x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പി​ന് മ​റു​പ​ടി​യാ​യി തെ​ലു​ങ്ക് സി​നി​മാ ക്ലി​പ്പ് പ​ങ്കു​വെ​ച്ച് ഇ​റാ​ൻ 

ഓൺലൈൻ ഡെസ്ക്
Published: September 24, 2026 01:16 AM IST | Updated: September 24, 2026 01:16 AM IST

സിം​ബാ​ബ്‌​വെ​യി​ലെ ഇ​റാ​ൻ എം​ബ​സി​ പങ്കുവെച്ച ചിത്രം

ന്യൂ​യോ​ർ​ക്ക്: ഇ​റാ​നെ ത​ക​ർ​ക്കു​മെ​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ, ബോ​ളി​വു​ഡ് സി​നി​മ ക്ലി​പ്പ് പ​ങ്കു​വെ​ച്ച് മ​റു​പ​ടി​യു​മാ​യി ഇ​റാ​ൻ. സിം​ബാ​ബ്‌​വെ​യി​ലെ ഇ​റാ​ൻ എം​ബ​സി​യു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് തെ​ലു​ങ്ക് സൂ​പ്പ​ർ താ​രം ന​ന്ദ​മൂ​രി ബാ​ല​കൃ​ഷ്ണ​യു​ടെ 'ഭ​ഗ​വ​ന്ത് കേ​സ​രി' എ​ന്ന ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന രം​ഗം പ​ങ്കു​വെ​ച്ച​ത്.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പൊ​തു​സ​ഭ​യി​ൽ സം​സാ​രി​ക്ക​വെ, ഇ​റാ​നെ വേ​ഗ​ത്തി​ൽ ത​ക​ർ​ത്തു​ക​ള​യു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യാ​യാ​ണ് ഈ ​വീ​ഡി​യോ. "ഇ​റാ​ൻ പ്ര​തി​രോ​ധ​മി​ല്ലാ​ത്ത രാ​ജ്യ​മാ​ണെ​ന്ന് ട്രം​പ് ക​രു​തേ​ണ്ട. അ​ടു​ത്ത​കാ​ല​ത്താ​യി ട്രം​പ് ഭ​ര​ണ​കൂ​ടം ഹോ​ളി​വു​ഡി​ന് പ​ക​രം ബോ​ളി​വു​ഡ് സി​നി​മ​ക​ളാ​ണ് കാ​ണു​ന്ന​തെ​ന്ന് തോ​ന്നു​ന്നു" എ​ന്ന പ​രി​ഹാ​സ​ത്തോ​ടെ​യാ​ണ് 58 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

എ​ന്നാ​ൽ, ട്രോ​ൾ പ​ങ്കു​വെ​ച്ച​തി​ൽ ഇ​റാ​ൻ എം​ബ​സി​ക്ക് ചെ​റി​യൊ​രു അ​ബ​ദ്ധ​വും പ​റ്റി. പോ​സ്റ്റി​ൽ ബോ​ളി​വു​ഡ് എ​ന്ന് വി​ശേ​ഷി​പ്പി​ച്ചെ​ങ്കി​ലും, ബാ​ല​കൃ​ഷ്ണ​യു​ടെ ക്ലി​പ്പ് തെ​ലു​ങ്ക് (ടോ​ളി​വു​ഡ്) ചി​ത്ര​ത്തി​ൽ നി​ന്നു​ള്ള​താ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ പെ​ട്ടെ​ന്ന് ത​ന്നെ ചൂ​ണ്ടി​ക്കാ​ണി​ച്ചു. 

യു​എ​സും ഇ​റാാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ക​ടു​ക്കു​ന്ന​തി​നി​ട​യി​ൽ, ന​യ​ത​ന്ത്ര വി​ഷ​യ​ങ്ങ​ളി​ൽ പോ​പ്പ് സം​സ്കാ​ര​വും സി​നി​മ​ക​ളും ഉ​പ​യോ​ഗി​ച്ച് ട്രോ​ളു​ന്ന​ത് ഇ​റാ​ൻ തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം, ന്യൂ​യോ​ർ​ക്കി​ൽ ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ സ​മ്മേ​ള​ന​ത്തി​നി​ടെ യു​എ​സ്-​ഇ​റാ​ൻ പ്ര​തി​നി​ധി​ക​ൾ ത​മ്മി​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ട അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ ന​ട​ന്ന​താ​യും വി​വ​ര​മു​ണ്ട്.

Tags : Donald Trump Iran Bhagavanth Kesari Nandamuri Balakrishna Tollywood Digital Diplomacy

Recent News

Corehub Up