സനീഷ് ജോർജ്.
തൊടുപുഴ: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പൊലിസ് നടത്തിയ പരിശോധനയിൽ തൊടുപുഴ മുന്‍ നഗരസഭാ ചെയര്മാന് സനീഷ് ജോർജ് അറസ്റ്റിൽ. ആളൊഴിഞ്ഞ സ്ഥലത്ത് സനീഷ് രാസലഹരി ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പൊലിസ് എത്തിയപ്പോഴേക്കും ഇയാൾ ലഹരി ഉപയോഗിച്ച് കഴിഞ്ഞിരുന്നു. ലഹരി ഉപയോഗിക്കാൻ ഉപയോഗിച്ചതായി കരുതുന്ന സിറിഞ്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ ഇയാളുടെ പക്കൽനിന്ന് കണ്ടെത്തിയതായും പൊലിസ് പറഞ്ഞു. എന്നാൽ കൂടുതൽ ലഹരിവസ്തുക്കൾ കണ്ടെത്താനായിട്ടില്ല.
സംഭവസമയത്ത് ഒരു സുഹൃത്തും ഇയാൾക്കൊപ്പമുണ്ടായിരുന്നു. നിലവിൽ കോൺഗ്രസ് അംഗമാണ് സനീഷ് ജോർജ്. നേരത്തെ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിച്ച് ജയിച്ചത്.
Tags : OperationThufan Thodupuzham SaneshGeorge DrugCase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash