മികവ് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എൻ. ഷംസുദീൻ നിർവഹിക്കുന്നു.
താഴെക്കോട്: താഴെക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന "മികവ് 2026’ വിദ്യാഭ്യാസ പദ്ധതി മന്ത്രി എൻ. ഷംസുദീൻ ഉദ്ഘാടനം ചയ്തു. നജീബ് കാന്തപുരം അംഎൽഎ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഹുസൈൻ കളപ്പാടൻ, വൈസ് പ്രസിഡന്റ് ദിവ്യ മുത്തേടത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ പ്രബീന ഹബീബ്, എ.കെ. നാസർ, കെ. വീരാപ്പു, ജനപ്രതിനിധികളായ ഷമീർ പൊന്നേത്ത്, വി.പി. അബു സഖാഹ്, റീന പെട്ടമണ്ണ, ഫസീല ബഷീർ, എൻ. നാസർ, പെരിന്തൽമണ്ണ എഇഒ കെ.ടി. കുഞ്ഞിമൊയ്തു തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Mikavu’ Project NattuVishasham DistrictNews