എ.വിജയരാഘവൻ
തിരുവനന്തപുരം: തൊഴിലുറപ്പു പദ്ധതിക്കു സമാനമായി ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയും ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഓൾ ഇന്ത്യ അഗ്രിക്കൾച്ചറൽ വർക്കേഴ്സ് യൂണിയൻ ഓഗസ്റ്റ് 10നു രാജ്യവ്യാപകമായി ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്നു പ്രസിഡന്റ് എ.വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതിന്റെ ഭാഗമായി പ്രാദേശികാടിസ്ഥാനത്തിൽ ബഹുജന കാമ്പയിനുകൾ സംഘടിപ്പിക്കും. സിഐടിയു, എഐകെഎസ്, എഐഎഡബ്ല്യുയു എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ജയിൽനിറയ്ക്കൽ സമരം കേരളത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags : Jail Resistance Struggle AVijayaraghavan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash