x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നാ​ച​ര​ണം

വെബ് ഡെസ്ക്
Published: July 29, 2026 04:00 AM IST | Updated: July 29, 2026 04:20 AM IST

ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നാ​ച​ര​ണം ഡോ. ​പി. ഉ​ണ്ണീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ​ശി​ഫ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ലെ ഫാ​ർ​മ​സി പ്രാ​ക്ടീ​സ് വി​ഭാ​ഗം, കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി പെ​രി​ന്ത​ൽ​മ​ണ്ണ, ഐ​സി​സ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നം ആ​ച​രി​ച്ചു. "ന​മു​ക്ക് ഒ​ന്നി​ക്കാം ഹെ​പ്പ​റ്റൈ​റ്റി​സ് ര​ഹി​ത​ഭാ​വി​യി​ലേ​ക്ക്’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തു​ന്നതായിരുന്നു പരിപാടി.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​ഡി​സി​ൻ, ന​ഴ്സിം​ഗ്, ഫാ​ർ​മ​സി, അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ-​പോ​സ്റ്റ​ർ മ​ത്സ​ര​വും ഹെ​പ്പ​റ്റൈ​റ്റി​സ് ഐ​ഡി​യ​ത്തോ​ണും സം​ഘ​ടി​പ്പി​ച്ചു. പോ​സ്റ്റ​ർ മ​ത്സ​ര​ത്തി​ൽ കെ​ടി​എ​ൻ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ലെ കൃ​പ​മേ​രി ഒ​ന്നാം സ്ഥാ​ന​വും അ​ൽ​ശി​ഫ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ലെ എ​ൻ. സ്വാ​ലി​ഹ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ഹെ​പ്പ​റ്റൈ​റ്റി​സ് ഐ​ഡി​യ​ത്തോ​ണ്‍ മ​ത്സ​ര​ത്തി​ൽ അ​ൽ​ശി​ഫ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യു​ടെ ആ​ശി​ഖ് ഷി​ജു, നി​മ്ന മീ​ര, ഷ​മ്മ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും ലു​ബാ​ബ അ​ഷ്റ​ഫ്, ഹ​ന ഹൈ​ദ​ർ അ​ലി, ഫ​സീ​ഹ മ​റി​യം എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് ഡോ. ​ജെ​സ്മി​ൻ, ഡോ. ​നി​രു​പ​മ എ​ന്നി​വ​ർ കാ​ഷ് പ്രൈ​സും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​നും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​പി. ഉ​ണ്ണീ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി. ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്യാ​സ്ട്രോ​ എ​ന്‍റ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യും സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റു​മാ​യ ഡോ. ​സാ​ജു സേ​വ്യ​ർ, ക്ലി​നി​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ്, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മു​ഹ​മ്മ​ദ് യ​ഹ്യ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ഷെ​ർ​ലി ജയിം​സ്, ഫാ​ർ​മ​സി പ്രാ​ക്ടീ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ലി​നു മോ​ഹ​ൻ, ഫാ​ർ​മ​സി പ്രാ​ക്ടീ​സ് വി​ഭാ​ഗ​ത്തി​ലെ ഡോ.​സി. ഷി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ലെ പോ​യ്സ​ണ്‍ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ ഡോ. ​പി. ഉ​ണ്ണീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags : Hepatitis Day NattuVishasham DistrictNews

Recent News

Corehub Up