Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OperationThufan

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ൻ; തൊ​ടു​പു​ഴ മു​ന്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ അ​റ​സ്റ്റി​ൽ

തൊ​ടു​പു​ഴ: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൊ​ടു​പു​ഴ മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ സ​നീ​ഷ് ജോ​ർ​ജ് അ​റ​സ്റ്റി​ൽ. ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് സ​നീ​ഷ് രാ​സ​ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. 

പൊ​ലി​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​യാ​ൾ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് ക​ഴി​ഞ്ഞി​രു​ന്നു. ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​താ​യി ക​രു​തു​ന്ന സി​റി​ഞ്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​താ​യും പൊ​ലി​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ കൂ​ടു​ത​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

സം​ഭ​വ​സ​മ​യ​ത്ത് ഒ​രു സു​ഹൃ​ത്തും ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ കോ​ൺ​ഗ്ര​സ് അം​ഗ​മാ​ണ് സ​നീ​ഷ് ജോ​ർ​ജ്. നേ​ര​ത്തെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് മ​ത്സ​രി​ച്ച് ജ​യി​ച്ച​ത്. 

Latest News

Corehub Up