പ്രതീകാത്മക ചിത്രം
വണ്ടൂർ: വണ്ടൂർ അത്താണിക്കൽ ശാന്തിനഗർ എൻആർഎച്ച് റബേഴ്സ് ലാറ്റക്സിൽനിന്ന് മോഷ്ടിച്ച് ബൊലേറോ പിക്കപ്പിൽ കടത്തുകയായിരുന്ന ഒട്ടുപാൽ നാട്ടുകാർ പിടികൂടി. സ്ഥാപനത്തിലെ ഡ്രൈവർമാർ തന്നെയായിരുന്നു മോഷ്ടാക്കൾ. പിടികൂടിയ രണ്ടുപേരെ പോലീസിൽ ഏൽപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സ്ഥാപനത്തിലെ ജോലിക്കാരായ അനീഷ് പാന്താർ, റെജിൽ രാജ് എന്നിവരെയാണ് മോഷണം മുതൽ കടത്തുന്നതിനിടെ ശാന്തിനഗർ അങ്ങാടിയിൽ വച്ച് നാട്ടുകാർ പിടികൂടിയത്. കഴിഞ്ഞ നാലുവർഷമായി സ്ഥാപനത്തിൽ മോഷണം പതിവായിരുന്നു. രണ്ട് ലക്ഷത്തിന് മുകളിൽ വിലയുണ്ട് പിടികൂടിയ ഒട്ടുപാലിന്. പ്രതികൾക്കെതിരേ മോഷണക്കുറ്റത്തിനാണ് വണ്ടൂർ പോലീസ് കേസെടുത്തിട്ടുള്ളത്. ഇരുവരെയും പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.