x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ട്ര​ക്കി​ലി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: July 7, 2026 02:46 PM IST | Updated: July 7, 2026 02:49 PM IST

അപകടത്തിൽപ്പെട്ട കാർ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ മൈ​ഹാ​ർ ജി​ല്ല​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ട്ര​ക്കി​ലി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ മ​രി​ച്ചു. മൈ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​ർ മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന ട്ര​ക്കി​ന് പി​ന്നി​ൽ ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. അ​ഞ്ച് പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യു​വാ​വ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : family die car truck

Recent News

Corehub Up