x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാക് അധീന കാഷ്മീരിൽ പ്രതിഷേധക്കാരെ വെടിവച്ചു കൊല്ലുന്നു

വെബ്ഡെസ്ക്
Published: July 29, 2026 02:25 AM IST | Updated: July 29, 2026 02:25 AM IST

പ്രതീകാത്മക ചിത്രം

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ബ​ഹി​ഷ്ക​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത​വ​രെ സു​ര​ക്ഷാ​സേ​ന കൊ​ന്നൊ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

ഇ​ന്ന​ലെ അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പാ​ക് സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 20 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 50ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

റ​വാ​ല​ക്കോ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വെ​ടി​വ​യ്പു ന​ട​ക്കു​ന്നു​ണ്ട്. പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ല്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​ര​ണ​ത്തി​ന് ആ​ഹ്വാ​നം ന​ല്കു​ക​യും ചെ​യ്ത ജോ​യി​ന്‍റ് അ​വാ​മി ആ​ക്‌ഷൻ ക​മ്മി​റ്റി നേ​താ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ‌

സു​ര​ക്ഷാ ഭ​ട​ന്മാ​ർ‌ ജ​ന​ങ്ങ​ൾ‌​ക്കു നേ​രേ വെ​ടി​യു​തി​ർ​ക്കു​ന്ന​തും മൃ​ത​ദേ​ഹ​ങ്ങ​ൾ‌ റോ​ഡി​ൽ കി​ട​ക്കു​ന്ന​തും വീ​ഡി​യോ​ക​ളി​ൽ ദൃ​ശ്യ​മാ​ണെ​ന്ന് എ​ൻ​ഡി​ടി​വി വാ​ർ​ത്താ ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ജൂ​ൺ അ​ഞ്ചു​മു​ത​ൽ പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 80 ആ​യി. പാ​ക് അ​ധീ​ന കാ​ഷ്മീ​ർ നി​യ​മ​സ​ഭ​യി​ലെ 53ൽ 45 ​സീ​റ്റു​ക​ളി​ലേ​ക്കാ​ണ് നേ​രി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ്. തി​ങ്ക​ളാ​ഴ്ച​ത്തെ ഒ​ന്നാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ 13 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്നു. അ​ടു​ത്ത മാ​സം ര​ണ്ടി​നും 11നു​മാ​ണ് അ​ടു​ത്ത ഘ​ട്ട​ങ്ങ​ൾ.

Tags : Protesters Pakistan ShotDead OccupiedKashmir Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up