x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അല്‍ഫോന്‍സാമ്മ സ്വര്‍ഗത്തിലേക്കുള്ള ഗോവണി: മാര്‍ റാഫേല്‍ തട്ടില്‍

വെബ്ഡെസ്ക്
Published: July 29, 2026 03:10 AM IST | Updated: July 29, 2026 03:10 AM IST

അ​​​​ല്‍ഫോ​​​​ന്‍സാ​​​​മ്മ​​​​യുടെ കബറിടത്തിങ്കലിൽ പ്രാർഥന നടത്തുന്ന മാ​​​​ര്‍ റാ​​​​ഫേ​​​​ല്‍ ത​​​​ട്ടി​​​​ല്‍.

ഭ​​​​ര​​​​ണ​​​​ങ്ങാ​​​​നം: ദൈ​​​​വ​​​​ത്തി​​​ന്‍റെ അ​​​​നു​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളെ താ​​​​ഴേ​​​​ക്കി​​​​റ​​​​ക്കാ​​​​നും ന​​​​മ്മു​​​​ടെ സ​​​​ങ്ക​​​​ട​​​​ങ്ങ​​​​ളും സം​​​​ഘ​​​​ര്‍ഷ​​​​വും സ്വ​​​​ര്‍ഗ​​​​ത്തി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ര്‍ത്താ​​​​നു​​​​മു​​​​ള്ള ഗോ​​​​വ​​​​ണി​​​​യാ​​​​ണ് വി​​​​ശു​​​​ദ്ധ അ​​​​ല്‍ഫോ​​​​ന്‍സാ​​​​മ്മ​​​​യെ​​​​ന്ന് സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭാ മേ​​​​ജ​​​​ര്‍ ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ റാ​​​​ഫേ​​​​ല്‍ ത​​​​ട്ടി​​​​ല്‍.

വി​​​​ശു​​​​ദ്ധ അ​​​​ല്‍ഫോ​​​​ന്‍സാ​​​​മ്മ​​​​യു​​​​ടെ പ്ര​​​​ധാ​​​​ന തി​​​​രു​​​​നാ​​​​ള്‍ ദി​​​​ന​​​​മാ​​​​യി​​​​രു​​​​ന്ന ഇ​​​​ന്ന​​​​ലെ ഭ​​​​ര​​​​ണ​​​​ങ്ങാ​​​​നം ഫൊ​​​​റോ​​​​ന പള്ളിയില്‍ വി​​​​ശു​​​​ദ്ധ കു​​​​ര്‍ബാ​​​​ന അ​​​​ര്‍പ്പി​​​​ച്ച് സ​​​​ന്ദേ​​​​ശം ന​​​​ല്‍കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ. അ​​​​ല്‍ഫോ​​​​ന്‍സാ​​​​മ്മ വ​​​​ലി​​​​യ ശ​​​​ക്തി​​​​യാ​​​​ണ്. സ​​​​ഭ​​​​യു​​​​ടെ പ്രേ​​​​ഷി​​​​തപ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ മു​​​​ഴു​​​​വ​​​​ന്‍ മ​​​​ധ്യ​​​​സ്ഥ​​​​യാ​​​​യ ലി​​​​സ്യൂ​​​​വി​​​​ലെ കൊ​​​​ച്ചു​​​​ത്രേസ്യാ​​​​യു​​​​ടെ പ​​​​തി​​​​പ്പാ​​​​ണ് അ​​​​ല്‍ഫോ​​​​ന്‍സാ​​​​മ്മ.

കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ ലി​​​​സ്യൂ​​​​വാ​​​​ണ് ഭ​​​​ര​​​​ണ​​​​ങ്ങാ​​​​നം. സ​​​​ങ്ക​​​​ട​​​​ങ്ങ​​​​ളും സം​​​​ഘ​​​​ര്‍ഷ​​​​ങ്ങ​​​​ളും ഉ​​​​ണ്ടാ​​​​കുന്ന​​​​ത് ക​​​​ര്‍ത്താ​​​​വി​​​ന്‍റെ അ​​​​നു​​​​ഗ്ര​​​​ഹ​​​​ത്താ​​​​ല്‍ നി​​​​റ​​​​യാ​​​​നു​​​​ള്ള വ​​​​ലി​​​​യ അ​​​​വ​​​​സ​​​​ര​​​​മാ​​​​ണ്.

സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളു​​​​ടെ വേ​​​​ദ​​​​ന​​​​ക​​​​ളി​​​​ലും ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളി​​​​ലും ന​​​​മു​​​​ക്ക് കൂ​​​​ട്ടു​​​​പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മു​​​​ണ്ട്. എ​​​​വി​​​​ടെ​​​​യാ​​​​ണ് സ​​​​ഹ​​​​നമു​​​​ള്ള​​​​ത് അ​​​​വി​​​​ടെ​​​​യാ​​​​ണ് ന​​​​ന്മ വി​​​​രി​​​​യു​​​​ന്ന​​​​ത്. സ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ സ്വ​​​​ര്‍ഗ​​​​ത്തി​​​​ലേ​​​ക്ക് ഉ​​​​യ​​​​ര്‍ത്തു​​​ന്ന​​​ത് ര​​​​ക്ഷ​​​​യ്ക്കു​​​​ള്ള വ​​​​ലി​​​​യ അ​​​​വ​​​​സ​​​​ര​​​​മാ​​​​ണ്. ക​​​​ത്തോ​​​​ലി​​​​ക്കാ വി​​​​ശ്വാ​​​​സം ത​​​​ക​​​​രാ​​​​തെ​​​​യും ത​​​​ള​​​​രാ​​​​തെ​​​​യും സൂ​​​​ക്ഷി​​​​ക്കാ​​​​ന്‍ അ​​​​ല്‍ഫോ​​​​ന്‍സാ​​​​മ്മ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​യും മേ​​​​ജ​​​​ര്‍ ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു.

ഫാ. ​​​​ജോ​​​​സ​​​​ഫ് തോ​​​​ലാ​​​​നി​​​​ക്ക​​​​ൽ, ഫാ. ​​​​ജോ​​​​സ​​​​ഫ് താ​​​​ഴ​​​​ത്തു​​​​വ​​​​രി​​​​ക്ക​​​​യി​​​​ൽ, ഫാ. ​​​​ജോ​​​​സ് കി​​​​ഴ​​​​ക്കേ​​​​തി​​​​ൽ, ഫാ.​ ​​​പ്രി​​​​ൻ​​​​സ് വ​​​​ള്ളോം​​​​പു​​​​ര​​​​യി​​​​ടം, ഫാ.​ ​​​ഡോ​​​​ണി കു​​​​റു​​​​വ​​​​ന്താ​​​​നം എ​​​​ന്നി​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രു​​​​ന്നു. തീ​​​​ർ​​​​ഥാ​​​​ട​​​​നകേ​​​​ന്ദ്ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ​​​​മ്മ​​​​യു​​​​ടെ ക​​​​ബ​​​​റി​​​​ങ്ക​​​​ൽ പ്രാ​​​​ർ​​​​ഥി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​ണ് ഫൊ​​​​റോ​​​​ന പള്ളിയിലെത്തി വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ച​​​​ത്.

വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യെ തു​​​​ട​​​​ർ​​​​ന്ന് തി​​​​രു​​​​നാ​​​​ൾ​​​പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​വും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പ്ര​​​​ധാ​​​​ന തി​​​​രു​​​​നാ​​​​ൾ ദി​​​​ന​​​​മാ​​​​യി​​​രു​​​ന്ന ഇ​​​ന്ന​​​ലെ പു​​​​ല​​​​ർ​​​​ച്ചെ മു​​​​ത​​​​ൽ പാ​​​​തി​​​​രാ വ​​​​രെ പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ളാ​​​​ണ് എ​​​​ത്തി​​​​യ​​​​ത്.

പു​​​​ല​​​​ർ​​​​ച്ചെ മു​​​​ത​​​​ൽ രാ​​​​ത്രി ഒ​​​​ന്പ​​​​തു വ​​​​രെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന​​​​യും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ള്ളി​​​​ക്കാ​​​​പറ​​​​ന്പി​​​​ൽ നേ​​​​ർ​​​​ച്ച​​​​യ​​​​പ്പം വെ​​​​ഞ്ച​​​​രി​​​​ച്ചു. 8.30ന് ​​​​പാ​​​​ലാ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ച് സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി.

Tags : Stairway Heaven Alphonsamma MarRaphaelThattil MajorArchBishop Bharanaganam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up