x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണി​ടി​ച്ചി​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ധ​ന​സ​ഹാ​യ വി​ത​ര​ണം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: July 8, 2026 12:10 AM IST | Updated: July 8, 2026 12:10 AM IST

പ്രതീകാത്മക ചിത്രം

അടിമാ​ലി: ദേ​ശീ​യ​പാ​ത 85ൽ ​അ​ടി​മാ​ലി ല​ക്ഷം​വീ​ട് ന​ഗ​റി​ന് സ​മീ​പം ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 25നുണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലിൽ അ​ക​പ്പെ​ട്ട ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം വി​ത​ര​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ മാ​ർ​ച്ച് അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽനി​ന്ന് ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​മാ​റു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ച 98,50,500 രൂ​പ​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ദേ​വി​കു​ളം ത​ഹ​സിൽ​ദാ​ർ​ക്ക് കൈ​മാ​റി​യ​ത്. മ​ണ്ണി​ടി​ച്ചി​ലി​ൽ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട ഒ​ന്പ​തു കു​ടും​ബ​ങ്ങ​ൾ​ക്ക് നി​ബ​ന്ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 90 ല​ക്ഷ​വും ദു​ര​ന്ത​ത്തി​ൽ ഉ​ൾ​പ്പെ​ട്ട 27 കു​ടും​ബ​ങ്ങ​ൾ​ക്ക് പാ​ത്ര​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും വാ​ങ്ങു​ന്ന​തി​ന് 2,70,000 രൂ​പ​യും വാ​ട​കവീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന 17 കു​ടും​ബ​ങ്ങ​ളു​ടെ മൂ​ന്നു​ മാ​സ​ത്തെ വാ​ട​ക കു​ടി​ശി​ക 5,80,500 രൂ​പ​യു​മാ​ണ് ദേ​വികുളം ത​ഹ​സി​ൽ​ദാ​ർവ​ഴി ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​മാ​റു​ന്ന​ത്.
വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട ഒ​ൻ​പ​ത് കു​ടും​ബ​ങ്ങ​ളി​ൽ ര​ണ്ടു കു​ടും​ബ​ക്കാ​ർ ധ​ന​സ​ഹാ​യം വേ​ണ്ടെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന ഏ​ഴു കു​ടും​ബ​ങ്ങ​ളി​ൽ അ​ഞ്ചു​പേ​ർ മാ​ത്ര​മാ​ണ് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഇ​വ​രു​ടെ ല​ക്ഷം​വീ​ട് ന​ഗ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ഭൂ​മി സ​ർ​ക്കാ​രി​ന് വി​ട്ടു​കൊ​ടു​ത്തു​ള്ള സ​മ്മ​ത​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട് ന​ൽ​കി​യ​ത്. ര​ണ്ടു​പേ​ർ സ​മ്മ​ത​പ​ത്രം ന​ൽ​കി​യി​ട്ടി​ല്ല.

വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ല​ഭ്യ​മാ​ക്കു​ക​യാ​ണെ​ങ്കി​ൽ ഈ ​തു​ക ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​യി​ൽ നി​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് തി​രി​ച്ച​ട​യ്ക്ക​ണം.

10 ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ ല​ഭി​ച്ചാ​ൽ ബാ​ക്കി തു​ക കു​ടും​ബ​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കും. 10 ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക​യെ​ങ്കി​ൽ എ​ൻ​എ​ച്ച്എ​ഐ ക​രാ​റു​കാ​രി​ൽനി​ന്നു തു​ക ഈ​ടാ​ക്കു​മെ​ന്ന നി​ബ​ന്ധ​ന​യാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
27 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള 10,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​വും ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി ന​ൽ​കി​ത്തു​ട​ങ്ങി. ഇ​തി​നി​ടെ പു​ന​ര​ധി​വാ​സം ആ​വ​ശ്യ​പ്പെ​ട്ട് 17 കു​ടും​ബ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ത്തി​വ​രു​ന്ന സ​മ​രം തു​ട​രു​ക​യാ​ണ്. പു​ന​ര​ധി​വാ​സ​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​മ​ര​ക്കാ​ർ.

Tags : landslide Nattuvishesham District news

Recent News

Corehub Up