x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ർ​മൂ​സി​ൽ ച​ര​ക്കു​ക്ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണം: ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു 

വെബ് ഡെസ്ക്
Published: September 24, 2026 12:47 AM IST | Updated: September 24, 2026 12:47 AM IST

ടെ​ഹ്റാ​ൻ: ഹോ​ർ​മു​സി​ൽ ച​ര​ക്കു​ക്ക​പ്പ​ലി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട​താ​യി മ​സ്‌​ക​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. ഉ​ത്ത​ർ പ്ര​ദേ​ശ് സ്വ​ദേ​ശി സൂ​ര​ജ് യാ​ദ​വ് ആ​ണ് മ​രി​ച്ച​ത്. ക​പ്പ​ലി​ൽ 20 ഇ​ന്ത്യ​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​ൾ​പ്പെ​ടെ 28 പേ​രാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് തീ​പി​ടി​ച്ച ക​പ്പ​ലി​ൽ​നി​ന്ന് ജീ​വ​ന​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ചി​രു​ന്നു. ഇ​ന്ത്യ​ക്കാ​ര​ന്‍റെ മ​ര​ണ​ത്തി​ൽ മ​സ്‌​ക​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ക​രീ​ബി​യ​ൻ രാ​ഷ്ട്ര​മാ​യ ആ​ന്‍റി​ഗ്വ ആ​ൻ​ഡ് ബാ​ർ​ബു​ഡ പ​താ​ക​യേ​ന്തി​യ ‘കേ​പ്പ് ദാ​വോ' എ​ന്ന ബ​ൾ​ക്ക് കാ​രി​യ​റാ​ണ് ഈ ​ക​പ്പ​ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​റാ​ന്‍റെ പേ​ർ​ഷ്യ​ൻ ഗ​ൾ​ഫ് സ്ട്രെ​യ്റ്റ് അ​ഥോ​റി​റ്റി പ​ട്ടി​ക​പ്പെ​ടു​ത്തി​യ ക​പ്പ​ലു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഈ ​ക​പ്പ​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല.

Tags : Attack cargo ship Hormuz Indian killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up