x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ല്‍; കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രും

വെബ് ഡെസ്ക്
Published: July 9, 2026 08:37 AM IST | Updated: July 9, 2026 09:59 AM IST

കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ക​ള്ളാ​ടി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രും. കാ​ണാ​താ​യ അ​ഞ്ചു പേ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ലാ​ണ് തു​ട​രു​ക. എ​ന്‍​ഡി​ആ​ര്‍​എ​ഫ്, സി​വി​ല്‍ ഡി​ഫ​ന്‍​സ്, പോ​ലീ​സ്, ഫ​യ​ര്‍ ഫോ​ഴ്‌​സ് സേ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു സോ​ണ്‍ മൂ​ന്നി​ല്‍ തെ​ര​ച്ചി​ല്‍ വ്യാ​പി​പ്പി​ക്കും.

മ​ഴ ശ​ക്ത​മാ​യി പെ​യ്യു​ന്ന​തും പു​ഴ​യി​ല്‍ ഒ​ഴു​ക്ക് കൂ​ടു​ന്ന​തും പ്ര​തി​സ​ന്ധി​യാ​കു​ന്നു​ണ്ട്. ബു​ധ​നാ​ഴ്ച മീ​നാ​ക്ഷി പാ​ല​ത്തി​ലെ​യും മേ​പ്പാ​ടി ചൂ​ര​ല്‍​മ​ല റോ​ഡി​ലെ​യും മ​ണ്ണ് നീ​ക്കം ചെ​യ്തി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ഇ​ന്ന് അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കും.

ബു​ധ​നാ​ഴ്ച ഏ​റെ നേ​രം ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും മ​ണ്ണി​ന​ടി​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഡ്രോ​ണും കെ​ഡാ​വ​ര്‍ നാ​യ്ക്ക​ളെ​യും ഉ​പ​യോ​ഗി​ച്ചു തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും കാ​ണാ​താ​യ​വ​രെ സ്‌​പോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത​തു പ്ര​തി​സ​ന്ധി​യാ​യി.

മ​ഴ​യി​ന്‍ കു​ത്തി​യൊ​ലി​ച്ചെ​ത്തു​ന്ന വെ​ള്ള​ത്തോ​ടൊ​പ്പം മ​ണ്ണ് ഒ​ലി​ച്ചി​റ​ങ്ങു​ന്ന​തും തി​രി​ച്ച​ടി​യാ​ണ്. ഏ​റെ​നേ​രം മ​ണ്ണ് നീ​ക്കം ചെ​യ്തി​ട്ടും വീ​ണ്ടും അ​ടി​ഞ്ഞു​കൂ​ടു​ന്നു​ണ്ട്. സ​ര്‍​ക്കാ​ര്‍ ക​ണ​ക്ക​നു​സ​രി​ച്ച് അ​ഞ്ച്‌​പേ​രാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തെ​ങ്കി​ലും അ​തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​ങ്കു​വ​യ്ക്കു​ന്ന വി​വ​രം. എ​ന്നാ​ല്‍, ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന അ​ഞ്ചു പേ​ര്‍ ത​ന്നെ​യാ​ണ് മ​ണ്ണി​ന​ടി​യി​ലു​ള്ള​തെന്നു ക​ള​ക്ട​ര്‍ പ്രതികരിച്ചിട്ടുണ്ട്.

Tags : wayanad kalladi landslide missingpersons continue

Recent News

Corehub Up