x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വ​ൻ കൈ​യി​ൽ പി​ടി​ച്ച് മ​ര​ണ​പ്പാ​ച്ചി​ൽ; ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

വെബ് ഡെസ്ക്
Published: July 7, 2026 05:06 PM IST | Updated: July 7, 2026 05:09 PM IST

ക​ള്ളാ​ടി തു​ര​ങ്ക​പാ​ത​യു​ടെ നി​ർ​മാ​ണ​മേ​ഖ​ല​യി​ലു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ.

കൽപ്പറ്റ: ക​ള്ളാ​ടി തു​ര​ങ്ക​പാ​ത​യു​ടെ നി​ർ​മാ​ണ​മേ​ഖ​ല​യി​ലു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശൃ​ങ്ങ​ൾ പു​റ​ത്ത്. മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ ഈ ​ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി വ്യ​ക്ത​മാ​ക്കു​ന്ന ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്.

കു​ന്നി​ടി​ഞ്ഞ് മ​ണ്ണും ചെ​ളി​യും വ​ൻ​തോ​തി​ൽ കു​ത്തി​യൊ​ഴു​കി വ​രു​ന്ന​തും പാ​ത​യി​ലു​ണ്ടാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യ​ട​ക്കം ഇ​തി​നൊ​പ്പം ഒ​ലി​ച്ചു​പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ഇ​തി​നി​ടെ ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ൽ ര​ണ്ടു​പേ​ർ പെ​ട്ടെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി അ​വ​ർ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് പ്ര​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ വ​ലി​യ ശ​ബ്ദം കേ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടു​ന്ന​തും തൊ​ട്ടു​പി​ന്നാ​ലെ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ക​ണ്ട് പ്രാ​ണ​ര​ക്ഷാ​ർ​ത്ഥം തി​രി​ഞ്ഞോ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. പാ​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന ചി​ല​രു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് മ​ണ്ണും അ​വ​ശി​ഷ്ട​ങ്ങ​ളും വ​ന്ന് വീ​ഴു​ന്നു​ണ്ടെ​ങ്കി​ലും അ​ഞ്ച് പേ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ഈ ​സ​മ​യം പാ​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു ടാ​ങ്ക​ർ ലോ​റി പി​ന്നോ​ട്ടെ​ടു​ത്ത് മാ​റ്റാ​ൻ ഡ്രൈ​വ​ർ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​തി​ന് സാ​ധി​ക്കും മു​ൻ​പ് ത​ന്നെ നി​മി​ഷ​ങ്ങ​ൾ​ക്ക​കം മ​ണ്ണും ച​ളി​യും ഇ​ര​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. കു​ത്തൊ​ഴു​ക്കി​ൽ പെ​ട്ടു​പോ​യ ടാ​ങ്ക​ർ ലോ​റി പാ​ല​ത്തി​ൽ നി​ന്ന് മീ​റ്റ​റു​ക​ളോ​ള​മാ​ണ് ഒ​ഴു​കി​പ്പോ​യ​ത്.

മ​ണ്ണി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ഴും കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ന്ന ബ​സ് മ​ണ്ണി​ടി​ഞ്ഞു വീ​ണ് പൂ​ർ​ണ​മാ​യും ത​ക​രു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മേ പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട് പൂ​ർ​ണ​മാ​യും മ​ണ്ണി​ന​ടി​യി​ലാ​ണ്. പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന്‍റെ അ​തി​ഭീ​ക​ര​മാ​യ തീ​വ്ര​ത വ്യ​ക്ത​മാ​ക്കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ പ​രി​ഭ്രാ​ന്തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

നി​ല​വി​ൽ അ​പ​ക​ട​സ്ഥ​ല​ത്ത് സൈ​ന്യ​വും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും അ​തീ​വ ജാ​ഗ്ര​ത​യോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. എ​ന്നാ​ല്‍ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ട്.

Tags : KalladiTunnel Wayanad landslide CctvFootage

Recent News

Corehub Up