ ജി​ല്ല​ക​ളെ ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നീ​ല​ഗി​രി ജി​ല്ല​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സ​മാ​ന​മാ​യ മ​ണ്ണി​ടി​ച്ചി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

National

ജ​മ്മു കാ​ഷ്മീ​രി​ൽ ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ൽ; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​ർ - ഉ​റി ദേ​ശീ​യ​പാ​ത​യി​ൽ ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ൽ. ഉ​റി സ​ബ്ഡി​വി​ഷ​ൻ മേ​ഖ​ല​യി​ലെ ഇ​ക്കോ പാ​ർ​ക്കി​ന് സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ആ ​സ​മ​യ​ത്ത് ഇ​തി​ലെ സ​ഞ്ചി​രി​ച്ചി​രു​ന്ന യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ട​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

മ​ണ്ണി​ടി​ച്ചി​ലി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ന്‍റെ ഭ​യാ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. മ​ണ്ണി​ടി​ച്ചി​ലി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

District News

പാ​ല​ക്കാ​ട്ടു​താ​ഴം പാ​ല​ത്തി​ന് സ​മീ​പം റോഡരികിൽ മ​ണ്ണി​ടി​ച്ചി​ൽ


പെ​രു​മ്പാ​വൂ​ർ : ശ​ക്ത​മാ​യ മ​ഴ​യി​ൽ പാ​ല​ക്കാ​ട്ടു​താ​ഴം പാ​ല​ത്തി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ൽ. എ.​എം റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തെ മ​ണ്ണി​ടി​ഞ്ഞ​തോ​ടെ റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.


പെ​രു​മ്പാ​വൂ​ർ ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന പാ​ല​ക്കാ​ട്ടു​താ​ഴം പാ​ല​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കു​ടി​വെ​ള്ള പൈ​പ്പി​ന് ലീ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​കൂ​ടി പെ​യ്ത​തോ​ടെ മ​ണ്ണി​ടി​യി​കു​ക​യാ​യി​രു​ന്നു. റോ​ഡി​ന് വ​ശ​ത്തെ മ​ണ്ണി​ടി​ഞ്ഞ​തോ​ടെ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പും ത​ക​ർ​ന്നി​ട്ടു​ണ്ട്. 30 വ​രെ വെ​ങ്ങോ​ല ഭാ​ഗ​ത്തേ​ക്കു​ള്ള ശു​ദ്ധ​ജ​ല വി​ത​ര​ണം മു​ട​ങ്ങും. ഗ​താ​ഗ​തം പു​തി​യ പാ​ല​ത്തി​ലൂ​ടെ മാ​ത്ര​മാ​ക്കി.

Kerala

മ​ണ്ണി​ടി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ച സം​ഭ​വം; ജി​ല്ലാ ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ടി​മാ​ലി​യി​ൽ മ​ണ്ണി‌‌​ടി​ഞ്ഞ് വീ​ണ് ഒ​രാ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്.

ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, ഹ​സാ​ഡ് അ​ന​ലി​സ്റ്റ്, സോ​യി​ൽ ക​ൺ​സ​ർ​വേ​ഷ​ൻ ഓ​ഫീ​സ​ർ, ഭൂ​ജ​ല​വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ർ, ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ സം​ഘ​ത്തെ ജി​ല്ലാ ക​ള​ക്ട​ർ അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പി​ഴ​വു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ആ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് അ​പ​ക​ടം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം.

വി​ദ​ഗ്ധ സം​ഘം സ​മ​ർ​പ്പി​ക്കു​ന്ന ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം. എ​ൻ​എ​ച്ച്എ​ഐ പ്രോ​ജ​ക്‌​ട് ഡ​യ​റ​ക്ട​ർ പ്ര​ത്യേ​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.

ദു​ര​ന്ത​നി​വാ​ര​ണ ചു​മ​ത​ല​യു​ള്ള ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ (ദേ​ശീ​യ​പാ​താ വി​ഭാ​ഗം (മൂ​വാ​റ്റു​പു​ഴ), പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, എ​ൻ​എ​ച്ച്എ​ഐ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ തു‌​ട​ങ്ങി​യ​വ​ർ ഡി​സം​ബ​റി​ൽ തൊ​ടു​പു​ഴ റ​സ്റ്റ് ഹൗ​സി​ൽ ന​ട​ത്തു​ന്ന സി​റ്റിം​ഗി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

അ​ടി​മാ​ലി മ​ണ്ണി​ടി​ച്ചി​ൽ; അ​പ​ക​ട സ്ഥ​ല​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​രു​ന്നി​ല്ലെ​ന്ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി

ഇടുക്കി: അ​ടി​മാ​ലി കൂ​മ്പ​ൻ​പാ​റ​യി​ലെ മ​ണ്ണി​ടി​ച്ചി​ലി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ദേ​ശീ​യ പാ​ത അ​തോ​റി​റ്റി. അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ല​ത്ത് ഒ​രു നി​ർ​മാ​ണ​വും ന​ട​ന്നി​രു​ന്നി​ല്ലെ​ന്നും ബി​ജു​വും ഭാ​ര്യ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ത്തി​ന് വീ​ട്ടി​ൽ പോ​യ​പ്പോ​ഴാ​ണെ​ന്നും ദേ​ശീ​യ പാ​താ അ​തോ​റി​റ്റി പ​റ​യു​ന്നു.

മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി, ഈ ​പ്ര​ദേ​ശ​ത്തു കൂ​ടി​യു​ള്ള ഗ​താ​ഗ​തം ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്നു.

നി​ല​വി​ൽ, അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ല​ത്ത് ദേ​ശീ​യ​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ ന​ട​ന്നി​രു​ന്നി​ല്ലെ​ന്ന് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി പ​റ​യു​ന്നു.

ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​മാ​യി ഏ​കോ​പി​പ്പി​ച്ച് ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. ഈ ​മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ നാ​ശ​ന​ഷ്ട​ത്തി​ന്‍റെ വ്യാ​പ്തി കു​റ​യ്ക്കാ​ൻ സ​ഹാ​യി​ച്ചു​വെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

സ്ഥ​ല​ത്ത് 24 മ​ണി​ക്കൂ​റും നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ സാ​ഹ​ച​ര്യം പൂ​ർ​ണ​മാ​യും സാ​ധാ​ര​ണ നി​ല​യി​ലാ​കു​ന്ന​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം, എം​പി, എം​എ​ൽ​എ, പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം, പ്ര​ദേ​ശ നി​വാ​സി​ക​ൾ എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണെ​ന്നും ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

Kerala

അ​ടി​മാ​ലി മ​ണ്ണി​ടി​ച്ചി​ൽ; ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്കെ​തി​രെ നാ​ട്ടു​കാ​ർ

ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ ഒ​രാ​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി നാ​ട്ടു​കാ​ര്‍. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

അ​പ​ക​ട​മു​ണ്ടാ​യി​ട്ടും ദേ​ശീ​യ​പാ​ത അ​തോ​റ്റി ഇ​തു​വ​രെ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്നും ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​പ്പോ​ൾ ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ലെ​ന്നും നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ​ദി​വ​സം പ​ത്ത​ടി​യോ​ളം ഉ​യ​ര​ത്തി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണി​രു​ന്നു. ഇ​തു​മൂ​ലം മൂ​ന്നാ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

എ​ന്നാ​ൽ മ​ണ്ണ് നീ​ക്കാ​നോ, വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കി ഇ​വി​ടു​ത്തെ 22 കു​ടും​ബ​ങ്ങ​ളോ​ട് മാ​റി​ത്താ​മ​സി​ക്കാ​ൻ പ​റ​ഞ്ഞ​ത്.

മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സ​മാ​യി ഈ ​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രു​ന്നു. റ​വ​ന്യു അ​ധി​കൃ​ത​രു​ടെ ക​ർ​ശ​ന നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ല​ക്ഷം വീ​ട് ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ളെ സ​മീ​പ​ത്തെ സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ക്യാ​മ്പി​ലേ​ക്ക് മാ​റ്റി മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, രാ​ത്രി​യി​ൽ ആ​റു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് ബി​ജു​വി​നെ​യും സ​ന്ധ്യ​യെ​യും പു​റ​ത്തെ​ടു​ത്ത​ത്. എ​ന്നാ​ൽ ബി​ജു​വി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ന്ധ്യ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​രു​വ​രും കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ​ക്ക് ഇ​ട​യി​ൽ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.​സ​ന്ധ്യ​യെ ആ​ദ്യം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പി​ന്നാ​ലെ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

ഒ​രു വ​ർ​ഷം മു​ൻ​പ് മ​ക​ൻ മ​രി​ച്ചു; ക​ണ്ണീ​രു​ണ​ങ്ങും മു​ൻ​പേ വി​ധി ബി​ജു​വി​നെ​യും വി​ളി​ച്ചു

ഇ​ടു​ക്കി: അ​ടി​മാ​ലി കൂ​മ്പ​ൻ​പാ​റ​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് വീ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി മ​രി​ച്ച ബി​ജു​വി​ന്‍റെ മ​ക​ൻ കാ​ൻ​സ​ർ ബാ​ധി​ച്ച് മ​രി​ച്ച​ത് ഒ​രു വ​ർ​ഷം മു​ൻ​പ്. മ​ക​ൾ കോ​ട്ട​യ​ത്ത് ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് വീ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​തി​ന് പി​ന്നാ​ലെ അ​ഞ്ച​ര മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് ബി​ജു​വി​ന്‍റെ ഭാ​ര്യ സ​ന്ധ്യ​യെ പു​റ​ത്തെ​ത്തി​ച്ച​ത്. എ​ന്നാ​ൽ ബി​ജു​വി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സാ​ര​മാ​യ പ​രു​ക്കു​ക​ളോ​ടെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ സ​ന്ധ്യ​യെ, തു​ട​ർ​ന്ന് വി​ദ​ഗ്‌​ധ ചി​കി​ത്സ​യ്‌​ക്കാ​യി രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സ​ന്ധ്യ​യു​ടെ കാ​ലി​ന് ഗു​രു​ത​ര പ​രി​ക്കു​ണ്ടെ​ന്നും പൊ​ട്ട​ലു​ണ്ടെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് ബി​ജു​വി​നെ കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ​ക്കി​ട​യി​ൽ നി​ന്ന് പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്. ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി മ​ണ്ണെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് 50 അ​ടി​യി​ലേ​റെ ഉ​യ​ര​ത്തി​ൽ ക​ട്ടിം​ഗ് ഉ​ണ്ടാ​യി.

അ​തി​നു മു​ക​ളി​ൽ അ​ട​ർ​ന്നി​രു​ന്ന ഭാ​ഗം ഇ​ടി​ഞ്ഞ് പാ​ത​യി​ലേ​ക്കും അ​ടി​ഭാ​ഗ​ത്തു​ള്ള വീ​ടു​ക​ളി​ലേ​ക്കും പ​തി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്‌​ച​യും ഇ​വി​ടെ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് 22 കു​ടും​ബ​ങ്ങ​ളെ വൈ​കി​ട്ടോ​ടെ മാ​റ്റി പാ​ർ​പ്പി​ച്ചി​രു​ന്നു. ഇ​താ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​കാ​ൻ കാ​ര​ണ​മാ​യ​ത്.

മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ബി​ജു​വും സ​ന്ധ്യ​യും ത​റ​വാ​ട്ട് വീ​ട്ടി​ലേ​ക്ക് മാ​റി​യി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി വീ​ട്ടി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ബി​ജു​വും സ​ന്ധ്യ​യും വീ​ടി​ന്‍റെ ഹാ​ളി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Kerala

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ മി​ന്ന​ൽ പ്ര​ള​യം; കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രി​ൽ മ​ല​യാ​ളി​ക​ളും

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രി​ൽ മ​ല​യാ​ളി​ക​ളും. 25 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​ൽ​പ പ്ര​ദേ​ശ​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

സ്‌​പി​റ്റി​യി​ൽ നി​ന്ന് ക​ൽ​പ്പ​യി​ലേ​ക്ക് എ​ത്തി​യ സം​ഘ​മാ​ണ് ഷിം​ല​യി​ൽ എ​ത്താ​നാ​കാ​തെ ര​ണ്ട് ദി​വ​സ​മാ​യി ഇ​വി​ടെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. 25 അം​ഗ സം​ഘ​ത്തി​ൽ 18 പേ​രും മ​ല​യാ​ളി​ക​ളാ​ണ്. ഇ​തി​ൽ മൂ​ന്ന് പേ​ർ കൊ​ച്ചി​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

ഓ​ഗ​സ്റ്റ് 25നാ​ണ് ഇ​വ​ർ ഡ​ൽ​ഹി​യി​ൽ നി​ന്നും യാ​ത്ര തി​രി​ച്ച​ത്. ഭ​ക്ഷ​ണ​വും വെ​ള്ള​വും അ​ട​ക്കം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​വാ​ണെ​ന്നും ത​ങ്ങ​ളെ ഷിം​ല​യി​ൽ എ​ത്തി​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും മ​ല​യാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ൽ സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ളാ​യ കൊ​ച്ചി സ്വ​ദേ​ശി ജി​സാ​ൻ സാ​വോ പ​റ​ഞ്ഞു.

ക​ന​ത്ത മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും മൂ​ലം റോ​ഡ് മാ​ർ​ഗം യാ​ത്ര സാ​ധ്യ​മ​ല്ല. സം​ഘ​ത്തി​ലു​ള്ള ചി​ല​ർ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ട്.

Leader Page

വി​​​​​ലാ​​​​​പ​​​​​ങ്ങ​​​​​ള്‍ അ​​​​​ട​​​​​ങ്ങാ​​​​​തെ വി​​​​​ല​​​​​ങ്ങാ​​​​​ട്
തു​​​​​ള്ളി​​​​​ക്കൊ​​​​​രു കു​​​​​ടം പേ​​​​​മാ​​​​​രി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ആ ​​​​​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ല്‍. വെ​​​​​ള്ളം കു​​​​​ടി​​​​​ച്ചു ചീ​​​​​ര്‍​ത്ത മ​​​​​ല​​​​​നി​​​​​ര​​​​​ക​​​​​ളി​​​​​ല്‍ ചു​​​​​വ​​​​​ടു​​​​​റ​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​കാ​​​​​തെ മ​​​​​ര​​​​​ങ്ങ​​​​​ളും മ​​​​​ണ്ണും പാ​​​​​റ​​​​​ക​​​​​ളും അ​​​​​ടി​​​​​പ​​​​​ത​​​​​റി. ആ​​​​​ര്‍​ത്ത​​​​​ല​​​​​ച്ചെ​​​​​ത്തി​​​​​യ ഉ​​​​​രു​​​​​ള്‍പ്ര​​​​​വാ​​​​​ഹം ​​തൂ​​​​​ത്തു​​​​​തു​​​​​ട​​​​​ച്ചു ക​​​​​ട​​​​​ലി​​​​​ലെ​​​​​റി​​​​​ഞ്ഞ​​​​​ത് പ​​​​​ച്ച​​​​​യാ​​​​​യ ഒ​​​​​രു​​​പ​​​​​റ്റം മ​​​​​നു​​​​​ഷ്യ​​​​​രു​​​​​ടെ ജീ​​​​​വി​​​​​ത​​​​​മാ​​​​​യി​​​​​രു​​​​​ന്നു. സ്വ​​​​​പ്ന​​​​​ങ്ങ​​​​​ള്‍ ക​​​​​രി​​​​​ഞ്ഞു​​​​​ണ​​​​​ങ്ങി ചോ​​​​​ര​​​​​ച്ചാ​​​​​ലു​​​​​ക​​​​​ള്‍ മാ​​​​​ത്രം അ​​​​​വ​​​​​ശേ​​​​​ഷി​​​​​ച്ച ഊ​​​​​ഷ​​​​​ര​​​​​മാ​​​​​യ ആ ​​​​​മ​​​​​ണ്ണി​​​​​ല്‍ വീ​​​​​ണ്ടെ​​​​​ടു​​​​​പ്പി​​​​​ന് വി​​​​​ത്തു വി​​​​​ത​​​​​യ്‌​​​​​ക്കേ​​​​​ണ്ട​​​​​ത് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​മാ​​​​​ണ്. അ​​​​​തി​​​​​നു നി​​​​​ല​​​​​മൊ​​​​​രു​​​​​ക്കേ​​​​​ണ്ട​​​​​ത് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​വൃ​​​​​ന്ദ​​​​​വും. അ​​​​​ങ്ങ​​​​​നെ സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ അ​​​​​വി​​​​​ടെ വി​​​​​ലാ​​​​​പ​​​​​ങ്ങ​​​​​ളും രോ​​​​​ദ​​​​​ന​​​​​ങ്ങ​​​​​ളും നിലയ്ക്കില്ല.

ഉ​​​​​രു​​​​​ള്‍ദു​​​​​രി​​​​​ത​​​​​മു​​​​​ണ്ടാ​​​​​യി ഒ​​​​​രു വ​​​​​ര്‍​ഷ​​​​​മാ​​​​​യി​​​​​ട്ടും വി​​​​​ല​​​​​ങ്ങാ​​​​​ടി​​​​​ന്‍റെ താ​​​​​ഴ്‌വ​​​​​ര​​​​​ക​​​​​ളി​​​​​ല്‍​നി​​​​​ന്ന് ഇ​​​​​പ്പോ​​​​​ള്‍ അ​​​​​താ​​​​​ണു​​​​​യ​​​​​രു​​​​​ന്ന​​​​​ത്. സ​​​​​ര്‍​ക്കാ​​​​​രി​​​​​നു കോ​​​​​ടി​​​​​ക​​​​​ളു​​​​​ടെ ക​​​​​ണ​​​​​ക്ക് നി​​​​​ര​​​​​ത്താ​​​​​നു​​​​​ണ്ട്. പ​​​​​ക്ഷേ, സ​​​​​ഹാ​​​​​യം കി​​​​​ട്ടി​​​​​യ​​​​​വ​​​​​രേ​​​​​ക്കാ​​​​​ള്‍ കൂ​​​​​ടു​​​​​ത​​​​​ലാ​​​​​ണ് അ​​​​​ര്‍​ഹ​​​​​ത​​​​​യു​​​​​ണ്ടാ​​​​​യി​​​​​ട്ടും പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ല്‍നി​​​​​ന്ന് പു​​​​​റ​​​​​ത്താ​​​​​യ​​​​​വ​​​​​ര്‍. സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ ഭാ​​​​​ഷ​​​​​യി​​​​​ലാ​​​​​ണെ​​​​​ങ്കി​​​​​ല്‍ ഇ​​​​​വി​​​​​ടെ​​​​​യും "സി​​​​​സ്റ്റം' ത​​​​​ക​​​​​രാ​​​​​റി​​​​​ലാ​​​​​ണെ​​​​​ന്നു പ​​​​​റ​​​​​യേ​​​​​ണ്ടി​​​​​വ​​​​​രും.

2024 ജൂ​​​​​ലൈ 30ന് ​​​​​പു​​​​​ല​​​​​ര്‍​ച്ചെ വി​​​​​ല​​​​​ങ്ങാ​​​​​ട് അ​​​​​ടി​​​​​ച്ചി​​​​​പ്പാ​​​​​റ​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ട​​​​​ലി​​​​​ല്‍ 150 കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ള്‍ ഇ​​​​​ര​​​​​ക​​​​​ളാ​​​​​യെ​​​​​ന്നാ​​​​​ണു ക​​​​​ണ​​​​​ക്ക്. വ​​​​​ലി​​​​​യ പാ​​​​​റ​​​​​ക​​​​​ള്‍ ത​​​​​മ്മി​​​​​ല്‍ കൂ​​​​​ട്ടി​​​​​യി​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ പ്ര​​​​​ക​​​​​മ്പ​​​​​നം മ​​​​​ല​​​​​മു​​​​​ക​​​​​ളി​​​​​ല്‍​നി​​​​​ന്നു കേ​​​​​ട്ട​​​​​തോ​​​​​ടെ ആ​​​​​ളു​​​​​ക​​​​​ള്‍ വീ​​​​​ടു​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്നി​​​​​റ​​​​​ങ്ങി ഓ​​​​​ടി​​ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ടി​​​​​യ​​​​​താ​​​​​ണെ​​​​​ന്ന​​​​​റി​​​​​ഞ്ഞി​​​​​ട്ടും സ്വ​​​​​ജീ​​​​​വ​​​​​ന്‍ അ​​​​​വ​​​​​ഗ​​​​​ണി​​​​​ച്ച് നാ​​​​​ട്ടു​​​​​കാ​​​​​രെ ര​​​​​ക്ഷി​​​​​ക്കാ​​​​​നി​​​​​റ​​​​​ങ്ങി​​​​​ത്തി​​​​​രി​​​​​ച്ച വി​​​​​ല​​​​​ങ്ങാ​​​​​ട് കു​​​​​ള​​​​​ത്തി​​​​​ങ്ക​​​​​ല്‍ മ​​​​​ത്താ​​​​​യി (57) ര​​​​​ക്ത​​​​​സാ​​​​​ക്ഷി​​​​​യാ​​​​​യി.

വീ​​​​​ടും സ്ഥ​​​​​ല​​​​​വും പൂ​​​​​ര്‍​ണ​​​​​മാ​​​​​യി ത​​​​​ക​​​​​ര്‍​ന്ന​​​​​വ​​​​​ര്‍, വീ​​​​​ടു മാ​​​​​ത്രം ത​​​​​ക​​​​​ര്‍​ന്ന​​​​​വ​​​​​ര്‍, കൃ​​​​​ഷി​​​സ്ഥ​​​​​ലം ഒ​​​​​ലി​​​​​ച്ചു​​​​​പോ​​​​​യ​​​​​വ​​​​​ര്‍, ജീ​​​​​വ​​​​​നോ​​​​​പാ​​​​​ധി ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ര്‍, വ്യാ​​​​​പാ​​​​​ര​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍ ന​​​​​ശി​​​​​ച്ച​​​​​വ​​​​​ര്‍, വ​​​​​ള​​​​​ര്‍​ത്തു​​​​​മൃ​​​​​ഗ​​​​​ങ്ങ​​​​​ളും സ്വ​​​​​ര്‍​ണ​​​​​വും ഭൂ​​​​​മി​​​​​യു​​​​​ടെ ആ​​​​​ധാ​​​​​ര​​​​​വും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ​​​​​ര്‍​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ളും ന​​​​​ഷ്ട​​​​​മാ​​​​​യ​​​​​വ​​​​​ര്‍ ...

ദു​​​​​രി​​​​​ത​​​ബാ​​​​​ധി​​​​​ത​​​​​രു​​​​​ടെ പ​​​​​ട്ടി​​​​​ക നീ​​​​​ളു​​​​​ക​​​​​യാ​​​​​ണ്. ആ​​​​​റു മ​​​​​ന്ത്രി​​​​​മാ​​​​​രാ​​​​​ണു പ​​​​​ല​​​​​ത​​​​​വ​​​​​ണ​​​​​യാ​​​​​യി വി​​​​​ല​​​​​ങ്ങാ​​​​​ട് സ​​​​​ന്ദ​​​​​ര്‍​ശി​​​​​ച്ച് വാ​​​​​ഗ്ദാ​​​​​ന​​​​​ങ്ങ​​​​​ള്‍ ചോ​​​​​രി​​​​​ച്ചൊ​​​​​രി​​​​​ഞ്ഞ​​​​​ത്. അ​​​​​തി​​​​​നു​​​ പു​​​​​റ​​​​​മെ ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യും മ​​​​​റ്റു വ​​​​​കു​​​​​പ്പു​​​​​ത​​​​​ല ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രുമെ​​​​​ത്തി. എ​​​​​ന്നി​​​​​ട്ട് എ​​​​​ന്തു സം​​​​​ഭ​​​​​വി​​​​​ച്ചു? കു​​​​​റ​​​​​ച്ചു​​​​​പേ​​​​​ര്‍​ക്കു​​​ മാ​​​​​ത്രം സ​​​​​ഹാ​​​​​യം ന​​​​​ല്‍​കി​​​​​ക്കൊ​​​​​ണ്ട് സ​​​​​ര്‍​ക്കാ​​​​​ര്‍ പ​​​​​തി​​​​​യെ പി​​​​​ന്‍​വാ​​​​​ങ്ങു​​​​​ന്ന​​​താ​​​​​ണു കാ​​​​​ണാ​​​​​ന്‍ ക​​​​​ഴി​​​​​യു​​​​​ന്ന​​​​​തെ​​​​​ന്ന് പൊ​​​​​തു​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​നും വി​​​​​ല​​​​​ങ്ങാ​​​​​ട്ടെ വ്യാ​​​​​പാ​​​​​രി​​​​​യു​​​​​മാ​​​​​യ ഷെ​​​​​ബി സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്നു.

വീ​​​​​ടു ത​​​​​ക​​​​​ര്‍​ന്ന 31 പേ​​​​​ര്‍​ക്കു​​​ മാ​​​​​ത്രം സ​​​​​ര്‍​ക്കാ​​​​​ര്‍ 15 ല​​​​​ക്ഷം രൂ​​​​​പ ന​​​​​ല്‍​കി. അ​​​​​തി​​​​​ല്‍ത​​​​​ന്നെ അ​​​​​ര്‍​ഹ​​​​​രാ​​​​​യ എ​​​​​ല്ലാ​​​​​വ​​​​​രെ​​​​​യും ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ല്ലെ​​​​​ന്ന പ​​​​​രാ​​​​​തി നി​​​​​ല​​​​​നി​​​​​ല്‍​ക്കു​​​​​ക​​​​​യാ​​​​​ണ്. ബാ​​​​​ക്കി​​​​​യു​​​​​ള്ള​​​​​വ​​​​​രി​​​​​ല്‍ ഇ​​​​​നി താ​​​​​മ​​​​​സി​​​​​ക്കാ​​​​​ന്‍ പ​​​​​റ്റാ​​​​​ത്ത​​​വി​​​​​ധം വീ​​​​​ട് ത​​​​​ക​​​​​ര്‍​ന്ന​​​​​വ​​​​​രു​​​​​ണ്ട്. കൃ​​​​​ഷി​​​​​യി​​​​​ട​​​​​ങ്ങ​​​​​ള്‍ ഒ​​​​​ലി​​​​​ച്ചു​​​​​പോ​​​​​യ​​​​​വ​​​​​രു​​​​​ണ്ട്. ഇ​​​​​പ്പോ​​​​​ഴും മ​​​​​ല​​​​​വെ​​​​​ള്ളം കു​​​​​തി​​​​​ച്ചൊ​​​​​ഴു​​​​​കു​​​​​ന്ന​​​​​ത് വീ​​​​​ടു​​​​​ക​​​​​ള്‍​ക്കു ചു​​​​​റ്റു​​​​​മാ​​​​​ണ്. ഇ​​​​​വി​​​​​ടെ എ​​​​​ങ്ങ​​​​​നെ താ​​​​​മ​​​​​സി​​​​​ക്കു​​​​​മെ​​​​​ന്ന ദു​​​​​രി​​​​​ത​​​​​ബാ​​​​​ധി​​​​​ത​​​​​രു​​​​​ടെ ചോ​​​​​ദ്യം ന്യാ​​​​​യ​​​​​മാ​​​​​ണ്. ഇ​​​​​ത്ത​​​​​ര​​​​​ക്കാ​​​​​രെ​​​​​യൊ​​​​​ന്നും സ​​​​​ര്‍​ക്കാ​​​​​ര്‍ പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. ഇ​​​​​വ​​​​​ര്‍​ക്കാ​​​​​യി ര​​​​​ണ്ടാം​​​​​ഘ​​​​​ട്ട പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ പട്ടിക ത​​​​​യാ​​​​​റാ​​​​​ക്കു​​​​​മെ​​​​​ന്നു പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

ദു​​​​​ര​​​​​ന്തം ന​​​​​ട​​​​​ന്ന് ഒ​​​​​രു വ​​​​​ര്‍​ഷ​​​​​മാ​​​​​യി​​​​​ട്ടും ര​​​​​ണ്ടാം​​​​​ഘ​​​​​ട്ട പട്ടിക പു​​​​​റം​​​​​ലോ​​​​​കം ക​​​​​ണ്ടി​​​​​ട്ടി​​​​​ല്ല. ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ട​​​​​ലി​​​​​നു ശേ​​​​​ഷം സെ​​​​​പ്റ്റം​​​​​ബ​​​​​ര്‍ ഒ​​​​​ന്നു​​​​​മു​​​​​ത​​​​​ല്‍ മൂ​​​​​ന്നു​​​മാ​​​​​സ​​​ത്തേ​​​​​ക്ക് സ​​​​​ര്‍​ക്കാ​​​​​ര്‍ 93 പേ​​​​​ര്‍​ക്ക് 6000 രൂ​​​​​പ വീ​​​​​തം വാ​​​​​ട​​​​​ക ന​​​​​ല്‍​കു​​​​​മെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു. ഇ​​​​​ത് പൂ​​​​​ര്‍​ണ​​​​​മാ​​​​​യും പാ​​​​​ലി​​​​​ച്ചി​​​​​ല്ല. പ​​​​​ല​​​​​ര്‍​ക്കും തു​​​​​ക ന​​​​​ല്‍​കി​​​​​യ​​​​​തി​​​​​ല്‍ ഏ​​​​​റ്റ​​​​​ക്കു​​​​​റ​​​​​ച്ചി​​​​​ലു​​​​​ണ്ടാ​​​​​യി.

ഒ​​​​​രു വീ​​​​​ട്ടി​​​​​ലെ ര​​​​​ണ്ട് അം​​​​​ഗ​​​​​ങ്ങ​​​​​ളെ ക​​​​​ണ​​​​​ക്കാ​​​​​ക്കി 72 പേ​​​​​ര്‍​ക്ക് ജീ​​​​​വ​​​​​നോ​​​​​പാ​​​​​ധി എ​​​​​ന്ന പേ​​​​​രി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ 9000 രൂ​​​​​പ വീ​​​​​ത​​​​​വും ന​​​​​ല്‍​കി. മൂ​​​​​ന്നു മാ​​​​​സ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ഇ​​​​​തു നി​​​​​ർ​​​​​ത്ത​​​​​ലാ​​​​​ക്കി. കൃ​​​​​ഷി​​​ഭൂ​​​​​മി ന​​​​​ശി​​​​​ച്ച​​​​​വ​​​​​ര്‍​ക്ക് ഒ​​​​​രേക്ക​​​​​റി​​​​​ന് 18000 രൂ​​​​​പ കൃ​​​​​ഷി​​​വ​​​​​കു​​​​​പ്പു ന​​​​​ല്‍​കി. അ​​​​​ര ഏ​​​​​ക്ക​​​​​റി​​​​​ല്‍ താ​​​​​ഴെ കൃ​​​​​ഷി​​​ഭൂ​​​​​മി ന​​​​​ശി​​​​​ച്ച​​​​​വ​​​​​ര്‍​ക്ക് കി​​​​​ട്ടി​​​​​യ​​​​​ത് 5000 രൂ​​​​​പ. വി​​​​​ല​​​​​ങ്ങാ​​​​​ട് മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ എ​​​​​ട്ടു വി​​​​​ല്ലേ​​​​​ജു​​​​​ക​​​​​ളി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ മോ​​​​​റ​​​​​ട്ടോ​​​​​റി​​​​​യ​​​​​വും പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഈ ​​​​​സ​​​​​ര്‍​ക്കാ​​​​​ര്‍ സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ളെ​​​​​ല്ലാം മൊ​​​​​ത്ത​​​​​ത്തി​​​​​ല്‍ ക​​​​​ണ​​​​​ക്കു​​​​​ കൂ​​​​​ട്ടി​​​​​യാ​​​​​ല്‍ കോ​​​​​ടി​​​​​ക​​​​​ള്‍ വ​​​​​രും. പ​​​​​ക്ഷേ അ​​​​​ര്‍​ഹ​​​​​ത​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ര്‍ ത​​​​​ഴ​​​​​യ​​​​​പ്പെ​​​​​ട്ടു​​​​​വെ​​​​​ന്ന പ​​​​​ച്ച​​​​​യാ​​​​​യ യാ​​​​​ഥാ​​​​​ർ​​​​​ഥ്യം മൂ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​ന്‍ ഈ ​​​​​കോ​​​​​ടി​​​​​ക​​​​​ള്‍​ക്കൊ​​​​​ന്നും ക​​​​​ഴി​​​​​യി​​​​​ല്ല.

ഉ​​​​​രു​​​​​ള്‍ ക​​​​​ട​​​​​ന്നു​​​പോ​​​​​യ കൃ​​​​​ഷി​​​​​ഭൂ​​​​​മി​​​​​ക​​​​​ള്‍ വ​​​​​ലി​​​​​യ പാ​​​​​റ​​​​​ക​​​​​ളും മ​​​​​റ്റ് അ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ളും നി​​​​​റ​​​​​ഞ്ഞ് ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ശൂ​​​​​ന്യ​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​തി​​​​​ന് തു​​​​​ച്ഛ​​​​​മാ​​​​​യ ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം കി​​​​​ട്ടി​​​​​യ​​​​​തു​​​​​കൊ​​​​​ണ്ടെ​​​​​ന്തു കാ​​​​​ര്യ​​​​​മെ​​​​​ന്നാ​​​​​ണ് കു​​​​​ള​​​​​ത്തി​​​​​ങ്ക​​​​​ല്‍ ജ​​​​​യിം​​​​​സ് എ​​​​​ന്ന ക​​​​​ര്‍​ഷ​​​​​ക​​​​​ന്‍റെ ചോ​​​​​ദ്യം. ജ​​​​​യിം​​​​​സി​​​​​ന്‍റെ ഭാ​​​​​ര്യ ഏ​​​​​ലി​​​​​യാ​​​​​മ്മ​​​​​യു​​​​​ടെ പേ​​​​​രി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ര​​​​​ണ്ട് ഏ​​​​​ക്ക​​​​​ര്‍ റ​​​​​ബ​​​​​ര്‍ത്തോ​​​ട്ട​​​​​മാ​​​​​ണ് ന​​​​​ഷ്ട​​​​​മാ​​​​​യ​​​​​ത്. ആ ​​​​​ഭൂ​​​​​മി​​​​​യി​​​​​ല്‍ ആ​​​​​ഞ്ഞി​​​​​ലി, തേ​​​​​ക്ക് മ​​​​​ര​​​​​ങ്ങ​​​​​ളു​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തും പോ​​​​​യി.

ആ​​​​​ദ്യ​​​​​ഘ​​​​​ട്ട പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ പട്ടികയിൽ ഉ​​​​​ള്‍​പ്പെ​​​​​ടാ​​​​​ത്ത നൂ​​​​​റോ​​​​​ളം കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ല്‍ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​വും വാ​​​​​ട​​​​​ക​​​​​വീ​​​​​ടു​​​​​ക​​​​​ളി​​​​​ലും മ​​​​​റ്റു​​​​​മാ​​​​​യാ​​​​​ണ് ഇ​​​​​പ്പോ​​​​​ഴും താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന​​​​​ത്. മ​​​​​റ്റു​​​​​ചി​​​​​ല​​​​​ര്‍ അ​​​​​പ​​​​​ക​​​​​ടാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലും ഭീ​​​​​ഷ​​​​​ണി​​​​​യി​​​​​ലു​​​​​മു​​​​​ള്ള വീ​​​​​ടു​​​​​ക​​​​​ളി​​​​​ല്‍ത​​​​​ന്നെ ത​​​​​ങ്ങു​​​​​ന്നു​​​​​ണ്ട്.

ഇ​​​​​തു​​​​​വ​​​​​രെ പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ പട്ടികയിൽ ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ലാ​​​​​ത്ത ഈ ​​​​​കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ള്‍​ക്ക് ര​​​​​ണ്ടാം​​​​​ഘ​​​​​ട്ട പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ പ​​​​​ദ്ധ​​​​​തി ന​​​​​ട​​​​​പ്പാ​​​​​ക്കും​​​​​വ​​​​​രെ വീ​​​​​ട്ടു​​​​​വാ​​​​​ട​​​​​ക​​​​​യും ജീ​​​​​വ​​​​​നോ​​​​​പാ​​​​​ധി​​​​​യും ന​​​​​ല്‍​കു​​​​​ന്ന കാ​​​​​ര്യം സ​​​​​ര്‍​ക്കാ​​​​​ര്‍ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് ആ​​​​​വ​​​​​ശ്യ​​​​​മു​​​​​യ​​​​​രു​​​​​ന്ന​​​​​ത്.
 
 

Leader Page

വിലങ്ങാട് ഉള്ളുപൊട്ടിയ ദുരന്തത്തിന് ഒരാണ്ട്

വി​​​​​ല​​​​​ങ്ങാ​​​​​ട് ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ട​​​​​ലി​​​​​ല്‍ ത​​​​​ക​​​​​ര്‍​ന്ന പാ​​​​​ല​​​​​ങ്ങ​​​​​ളും റോ​​​​​ഡു​​​​​ക​​​​​ളും ന​​​​​ന്നാ​​​​​ക്കു​​​​​ക​​​​​യോ പു​​​​​ന​​​​​ര്‍​നി​​​​​ർ​​​​​മി​​​​​ക്കു​​​​​ക​​​​​യോ ചെ​​​​​യ്തു​​​​​വോ എ​​​​​ന്നു ചോ​​​​​ദി​​​​​ച്ചാ​​​​​ല്‍ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നാ​​​​​ണ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ മ​​​​​റു​​​​​പ​​​​​ടി.

ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ടി​​​​​യ​​​​​തി​​​​​നു​​​​​ ശേ​​​​​ഷ​​​​​മു​​​​​ള​​​​​ള അ​​​​​തേ അ​​​​​വ​​​​​സ്ഥ​​​​​യാ​​​​​ണ് ഒ​​​​​രു വ​​​​​ര്‍​ഷം പൂ​​​​​ര്‍​ത്തി​​​​​യാ​​​​​കു​​​​​മ്പോ​​​​​ളും വി​​​​​ല​​​​​ങ്ങാ​​​​​ട് മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ ഇ​​​​​പ്പോ​​​​​ള്‍ കാ​​​​​ണാ​​​​​ന്‍ ക​​​​​ഴി​​​​​യു​​​​​ന്ന​​​​​ത്. ഉ​​​​​രു​​​​​ട്ടി പാ​​​​​ല​​​​​ത്തി​​​​​ന്‍റെ അ​​​​​പ്രോ​​​​​ച്ച് റോ​​​​​ഡ്, വാ​​​​​ളൂ​​​​​ക്ക്, ഉ​​​​​രു​​​​​ട്ടി, വി​​​​​ല​​​​​ങ്ങാ​​​​​ട് പാ​​​​​ല​​​​​ങ്ങ​​​​​ള്‍ ഉ​​​​​ള്‍​പ്പെ​​​​​ടെ ത​​​​​ക​​​​​ര്‍​ന്ന​​​​​തി​​​​​ലൂ​​​​​ടെ 1.56 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ന​​​​​ഷ്ട​​​​​മാ​​​​​ണ് പൊ​​​​​തു​​​​​മ​​​​​രാ​​​​​മ​​​​​ത്ത് വ​​​​​കു​​​​​പ്പു റോ​​​​​ഡ് വി​​​​​ഭാ​​​​​ഗം പ്രാ​​​​​ഥ​​​​​മി​​​​​ക​​​​​മാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കി​​​​​യ​​​​​ത്.

വി​​​​​ല​​​​​ങ്ങാ​​​​​ട് അ​​​​​ടി​​​​​ച്ചി​​​​​പ്പാ​​​​​റ​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ട​​​​​ലി​​​​​ല്‍ വ​​​​​ലി​​​​​യ​​​​​പാ​​​​​നോം, ചെ​​​​​റി​​​​​യ​​​​​പാ​​​​​നോം തു​​​​​ട​​​​​ങ്ങി​​​​​യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള റോ​​​​​ഡ് ത​​​​​ക​​​​​ര്‍​ന്ന് നാ​​​​​ട്ടു​​​​​കാ​​​​​ര്‍ ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. റോ​​​​​ഡ് കു​​​​​റു​​​​​കെ മു​​​​​റി​​​​​ഞ്ഞു​​​പോ​​​​​യ സ്ഥ​​​​​ല​​​​​ത്ത് പൈ​​​​​പ്പു​​​​​ക​​​​​ളി​​​​​ട്ട് അ​​​​​തി​​​​​നു മു​​​​​ക​​​​​ളി​​​​​ല്‍ ക​​​​​രി​​​​​ങ്ക​​​​​ല്‍​പ്പൊ​​​​​ടി നി​​​​​റ​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. അ​​​​​തി​​​​​ലൂടെ​​​​​യാ​​​​​ണ് വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ള്‍ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന​​​​​ത്. വ​​​​​ലി​​​​​യ മ​​​​​ഴ പെ​​​​​യ്താ​​​​​ല്‍ പൈ​​​​​പ്പു​​​​​ക​​​​​ള്‍​ക്ക് ഉ​​​​​ള്‍​ക്കൊ​​​​​ള്ളാ​​​​​ന്‍ ക​​​​​ഴി​​​​​യാ​​​​​വു​​​​​ന്ന​​​​​തി​​​​​ല​​​​​ധി​​​​​കം മ​​​​​ല​​​​​വെ​​​​​ള്ള​​​​​മാ​​​​​ണ് ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ടി​​​​​യ ചാ​​​​​ലി​​​​​ലൂ​​​​​ടെ കു​​​​​തി​​​​​ച്ചെ​​​​​ത്തു​​​​​ന്ന​​​​​ത്.

മ​​​​​ല​​​​​വെ​​​​​ള്ള​​​​​പ്പാ​​​​​ച്ചി​​​​​ലി​​​​​ല്‍ ഏ​​​​​തു​​​​​ സ​​​​​മ​​​​​യ​​​​​വും റോ​​​​​ഡു ത​​​​​ക​​​​​രു​​​​​മെ​​​​​ന്നതാ​​​​​ണ് അ​​​​​വ​​​​​സ്ഥ. വി​​​​​ല​​​​​ങ്ങാ​​​​​ട് പ​​​​​ള്ളി​​​​​ക്കു മു​​​​​ന്‍​വ​​​​​ശ​​​​​ത്തു​​​കൂ​​​​​ടി ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന റോ​​​​​ഡ് മ​​​​​ല​​​​​വെ​​​​​ള്ള​​​​​പ്പാ​​​​​ച്ചി​​​​​ലി​​​​​ല്‍ ഇ​​​​​ടി​​​​​ഞ്ഞ​​​​​ത് ഇ​​​​​ന്നും അ​​​​​തേ​​​​​പ​​​​​ടി സ്ഥി​​​​​തി ചെ​​​​​യ്യു​​​​​ന്നു. തൊ​​​​​ട്ടു​​​​​ചേ​​​​​ര്‍​ന്നൊ​​​​​ഴു​​​​​കു​​​​​ന്ന പു​​​​​ഴ​​​​​യി​​​​​ലേ​​​​​ക്ക് ഏ​​​​​തു സ​​​​​മ​​​​​യ​​​​​വും റോ​​​​​ഡ് ഇ​​​​​ടി​​​​​യാം.

വി​​​​​ല​​​​​ങ്ങാ​​​​​ട് അ​​​​​ങ്ങാ​​​​​ടി​​​​​യോ​​​​​ടു ചേ​​​​​ര്‍​ന്നൊ​​​​​ഴു​​​​​കു​​​​​ന്ന പു​​​​​ഴ​​​​​യു​​​​​ടെ ക​​​​​ര​​​​​യി​​​​​ലാ​​​​​ണ് ഒ​​​​​ട്ടേ​​​​​റെ വ്യാ​​​​​പാ​​​​​ര​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍ സ്ഥി​​​​​തി ചെ​​​​​യ്യു​​​​​ന്ന​​​​​ത്. പ​​​​​ല കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ഭി​​​​​ത്തി​​​​​ക​​​​​ളും ത​​​​​റ​​​​​ക​​​​​ളും ഇ​​​​​ടി​​​​​ഞ്ഞ് പു​​​​​ഴ​​​​​യി​​​​​ലേ​​​​​ക്ക് ചെ​​​​​രി​​​​​ഞ്ഞാ​​​​​ണ് നി​​​​​ല്‍​ക്കു​​​​​ന്ന​​​​​ത്. താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി​​​​​ട്ടാ​​​​​ണെ​​​​​ങ്കി​​​​​ല്‍പോ​​​​​ലും അ​​​​​പ​​​​​ക​​​​​ട​​​​​മൊ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​ന്‍ ഇ​​​​​വി​​​​​ടെ സ​​​​​ര്‍​ക്കാ​​​​​ര്‍ ത​​​​​ല​​​​​ത്തി​​​​​ല്‍ ന​​​​​ട​​​​​പ​​​​​ടി ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ല.

വി​​​​​ല​​​​​ങ്ങാ​​​​​ട് ടൗ​​​​​ണ്‍ പാ​​​​​ലം ഉ​​​​​യ​​​​​രം കൂ​​​​​ട്ടി പു​​​​​ന​​​​​ര്‍​നി​​​​​ർ​​​​​മി​​​​​ച്ചാ​​​​​ല്‍ ടൗ​​​​​ണി​​​​​ലെ വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക ഭീ​​​​​ഷ​​​​​ണി ഒ​​​​​ഴി​​​​​വാ​​​​​ക്കാം. ച​​​​​പ്പാ​​​​​ത്ത് മാ​​​​​തൃ​​​​​ക​​​​​യി​​​​​ലു​​​​​ള്ള ഉ​​​​​യ​​​​​രം കു​​​​​റ​​​​​ഞ്ഞ പാ​​​​​ലം മ​​​​​ല​​​​​വെ​​​​​ള്ള​​​​​പ്പാ​​​​​ച്ചി​​​​​ലി​​​​​നു ത​​​​​ട​​​​​സ​​​​​മാ​​​​​കു​​​​​മ്പോ​​​​​ഴാ​​​​​ണ് ടൗ​​​​​ണി​​​​​ലെ വ്യാ​​​​​പാ​​​​​ര​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് വെ​​​​​ള്ളം അ​​​​​ടി​​​​​ച്ചു​​​ക​​​​​യ​​​​​റു​​​​​ന്ന​​​​​ത്. ഇ​​​​​ക്കാ​​​​​ര്യം മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ​​​​​യും ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ​​​​​യും ശ്ര​​​​​ദ്ധ​​​​​യി​​​​​ല്‍പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന് വ്യാ​​​​​പാ​​​​​രി വ്യ​​​​​വ​​​​​സാ​​​​​യി ഏ​​​​​കോ​​​​​പ​​​​​ന സ​​​​​മി​​​​​തി വി​​​​​ല​​​​​ങ്ങാ​​​​​ട് യൂ​​​​​ണി​​​​​റ്റ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വി​​​​​നോ​​​​​യി ജോ​​​​​സ​​​​​ഫ് പ​​​​​റ​​​​​ഞ്ഞു.

കെ​​​​​സി​​​​​ബി​​​​​സി​​​​​യു​​​​​ടെ വീ​​​​​ടുനി​​​​​ര്‍​മാ​​​​​ണം ദ്രു​​​​​ത​​​​​ഗ​​​​​തി​​​​​യി​​​​​ല്‍


വി​​​​​ല​​​​​ങ്ങാ​​​​​ട് ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ട​​​​​ലി​​​​​ല്‍ നാ​​​​​ശ​​​​​ന​​​​​ഷ്ടം സം​​​​​ഭ​​​​​വി​​​​​ച്ച​​​​​വ​​​​​രി​​​​​ല്‍ 31 ആ​​​​​ളു​​​​​ക​​​​​ള്‍​ക്ക് 15 ല​​​​​ക്ഷം രൂ​​​​​പ വീ​​​​​തം ന​​​​​ല്‍​കി​​​​​യ​​​​​ത​​​​​ല്ലാ​​​​​തെ സ​​​​​ര്‍​ക്കാ​​​​​ര്‍ ആ​​​​​ര്‍​ക്കും വീ​​​​​ട് നി​​​​​ര്‍​മി​​​​​ച്ചു ന​​​​​ല്‍​കി​​​​​യി​​​​​ട്ടി​​​​​ല്ല. വാ​​​​​സ​​​​​യോ​​​​​ഗ്യ​​​​​മാ​​​​​യ സ്ഥ​​​​​ലം വാ​​​​​ങ്ങാ​​​​​നും തു​​​​​ട​​​​​ര്‍​ന്ന് അ​​​​​തി​​​​​ല്‍ വീ​​​​​ടു നി​​​​​ര്‍​മി​​​​​ക്കാ​​​​​നും 15 ല​​​​​ക്ഷം തി​​​​​ക​​​​​യി​​​​​ല്ലെ​​​​​ന്ന​​​​​തു വ​​​​​സ്തു​​​​​ത​​​​​യാ​​​​​ണ്.

ചെ​​​​​റി​​​​​യൊ​​​​​രു കൂ​​​​​ര വ​​​​​യ്ക്കാ​​​​​മെ​​​​​ന്നു വി​​​​​ചാ​​​​​രി​​​​​ച്ചാ​​​​​ല്‍ത​​​​​ന്നെ നി​​​​​ര്‍​മാ​​​​​ണം പൂ​​​​​ര്‍​ത്തി​​​​​യാ​​​​​കും​​​​​വ​​​​​രെ മാ​​​​​സ​​​​​ങ്ങ​​​​​ളോ​​​​​ളം വാ​​​​​ട​​​​​ക​​​​​വീ​​​​​ട്ടി​​​​​ല്‍ ക​​​​​ഴി​​​​​യ​​​​​ണം. ഇ​​​​​തി​​​​​നു പു​​​​​റ​​​​​മെ മ​​​​​റ്റു ജീ​​​​​വി​​​​​ത​​​​​ച്ചെ​​​​​ല​​​​​വു​​​​​ക​​​​​ള്‍. വാ​​​​​ട​​​​​കവി​​​​​ത​​​​​ര​​​​​ണം സ​​​​​ര്‍​ക്കാ​​​​​ര്‍ നി​​​​​ർ​​​​​ത്ത​​​​​ലാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ഇ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു വി​​​​​ഷ​​​​​മ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​ണ് കെ​​​​​സി​​​​​ബി​​​​​സി​​​​​യു​​​​​ടെ ഭ​​​​​വ​​​​​ന​​​​​നി​​​​​ര്‍​മാ​​​​​ണ പ​​​​​ദ്ധ​​​​​തി ദു​​​​​രി​​​​​ത​​​​​ബാ​​​​​ധി​​​​​ത​​​​​ര്‍​ക്ക് മ​​​​​ഹാ അ​​​​​നു​​​​​ഗ്ര​​​​​ഹ​​​​​മാ​​​​​യ​​​​​ത്. കെ​​​​​സി​​​​​ബി​​​​​സി​​​​​യും അ​​​​​ത​​​​​ത് സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലെ രൂ​​​​​പ​​​​​ത​​​​​ക​​​​​ളും ചേ​​​​​ര്‍​ന്ന് വ​​​​​യ​​​​​നാ​​​​​ട് മു​​​​​ണ്ട​​​​​ക്കൈ, വി​​​​​ല​​​​​ങ്ങാ​​​​​ട് മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ല്‍ 100 വീ​​​​​ടു​​​​​ക​​​​​ളാ​​​​​ണ് നി​​​​​ര്‍​മി​​​​​ച്ചു ന​​​​​ല്‍​കു​​​​​ന്ന​​​​​ത്.

41 വീ​​​​​ടു​​​​​ക​​​​​ള്‍ വി​​​​​ല​​​​​ങ്ങാ​​​​​ട്ടും 59 വീ​​​​​ടു​​​​​ക​​​​​ള്‍ വ​​​​​യ​​​​​നാ​​​​​ട്ടി​​​​​ലു​​​​​മാ​​​​​ണ് നി​​​​​ര്‍​മി​​​​​ച്ചു ന​​​​​ല്‍​കു​​​​​ന്ന​​​​​ത്. താ​​​​​മ​​​​​ര​​​​​ശേ​​​​​രി രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ സാ​​​​​മ്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ കെ​​​​​സി​​​​​ബി​​​​​സി വി​​​​​ല​​​​​ങ്ങാ​​​​​ട്ട് ഇ​​​​​തി​​​​​ന​​​​​കം അ​​​​​ഞ്ചു​​​​​വീ​​​​​ടു​​​​​ക​​​​​ള്‍ പൂ​​​​​ര്‍​ത്തി​​​​​യാ​​​​​ക്കി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു​​​​​വെ​​​​​ന്ന് കെ​​​​​സി​​​​​ബി​​​​​സി​​​​​യു​​​​​ടെ സാ​​​​​മൂ​​​​​ഹി​​​​​ക പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ ജ​​​​​സ്റ്റീ​​​​​സ്, പീ​​​​​സ് ആ​​​​​ന്‍​ഡ് ഡെ​​​​​വ​​​​​ല​​​​​പ്‌​​​​​മെ​​​​​ന്‍റ് (ജെ​​​​​പി​​​​​ഡി) ക​​​​​മ്മീ​​​​​ഷ​​​​​ന്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി ഫാ. ​​​​​ജേ​​​​​ക്ക​​​​​ബ് മാ​​​​​വു​​​​​ങ്ക​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു.

ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ട​​​​​ല്‍ സം​​​​​ഭ​​​​​വി​​​​​ച്ച് ഒ​​​​​രു വ​​​​​ര്‍​ഷ​​​​​ത്തി​​​​​നു​​​​​ള്ളില്‍ത​​​​​ന്നെ, പ്ര​​​​​തി​​​​​കൂ​​​​​ല കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലും നൂ​​​​​ലാ​​​​​മാ​​​​​ല​​​​​ക​​​​​ള്‍​ക്കി​​​​​ട​​​​​യി​​​​​ലും ഏ​​​​​താ​​​​​നും വീ​​​​​ടു​​​​​ക​​​​​ള്‍ പൂ​​​​​ര്‍​ത്തീ​​​​​ക​​​​​രി​​​​​ക്കാ​​​​​ന്‍ കെ​​​​​സി​​​​​ബി​​​​​സി​​​​​ക്ക് ക​​​​​ഴി​​​​​ഞ്ഞു. നി​​​​​ര്‍​മാ​​​​​ണം പൂ​​​​​ര്‍​ത്തി​​​​​യാ​​​​​യ വീ​​​​​ടു​​​​​ക​​​​​ളി​​​​​ല്‍ ദു​​​​​രി​​​​​ത​​​​​ബാ​​​​​ധി​​​​​ത​​​​​ര്‍ താ​​​​​മ​​​​​സ​​​​​മാ​​​​​രം​​​​​ഭി​​​​​ച്ചു​​​​​ക​​​​​ഴി​​​​​ഞ്ഞു.

36 വീ​​​​​ടു​​​​​ക​​​​​ളു​​​​​ടെ നി​​​​​ര്‍​മാ​​​​​ണം ദ്രു​​​​​ത​​​​​ഗ​​​​​തി​​​​​യി​​​​​ലാ​​​​​ണ്. 15 ല​​​​​ക്ഷം രൂ​​​​​പ ചെ​​​​​ല​​​​​വി​​​​​ല്‍ ഏ​​​​​ക​​​​​ദേ​​​​​ശം 1000 സ്‌​​​​​ക്വ​​​​​യ​​​​​ര്‍​ഫീ​​​​​റ്റു​​​​​ള്ള വീ​​​​​ടു​​​​​ക​​​​​ളാ​​​​​ണ് കെ​​​​​സി​​​​​ബി​​​​​സി നി​​​​​ര്‍​മി​​​​​ക്കു​​​​​ന്ന​​​​​ത്. വാ​​​​​ണി​​​​​മേ​​​​​ല്‍ പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ല്‍ കെ​​​​​സി​​​​​ബി​​​​​സി​​​​​യു​​​​​ടെ വീ​​​​​ടുനി​​​​​ര്‍മാ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​തി​​​​​നു​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ഈ ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ല്‍ വീ​​​​​ട് അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള നി​​​​​ര്‍​മാ​​​​​ണ​​​​​ങ്ങ​​​​​ള്‍​ക്ക് ജി​​​​​ല്ലാ ക​​​​​ള​​​​​ക്‌ട​​​ര്‍ വി​​​​​ല​​​​​ക്ക് ഏ​​​​​ര്‍​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്.

ഈ ​​​​​വി​​​​​ഷ​​​​​യം സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ ശ്ര​​​​​ദ്ധ​​​​​യി​​​​​ല്‍​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടും ഇ​​​​​തു​​​​​വ​​​​​രെ അ​​​​​നു​​​​​കൂ​​​​​ല ന​​​​​ട​​​​​പ​​​​​ടി​​​​​യു​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ല. മേ​​​​​യ് മു​​​​​ത​​​​​ല്‍ തു​​​​​ട​​​​​രു​​​​​ന്ന മ​​​​​ഴ ത​​​​​ട​​​​​സ​​​​​മാ​​​​​ണെ​​​​​ങ്കി​​​​​ലും വീ​​​​​ടു നി​​​​​ര്‍മാ​​​​​ണം പ​​​​​ര​​​​​മാ​​​​​വ​​​​​ധി വേ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ക്കാ​​​​​ന്‍ ഫാ. ​​​​​ജേ​​​​​ക്ക​​​​​ബ് മാ​​​​​വു​​​​​ങ്ക​​​​​ലി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ ക​​​​​ഠി​​​​​ന​​​​​ശ്ര​​​​​മം ന​​​​​ട​​​​​ത്തു​​​​​ന്നു​​​​​ണ്ട്.

ഷാ​​​​​ഫി പ​​​​​റ​​​​​മ്പി​​​​​ല്‍ എം​​​​​പി​​​​​യും ദു​​​​​രി​​​​​ത​​​​​ബാ​​​​​ധി​​​​​ത​​​​​ര്‍​ക്ക് വീ​​​​​ടു​​​​​ക​​​​​ള്‍ വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. എം​​​​​പി​​​​​യു​​​​​ടെ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ വീ​​​​​ടി​​​​​നു ക​​​​​ഴി​​​​​ഞ്ഞ​​​ദി​​​​​വ​​​​​സം ത​​​​​റ​​​​​ക്ക​​​​​ല്ലി​​​​​ട്ടു. ചി​​​​​ല ത​​​​​ദ്ദേ​​​​​ശ​​​​​ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍ വീ​​​​​ട് നി​​​​​ര്‍​മി​​​​​ച്ചു​​​​​ന​​​​​ല്‍​കു​​​​​മെ​​​​​ന്ന് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു​​​​​വെ​​​​​ങ്കി​​​​​ലും തു​​​​​ട​​​​​ര്‍ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളൊ​​​​​ന്നും ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ല.

അ​​​​​വ​​​​​ഗ​​​​​ണ​​​​​ന​​​​​യു​​​​​ടെ നേർസാക്ഷ്യമായി ടി​​​​​ന്‍റു​​​​​വി​​​​​ന്‍റെ കു​​​​​ടും​​​​​ബം


“മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ​​​​​യും ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ​​​​​യും ഒ​​​​​ഴു​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്തോ​​​​​രം വാ​​​​​ഗ്ദാ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​യി​​​​​രു​​​​​ന്നു. സ​​​​​ര്‍​ക്കാ​​​​​ര് പ​​​​​ല​​​​​തും പ​​​​​റ​​​​​ഞ്ഞു. പ​​​​​ക്ഷെ ഇ​​​​​പ്പോ അ​​​​​ന​​​​​ക്ക​​​​​മൊ​​​​​ന്നു​​​​​മി​​​​​ല്ല. ആ​​​​​ളും ആ​​​​​ര​​​​​വ​​​​​ങ്ങ​​​​​ളു​​​മെ​​​​​ല്ലാം നി​​​​​ല​​​​​ച്ചു. ആ​​​​​ര്‍​ക്കാ​​​​​ണ് കി​​​​​ട്ടി​​​​​യ​​​​​ത്, കി​​​​​ട്ടാ​​​​​ത്ത​​​​​ത് എ​​​​​ന്നൊ​​​​​ന്നും ആ​​​​​രും അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​ന്നി​​​​​ല്ല. വി​​​​​ല്ലേ​​​​​ജ് ഓ​​​​​ഫീ​​​​​സ​​​​​ര്‍ മു​​​​​ത​​​​​ല്‍ മു​​​​​ക​​​​​ളി​​​​​ലോ​​​​​ട്ടു​​​​​ള്ള​​​​​വ​​​​​ര്‍​ക്ക് പ​​​​​രാ​​​​​തി​​​​​ക​​​​​ള്‍ കൊ​​​​​ടു​​​​​ത്ത​​​​​തി​​​​​നു ക​​​​​ണ​​​​​ക്കി​​​​​ല്ല. മ​​​​​ടു​​​​​ത്തു'... അ​​​​​ത്ര​​​​​യും പ​​​​​റ​​​​​ഞ്ഞ​​​​​പ്പോ​​​​​ഴേ​​​​​ക്കും വി​​​​​ല​​​​​ങ്ങാ​​​​​ട് ചെ​​​​​റി​​​​​യ​​​​​പാ​​​​​നോം പാ​​​​​ലോ​​​​​ളി​​​​​ല്‍ സ​​​​​ജി​​​​​യു​​​​​ടെ ഭാ​​​​​ര്യ ടി​​​​​ന്‍റു​​​​​വി​​​​​ന്‍റെ വാ​​​​​ക്കു​​​​​ക​​​​​ളെ ക​​​​​ണ്ണീ​​​​​ര്‍ വിഴു​​​​​ങ്ങി​​​​​. 2024 ജൂ​​​​​ലൈ 30ന് ​​​​​വി​​​​​ല​​​​​ങ്ങാ​​​​​ട്, മ​​​​​ഞ്ഞ​​​​​ച്ചീ​​​​​ളി മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ല്‍ സം​​​​​ഹാ​​​​​ര​​​​​താ​​​​​ണ്ഡ​​​​​വ​​​​​മാ​​​​​ടി​​​​​യ ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ട​​​​​ലി​​​​​ന്‍റെ ദു​​​​​രി​​​​​ത​​​​​മേ​​​​​റ്റുവാ​​​​​ങ്ങി മ​​​​​ര​​​​​വി​​​​​ച്ചു ജീ​​​​​വി​​​​​ക്കു​​​​​ന്ന ഒ​​​​​ട്ടേ​​​​​റെ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​തി​​​​​നി​​​​​ധി​​​​​യാ​​​​​ണ് ടി​​​​​ന്‍റു.

ലോ​​​​​ഡിം​​​​​ഗ് തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​യാ​​​​​യ ഭ​​​​​ര്‍​ത്താ​​​​​വ് സ​​​​​ജി ന​​​​​ട്ടെ​​​​​ല്ലി​​​​​നും കാ​​​​​ല്‍​മു​​​​​ട്ടി​​​​​നും ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​യ്ക്ക് വി​​​​​ധേ​​​​​യ​​​​​നാ​​​​​യി വീ​​​​​ട്ടി​​​​​ല്‍ വി​​​​​ശ്ര​​​​​മി​​​​​ക്കു​​​​​ന്ന സ​​​​​മ​​​​​യ​​​​​ത്താ​​​​​ണ് ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ടി​​​​​യ​​​​​ത്. ഭ​​​​​ര്‍​ത്താ​​​​​വി​​​​​നെ​​​​​യും കു​​​​​ട്ടി​​​​​ക​​​​​ളെ​​​​​യും താ​​​​​ങ്ങി​​​​​പ്പി​​​​​ടി​​​​​ച്ചു മ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ വ​​​​​ക്കി​​​​​ല്‍​നി​​​​​ന്നു കു​​​​​ന്നി​​​​​ന്‍ മു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ഓ​​​​​ടി​​​​​ക്ക​​​​​യ​​​​​റി​​​​​യ​​​​​തി​​​​​ന്‍റെ ന​​​​​ടു​​​​​ക്കു​​​​​ന്ന ഓ​​​​​ര്‍​മ​​​​​ക​​​​​ളി​​​​​ന്നും ടി​​​​​ന്‍റു​​​​​വി​​​​​നെ വേ​​​​​ട്ട​​​​​യാ​​​​​ടു​​​​​ന്നു​​​​​ണ്ട്.

18 ദി​​​​​വ​​​​​സം ടി​​​​​ന്‍റു​​​​​വും കു​​​​​ടും​​​​​ബ​​​​​വും ദു​​​​​രി​​​​​താ​​​​​ശ്വാ​​​​​സ ക്യാ​​​​​മ്പി​​​​​ല്‍ ക​​​​​ഴി​​​​​ഞ്ഞു. ടി​​​​​ന്‍റു സ​​​​​ജി​​​​​യു​​​​​ടേ​​​​​ത​​​​​ട​​​​​ക്കം അ​​​​​ടു​​​​​ത്ത​​​​​ടു​​​​​ത്താ​​​​​യി സ്ഥി​​​​​തിചെ​​​​​യ്യു​​​​​ന്ന മൂ​​​​​ന്നു വീ​​​​​ടു​​​​​ക​​​​​ള്‍​ക്കു ക​​​​​ന​​​​​ത്ത നാ​​​​​ശ​​​​​ന​​​​​ഷ്ട​​​​​ങ്ങ​​​​​ള്‍ വ​​​രു​​​ത്തി​​​യാ​​​​​ണു മ​​​​​ല​​​​​വെ​​​​​ള്ളം കു​​​​​ത്തി​​​​​യൊ​​​​​ലി​​​​​ച്ച​​​​​ത്. ഒ​​​​​രേ നി​​​​​ര​​​​​യി​​​​​ല്‍ സ്ഥി​​​​​തി​​​ചെ​​​​​യ്യു​​​​​ന്ന മൂ​​​​​ന്നു വീ​​​​​ടു​​​​​ക​​​​​ള്‍​ക്കും നാ​​​​​ശ​​​​​ന​​​​​ഷ്ട​​​​​ങ്ങ​​​​​ള്‍ സം​​​​​ഭ​​​​​വി​​​​​ച്ചു.

വീ​​​​​ടി​​​​​നു​​​​​ള്ളി​​​​​ലാ​​​​​കെ വെ​​​​​ള്ളം ക​​​​​യ​​​​​റി. ഇ​​​​​നി ഇ​​​​​വി​​​​​ടെ താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന​​​​​ത് സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മ​​​​​ല്ലെ​​​​​ന്നു പ​​​​​ഞ്ചാ​​​​​യ​​​​​ത്തും മ​​​​​റ്റ് അ​​​​​ധി​​​​​കൃ​​​​​ത​​​​​രും മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു ന​​​​​ല്‍​കു​​​​​ക​​​​​യും ചെ​​​​​യ്തു. സ​​​​​ജി​​​​​യു​​​​​ടെ ആ​​​​​കെ സ​​​​​മ്പാ​​​​​ദ്യ​​​​​മാ​​​​​യ 10 സെ​​​​​ന്‍റ് സ്ഥ​​​​​ലം ഒ​​​​​ലി​​​​​ച്ചു​​​​​പോ​​​​​യി. ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ട​​​​​ലി​​​​​ല്‍ രൂ​​​​​പ​​​​​പ്പെ​​​​​ട്ട പു​​​​​ഴ​​​​​യോ​​​​​ടു തൊ​​​​​ട്ടു​​​​​ചേ​​​​​ര്‍​ന്ന് ദു​​​​​ര​​​​​ന്ത​​​സ്മാ​​​​​ര​​​​​കം​​​പോ​​​​​ലെ വീ​​​​​ട് സ്ഥി​​​​​തി ചെ​​​​​യ്യു​​​​​ന്നു. വീ​​​​​ടി​​​​​ന്‍റെ മു​​​​​റ്റ​​​​​ത്തു​​​​​കൂ​​​​​ടി​​​​​യാ​​​​​ണ് ഇ​​​​​പ്പോ​​​​​ള്‍ പു​​​​​ഴ ഒ​​​​​ഴു​​​​​കു​​​​​ന്ന​​​​​ത്.

വ​​​​​ലി​​​​​യ ഒ​​​​​രു മ​​​​​ഴ പെ​​​​​യ്താ​​​​​ല്‍ ഏ​​​​​തു​​​​​സ​​​​​മ​​​​​യ​​​​​വും വീ​​​​​ടി​​​​​നെ മ​​​​​ല​​​​​വെ​​​​​ള്ള​​​​​പ്പാ​​​​​ച്ചി​​​​​ല്‍ ക​​​​​വ​​​​​രാം. ഇ​​​​​ത്ര​​​​​യ​​​​​ധി​​​​​കം നാ​​​​​ശ​​​​​ന​​​​​ഷ്ട​​​​​ങ്ങ​​​​​ള്‍ സം​​​​​ഭ​​​​​വി​​​​​ച്ച ടി​​​​​ന്‍റു​​​​​വി​​​​​ന്‍റെ കു​​​​​ടും​​​​​ബ​​​​​ത്തെ സ​​​​​ര്‍​ക്കാ​​​​​ര്‍ പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ല്‍ ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ത്തി​​​​​യെ​​​​​ന്നു ക​​​​​രു​​​​​തി​​​​​യാ​​​​​ല്‍ തെ​​​​​റ്റി. വി​​​​​ല​​​​​ങ്ങാ​​​​​ടി​​​​​ന്‍റെ ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ യ​​​​​ഥാ​​​​​ര്‍​ഥ അ​​​​​വ​​​​​സ്ഥ​​​​​യെ​​​​​ന്താ​​​​​ണെ​​​​​ന്നു വ​​​​​ര​​​​​ച്ചു​​​​​കാ​​​​​ട്ടാ​​​​​ന്‍ ഈ ​​​​​കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന്‍റെ ദു​​​​​രി​​​​​ത​​​​​ക​​​​​ഥ മാ​​​​​ത്രം മ​​​​​തി.

ആ​​​​​ദ്യ​​​​​ത്തെ പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ ലി​​​​​സ്റ്റി​​​​​ല്‍​നി​​​​​ന്ന് സ​​​​​ര്‍​ക്കാ​​​​​ര്‍ സ​​​​​ജി​​​​​യെ ത​​​​​ഴ​​​​​ഞ്ഞു. അ​​​​​തേ​​​​​സ​​​​​മ​​​​​യം തൊ​​​​​ട്ട​​​​​ടു​​​​​ത്തു​​​​​ള്ള ര​​​​​ണ്ടു വീ​​​​​ട്ടു​​​​​കാ​​​​​ര്‍​ക്കും സ​​​​​ര്‍​ക്കാ​​​​​ര്‍ 15 ല​​​​​ക്ഷം രൂ​​​​​പ വീ​​​​​തം ന​​​​​ല്‍​കി. ഇ​​​​​തി​​​​​ന്‍റെ മാ​​​​​ന​​​​​ദ​​​​​ണ്ഡം ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍​ക്കു മാ​​​​​ത്ര​​​​​മേ അ​​​​​റി​​​​​യൂ. വാ​​​​​ട​​​​​ക​​​​​വീ​​​​​ട്ടി​​​​​ല്‍ ക​​​​​ഴി​​​​​യു​​​​​ന്ന സ​​​​​ജി​​​​​യും ടി​​​​​ന്‍റു​​​​​വും ജീ​​​​​വി​​​​​ത​​​​​ച്ചെ​​​​​ല​​​​​വി​​​​​നു വ​​​​​ക ക​​​​​ണ്ടെ​​​​​ത്താ​​​​​ന്‍ നെ​​​​​ട്ടോ​​​​​ട്ട​​​​​മോ​​​​​ടു​​​​​ക​​​​​യാ​​​​​ണ്.

ക്യാ​​​​​മ്പി​​​​​ല്‍ ക​​​​​ഴി​​​​​ഞ്ഞ​​​​​തി​​​​​ന് 10,000 രൂ​​​​​പ​​​​​യും 6,000 രൂ​​​​​പ വീ​​​​​തം ഏ​​​​​ഴു​​​​​മാ​​​​​സം വീ​​​​​ട്ടു​​​​​വാ​​​​​ട​​​​​ക​​​​​യും സ​​​​​ജി​​​​​ക്ക് സ​​​​​ര്‍​ക്കാ​​​​​രി​​​​​ല്‍നി​​​​​ന്നു ല​​​​​ഭി​​​​​ച്ചു. ഇ​​​​​പ്പോ​​​​​ള്‍ യാ​​​​​തൊ​​​​​രു സ​​​​​ഹാ​​​​​യ​​​​​വും ല​​​​​ഭി​​​​​ക്കു​​​​​ന്നി​​​​​ല്ല. പ​​​​​ക്ഷേ, ഈ ​​​​​കു​​​​​ടും​​​​​ബം വാ​​​​​ട​​​​​ക​​​​​വീ​​​​​ട്ടി​​​​​ല്‍ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. വ​​​​​ലി​​​​​യ​​​​​പാ​​​​​നോ​​​​​ത്ത് ത​​​​​യ്യ​​​​​ല്‍​ക്ക​​​​​ട ന​​​​​ട​​​​​ത്തു​​​​​ക​​​​​യാ​​​​​ണ് ടി​​​​​ന്‍റു. ഒ​​​​​ടു​​​​​വി​​​​​ല്‍ ഈ ​​​​​കു​​​​​ടും​​​​​ബ​​​​​ത്തെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​ന്‍ കെ​​​​​സി​​​​​ബി​​​​​സി​​​​​ മു​​​​​ന്നോ​​​​​ട്ടു​​​​​ വ​​​​​ന്നി​​​​​രി​​​​​ക്കു​​​​​കയാ​​​​​ണ്.

വാ​​​​​യാ​​​​​ടി​​​​​നെ മ​​​​​റ​​​​​ന്നു, ബി​​​​​നോ​​​​​ച്ച​​​​​നെ​​​​​യും

വി​​​​​ല​​​​​ങ്ങാ​​​​​ട് അ​​​​​ടി​​​​​ച്ചി​​​​​പ്പാ​​​​​റ​​​​​യി​​​​​ല്‍ ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ട​​​​​ലു​​​​​ണ്ടാ​​​​​യ ദി​​​​​വ​​​​​സം​​​ത​​​​​ന്നെ​​​​​യാ​​​​​ണു ന​​​​​രി​​​​​പ്പ​​​​​റ്റ പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലെ വാ​​​​​യാ​​​​​ടും ശ​​​​​ക്ത​​​​​മാ​​​​​യ ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ട​​​​​ലു​​​​​ണ്ടാ​​​​​യ​​​​​ത്. വ​​​​​യ​​​​​നാ​​​​​ട് മു​​​​​ണ്ട​​​​​ക്കൈ​​​​​യി​​​​​ല്‍ നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​നു​​​പേ​​​​​ര്‍ മ​​​​​ണ്ണി​​​​​ന​​​​​ടി​​​​​യി​​​​​ല്‍​പ്പെ​​​​​ട്ട വ​​​​​ലി​​​​​യ ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ന്‍റെ ആഘാ​​​​​ത​​​​​ത്തി​​​​​ല്‍ വി​​​​​ല​​​​​ങ്ങാ​​​​​ട്ടെ​​​​​യും വാ​​​​​യാ​​​​​ടെ​​​​​യും പ്ര​​​​​കൃ​​​​​തി​​​ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ന്‍റെ​​​​​യും ആ​​​​​ഴ​​​​​വും വ്യാ​​​​​പ്തി​​​​​യും ആ​​​​​ഘാ​​​​​ത​​​​​വും പു​​​​​റം​​​​​ലോ​​​​​ക​​​​​മ​​​​​റി​​​​​യാ​​​​​ന്‍ വൈ​​​​​കി.

വാ​​​​​ണി​​​​​മേ​​​​​ല്‍ പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ​​​​​രി​​​​​ധി​​​​​യി​​​​​ല്‍ വ​​​​​രു​​​​​ന്ന വി​​​​​ല​​​​​ങ്ങാ​​​​​ട്ടെ ഉ​​​​​രു​​​​​ള്‍​ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ന്‍റെ രൂ​​​​​ക്ഷ​​​​​ത സാ​​​​​വ​​​​​ധാ​​​​​ന​​​​​മാ​​​​​ണ് പു​​​​​റം​​​​​ലോ​​​​​ക​​​​​മ​​​​​റി​​​​​ഞ്ഞ​​​​​ത്. എ​​​​​ന്നി​​​​​ട്ടും വാ​​​​​യാ​​​​​ട്ടെ ഉ​​​​​രു​​​​​ളി​​​​​ന്‍റെ കെ​​​​​ടു​​​​​തി​​​​​ക​​​​​ള്‍ പു​​​​​റ​​​​​ത്ത​​​​​റി​​​​​യാ​​​​​ന്‍ വീ​​​​​ണ്ടും ആ​​​​​ഴ്ച​​​​​ക​​​​​ളെ​​​​​ടു​​​​​ത്തു. വാ​​​​​യാ​​​​​ട് പ്ര​​​​​ദേ​​​​​ശ​​​​​ത്ത് മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​ന്‍ ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ടി​​​​​ല്ലെ​​​​​ന്നേ​​​​​യു​​​​​ള്ളൂ. കൃ​​​​​ഷി​​​​​യി​​​​​ട​​​​​ങ്ങ​​​​​ള്‍ ഒ​​​​​ലി​​​​​ച്ചു​​​​​പോ​​​​​യി.

വാ​​​​​യാ​​​​​ട്ടെ ഉ​​​​​രു​​​​​ളി​​​​​ന്‍റെ ജീ​​​​​വി​​​​​ക്കു​​​​​ന്ന ര​​​​​ക്ത​​​​​സാ​​​​​ക്ഷി​​​​​യാ​​​​​ണ് കൂ​​​​​ലി​​​​​പ​​​​​റ​​​​​മ്പി​​​​​ല്‍ ബി​​​​​നോ​​​​​ച്ച​​​​​ന്‍. ആ​​​​​കെ​​​​​യു​​​​​ള്ള അ​​​​​ഞ്ചു സെ​​​​​ന്‍റ് സ്ഥ​​​​​ലം ഉ​​​​​രു​​​​​ളെ​​​​​ടു​​​​​ത്തു. വീ​​​​​ട് ഏ​​​​​റെ​​​​​ക്കു​​​​​റെ ത​​​​​ക​​​​​ര്‍​ന്നു. ഇ​​​​​നി ഈ ​​​​​വീ​​​​​ട്ടി​​​​​ല്‍ താ​​​​​മ​​​​​സി​​​​​ക്കാ​​​​​ന്‍ ക​​​​​ഴി​​​​​യി​​​​​ല്ല. ഉ​​​​​ടു​​​​​തു​​​​​ണി​​​​​യോ​​​​​ടെ ഓ​​​​​ടി​​​​​ ര​​​​​ക്ഷ​​​​​പ്പെട്ട ബി​​​​​നോ​​​​​ച്ച​​​​​ന് 14 ദി​​​​​വ​​​​​സം ദു​​​​​രി​​​​​താ​​​​​ശ്വാ​​​​​സ ക്യാ​​​​​മ്പി​​​​​ല്‍ ക​​​​​ഴി​​​​​ഞ്ഞ​​​​​തി​​​​​ന് 10,000 രൂ​​​​​പ മാ​​​​​ത്ര​​​​​മാ​​​​​ണ് ല​​​​​ഭി​​​​​ച്ച​​​​​ത്. ജീ​​​​​വ​​​​​നോ​​​​​പാ​​​​​ധി എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ര്‍​ക്ക് ന​​​​​ല്‍​കി​​​​​യ സാ​​​​​മ്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യം നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ടു. റ​​​​​വ​​​​​ന്യു അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ള്‍ വാ​​​​​യാ​​​​​ട് ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ട​​​​​ലി​​​​​ന്‍റെ രൂ​​​​​ക്ഷ​​​​​ത മ​​​​​റ​​​​​ച്ചു​​​​​വ​​​​​ച്ചു​​​​​വെ​​​​​ന്നാ​​​​​ണു പ്ര​​​​​ദേ​​​​​ശ​​​​​വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ ആ​​​​​രോ​​​​​പ​​​​​ണം. സ​​​​​ര്‍​ക്കാ​​​​​രി​​​​​ല്‍​നി​​​​​ന്ന് വീ​​​​​ട്ടു​​​​​വാ​​​​​ട​​​​​ക ല​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.

എ​​​​​ങ്കി​​​​​ലും ഇ​​​​​പ്പോ​​​​​ഴും വാ​​​​​ട​​​​​ക​​​വീ​​​​​ട്ടി​​​​​ല്‍ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ് ബി​​​​​നോ​​​​​ച്ച​​​​​ന്‍. ഭാ​​​​​ര്യ ജ്യോ​​​​​തി, മ​​​​​ക​​​​​ന്‍ ലെ​​​​​വി​​​​​ന്‍ എ​​​​​ന്നി​​​​​വ​​​​​ര​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​താ​​​​​ണ് ടൈ​​​​​ല്‍​സ് തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​യാ​​​​​യ ബി​​​​​നോ​​​​​ച്ച​​​​​ന്‍റെ കു​​​​​ടും​​​​​ബം.

ദു​​​​​ര​​​​​ന്തഭീ​​​​​തി​​​​​യി​​​​​ല്‍ ഒ​​​​​ട്ടേ​​​​​റെ പേ​​​​​ര്‍


സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ ലി​​​​​സ്റ്റി​​​​​ല്‍ ഉ​​​​​ള്‍​പ്പെ​​​​​ടാ​​​​​ത്ത ഒ​​​​​ട്ടേ​​​​​റെ അ​​​​​ര്‍​ഹ​​​​​ര്‍ വി​​​​​ല​​​​​ങ്ങാ​​​​​ട്, മ​​​​​ഞ്ഞ​​​​​ക്കു​​​​​ന്ന് പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ണ്ടെ​​​​​ന്ന് മ​​​​​ഞ്ഞ​​​​​ക്കു​​​​​ന്ന് സെ​​​​​ന്‍റ് അ​​​​​ല്‍​ഫോ​​​​​ന്‍​സ പ​​​​​ള്ളി വി​​​​​കാ​​​​​രി ഫാ. ​​​​​ബോ​​​​​ബി പൂ​​​​​വ​​​​​ത്തി​​​​​ങ്ക​​​​​ല്‍ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്നു. നാ​​​​​ശ​​​​​ന​​​​​ഷ്ട​​​​​മു​​​​​ണ്ടാ​​​​​യ​​​​​വ​​​​​ര്‍ സ​​​​​ഹി​​​​​ക്ക​​​​​ട്ടെ​​​​​യെ​​​​​ന്ന​​​​​താ​​​​​ണ് നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള അ​​​​​വ​​​​​സ്ഥ.

ര​​​​​ണ്ടാം​​​​​ഘ​​​​​ട്ട പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ പ​​​​​ദ്ധ​​​​​തി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ മൗ​​​​​നം​​​​​പാ​​​​​ലി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ല്‍ ആ​​​​​ശ​​​​​ങ്ക​​​​​യു​​​​​ണ്ടെ​​​​​ന്നും ഫാ. ​​​​​ബോ​​​​​ബി പൂ​​​​​വ​​​​​ത്തി​​​​​ങ്ക​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു. മ​​​​​ഞ്ഞ​​​​​ക്കു​​​​​ന്ന് ഇ​​​​​ട​​​​​വ​​​​​ക​​​​​യി​​​​​ലെ 227 കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ല്‍ നാ​​​ൽ​​​പ്പ​​​തോ​​​​​ളം​​​പേ​​​​​രെ ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ട​​​​​ല്‍ ബാ​​​​​ധി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​വ​​​​​രി​​​​​ല്‍ പ​​​​​ല​​​​​രും ലി​​​​​സ്റ്റി​​​​​ല്‍ നി​​​​​ന്നു ത​​​​​ഴ​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്.

ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ​​​​​യാ​​​​​ണ് ഇ​​​​​ത്ത​​​​​ര​​​​​ക്കാ​​​​​രെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​ന്‍ സ​​​​​ന്ന​​​​​ദ്ധ​​​​​മാ​​​​​യി മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ട​​​​​ലി​​​​​നെ തു​​​​​ട​​​​​ര്‍​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​രു​​​​​ടെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു​​​​​ണ്ടാ​​​​​യ പ​​​​​ല ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​യെ​​​​​ന്നു മ​​​​​ഞ്ഞ​​​​​ക്കു​​​​​ന്ന് പ​​​​​ള്ളി പാ​​​​​രി​​​​​ഷ് സെ​​​​​ക്ര​​​​​ട്ട​​​​​റി വി​​​​​ല്‍​സ​​​​​ണ്‍ കു​​​​​ന്ന​​​​​ക്കാ​​​​​ട്ട് പ​​​​​റ​​​​​ഞ്ഞു. ഉ​​​​​രു​​​​​ള്‍​പൊ​​​​​ട്ടി​​​​​യ വി​​​​​ല​​​​​ങ്ങാ​​​​​ട് നി​​​​​ന്ന് നാ​​​​​ലു​​​​​കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ അ​​​​​ക​​​​​ലെ​​​​​യു​​​​​ള്ള ക​​​​​രിം​​​​​കു​​​​​ളം പ്ര​​​​​ദേ​​​​​ശ​​​​​ത്തും റ​​​​​വ​​​​​ന്യു അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ വീ​​​​​ടു​​​​​ക​​​​​ള്‍ നി​​​​​ര്‍​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് വി​​​​​ല​​​​​ക്ക് ഏ​​​​​ര്‍​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​ത്ത​​​​​രം ന​​​​​ട​​​​​പ​​​​​ടി മൂ​​​​​ലം പ​​​​​ല​​​​​രും സ്വ​​​​​ന്തം നാ​​​​​ട് വി​​​​​ട്ടു​​​​​പോ​​​​​കാ​​​​​ന്‍ നി​​​​​ബ​​​​​ന്ധി​​​​​ത​​​​​രാ​​​​​യെ​​​​​ന്നും വി​​​​​ല്‍​സ​​​​​ണ്‍ പ​​​​​റ​​​​​യു​​​​​ന്നു. മ​​​​​ഞ്ഞ​​​​​ക്കു​​​​​ന്ന് നി​​​​​ന്നും നാ​​​ൽ​​​പ്പ​​​തോ​​​​​ളം കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ള്‍ മ​​​​​റ്റി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് താ​​​​​മ​​​​​സം മാ​​​​​റി.

വി​​​​​ല​​​​​ങ്ങാ​​​​​ട് മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ അ​​​​​പ​​​​​ക​​​​​ട​​​സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ള പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ല്‍ പാ​​​​​ര്‍​ക്കു​​​​​ന്ന ആ​​​​​ളു​​​​​ക​​​​​ളു​​​​​ടെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​ത്വം അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്തേ​​​​​ണ്ട​​​​​തു​​​​​ണ്ടെ​​​​​ന്ന് വി​​​​​ല​​​​​ങ്ങാ​​​​​ട് ഫൊ​​​​​റോ​​​​​ന പ​​​​​ള്ളി വി​​​​​കാ​​​​​രി ഫാ. ​​​​​വി​​​​​ല്‍​സ​​​​​ണ്‍ മു​​​​​ട്ട​​​​​ത്തു​​​​​കു​​​​​ന്നേ​​​​​ല്‍ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​

Editorial

അ​തി​ജീ​വ​ന​ത്തി​ന്‍റെ ചു​ഴ​ലി​യി​ലേ​ക്കു വ​ലി​ച്ചെ​റി​യ​ല്ലേ

വി​​​​ല​​​​ങ്ങാ​​​​ട്ടും വ​​​​യ​​​​നാ​​​​ട്ടി​​​​ലു​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്കേ​​​​റ്റ വൈ​​​​കാ​​​​രി​​​​കാ​​​​ഘാ​​​​തം അ​​​​ത്ര​​​​യെ​​​​ളു​​​​പ്പം മാ​​​​റു​​​​ന്ന​​​​ത​​​​ല്ല. ആ ​​​​ദി​​​​വ​​​​സ​​​​ത്തി​​​​ന്‍റെ ഓ​​​​ർ​​​​മ അ​​​​വ​​​​രു​​​​ടെ​​​​യു​​​​ള്ളി​​​​ൽ ഇ​​​​നി​​​​യും ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലാ​​​​യും പേ​​​​മാ​​​​രി​​​​യാ​​​​യും പ്ര​​​​ക​​​​ന്പ​​​​നം​​​​കൊ​​​​ള്ളും. അ​​​​തി​​​​നൊ​​​​പ്പം അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ ചു​​​​ഴ​​​​ലി​​​​ക​​​​ളും​​​​കൂ​​​​ടി അ​​​​വ​​​​ർ​​​​ക്കു താ​​​​ങ്ങാ​​​​നാ​​​​യെ​​​​ന്നു വ​​​​രി​​​​ല്ല.

കേ​ര​ള​ത്തി​ന്‍റെ ഉ​ള്ളു​പൊ​ട്ടി​യ ദു​ര​ന്തം ക​ഴി​ഞ്ഞി​ട്ട് ഒ​രു വ​ർ​ഷ​മാ​കു​ന്നു. അ​തി​നി​ടെ ചു​റ്റു​മു​ള്ള ലോ​ക​ത്തു പ​ല​തും സം​ഭ​വി​ച്ചു. ഭൂ​മി​യി​ൽ ജീ​വി​തം മു​ന്നോ​ട്ടു​ത​ന്നെ പോ​കു​ന്നു. പ​ക്ഷേ, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ല​ങ്ങാ​ട്, വ​യ​നാ​ട് ജി​ല്ല​യി​ലെ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന മ​നു​ഷ്യ​ർ ഇ​പ്പോ​ഴും വി​റ​ങ്ങ​ലി​ച്ചു​നി​ൽ​ക്കു​ക​യാ​ണ്.

ഉ​ള്ളി​ലും പു​റ​ത്തു​മേ​റ്റ ആ​ഘാ​തം അ​വ​രെ അ​ത്ര​മാ​ത്രം ഉ​ല​ച്ചി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ 365 ദി​വ​സ​വും അ​വ​രു​ടെ​യു​ള്ളി​ൽ പൊ​ട്ടി​യ ഉ​രു​ളു​ക​ൾ ഒ​രു യ​ന്ത്ര​മാ​പി​നി​ക്കും അ​ള​ക്കാ​നാ​കു​ന്ന​ത​ല്ല. ഹൃ​ദ​യം പി​ള​ർ​ക്കു​ന്ന ഓ​ർ​മ​ക​ൾ അ​വ​രെ ആ ​ദു​ര​ന്ത​ദി​ന​ത്തി​ലേ​ക്ക്, അ​തി​നു മു​ന്പു​ണ്ടാ​യി​രു​ന്ന സ​ന്തോ​ഷ​ദി​ന​ങ്ങ​ളി​ലേ​ക്ക് ആ​ഞ്ഞാ​ഞ്ഞ് വ​ലി​ക്കു​ക​യാ​ണ്. മ​റു​വ​ശ​ത്ത്, കി​ട​പ്പാ​ട​വും കൃ​ഷി​യി​ട​വും ന​ഷ്‌​ട​പ്പെ​ട്ട അ​വ​ർ അ​തി​ജീ​വ​ന​ത്തി​നാ​യി മു​ന്നോ​ട്ട് ആ​ഞ്ഞു​വ​ലി​ക്കു​ന്നു.

കൈ​ത്താ​ങ്ങാ​കേ​ണ്ട, കൈ​പി​ടി​ച്ചു മു​ന്നോ​ട്ടു ന​ട​ത്തേ​ണ്ട ഭ​ര​ണ​കൂ​ട​ങ്ങ​ൾ എ​ന്തൊ​ക്കെ​യോ ചെ​യ്തെ​ന്നു വ​രു​ത്തി നി​സം​ഗ​ത​യി​ലാ​ണ്. ഇ​ര​ക​ളെ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന​വ​ർ അ​ക​ത്തും പു​റ​ത്തു​മേ​റ്റ ആ​ഘാ​ത​ത്തെ മ​റി​ക​ട​ക്കാ​നാ​കാ​തെ നി​ന്നി​ട​ത്തു​ത​ന്നെ നി​ൽ​ക്കു​ന്നു. ഉ​ദാ​ത്ത​മാ​യ മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ ഉ​റ​വ​ക​ൾ വ​റ്റി​യി​ട്ടി​ല്ലെ​ന്നു കേ​ര​ളം തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞ​താ​ണ്. സ​ഹാ​യ​ങ്ങ​ൾ പ്ര​വ​ഹി​ച്ചു. ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ കോ​ടി​ക​ൾ കു​മി​ഞ്ഞു.

നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ളു​ണ്ടാ​യി. അ​വ​യി​ൽ പ​ല​തും മു​ന്നോ​ട്ടു പോ​കു​ന്നു. എ​ന്നാ​ൽ, എ​ല്ലാം ഏ​കോ​പി​പ്പി​ച്ചു ദു​ര​ന്ത​ബാ​ധി​ത​രെ ജീ​വി​ത​പാ​ത​യി​ലേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ബാ​ധ്യ​ത​യു​ള്ള ഭ​ര​ണ​കൂ​ട​ങ്ങ​ൾ, ത​ക​ർ​ന്ന മ​ന​സു​ക​ളെ​യും ശ​രീ​ര​ങ്ങ​ളെ​യും ന്യാ​യീ​ക​ര​ണ​ങ്ങ​ളു​ടെ ചു​വ​പ്പു​നാ​ട​കൊ​ണ്ട് വ​രി​ഞ്ഞു​മു​റു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

ഉ​രു​ൾ​പൊ​ട്ട​ൽ പോ​ലു​ള്ള വ​ലി​യ പ്ര​കൃ​തി​ദു​ര​ന്ത​മു​ണ്ടാ​യാ​ൽ ആ​ദ്യം അ​ടി​യ​ന്ത​ര സ​ഹാ​യം. പി​ന്നെ പു​ന​ര​ധി​വാ​സ​വും ജീ​വ​നോ​പാ​ധി​യും. അ​താ​ണു വേ​ണ്ട​ത്. പു​ന​ര​ധി​വാ​സ പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​യ​വ​രു​ടെ അ​മ​ർ​ത്തി​പ്പി​ടി​ച്ച വി​ലാ​പ​മാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ല​ങ്ങാ​ട്ടു​നി​ന്ന് ഇ​പ്പോ​ഴും ഉ​യ​രു​ന്ന​ത്. വി​ല​ങ്ങാ​ട് അ​ടി​ച്ചി​പ്പാ​റ​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ഇ​ര​ക​ളാ​യ​ത് 150 കു​ടും​ബ​ങ്ങ​ളാ​ണ്.

വീ​ട് ത​ക​ര്‍​ന്ന 31 പേ​ര്‍​ക്കു മാ​ത്രം സ​ര്‍​ക്കാ​ര്‍ 15 ല​ക്ഷം രൂ​പ ന​ല്‍​കി. അ​തി​ല്‍​ത​ന്നെ അ​ര്‍​ഹ​രാ​യ എ​ല്ലാ​വ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്. ബാ​ക്കി​യു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നു പ​റ​യു​ന്ന ര​ണ്ടാം പു​ന​ര​ധി​വാ​സ പ​ട്ടി​ക​യ്ക്ക് ഇ​തു​വ​രെ മു​ള​പൊ​ട്ടി​യി​ട്ടു​മി​ല്ല. വ​യ​നാ​ട്ടി​ൽ 298 ജീ​വ​ൻ‌ പൊ​ലി​ഞ്ഞ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​നു​ഷ്യ​ർ ഇ​നി​യും ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​ക​യ​റാ​നാ​കാ​തെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു പൊ​രു​തി​നി​ൽ​ക്കു​ക​യാ​ണ്.

സ​ർ​ക്കാ​ർ ക​ണ​ക്കി​ൽ ഇ​വി​ടെ 410 പേ​ർ​ക്കാ​ണ് വീ​ടു ന​ഷ്‌​ട​മാ​യ​ത്; അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കി​ൽ 545 പേ​ർ​ക്കും. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​പ്പോ​ഴും വാ​ട​ക​വീ​ട്ടി​ലാ​ണ്. സ​ർ​ക്കാ​ർ വി​ഭാ​വ​ന ചെ​യ്ത ടൗ​ൺ​ഷി​പ്പി​ലെ 410 വീ​ടു​ക​ളി​ൽ 140 എ​ണ്ണ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​യാ​റാ​കു​ക. ബാ​ക്കി​യു​ള്ള​വ ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലും. ഇ​വ​യു​ടെ നി​ർ​മാ​ണം എ​പ്പോ​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യു​ടെ കാ​ർ​മേ​ഘ​ങ്ങ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലു​ണ്ട്.

ന​മ്മു​ടെ "സി​സ്റ്റം' അ​ങ്ങ​നെ​യാ​ണെ​ന്നു മ​ന്ത്രി​മാ​ർ​ത​ന്നെ വി​ളം​ബ​രം ചെ​യ്തി​ട്ടു​ണ്ട​ല്ലോ! 700 കോ​ടി​യി​ലേ​റെ പെ​ട്ടി​യി​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തു​വ​രെ 108.21 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടും ദു​ര​ന്ത​ബാ​ധി​ത​രു​ടെ ജീ​വി​തം ഒ​രി​ഞ്ചു മു​ന്നോ​ട്ടു നീ​ങ്ങി​യി​ട്ടി​ല്ല.
കാ​രു​ണ്യ​ത്തി​ന്‍റെ​യും മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ​യും കൈ​വ​ഴി​ക​ൾ വ​യ​നാ​ട്ടി​ലേ​ക്കും വി​ല​ങ്ങാ​ട്ടേ​ക്കും തി​രി​ച്ചു​വി​ട്ട ക​ത്തോ​ലി​ക്കാ സ​ഭ പു​തി​യ നൂ​റു വീ​ടു​ക​ളാ​ണ് നി​ർ​മി​ച്ചു ന​ല്കു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങു​ക​യും ചെ​യ്തു. കെ​സി​ബി​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ താ​മ​ര​ശേ​രി രൂ​പ​ത നി​ർ​മി​ക്കു​ന്ന 65 വീ​ടു​ക​ളി​ൽ പ​തി​ന​ഞ്ചെ​ണ്ണം കു​ടും​ബ​ങ്ങ​ൾ​ക്കു കൈ​മാ​റി. വ​യ​നാ​ട്ടി​ൽ കെ​സി​ബി​സി​യും മാ​ന​ന്ത​വാ​ടി രൂ​പ​ത​യും ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന അ​ന്പ​ത് വീ​ടു​ക​ളു​ടെ പ​ണി വാ​ഴ​വ​റ്റ​യി​ൽ അ​തി​വേ​ഗം മു​ന്നോ​ട്ടു​പോ​കു​ന്നു. ബ​ത്തേ​രി രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​തി​മൂ​ന്ന് വീ​ടു​ക​ളാ​ണ് നി​ർ​മി​ക്കു​ക.

ദു​രി​താ​ശ്വാ​സ​നി​ധി നി​റ​ഞ്ഞു​ക​വി​ഞ്ഞി​ട്ടും എ​ല്ലാം ന​ഷ്‌​ട​പ്പെ​ട്ട​വ​രോ​ട് “കാ​ത്തി​രി​ക്കൂ” എ​ന്നു പ​റ​യു​ന്ന ക്രൂ​ര​ത ഭ​ര​ണ​കൂ​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​രു​ത്. അ​ത് സ​ഹ​ജീ​വി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച​വ​രോ​ടും കാ​ട്ടു​ന്ന നെ​റി​കേ​ടാ​ണ്. ഭ​ര​ണ​ച​ക്ര​ത്തി​ലെ ക​ടും​കെ​ട്ടു​ക​ൾ എ​ത്ര​യും വേ​ഗം അ​ഴി​ക്കേ​ണ്ട​തി​നു പ​ക​രം കൂ​ടു​ത​ൽ കൂ​ടു​ത​ൽ മു​റു​ക്കു​ന്ന​ത് പൊ​റു​ക്കാ​നാ​കാ​ത്ത നീ​തി​കേ​ടാ​കും.

ദു​ര​ന്ത​ത്തോ​ട് മു​ഖം​തി​രി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടും അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. വ​യ​നാ​ട്ടി​ൽ സം​ഭ​വി​ച്ച​തി​നെ ദേ​ശീ​യ​ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ മ​ടി​ച്ച കേ​ന്ദ്രം ബാ​ങ്ക് വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന കാ​ര്യ​ത്തി​ലും ഹീ​ന​മാ​യ അ​വ​ഗ​ണ​ന കാ​ട്ടി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ​ട​ക്കം വ​യ​നാ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ഫ​ല​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല.

വ്യ​വ​സ്ഥ​ക​ളി​ല്ലെ​ന്ന പേ​രി​ലാ​ണ് ദേ​ശീ​യ​ദു​ര​ന്ത​പ്ര​ഖ്യാ​പ​നം ഒ​ഴി​ഞ്ഞു​പോ​യ​ത്. ഇ​തു കേ​ട്ടാ​ൽ തോ​ന്നും, വ്യ​വ​സ്ഥ​ക​ളൊ​ക്കെ അ​ന്യ​ഗ്ര​ഹ​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന​താ​ണെ​ന്ന്! സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ അ​ടി​യ​ന്ത​രാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് നി​യ​മ​ത്തി​ലും വ്യ​വ​സ്ഥ​യി​ലു​മൊ​ക്കെ മാ​റ്റം വ​രു​ത്താ​ന​ല്ലേ ഇ​വ​രെ​യൊ​ക്കെ തെ​ര​ഞ്ഞെ​ടു​ത്തു വി​ടു​ന്ന​ത്‍?

പ്ര​ഖ്യാ​പ​ന​മി​ല്ലാ​ത്ത​തി​നാ​ൽ എം​പി ഫ​ണ്ട് പോ​ലും ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത ദുഃ​സ്ഥി​തി ആ​രോ​ടു പ​റ​യാ​ൻ? സ്വ​ന്തം പാ​ർ​ട്ടി​ക്കു സീ​റ്റ് ന​ല്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ഇ​ങ്ങ​നെ ശി​ക്ഷി​ക്കു​ന്ന​വ​ർ സാ​മൂ​ഹി​ക​നീ​തി​യെ​ക്കു​റി​ച്ചു "മ​ൻ കി ​ബാ​ത്' ന​ട​ത്തി​യി​ട്ട് എ​ന്തു കാ​ര്യം? വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളാ​ൻ നി​ർ​ദേ​ശ​മി​ല്ലെ​ന്നാ​ണ് ബാ​ങ്കു​ക​ളു​ടെ ഭാ​ഷ്യം.

അ​തേ​സ​മ​യം വാ​യ്പ എ​ഴു​തി​ത്ത​ള്ളു​ക​യ​ല്ല, സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. എ​ഴു​തി​ത്ത​ള്ള​ൽ ഉ​ണ്ടാ​ക്കു​ന്ന സാ​ങ്കേ​തി​ക​ക്കു​രു​ക്കു​ക​ൾ ദു​ര​ന്ത​ബാ​ധി​ത​രെ കൂ​ടു​ത​ൽ വി​ഷ​മ​ത്തി​ലാ​ക്കു​മെ​ന്നാ​ണു പ​റ​യു​ന്ന​ത്. ഒ​രു​ത​ര​ത്തി​ലും തി​രി​ച്ച​ട​വു സാ​ധ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ ജീ​വി​ക്കു​ന്ന​വ​രു​ടെ മു​ന്നി​ലേ​ക്ക് കാ​ൽ​ക്കു​ലേ​റ്റ​റും ചെ​പ്പ​ടി​വി​ദ്യ​ക​ളു​മാ​യി ചെ​ല്ല​ല്ലേ എ​ന്നേ പ​റ​യാ​നു​ള്ളൂ.

വി​ല​ങ്ങാ​ട്ടും വ​യ​നാ​ട്ടി​ലു​മു​ള്ള​വ​ർ​ക്കേ​റ്റ വൈ​കാ​രി​കാ​ഘാ​തം അ​ത്ര​യെ​ളു​പ്പം മാ​റു​ന്ന​ത​ല്ല. ആ ​ദി​വ​സ​ത്തി​ന്‍റെ ഓ​ർ​മ അ​വ​രു​ടെ​യു​ള്ളി​ൽ ഇ​നി​യും ഉ​രു​ൾ​പൊ​ട്ട​ലാ​യും പേ​മാ​രി​യാ​യും പ്ര​ക​ന്പ​നം കൊ​ള്ളും. അ​തി​നൊ​പ്പം അ​തി​ജീ​വ​ന​ത്തി​ന്‍റെ ചു​ഴ​ലി​ക​ളും​കൂ​ടി അ​വ​ർ​ക്കു താ​ങ്ങാ​നാ​യെ​ന്നു വ​രി​ല്ല. "സി​സ്റ്റ'​ത്തെ പ​ഴി​പ​റ​യാ​തെ, അ​വ​രെ പ​ച്ച​മ​നു​ഷ്യ​രാ​യി ക​ണ്ട് മ​നു​ഷ്യ​ത്വ​ത്തോ​ടെ​യു​ള്ള ഇ​ട​പെ​ട​ലാ​ണു ഭ​ര​ണ​കൂ​ട​ങ്ങ​ളി​ൽ​നി​ന്ന് സ​മൂ​ഹം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

District News

ചുരത്തിൽ മഴക്കെടുതി: ചോലമലയിൽ വീണ്ടും വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ ഭീതി

വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ ചോലമലയിൽ വീണ്ടും വെള്ളപ്പൊക്കം. ചോലമല പുഴ കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 2024 ജൂലൈയിൽ വൻ ദുരന്തം വിതച്ച പ്രദേശമായതിനാൽ ഇത്തവണയും മണ്ണിടിച്ചിൽ ഭീതിയിലാണ് പ്രദേശവാസികൾ.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബെയ്‌ലി പാലത്തിന് സമീപവും വെള്ളം ഉയർന്നിട്ടുണ്ട്. പുഴയിൽ പാറകളും മരങ്ങളും ഒഴുകി വരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ദുരന്തനിവാരണ സേനയും അധികൃതരും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.

മഴ കടുക്കുകയാണെങ്കിൽ കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 2024-ലെ ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട പല കുടുംബങ്ങളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇവർക്ക് സുരക്ഷിതമായ പുനരധിവാസം ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

Kerala

പു​ഞ്ചി​രി​മ​ട്ട​ത്തി​നു സ​മീ​പം വ​ന​ത്തി​ൽ ഉ​രു​ൾ​പൊ​ട്ടി​യെ​ന്ന സം​ശ​യം പ​രി​ഭ്രാ​ന്തി പ​ര​ത്തി

ക​​​ൽ​​​പ്പ​​​റ്റ: വ​​​യ​​​നാ​​​ട്ടി​​​ലെ മേ​​​പ്പാ​​​ടി പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട പു​​​ന്ന​​​പ്പു​​​ഴ​​​യി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മു​​​ത​​​ൽ പ്ര​​​ക​​​ട​​​മാ​​​യ, ക​​​ല​​​ങ്ങി​​​യ കു​​​ത്തൊ​​​ഴു​​​ക്ക് പു​​​ഞ്ചി​​​ര​​​മ​​​ട്ട​​​ത്തി​​​നു സ​​​മീ​​​പം വ​​​ന​​​ത്തി​​​ൽ ഉ​​​രു​​​ൾ​​​പൊ​​​ട്ടി​​​യെ​​​ന്ന സം​​​ശ​​​യ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ​​​ത് ജ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ഭ്രാ​​​ന്തി​​​പ​​​ര​​​ത്തി. മു​​​ണ്ട​​​ക്കൈ, ചൂ​​​ര​​​ൽ​​​മ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ മ​​​ഹാ​​​ദു​​​ര​​​ന്തം വി​​​ത​​​ച്ച 2024 ജൂ​​​ലൈ 30ലെ ​​​ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലു​​​ണ്ടാ​​​യ പ്ര​​​ദേ​​​ശ​​​മാ​​​ണ് പു​​​ഞ്ചി​​​രി​​​മ​​​ട്ടം. മു​​​ന്പ് ഉ​​​രു​​​ൾ​​​പൊ​​​ട്ടി​​​യ മേ​​​ഖ​​​ല​​​യി​​​ൽ ത​​​ക​​​ർ​​​ത്തു​​​പെ​​​യ്ത മ​​​ഴ​​​യും ക​​​ര​​​ക​​​ളി​​​ലെ മ​​​ണ്ണ് ഇ​​​ള​​​കി വെ​​​ള്ള​​​ത്തി​​​ൽ ക​​​ല​​​ർ​​​ന്ന​​​തു​​​മാ​​​ണ് കു​​​ത്തൊ​​​ഴു​​​ക്കി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്ന് ഡി​​​ഡി​​​എം​​​എ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ആ​​​ശ​​​ങ്ക അ​​​ക​​​ന്ന​​​ത്. മു​​​ന്പ​​​ത്തെ ഉ​​​രു​​​ൾദു​​​ര​​​ന്ത അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളാ​​​ണ് പു​​​ന്ന​​​പ്പു​​​ഴ​​​യി​​​ലൂ​​​ടെ ഒ​​​ഴു​​​കി​​​യ​​​ത്. ഉ​​​രു​​​ൾപൊ​​​ട്ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മാ​​​റി​​​യ പു​​​ന്ന​​​പ്പു​​​ഴ​​​യു​​​ടെ ഗ​​​തി പൂ​​​ർ​​​വ​​​സ്ഥി​​​തി​​​യി​​​ലാ​​​ക്കു​​​ന്ന​​​തി​​നു പ്ര​​​വൃ​​​ത്തി ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്. ഇ​​​തി​​​നി​​​ടെ​​​യാ​​ണു പു​​​ഴ​​​യി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ കു​​​ത്തൊ​​​ഴു​​​ക്കു​​ണ്ടാ​​​യ​​​ത്. ക​​​ല്ലു​​​ക​​​ൾ ഉ​​​രു​​​ണ്ടു​​​നീ​​​ങ്ങു​​​ന്ന​​​തും മ​​​ര​​​ക്ക​​​ഷ​​​ണ​​​ങ്ങ​​​ൾ ഒ​​​ഴു​​​കു​​​ന്ന​​​തും പു​​​ഴ​​​യി​​​ൽ കാ​​​ണാ​​​നാ​​​യി. ഇ​​​താണ് പു​​​ഞ്ചി​​​രി​​​മ​​​ട്ടം വ​​​ന​​​ത്തി​​​ൽ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലോ ശ​​​ക്ത​​​മാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലോ സം​​​ഭ​​​വി​​​ച്ചു​​​വെ​​​ന്ന സം​​​ശ​​​യ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കിയത്.
പു​​​ഴ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന് ഇ​​​രു​​​ക​​​ര​​​ക​​​ളി​​​ലും കൂ​​​ട്ടി​​​യി​​​ട്ട മ​​​ണ്ണ് ഒ​​​ലി​​​ച്ചു​​​പോ​​​യ​​​തു​​​മൂ​​​ലം ചൂ​​​ര​​​ൽ​​​മ​​​ല​​​യ്ക്കു സ​​​മീ​​​പം വി​​​ല്ലേ​​​ജ്, അ​​​ട്ട​​​മ​​​ല റോ​​​ഡു​​​ക​​​ളി​​​ൽ വെ​​​ള്ളം ക​​​യ​​​റി. ചൊ​​​വ്വാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം മു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യാ​​​ണു പു​​​ഞ്ചി​​​രി​​​മ​​​ട്ടം, മു​​​ണ്ട​​​ക്കൈ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ പെ​​​യ്ത​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടി​​​ന് അ​​​വ​​​സാ​​​നി​​​ച്ച 24 മ​​​ണി​​​ക്കൂ​​​റി​​​ൽ പ്ര​​​ദേ​​​ശ​​​ത്ത് ശ​​​രാ​​​ശ​​​രി 68ഉം ​​​രാ​​​വി​​​ലെ എ​​​ട്ടു​​​മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റ് വ​​​രെ ശ​​​രാ​​​ശ​​​രി 80ഉം ​​​മി.മീ മ​​​ഴ പെ​​​യ്ത​​​താ​​​യി ക​​​ൽ​​​പ്പ​​​റ്റ ഹ്യൂം ​​​സെ​​​ന്‍റ​​​ർ ഫോ​​​ർ ഇ​​​ക്കോ​​​ള​​​ജി ആ​​​ൻ​​​ഡ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് ബ​​​യോ​​​ള​​​ജി ഡ​​​യ​​​റ​​​ക്ട​​​ർ സി.​​​കെ. വി​​​ഷ്ണു​​​ദാ​​​സ് പ​​​റ​​​ഞ്ഞു.
മു​​​ണ്ട​​​ക്കൈ, വ​​​ന​​​റാ​​​ണി, റാ​​​ണി​​​മ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ രാ​​​വി​​​ലെ ജോ​​​ലി​​​ക്കു​​​ പോ​​​യ നൂ​​റി​​ലേ​​​റെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളി​​​ൽ ചി​​​ല​​​ർ മ​​​ഴ​​​യ​​​ത്ത് ഒ​​​റ്റ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​വ​​​രെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി താ​​​മ​​​സ​​​സ്ഥ​​​ല​​​ത്ത് തി​​​രി​​​ച്ചെ​​​ത്തി​​​ച്ചു. പു​​​ഞ്ചി​​​രി​​​മ​​​ട്ടം ഉ​​​രു​​​ൾദു​​​ര​​​ന്ത മേ​​​ഖ​​​ല​​​യി​​​ലെ ‘നോ ​​​ഗോ സോ​​​ണി​​’ൽ പ്ര​​​വേ​​​ശി​​​ക്ക​​​രു​​​തെ​​​ന്ന് ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം നാ​​​ട്ടു​​​കാ​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
പു​​​ന്ന​​​പ്പു​​​ഴ​​​യി​​​ലെ കു​​​ത്തൊ​​​ഴു​​​ക്കി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ള​​​ട​​​ക്കം നി​​​ര​​​വ​​​ധി​​​യാ​​​ളു​​​ക​​​ളാ​​​ണ് ചൂ​​​ര​​​ൽ​​​മ​​​ല​​​യി​​​ലെ ബെ​​യ്‌​​ലി പാ​​​ല​​​ത്തി​​​നു സ​​​മീ​​​പം ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ​​​ത്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്താ​​​ൻ വൈ​​​കി​​​യ​​​ത് നാ​​​ട്ടു​​​കാ​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി. പു​​​ഞ്ചി​​​രി​​​മ​​​ട്ടം ഉ​​​രു​​​ൾ​​​ദു​​​ര​​​ന്തബാ​​​ധി​​​ത​​​രി​​​ൽ ചി​​​ല​​​ർ​​​ക്ക് ഉ​​​പ​​​ജീ​​​വ​​​ന​​​ബ​​​ത്ത കി​​​ട്ടാ​​​ത്ത പ്ര​​​ശ്ന​​​വും ഇ​​​തി​​​നി​​​ടെ ഉ​​​യ​​​ർ​​​ന്നു. ബെ​​യ്‌​​ലി പാ​​​ല​​​ത്തി​​​നു സ​​​മീ​​​പം പോ​​​ലീ​​​സും നാ​​​ട്ടു​​​കാ​​​രു​​​മാ​​​യി വാ​​​ക്കേ​​​റ്റ​​​വും ഉ​​​ന്തും ത​​​ള്ളും ന​​​ട​​​ന്നു.
പു​​​ഞ്ചി​​​രി​​​മ​​​ട്ടം മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​നി​​​യും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​നു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു ചൂ​​​ര​​​ൽ​​​മ​​​ല ക​​​ർ​​​മസ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു. പ്ര​​​ദേ​​​ശ​​​ത്തെ കു​​​ടും​​​ബ​​​ങ്ങ​​​ളെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി മാ​​​റ്റിപ്പാ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പു​​​ഞ്ചി​​​രി​​​മ​​​ട്ട​​​ത്തും മു​​​ണ്ട​​​ക്കൈ​​​യി​​​ലും വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് റ​​​വ​​​ന്യു അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി ആ​​​വ​​​ശ്യ​​​മാ​​​യ മു​​​ന്നൊ​​​രു​​​ക്കം ന​​​ട​​​ത്തു​​​മെ​​​ന്ന് ടി. ​​​സി​​​ദ്ദി​​​ഖ് എം​​​എ​​​ൽ​​​എ പ​​​റ​​​ഞ്ഞു. റ​​​വ​​​ന്യു, വ​​​നം, പോ​​​ലീ​​​സ്, ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റ​​​സ്ക്യൂ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ്ര​​​ദേ​​​ശ​​​ത്ത് സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ങ്കി​​​ലും ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം നി​​​ർ​​​ദേ​​​ശി​​​ച്ചു.

Kerala

മു​ണ്ട​ക്കൈ മേ​ഖ​ല​യി​ല്‍ വ​ലി​യ ശ​ബ്ദം കേ​ട്ടെ​ന്ന് നാ​ട്ടു​കാ​ര്‍; ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യെ​ന്ന് സം​ശ​യം

വ​യ​നാ​ട്: വ​യ​നാ​ട്ടി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നി​ടെ മു​ണ്ട​ക്കൈ മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​താ​യി സം​ശ​യം. . മേ​ഖ​ല​യി​ൽ നി​ന്ന് വ​ലി​യ ശ​ബ്ദം കേ​ട്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

പു​ന്ന​പ്പു​ഴ​യി​ല്‍ ശ​ക്ത​മാ​യ ഒ​ഴു​ക്കു​ണ്ട്. ചെ​ളി ക​ല​ങ്ങി​യ വെ​ള്ള​മാ​ണ് നി​ല​വി​ല്‍ പു​ഴ​യി​ലൂ​ടെ ഒ​ഴു​കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 100 മി​മി മ​ഴ ഇ​വി​ടെ ല​ഭി​ച്ചെ​ന്നാ​ണ് വി​വ​രം. ബെ​യ്‌​ലി പാ​ല​ത്തി​ന് സ​മീ​പം കു​ത്തൊ​ഴു​ക്കു​ണ്ട്.

മു​ണ്ട​ക്കൈ-​അ​ട്ട​മ​ല റോ​ഡ് പൂ​ർ​ണ​മാ​യും മു​ങ്ങി. ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ഇ​വി​ടെ​യെ​ത്തി​യ വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ട​ക്ക​മു​ള്ള റ​വ​ന്യൂ സം​ഘ​ത്തെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. പു​ന​ര​ധി​വാ​സ​ത്തി​ലെ പി​ഴ​വും സു​ര​ക്ഷാ വീ​ഴ്ച​യും ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

Latest News

Corehub Up