Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hormuz

ഇ​ന്ധ​നം എ​ത്തി​ക്ക​ണം; ഹോ​ർ​മൂ​സി​ലേ​ക്ക് ക​പ്പ​ലു​ക​ൾ അ​യ​ക്കാ​ൻ ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: മി​ഡി​ൽ ഈ​സ്റ്റി​ൽ നി​ന്ന് ഇ​ന്ധ​നം എ​ത്തി​ക്കാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ക​പ്പ​ലു​ക​ൾ അ​യ​ക്കാ​ൻ ഒ​രു​ങ്ങി ഇ​ന്ത്യ.

ഫെ​ബ്രു​വ​രി അ​വ​സാ​നം ഇ​റാ​ൻ യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ഇ​ത്ത​ര​മൊ​രു സു​പ്ര​ധാ​ന നീ​ക്കം ന​ട​ത്തു​ന്ന​ത്. ദൗ​ത്യ​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും സ​ർ​ക്കാ​രി​ന്‍റെ അ​ന്തി​മ അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ ക​പ്പ​ലു​ക​ൾ യാ​ത്ര തി​രി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ക​പ്പ​ലു​ക​ൾ പു​റ​പ്പെ​ടു​ന്ന തീ​യ​തി​യോ കൊ​ണ്ടു​വ​രു​ന്ന ഇ​ന്ധ​ന​ത്തി​ന്‍റെ അ​ള​വോ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സു​ര​ക്ഷാ അ​നു​മ​തി​യും യാ​ത്ര​യ്ക്ക് ആ​വ​ശ്യ​മാ​ണ്.

ആ​ഗോ​ള എ​ണ്ണ​ക്ക​ട​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്നും ന​ട​ക്കു​ന്ന​ത് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യാ​ണ്. ഇ​റാ​ൻ-​യു​എ​സ്, ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഈ ​പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഇ​ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി​ക്കാ​രാ​യ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ക​ടു​ത്ത ഇ​ന്ധ​ന പ്ര​തി​സ​ന്ധി​ക്കും വി​ല​ക്ക​യ​റ്റ​ത്തി​നും കാ​ര​ണ​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ പു​തി​യ നീ​ക്കം.

ഇ​ന്ത്യ​യു​ടെ ഈ ​നീ​ക്ക​ത്തി​ന് ഇ​റാ​ൻ, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളും വെ​വ്വേ​റെ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ത​ന്നെ ഇ​ന്ത്യ​യു​ടെ ക​പ്പ​ൽ ഗ​താ​ഗ​ത പ​ദ്ധ​തി വി​ജ​യ​ക​ര​മാ​ക​ണ​മെ​ങ്കി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ള്ള സ​മ്മ​തം അ​തീ​വ നി​ർ​ണാ​യ​ക​മാ​ണ്.

ഇ​രു​പ​ക്ഷ​ത്തു​നി​ന്നും അ​നു​കൂ​ല​മാ​യ നി​ല​പാ​ട് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ക​പ്പ​ലു​ക​ളു​ടെ സു​ര​ക്ഷ വ​ലി​യ ഭീ​ഷ​ണി​യി​ലാ​കും. ന​യ​ത​ന്ത്ര ത​ല​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ടോ എ​ന്ന കാ​ര്യ​വും വ​രും ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ വ്യ​ക്ത​മാ​കൂ. ആ​ഗോ​ള എ​ണ്ണ വി​പ​ണി​യെ​യും ഇ​ന്ത്യ​യു​ടെ ഇ​ന്ധ​ന സു​ര​ക്ഷ​യെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്ന ഒ​ന്നാ​യ​തി​നാ​ൽ ലോ​ക​രാ​ജ്യ​ങ്ങ​ളും ഈ ​നീ​ക്ക​ത്തെ ഉ​റ്റു​നോ​ക്കു​ക​യാ​ണ്.

International

സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി​​​​: ഇ​​​​റാ​​​​നെ​​​​തി​​​​രേ പു​​​​തി​​​​യ പദ്ധതിയുമായി ട്രം​​​​പ് ‍

വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ൺ ഡി​​​​​​സി: ​​​​​​ഇ​​​​​​റാ​​​​​​നെ​​​​​​തി​​​​​​രേ പു​​​​​​തി​​​​​​യ സൈ​​​​​​നി​​​​​​ക ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ട്രം​​​​​​പ് പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്നു. ഇ​​​​​​റാ​​​​​​നെ ച​​​​​​ർ​​​​​​ച്ചാ​​​​​​മേ​​​​​​ശ​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​ക്കാ​​​​​​നാ​​​​​​യി ഹ്ര​​​​​​സ്വ​​​​​​കാ​​​​​​ല​​​​​​ത്തേ​​​​​​ക്ക് അ​​​​​​തി​​​​​​ശ​​​​​​ക്ത​​​​​​മാ​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്താ​​​​​​നു​​​​​​ള്ള പ​​​​​​ദ്ധ​​​​​​തി അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ സേ​​​​​​ന ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യെ​​​​​​ന്നാ​​​​​​ണു റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്.

ക​​​​​​ര​​​​​​യാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ലൂ​​​​​​ടെ ഹോ​​​​​​ർ​​​​​​മു​​​​​​സ് ക​​​​​​ട​​​​​​ലി​​​​​​ടു​​​​​​ക്കി​​​​​​ന്‍റെ ഒ​​​​​​രു ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണം പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ക്കാ​​​​​​നു​​​​​​ള്ള മ​​​​​​റ്റൊ​​​​​​രു പ​​​​​​ദ്ധ​​​​​​തി​​​​​​യും യു​​​​​​എ​​​​​​സ് സേ​​​​​​ന ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​നു​​​​​​മ​​​​​​തി ന​​​​​​ല്ക​​​​​​ണ​​​​​​മോ എ​​​​​​ന്ന് ട്രം​​​​​​പ് തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ക്കും.

യു​​​​​​ദ്ധം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള ന​​​​​​യ​​​​​​ത​​​​​​ന്ത്ര​​​​​​ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ൾ ഫ​​​​​​ലം കാ​​​​​​ണാ​​​​​​ത്ത പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ലാ​​​​​​ണ് ട്രം​​​​​​പ് പു​​​​​​തി​​​​​​യ സൈ​​​​​​നി​​​​​​ക ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഹോ​​​​​​ർ​​​​​​മു​​​​​​സ് ക​​​​​​ട​​​​​​ലി​​​​​​ടു​​​​​​ക്ക് ഇ​​​​​​റാ​​​​​​ൻ അ​​​​​​ട​​​​​​ച്ച​​​​​​തു​​​​​​മൂ​​​​​​ലം എ​​​​​​ണ്ണ​​​​​​വി​​​​​​ല വ​​​​​​ർ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​തും ത​​​​​​ട​​​​​​യേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്.

അ​​​​​​മേ​​​​​​രി​​​​​​ക്ക നാ​​​​​​വി​​​​​​ക ഉ​​​​​​പ​​​​​​രോ​​​​​​ധം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ച്ചാ​​​​​​ൽ ഹോ​​​​​​ർ​​​​​​മു​​​​​​സ് തു​​​​​​റ​​​​​​ക്കാ​​​​​​നും ച​​​​​​ർ​​​​​​ച്ച​​​​​​യ്ക്കി​​​​​​രി​​​​​​ക്കാ​​​​​​നും ത​​​​​​യാ​​​​​​റാ​​​​​​ണെ​​​​​​ന്നാ​​​​​​ണ് ഇ​​​​​​റാ​​​​​​ന്‍റെ നി​​​​​​ല​​​​​​പാ​​​​​​ട്.

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യ്ക്ക് ഇ​​​​​​തു സ്വീ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ല്ല. ഇ​​​​​​റാ​​​​​​നും യു​​​​​​എ​​​​​​സി​​​​​​നും ഇ​​​​​​ട​​​​​​യി​​​​​​ൽ മ​​​​​​ധ്യ​​​​​​സ്ഥ​​​​​​ത വ​​​​​​ഹി​​​​​​ക്കു​​​​​​ന്ന പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ സം​​​​​​ഘ​​​​​​ർ​​​​​​ഷം പു​​​​​​ന​​​​​​രാ​​​​​​രം​​​​​​ഭി​​​​​​ക്കാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മം ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​താ​​​​​​യി റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ക​​​​​​ളി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്നു.

ട്രം​​​​​​പ് പു​​​​​​തി​​​​​​യ സൈ​​​​​​നി​​​​​​ക ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്നു​​​​​​വെ​​​​​​ന്ന വാ​​​​​​ർ​​​​​​ത്ത മൂ​​​​​​ലം അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ൽ ക്രൂ​​​​​​ഡ് വി​​​​​​ല വീ​​​​​​ണ്ടും ഉ​​​​​​യ​​​​​​ർ​​​​​​ന്നു. ഇ​​​​​​ന്ന​​​​​​ലെ ബ്രെ​​​​​​ന്‍റ് ഇ​​​​​​നം ക്രൂ​​​​​​ഡ് വി​​​​​​ല ഒ​​​​​​രു​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ 126 വ​​​​​​രെ ഉ​​​​​​യ​​​​​​ർ​​​​​​ന്നി​​​​​​രു​​​​​​ന്നു. സ​​​​​​മീ​​​​​​പ​​​​​​കാ​​​​​​ല​​​​​​ത്ത് രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തിയ ഏ​​​​​​റ്റ​​​​​​വും ഉ​​​​​​യ​​​​​​ർ​​​​​​ന്ന വി​​​​​​ല​​​​​​യാ​​​​​​ണി​​​​​​ത്. വി​​​​​​ല പി​​​​​​ന്നീ​​​​​​ട് 116 ഡോ​​​​​​ള​​​​​​റി​​​​​​ലേ​​​​​​ക്കു താ​​​​​​ണു.

യു​​​​​​ദ്ധാ​​​​​​ന​​​​​​ന്ത​​​​​​രം ഹോ​​​​​​ർ​​​​​​മു​​​​​​സി​​​​​​ൽ നാ​​​​​​വി​​​​​​ക സ്വാ​​​​​​ത​​​​​​ന്ത്ര്യം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാനാ​​​​​​യി അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര സ​​​​​​ഖ്യം രൂ​​​​​​പ​​​​​വ​​​​​ത്​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള നീ​​​​​​ക്ക​​​​​​വും ട്രം​​​​​​പ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം ന​​​​​​ട​​​​​​ത്തു​​​​​​ന്നു​​​​​​ണ്ട്. മാരി​​​​​​ടൈം ഫ്രീ​​​​​​ഡം ക​​​​​​ൺ​​​​​​സ്ട്ര​​​​​​ക്റ്റ് എ​​​​​​ന്ന പേ​​​​​​രി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കും സ​​​​​​ഖ്യം. ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ സ​​​​​​ഖ്യ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ അ​​​​​​ഭി​​​​​​പ്രാ​​​​​​യം അ​​​​​​റി​​​​​​യി​​​​​​ക്കാ​​​​​​ൻ ട്രം​​​​​​പ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടു​​​​​​ണ്ട്.

ബ്രി​​​​​​ട്ട​​​​​​നും ഫ്രാ​​​​​​ൻ​​​​​​സും അ​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ നേ​​​​​​ര​​​​​​ത്തേ ഇ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു സ​​​​​​ഖ്യ​​​​​​രൂ​​​​​​പ​​​​​വ​​​​​ത്ക​​​​​​രണ​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​ധ്യ​​​​​​ത ച​​​​​​ർ​​​​​​ച്ച ചെ​​​​​​യ്തി​​​​​​രു​​​​​​ന്ന​​​​​​താ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ, യു​​​​​​ദ്ധം പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ച​​​​​​ശേ​​​​​​ഷ​​​​​​മേ ഇ​​​​​​തു സാ​​​​​​ധ്യ​​​​​​മാ​​​​​​കൂ എ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു തീ​​​​​​രു​​​​​​മാ​​​​​​നം.

Kerala

ആ​ണ​വ​ക​രാ​ർ ധാ​ര​ണ​യി​ല്ലാ​തെ ഉ​പ​രോ​ധം നീ​ക്കി​ല്ല; ഇ​റാ​ൻ 'വീ​ർ​പ്പു​മു​ട്ടു​ക​യാ​ണെ​ന്ന്' ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ ക​രാ​റി​ൽ ധാ​ര​ണ​യാ​കാ​തെ രാ​ജ്യാ​ന്ത​ര ഉ​പ​രോ​ധം നീ​ക്കി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​ന്‍റെ ഊ​ർ​ജ മേ​ഖ​ല വൈ​കാ​തെ ത​ന്നെ ത​ക​രു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഉ​പ​രോ​ധം നീ​ക്കു​ന്ന​തി​ന് പ​ക​ര​മാ​യി ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു​ന​ൽ​കാ​മെ​ന്ന ഇ​റാ​ന്‍റെ നി​ർ​ദേ​ശം ട്രം​പ് ത​ള്ളി​ക്ക​ള​ഞ്ഞു.

"അ​വ​ർ​ക്ക് ഒ​ത്തു​തീ​ർ​പ്പി​ന് താ​ത്പ​ര്യ​മു​ണ്ട്, എ​ന്നാ​ൽ ഉ​പ​രോ​ധം തു​ട​രു​ന്ന​ത് അ​വ​ർ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. ഇ​റാ​ൻ ഒ​രു ആ​ണ​വാ​യു​ധം നി​ർ​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ഉ​പ​രോ​ധം തു​ട​രു​ക ത​ന്നെ ചെ​യ്യും," ട്രം​പ് വ്യ​ക്ത​മാ​ക്കി. ബോം​ബാ​ക്ര​മ​ണ​ത്തേ​ക്കാ​ൾ ഫ​ല​പ്ര​ദ​മാ​ണ് നി​ല​വി​ലെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​മെ​ന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. ഇ​റാ​ൻ സാ​മ്പ​ത്തി​ക​മാ​യി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും എ​ണ്ണ ക​യ​റ്റു​മ​തി ത​ട​സ​പ്പെ​ട്ട​തോ​ടെ അ​വ​രു​ടെ ഊ​ർ​ജ മേ​ഖ​ല വൈ​കാ​തെ ത​ന്നെ സ്ഫോ​ട​നാ​ത്മ​ക​മാ​യ ത​ക​ർ​ച്ച നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​റാ​നെ അ​മേ​രി​ക്ക​യു​ടെ നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ഒ​രു ഹ്ര​സ്വ​വും എ​ന്നാ​ൽ ശ​ക്ത​വു​മാ​യ ബോം​ബാ​ക്ര​മ​ണ പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​റാ​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ ല​ക്ഷ്യം വെ​ച്ചാ​യി​രി​ക്കും ഈ ​ആ​ക്ര​മ​ണ​മെ​ന്നാ​ണ് സൂ​ച​ന.

ഇ​റാ​ന്‍റെ വി​ദേ​ശ​ന​യ​ത്തി​ലും ആ​ണ​വ പ​ദ്ധ​തി​ക​ളി​ലും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ത് മേ​ഖ​ല​യി​ൽ വീ​ണ്ടും യു​ദ്ധ​ഭീ​തി ഉ​യ​ർ​ത്തു​ക​യാ​ണ്. 

International

ഹോ​ർ​മൂ​സി​ൽ​നി​ന്ന് പ​ണം ഈ​ടാ​ക്ക​ൽ; ഇ​റാ​നെ​തി​രെ ജി​സി​സി

ദു​ബാ​യ്: ഹോ​ർ​മൂ​സി​ൽ​നി​ന്ന് ഇ​റാ​ൻ പ​ണം ഈ​ടാ​ക്കു​ന്ന​തി​നി​നെ​തി​രെ ജി​സി​സി രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ. ഹോ​ർ​മൂ​സ് അ​ട​ച്ച​തി​നെ അ​പ​ല​പി​ച്ച കൂ​ട്ടാ​യ്മ യു​ദ്ധ​ത്തി​ന് മു​ൻ​പു​ണ്ടാ​യി​രു​ന്ന സ്ഥി​തി ഹോ​ർ​മൂ​സി​ൽ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. മേ​ഖ​ല​യ്ക്ക് നേ​രെ​യു​ണ്ടാ​യ ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​യു​ക്ത പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക​യാ​ണ് ജി​സി​സി കൂ​ട്ടാ​യ്മ.

ജി​സി​സി രാ​ജ്യ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള ജി​സി​സി റെ​യി​ൽ പ​ദ്ധ​തി, ജി​സി​സി വൈ​ദ്യു​തി ശൃം​ഖ​ല, ജി​സി​സി ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് പൈ​പ്പ് ലൈ​ൻ, ജി​സി​സി മേ​ഖ​ല​യി​ലാ​കെ എ​ത്തു​ന്ന ശു​ദ്ധ​ജ​ല നെ​റ്റ്‌‌‌​വ​ർ​ക്ക്, ബ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ​ക്ക് എ​തി​രെ മു​ൻ​കൂ​ട്ടി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന സം​വി​ധാ​നം എ​ന്നി​വ​യാ​ണ് ഇ​ത്. ഇ​വ​യു​ടെ​യെ​ല്ലാം ത​ന്ത്ര​പ്ര​ധാ​ന ക​രു​ത​ൽ ശേ​ഖ​ര​ത്തെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്താ​നും ച​ർ​ച്ച​യു​ണ്ടാ​യി. മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യി​ൽ ഇ​ള​വ് പാ​ടി​ല്ലെ​ന്നെ​ന്നും ഏ​തെ​ങ്കി​ലും ഒ​രു അം​ഗ​ത്തി​ന് എ​തി​രാ​യ ആ​ക്ര​മ​ണം മേ​ഖ​ല​യ്ക്കാ​കെ എ​തി​രാ​യ ആ​ക്ര​മ​ണ​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു.

International

ഹോർമുസിനെ സമ്മർദതന്ത്രമായി ഉപയോഗിക്കരുത്: ഖത്തർ

ദോ​ഹ: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള സ​മാ​ധാ​ന​ച​ർ​ച്ച​ക​ൾ തീ​രു​മാ​ന​മാ​കാ​തെ നീ​ളു​ന്ന​ത് സം​ഘ​ർ​ഷം അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​നി​ൽ​ക്കാ​ൻ കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​മാ​ജി​ദ് അ​ൽ അ​ൻ​സാ​രി.

മേ​ഖ​ല​യി​ൽ വീ​ണ്ടും ശ​ത്രു​ത ഉ​ട​ലെ​ടു​ക്കു​ന്ന​ത് കാ​ണാ​ൻ ഖ​ത്ത​ർ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഓ​രോ രാ​ഷ്‌​ട്രീ​യ​കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ഴും പ​രി​ഹാ​ര​മി​ല്ലാ​തെ സം​ഘ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഹോ​ർ​മു​സ് ഒ​രി​ക്ക​ലും അ​ട​ച്ചി​ടാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും മാ​ജി​ദ് അ​ൽ അ​ൻ​സാ​രി പ​റ​ഞ്ഞു. ക​ട​ലി​ടു​ക്കി​നെ സ​മ്മ​ർ​ദ​ത​ന്ത്ര​മാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്. ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കു​ന്ന​തി​നാ​യി ത​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രു​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. മേ​ഖ​ല​യി​ലെ മ​റ്റു പ്ര​ശ്ന​ങ്ങ​ൾ എ​ന്തു​ത​ന്നെ​യാ​യാ​ലും ക​ട​ലി​ടു​ക്ക് ഉ​ട​ന​ടി തു​റ​ക്ക​ണം.

ക​പ്പ​ൽ ഗ​താ​ഗ​തം ത​ട​യു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും മാ​ജി​ദ് അ​ൽ അ​ൻ​സാ​രി വ്യ​ക്ത​മാ​ക്കി.

 

International

ഹോ​​​​ർ​​​​മു​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ള്ള ടാ​​​​ങ്ക​​​​റി​​​​നു​​​​ നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം

മ​സ്ക​റ്റ്: ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​ൽ ക​​​​​പ്പ​​​​​ലി​​​​​നു​​​​​ നേ​​​​​രേ വീ​​​​​ണ്ടും ആ​​​​​ക്ര​​​​​മ​​​​​ണം. ടോ​​​​​ഗോ പ​​​​​താ​​​​​ക വ​​​​​ഹി​​​​​ക്കു​​​​​ന്ന 12 ഇ​​​​​ന്ത്യ​​​​​ൻ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ള്ള ‘എം.​​​​​ടി’ സി​​​​​റോ​​​​​ൺ കെ​​​​​മി​​​​​ക്ക​​​​​ൽ ടാ​​​​​ങ്ക​​​​​റി​​​​​നു​​​​​ നേ​​​​​രേ​​​​​യാ​​​​​ണ് ശ​​​​​നി​​​​​യാ​​​​​ഴ്ച ഒ​​​​​മാ​​​​​ൻ ഉ​​​​​ൾ​​​​​ക്ക​​​​​ട​​​​​ലി​​​​​നു സ​​​​​മീ​​​​​പം ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.

ഒ​​​​​മാ​​​​​നി​​​​​ലെ ശി​​​​​നാ​​​​​സ് തു​​​​​റ​​​​​മു​​​​​ഖ​​​​​ത്തി​​​​​ന്‍റെ പ​​​​​രി​​​​​ധി​​​​​യി​​​​​ലാ​​​​​ണു സം​​​​​ഭ​​​​​വമെ​​​​​ന്ന് കേ​​​​​ന്ദ്ര തു​​​​​റ​​​​​മു​​​​​ഖ, ഷി​​​​​പ്പിം​​​​​ഗ്, ജ​​​​​ല​​​​​പാ​​​​​ത മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ലെ ഡ​​​​​യ​​​​​റ​​​​​ക്‌​​​​​ട​​​​​ർ മ​​​​​ൻ​​​​​ദീ​​​​​പ് സിം​​​​​ഗ് ര​​​​​ന്ധ​​​​​വ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. മ​​​​​റ്റു ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ​​​​​ക്കൊ​​​​​പ്പം സ​​​​​ഞ്ച​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന ടാ​​​​​ങ്ക​​​​​റി​​​​​നെ ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ സേ​​​​​ന ത​​​​​ട​​​​​യു​​​​​ക​​​​​യും മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് എ​​​​​ന്ന​​​​​ നി​​​​​ല​​​​​യി​​​​​ൽ വെ​​​​​ടി​​​​​യു​​​​​തി​​​​​ർ​​​​​ക്കു​​​​​ക​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

ക​​​​​പ്പ​​​​​ലി​​​​​ലെ മു​​​​​ഴു​​​​​വ​​​​​ൻ ഇ​​​​​ന്ത്യ​​​​​ൻ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​രാ​​​​​ണെ​​​​​ന്ന് മ​​​​​ന്ത്രാ​​​​​ല​​​​​യം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ഇ​​​​​ന്ത്യ​​​​​ൻ നാ​​​​​വി​​​​​ക​​​​​രു​​​​​ടെ​​​​​യും ക​​​​​പ്പ​​​​​ലു​​​​​ക​​​​​ളു​​​​​ടെ​​​​​യും സു​​​​​ര​​​​​ക്ഷ ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ൻ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​യ ഏ​​​​​കോ​​​​​പ​​​​​നം ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് ര​​​​​ന്ധ​​​​​വ അ​​​​​റി​​​​​യി​​​​​ച്ചു.

യു​എ​സ് നാ​വി​ക ഉ​പ​രോ​ധം: ഇ​റാ​ൻ സ​മ്മ​ർ​ദ​ത്തി​ൽ

ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ തു​​​​​റ​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ളി​​​​​ൽ യു​​​​​എ​​​​​സ് ഉ​​​​​പ​​​​​രോ​​​​​ധം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. 38 ക​​​​​പ്പ​​​​​ലു​​​​​ക​​​​​ളെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സേ​​​​​ന തി​​​​​രി​​​​​ച്ച​​​​​യ​​​​​ച്ചു. 38 ക​​​​​പ്പ​​​​​ലു​​​​​ക​​​​​ളോ​​​​​ട് തി​​​​​രി​​​​​ച്ചു​​​​​പോ​​​​​കാ​​​​​നോ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ തു​​​​​റ​​​​​മു​​​​​ഖ​​​​​ത്തേ​​​​​ക്ക് മ​​​​​ട​​​​​ങ്ങാ​​​​​നോ സേ​​​​​ന നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി​​​​​യ​​​​​താ​​​​​യി യു​​​​​എ​​​​​സ് സെ​​​​​ൻ​​​​​ട്ര​​​​​ൽ ക​​​​​മാ​​​​​ൻ​​​​​ഡ് എ​​​​​ക്സി​​​​​ലെ പോ​​​​​സ്റ്റി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

യു​​​​​എ​​​​​സ് നാ​​​​​വി​​​​​ക ഉ​​​​​പ​​​​​രോ​​​​​ധ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് എ​​​​​ണ്ണ ക​​​​​യ​​​​​റ്റു​​​​​മ​​​​​തി നി​​​​​ല​​​​​ച്ച​​​​തി​​​​നാ​​​​ൽ ​ഇ​​​​​റാ​​​​​ൻ ക​​​​​ടു​​​​​ത്ത സാ​​​​​ന്പ​​​​​ത്തി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​ണ്. അ​​​​​തി​​​​​നാ​​​​​ൽ​​​​​ത്ത​​​​​ന്നെ എ​​​​​ത്ര​​​​​യും ​​​​​വേ​​​​​ഗം ഹോ​​​​​ർ​​​​​മു​​​​​സ് തു​​​​​റ​​​​​ന്ന് പ്ര​​​​​ശ്ന​​​​​ത്തി​​​​​നു പ​​​​​രി​​​​​ഹാ​​​​​രം കാ​​​​​ണാ​​​​​ൻ ഇ​​​​​റാ​​​​​ൻ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യും റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളു​​​​​ണ്ട്.

സ​​​​​മാ​​​​​ധാ​​​​​നച​​​​​ർ​​​​​ച്ച പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടാ​​​​​ൻ കാ​​​​​ര​​​​​ണം അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ അ​​​​​മി​​​​​ത​​​​​മാ​​​​​യ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ളാ​​​​​ണെ​​​​​ന്ന് മോ​​​​​സ്കോ​​​​​യി​​​​​ൽ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രോ​​​​​ടു സം​​​​​സാ​​​​​രി​​​​​ക്ക​​​​​വെ ഇ​റേനിയൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​​​​​രാ​​​​​ഗ്ചി കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഇ​​​​​റാ​​​​​ന്‍റെ നേ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കു സം​​​​​സാ​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ ത​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ടു​​​​​ത്തേ​​​​​ക്കു വ​​​​​രാ​​​​​മെ​​​​​ന്നും അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ത​​​​​ങ്ങ​​​​​ളെ വി​​​​​ളി​​​​​ക്കാ​​​​​മെ​​​​​ന്നും യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

International

ഹോ​ർ​മു​സ് തു​റ​ക്കാം; ക​രാ​റി​ന് ത​യാ​റാ​ണെ​ന്ന് ഇ​റാ​ൻ

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യു​മാ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ഇ​റാ​ൻ. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കാ​മെ​ന്നും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് അ​മേ​രി​ക്ക​യു​മാ​യി ക​രാ​റി​ന് ത​യാ​റാ​ണെ​ന്നും ഇ​റാ​ൻ നി​ർ​ദേ​ശി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

മ​ധ്യ​സ്ഥ​രാ​യ പാ​ക്കി​സ്ഥാ​ൻ​വ​ഴി​യാ​ണ് ഇ​റാ​ൻ ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്. ആ​ണ​വ പ​ദ്ധ​തി സം​ബ​ന്ധി​ച്ച ച​ർ​ച്ച പി​ന്നീ​ടാ​കാ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് അ​മേ​രി​ക്ക പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം ഇ​റാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ന് ട്രം​പ് തി​ങ്ക​ളാ​ഴ്ച ദേ​ശീ​യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും.

ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലെ സ്തം​ഭ​നാ​വ​സ്ഥ​യും അ​ടു​ത്ത ഘ​ട്ട​ത്തി​ലെ​ടു​ക്കേ​ണ്ട ന​ട​പ​ടി​ക​ളും ച​ർ​ച്ച​യാ​കു​മെ​ന്ന് ഒ​രു യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഇ​റാ​ന് മൂ​ന്നു ദി​വ​സ​ത്തെ സ​മ​യം ട്രം​പ് അ​നു​വ​ദി​ച്ചി​രു​ന്നു. അ​തി​നു​ള്ളി​ൽ യു​എ​സു​മാ​യി ഡീ​ലി​ന് ത​യാ​റാ​ക​ണം. അ​നു​സ​രി​ച്ചി​ല്ലെ​ങ്കി​ൽ ഇ​റാ​നി​ലെ എ​ണ്ണ​ശാ​ല​ക​ൾ ത​ക​ർ​ത്തു​ത​രി​പ്പ​ണ​മാ​ക്കു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

International

ഹോ​ർ​മു​സി​ൽ ത​ട​സം നി​ൽ​ക്കു​ന്ന​തെ​ല്ലാം വെ​ടി​വ​ച്ച് വീ​ഴ്ത്തു​ക; നി​ർ​ദേ​ശ​വു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് ‌‌‌‌

വാ​ഷിം​ഗ്‌​ട​ൺ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഉ​പ​രോ​ധ​ന​ത്തെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യേ​ക്കു​മെ​ന്ന് ആ​ശ​ങ്ക. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ത​ട​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ബോ​ട്ടു​ക​ൾ ത​ക​ർ​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വി​ട്ട​താ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു.

ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ ആ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഹോ​ർ​മു​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​റാ​ൻ മൂ​ന്നു ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്കു​ക​യും ര​ണ്ട് ക​പ്പ​ലു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ട്രം​പ് മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. 

ഹോ​ർ​മു​സി​ൽ ത​ട​സം നി​ൽ​ക്കു​ന്ന ഏ​ത് ബോ​ട്ടും വെ​ടി​വ​ച്ച് വീ​ഴ്ത്താ​ൻ നാ​വി​ക​സേ​ന​യോ​ട് ഉ​ത്ത​ര​വി​ട്ട​താ​യാ​ണ് ട്രം​പ് അ​റി​യി​ച്ച​ത്. ഹോ​ർ​മു​സി​ലെ ഇ​റാ​ന്‍റെ നാ​വി​ക​സേ​നാ ബോ​ട്ടു​ക​ൾ ത​ക​ർ​ക്കാ​നാ​ണ് ട്രം​പി​ന്‍റെ നി​ർ​ദേ​ശം.  

ക​ട​ലി​ടു​ക്ക് വൃ​ത്തി​യാ​ക്കു​ന്ന മൈ​ൻ സ്വീ​പ്പ​റു​ക​ളു​ടെ വേ​ഗം മൂ​ന്നി​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ക്കാ​നും ട്രം​പ് ഉ​ത്ത​ര​വി​ട്ട​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഹോ​ർ​മു​സി​ൽ ത​ങ്ങ​ൾ​ക്ക് പൂ​ർ​ണ നി​യ​ന്ത്ര​ണ​മു​ണ്ടെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.

International

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ക​പ്പ​ൽ ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത് അ​തി​വേ​ഗ ബോ​ട്ടു​ക​ളി​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി

ടെ​ഹ്റാ​ൻ: ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ച​ര​ക്ക് ക​പ്പ​ൽ ഇ​റാ​ൻ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്‌​സ് പി​ടി​ച്ചെ​ടു​ത്തു.

സി​നി​മാ രം​ഗ​ങ്ങ​ളെ വെ​ല്ലു​ന്ന രീ​തി​യി​ൽ അ​തി​വേ​ഗ ബോ​ട്ടു​ക​ളും മു​ഖം​മൂ​ടി ധ​രി​ച്ച സൈ​നി​ക​രും ചേ​ർ​ന്നാ​ണ് ക​പ്പ​ൽ വ​ള​ഞ്ഞ​ത്. ക​പ്പ​ലി​ൽ സൈ​നി​ക​ർ ഇ​ര​ച്ചു​ക​യ​റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ഇ​തി​നോ‌​ട​കം പു​റ​ത്തു​വ​ന്നു.

ഇ​റാ​ൻ പ​താ​ക​യേ​ന്തി​യ അ​തി​വേ​ഗ ബോ​ട്ടു​ക​ൾ ക​പ്പ​ലി​നെ വ​ള​യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. തു​ട​ർ​ന്ന് മു​ഖം​മൂ​ടി ധ​രി​ച്ച, തോ​ക്കു​ക​ളേ​ന്തി​യ സൈ​നി​ക​ർ ക​പ്പ​ലി​ലേ​ക്ക് ക​യ​റു​ക​യും ക​പ്പ​ലി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​റാ​ൻ സ​മു​ദ്ര​പ​രി​ധി ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന. ക​പ്പ​ൽ ഇ​ന്ത്യ​യി​ലേ​ക്കാ​ണ് വ​ന്നി​രു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​ൽ ഇ​ന്ത്യ​ൻ ജീ​വ​ന​ക്കാ​രു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

International

ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ൽ ക​പ്പ​ലി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത് ഇ​റാ​ൻ

ല​ണ്ട​ൻ: ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ൽ ക​ണ്ടെ​യ്ന​ർ ക​പ്പ​ലി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത് ഇ​റാ​ന്‍റെ ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് (ഐ​ആ​ർ​ജി​സി). ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടി​വ​യ്ക്കു​ന്ന​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​സം​ഭ​വം.

യു​ണൈ​റ്റ​ഡ് കിം​ഗ്ഡം മാ​രി​ടൈം ട്രേ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് (യു​കെ​എം​ടി​ഒ) കേ​ന്ദ്രം ന​ൽ​കു​ന്ന സൂ​ച​ന അ​നു​സ​രി​ച്ച്, രാ​വി​ലെ 7:55ന് ​ഒ​മാ​നി​ൽ നി​ന്ന് 15 നോ​ട്ടി​ക്ക​ൽ മൈ​ൽ (28 കി​ലോ​മീ​റ്റ​ർ) വ​ട​ക്കു​കി​ഴ​ക്കാ​യാ​ണ് സം​ഭ​വം.

വെ​ടി​വ​യ്പ്പി​ൽ ക​പ്പ​ലി​ന് കേ​ടു​പാ​ടു​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും യു​കെ​എം​ടി​ഒ അ​റി​യി​ച്ചു. ആ​വ​ർ​ത്തി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക​പ്പ​ലി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് ഇ​റാ​നി​യ​ൻ സ്റ്റേ​റ്റ് ലി​ങ്ക്ഡ് മീ​ഡി​യ റി​പ്പോ​ർ​ട്ട് ചെ​യ്തു.

എ​ന്നാ​ൽ, ഏ​ത് രാ​ജ്യ​ത്തി​ന്‍റെ ക​പ്പ​ലി​ന് നേ​രെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യില്ല. ​ക​ഴി​ഞ്ഞ​യാ​ഴ്ച യു​എ​സ് സൈ​ന്യം ഒ​രു ഇ​റാ​നി​യ​ൻ ക​ണ്ടെ​യ്ന​ർ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Kerala

ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടു​ന്നെ​ന്ന് ട്രം​പ്, തു​റ​മു​ഖ​ങ്ങ​ളി​ലെ ഉ​പ​രോ​ധം തു​ട​രും

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നീ​ട്ടു​ക​യാ​ണെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ച​ർ​ച്ച​ക​ൾ​ക്ക് കൂ​ടു​ത​ൽ സ​മ​യം ന​ൽ​കു​ന്ന​തി​നാ​യാ​ണ് വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടു​ന്ന​തെ​ന്നും എ​ന്നാ​ൽ, ഇ​റാ​നി​ലെ തു​റ​മു​ഖ​ങ്ങ​ളി​ൽ യു​എ​സ് നാ​വി​ക ഉ​പ​രോ​ധം തു​ട​രു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

വെ​ടി​നി​ർ​ത്ത​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പാ​ണ് ട്രം​പി​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ നീ​ട്ട​ൽ പ്ര​ഖ്യാ​പ​നം. ര​ണ്ടാം ഘ​ട്ട സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി വൈ​സ്പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കി​ല്ലെ​ന്ന് വൈ​റ്റ്ഹൗ​സ് അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ട്രം​പ് നി​ല​പാ​ട് അ​റി​യി​ച്ച​ത്.

ഇ​റാ​നി​ലെ ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ൾ കാ​ര​ണ​മാ​ണ് കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കാ​ത്ത​തെ​ന്ന് ട്രം​പ് ആ​രോ​പി​ച്ചു. മാ​ത്ര​മ​ല്ല, വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടാ​ൻ പാ​ക്കി​സ്ഥാ​നി​ലെ നേ​താ​ക്ക​ൾ ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

"ഇ​റാ​ൻ ഗ​വ​ൺ​മെ​ന്‍റ് ഗു​രു​ത​ര​മാ​യി ത​ക​ർ​ന്നി​രി​ക്കു​ന്നു എ​ന്ന വ​സ്തു​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫി​ന്‍റെ​യും ഫീ​ൽ​ഡ് മാ​ർ​ഷ​ൽ അ​സിം മു​നീ​റി​ന്‍റെ​യും അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം, ഇ​റാ​നി​ലെ നേ​താ​ക്ക​ൾ​ക്കും പ്ര​തി​നി​ധി​ക​ൾ​ക്കും ഏ​കീ​കൃ​ത നി​ർ​ദേ​ശം കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​ന്ന സ​മ​യം വ​രെ ഇ​റാ​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണം നി​ർ​ത്തി​വ​യ്ക്കു​ന്നു.'- ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ൽ സൈ​റ്റി​ൽ പോ​സ്റ്റ് ചെ​യ്തു.

എ​ന്നാ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഇ​റാ​ന്‍റെ തീ​ര​ത്തെ തു​റ​മു​ഖ​ങ്ങ​ളു​ടെ ഉ​പ​രോ​ധം നി​ല​നി​ൽ​ക്കു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

International

‌ഹോ​ർ​മു​സ് തു​റ​ക്ക​ണം, യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണം; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ചൈ​ന

റി​യാ​ദ്: ‌ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ചൈ​ന രം​ഗ​ത്ത്. സൗ​ദി അ​റേ​ബ്യ​യു​മാ​യു​ള്ള ച​ർ​ച്ച​യി​ലാ​ണ് ‍ചൈ​ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. മേ​ഖ​ല​യി​ലെ രാ​ഷ്ട്ര​ങ്ങ​ളു​ടെ​യും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്‍റെ​യും നി​ല​പാ​ടി​ന് ഒ​പ്പ​മാ​ണ് നി​ല​വി​ൽ ചൈ​ന.

മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ചൈ​ന യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്തു. അ​തേ​സ​മ​യം പാ​ക്കി​സ്ഥാ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ക്കാ​നി​രു​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

ഇ​റാ​ന്‍റെ ച​ര​ക്കു​ക​പ്പ​ൽ അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന പി​ടി​ച്ചെ​ടു​ത്ത​തും തു​റ​മു​ഖ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധ​വു​മാ​ണ് ച​ർ​ച്ച​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​യ​ത്. ഇ​റാ​ന്‍റെ തു​റ​മു​ഖ​ങ്ങ​ളി​ൽ അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ ക​ടു​ത്ത നാ​വി​ക ഉ​പ​രോ​ധം സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കു ത​ട​സ​മാ​ണെ​ന്നു പാ​കി​സ്താ​ൻ സൈ​നി​ക മേ​ധാ​വി ഫീ​ൽ​ഡ് മാ​ർ​ഷ​ൽ അ​സീം മു​നീ​ർ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റി​യി​ച്ചു.

ഫോ​ണി​ലൂ​ടെ​യാ​യി​രു​ന്നു ഇ​വ​രു​ടെ സം​ഭാ​ഷ​ണം. അ​സീം മു​നീ​റി​ന്‍റെ ഉ​പ​ദേ​ശം പ​രി​ഗ​ണി​ക്കാ​മെ​ന്നു ട്രം​പ് മ​റു​പ​ടി ന​ൽ​കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

International

യു​എ​സ്-​ഇ​റാ​ൻ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ; ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ സം​ഘ​ർ​ഷം ക​ന​ക്കു​ന്നു

ഇ​സ്‌​ലാ​മാ​ബാ​ദ്: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​യി പാ​കി​സ്താ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ക്കാ​നി​രു​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ഇ​റാ​ന്‍റെ ച​ര​ക്കു​ക​പ്പ​ൽ അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന പി​ടി​ച്ചെ​ടു​ത്ത​തും തു​റ​മു​ഖ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധ​വു​മാ​ണ് ച​ർ​ച്ച​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​യ​ത്.

ഇ​റാ​ന്‍റെ തു​റ​മു​ഖ​ങ്ങ​ളി​ൽ അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ ക​ടു​ത്ത നാ​വി​ക ഉ​പ​രോ​ധം സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കു ത​ട​സ​മാ​ണെ​ന്നു പാ​കി​സ്താ​ൻ സൈ​നി​ക മേ​ധാ​വി ഫീ​ൽ​ഡ് മാ​ർ​ഷ​ൽ അ​സീം മു​നീ​ർ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റി​യി​ച്ചു. ഫോ​ണി​ലൂ​ടെ​യാ​യി​രു​ന്നു ഇ​വ​രു​ടെ സം​ഭാ​ഷ​ണം. അ​സീം മു​നീ​റി​ന്‍റെ ഉ​പ​ദേ​ശം പ​രി​ഗ​ണി​ക്കാ​മെന്നു ട്രം​പ് മ​റു​പ​ടി ന​ൽ​കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കിനു സ​മീ​പം ഇ​റാ​ന്‍റെ പ​താ​ക വ​ഹി​ച്ച 'തൗ​സ്ക' എ​ന്ന ച​ര​ക്കു​ക​പ്പ​ൽ യു​എ​സ് നാ​വി​ക​സേ​ന വെ​ടി​വ​ച്ച് പി​ടി​ച്ചെ​ടു​ത്തു. ഉ​പ​രോ​ധം ലം​ഘി​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ലാ​ണ് ക​പ്പ​ലി​ന്‍റെ എ​ൻ​ജി​ൻ റൂ​മി​ലേ​ക്കു വെ​ടി​യു​തി​ർ​ത്ത​തെ​ന്നു ട്രം​പ് വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ ക​പ്പ​ൽ യു​എ​സ് സൈ​ന്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അതേസമയം, ഇതിനെതിരേ രൂക്ഷമായ ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത​ത് 'ക​ട​ൽ​ക്കൊ​ള്ള'​യാ​ണെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ച്ചു.

വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്‍റെ ലം​ഘ​ന​മാ​ണി​തെ​ന്നും  ഉ​ട​ൻത​ന്നെ ശ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്നും ഇ​റാ​ന്‍റെ ജോ​യി​ന്‍റ് മി​ലി​ട്ട​റി ക​മാ​ൻ​ഡ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടു​ക​ളി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും തി​ങ്ക​ളാ​ഴ്ച ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ന​ട​ക്കാ​നി​രു​ന്ന ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ല​വി​ൽ പ​ദ്ധ​തി​യൊ​ന്നു​മി​ല്ലെ​ന്നും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു.

 

International

ഹോ​ർ​മൂ​സി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​ൻ ‘മൊ​സ്കി​റ്റോ ഫ്ലീ​റ്റ്' രം​ഗ​ത്തി​റ​ക്കി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: ര​ണ്ട് മാ​സ​ത്തോ​ള​മാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​ൻ ഇ​റാ​ൻ ത​ങ്ങ​ളു​ടെ ര​ഹ​സ്യ ആ​യു​ധ​മാ​യ ‘മൊ​സ്കി​റ്റോ ഫ്ലീ​റ്റ്' പു​റ​ത്തെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സി​ന്‍റെ കീ​ഴി​ലു​ള്ള ഈ ​ബോ​ട്ടു​ക​ൾ ആ​ഗോ​ള എ​ണ്ണ​ക്ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് വ​ൻ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

ചെ​റി​യ വ​ലി​പ്പ​മു​ള്ള​തും എ​ന്നാ​ൽ അ​സാ​മാ​ന്യ വേ​ഗ​ത​യു​ള്ള​തു​മാ​യ ബോ​ട്ടു​ക​ളു​ടെ കൂ​ട്ട​മാ​ണ് ‘മൊ​സ്കി​റ്റോ ഫ്ലീ​റ്റ്'. ഇ​വ​യി​ൽ ചി​ല ബോ​ട്ടു​ക​ൾ​ക്ക് മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 185 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും. വി​നോ​ദ​യാ​ത്ര​യ്ക്കു​ള്ള ബോ​ട്ടു​ക​ളെ​പ്പോ​ലും പ​രി​ഷ്ക​രി​ച്ച് അ​തി​ൽ റോ​ക്ക​റ്റ് പ്രോ​പ്പ​ൽ​ഡ് ഗ്ര​നേ​ഡു​ക​ൾ, മെ​ഷീ​ൻ ഗ​ണ്ണു​ക​ൾ എ​ന്നി​വ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു. കൂ​ടാ​തെ ചെ​റി​യ അ​ന്ത​ർ​വാ​ഹി​നി​ക​ളും ഡ്രോ​ണു​ക​ളും ഈ ​വ്യൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

വ​ലി​യ നാ​വി​ക യു​ദ്ധ​ങ്ങ​ൾ​ക്ക് പ​ക​രം ‘ആ​ക്ര​മി​ക്കു​ക, ഒ​ളി​ക്കു​ക' എ​ന്ന ത​ന്ത്ര​മാ​ണ് ഇ​വ​ർ പ​യ​റ്റു​ന്ന​ത്. റ​ഡാ​റു​ക​ൾ​ക്ക് പി​ടി​കൊ​ടു​ക്കി​ല്ലെ​ന്ന​താ​ണ് വ​ലി​യൊ​രു കാ​ര്യം. വ​ലി​പ്പം കു​റ​വാ​യ​തി​നാ​ൽ ഉ​പ​ഗ്ര​ഹ സം​വി​ധാ​ന​ങ്ങ​ൾ​ക്കോ റ​ഡാ​റു​ക​ൾ​ക്കോ ഇ​വ​യെ എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്താ​നാ​വി​ല്ല.

ഇ​റാ​ന്‍റെ തീ​ര​പ്ര​ദേ​ശ​ത്തെ പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ലു​ള്ള ഗു​ഹ​ക​ളി​ലാ​ണ് ഈ ​ബോ​ട്ടു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്തോ​ളം ര​ഹ​സ്യ താ​വ​ള​ങ്ങ​ളി​ൽ നി​ന്നാ​യി മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഇ​വ​യെ വി​ന്യ​സി​ക്കാ​ൻ ഇ​റാ​ന് സാ​ധി​ക്കും. അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ വ​ലി​യ പീ​ര​ങ്കി​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​വ​യെ നേ​രി​ടാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത ച​ര​ക്ക് ക​പ്പ​ലു​ക​ൾ ഈ ‘​കൊ​തു​ക് പ​ട'​യ്ക്ക് മു​ന്നി​ൽ നി​സ​ഹാ​യ​രാ​ണ്.

International

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി ഇ​നി ച​ര​ക്കു​നീ​ക്കം സു​ഗ​മം; പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി

ടെ​ഹ്‌​റാ​ൻ: ലെ​ബ​ന​നി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള എ​ല്ലാ വാ​ണി​ജ്യ ക​പ്പ​ലു​ക​ളു​ടെ​യും സ​ഞ്ചാ​രം പു​നഃ​സ്ഥാ​പി​ച്ച​താ​യി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് അ​ബ്ബാ​സ് അ​രാ​ഗ്ചി പ്ര​ഖ്യാ​പി​ച്ചു. ആ​ഗോ​ള വി​പ​ണി​ക​ളെ​യും എ​ണ്ണ വ്യാ​പാ​ര​ത്തെ​യും സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നി​ർ​ണാ​യ​ക​മാ​യ തീ​രു​മാ​ന​മാ​ണി​ത്.

ഇ​സ്ര​യേ​ലും ലെ​ബ​ന​നും ത​മ്മി​ലു​ള്ള പ​ത്ത് ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള പാ​ത പൂ​ർ​ണ​മാ​യും തു​റ​ന്നു​കൊ​ടു​ക്കാ​ൻ ഇ​റാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധം നി​ല​വി​ൽ വ​ന്ന​തി​ന് ശേ​ഷം ആ​ദ്യ​മാ​യി അ​ഞ്ച് മി​ല്യ​ൺ ബാ​ര​ൽ അ​സം​സ്കൃ​ത എ​ണ്ണ​യു​മാ​യി മൂ​ന്ന് ഇ​റേ​നി​യ​ൻ ടാ​ങ്ക​റു​ക​ൾ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി പു​റ​പ്പെ​ട്ട​താ​യി കെ​പ്ല​ർ പോ​ലു​ള്ള ഡാ​റ്റാ ഏ​ജ​ൻ​സി​ക​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന്‍റെ സു​ര​ക്ഷ​യും സ്വാ​ത​ന്ത്ര്യ​വും ഉ​റ​പ്പാ​ക്കാ​ൻ ഇ​റാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും എ​ന്നാ​ൽ മേ​ഖ​ല​യി​ൽ ഇ​സ്ര​യേ​ലി​ന്‍റെ​യും അ​മേ​രി​ക്ക​യു​ടെ​യും നീ​ക്ക​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​മെ​ന്നും ഇ​റാ​ൻ ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യീ​ദ് ഖ​ത്തീ​ബ്സാ​ദെ പ​റ​ഞ്ഞു. ക​പ്പ​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​തോ​ടെ ല​ണ്ട​നി​ലെ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ ഹോ​ർ​മു​സ് വ​ഴി ക​ട​ന്നു​പോ​കു​ന്ന ക​പ്പ​ലു​ക​ൾ​ക്കാ​യി 1 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ പ്ര​ത്യേ​ക യു​ദ്ധ ഇ​ൻ​ഷു​റ​ൻ​സ് ക​വ​റേ​ജ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

International

ഹോ​ർ​മു​സ് തു​റ​ക്ക​ൽ; ലോ​ക​നേ​താ​ക്ക​ളു​ടെ അ​ടി​യ​ന്ത​ര ഉ​ച്ച​കോ​ടി വെ​ള്ളി​യാ​ഴ്ച

ല​ണ്ട​ൻ: ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​പ്പ​ൽ പാ​ത​ക​ളി​ലൊ​ന്നാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കു​ന്ന​തി​നാ​യി ബ്രി​ട്ട​നും ഫ്രാ​ൻ​സും ചേ​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ലോ​ക​നേ​താ​ക്ക​ളു​ടെ അ​ടി​യ​ന്ത​ര ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. 40 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​വെ​ർ​ച്വ​ൽ യോ​ഗ​ത്തി​ൽ, ഇ​റാ​ൻ പ്ര​ഖ്യാ​പി​ച്ച വെ​ടി​നി​ർ​ത്ത​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കും.

ക​ട​ലി​ടു​ക്ക് തു​റ​ക്കു​ന്ന​തി​നാ​യി ഒ​രു പ്ര​ത്യേ​ക അ​ന്താ​രാ​ഷ്ട്ര ദൗ​ത്യ​സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി​രോ​ധ​ത്തി​ന് മാ​ത്രം ഊ​ന്ന​ൽ ന​ൽ​കു​ന്ന ഈ ​ദൗ​ത്യ​ത്തി​ൽ, സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​കു​ന്ന മു​റ​യ്ക്ക് വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്ത സൈ​നി​ക സേ​ന​യെ വി​ന്യ​സി​ക്കും. ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​ർ സ്റ്റാ​ർ​മ​ർ, ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ, ജ​ർ​മ്മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ക്ക് മെ​ർ​സ് എ​ന്നി​വ​ർ പാ​രീ​സി​ൽ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കും.

അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര സം​ഘ​ട​ന​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​പ്പ​ലു​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​കും.

International

അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധം തു​ട​ർ​ന്നാ​ൽ ചെ​ങ്ക​ട​ലും പേ​ർ​ഷ്യ​ൻ ഗ​ൾ​ഫും അ​ട​യ്ക്കും: ഭീ​ഷ​ണി​യു​മാ​യി ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ത​ങ്ങ​ളു​ടെ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഉ​പ​രോ​ധം തു​ട​രു​ക​യാ​ണെ​ങ്കി​ൽ ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​മു​ദ്ര വ്യാ​പാ​ര പാ​ത​ക​ൾ ത​ട​യു​മെ​ന്ന് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്. പേ​ർ​ഷ്യ​ൻ ഗ​ൾ​ഫ്, ഒ​മാ​ൻ ക​ട​ൽ, ചെ​ങ്ക​ട​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ ക​പ്പ​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ഇ​റാ​ന്‍റെ ഭീ​ഷ​ണി.

"ഇ​റാ​ന് എ​ണ്ണ വി​ൽ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ മ​റ്റാ​രെ​യും ഈ ​മേ​ഖ​ല​യി​ലൂ​ടെ വ്യാ​പാ​രം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല" എ​ന്ന ക​ർ​ശ​ന നി​ല​പാ​ടാ​ണ് ഇ​റാ​ൻ സൈ​നി​ക വ​ക്താ​ക്ക​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ലോ​ക​ത്തെ എ​ണ്ണ വ്യാ​പാ​ര​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്ന് ക​ട​ന്നു​പോ​കു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചി​ടു​മെ​ന്ന സൂ​ച​ന​യും ഇ​റാ​ൻ ന​ൽ​കു​ന്നു​ണ്ട്. ഇ​ത് ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​കും.

ഇ​റാ​ന്‍റെ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധം ഭ​യ​ന്ന് തി​രി​ച്ചോ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​പു​തി​യ നീ​ക്കം. ക​ഴി​ഞ്ഞ ദി​വ​സം യു​എ​സ് ഉ​പ​രോ​ധം മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഒ​രു ഇ​റേ​നി​യ​ൻ ടാ​ങ്ക​ർ ക​പ്പ​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്താ​നാ​കാ​തെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ നി​ന്ന് തി​രി​ച്ചോ​ടേ​ണ്ടി വ​ന്നി​രു​ന്നു. ചെ​ങ്ക​ട​ലി​ലെ ച​ര​ക്ക് ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യു​ള്ള ഹൂ​തി വി​മ​ത​രു​ടെ ആ​ക്ര​മ​ണം നി​ല​വി​ൽ ത​ന്നെ ആ​ഗോ​ള വ്യാ​പാ​ര​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

International

ഹോർമുസിൽ യുഎസ് ഉപരോധം ആരംഭിച്ചു

വാഷിംഗ്ടൺ ഡിസി: ഹോർമുസിൽ കപ്പലുകൾക്ക് അമേരിക്ക നോട്ടീസ് നൽകി തുടങ്ങിയെന്ന് റിപ്പോർട്ട്. ഉപരോധം ലംഘിക്കുന്ന കപ്പലുകൾ പിടിച്ചെടുക്കുകയോ ഇടപെടുകയോ ചെയ്യുമെന്നാണ് റിപ്പോർട്ട്.

യുകെ മാരിടൈം ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാൻ ഹോർമുസ് തുറന്നില്ലെങ്കിൽ മുഴുവൻ ​ഗതാ​ഗതവും ഉപരോധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന് നൽകിയ സമയപരിധി അവസാനിച്ചതോടെയാണ് അമേരിക്ക ഉപരോധം ആരംഭിച്ചത്.

ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഇറാനിയൻ നാവികസേനാ കപ്പലുകളെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയത്.

International

സ​മു​ദ്ര ഉ​പ​രോ​ധം ലം​ഘി​ക്കു​ന്ന ഇ​റാ​ൻ ബോ​ട്ടു​ക​ളെ തു​ട​ച്ചു​നീ​ക്കുമെന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​ന് മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ സ​മു​ദ്ര ഉ​പ​രോ​ധം ലം​ഘി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഏ​തൊ​രു ഇ​റേ​നി​യ​ൻ ബോ​ട്ടു​ക​ളെ​യും അ​പ്പോ​ൾ​ത്ത​ന്നെ 'ഇ​ല്ലാ​താ​ക്കു​മെ​ന്ന്' അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​റേ​നി​യ​ൻ തു​റ​മു​ഖ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള അ​മേ​രി​ക്ക​ൻ നാ​വി​ക ഉ​പ​രോ​ധം തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ ക​ടു​ത്ത പ്ര​തി​ക​ര​ണം.

അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തെ സ​മീ​പി​ക്കു​ന്ന ഇ​റാ​ന്‍റെ 'ഫാ​സ്റ്റ് അ​റ്റാ​ക്ക് ഷി​പ്പു​ക​ളെ' ഉ​ട​ന​ടി ന​ശി​പ്പി​ക്കാ​ൻ സൈ​ന്യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ഇ​റാ​ന്‍റെ നാ​വി​ക​സേ​ന​യു​ടെ വ​ലി​യൊ​രു ഭാ​ഗം ഇ​തി​നോ​ട​കം ത​ന്നെ ത​ക​ർ​ക്ക​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഇ​റാ​ന്‍റെ എ​ല്ലാ ഗ​ൾ​ഫ് തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം ത​ട​യാ​ൻ യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​റാ​നി​ലേ​ക്കോ അ​വി​ടെ നി​ന്നോ അ​ല്ലാ​ത്ത മ​റ്റു ക​പ്പ​ലു​ക​ളെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി ക​ട​ന്നു​പോ​കാ​ൻ അ​നു​വ​ദി​ക്കു​മെ​ന്നും സൈ​ന്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം ഉ​പ​രോ​ധ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ൽ ലം​ഘി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ത് തു​ട​രു​ക​യാ​ണെ​ന്നും പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ​ബാ​സ് ഷെ​രീ​ഫ് അ​റി​യി​ച്ചു. മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പാ​കി​സ്താ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.

 

 

International

ഹോർമുസിനെ തൊട്ടാൽ ഗൾഫിലെ എല്ലാ തുറമുഖവും അടപ്പിക്കും: ഇറാന്‍റെ ഭീഷണി

ടെ​ഹ്റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ത​ങ്ങ​ൾ ഉ​പ​രോ​ധി​ക്കു​മെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ ക​ടു​ത്ത മ​റു​പ​ടി​യു​മാ​യി ഇ​റാ​ൻ രം​ഗ​ത്ത്. ഇ​റാ​ന്‍റെ ഏ​തെ​ങ്കി​ലും തു​റ​മു​ഖ​ങ്ങ​ളു​ടെ സു​ര​ക്ഷ ഭീ​ഷ​ണി​യി​ലാ​യാ​ൽ ഗ​ൾ​ഫി​ലെ മു​ഴു​വ​ൻ തു​റ​മു​ഖ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഭീ​ഷ​ണി​യാ​ലാ​യി​രി​ക്കു​മെ​ന്നാ​ണ് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഒ​ന്നു​കി​ൽ എ​ല്ലാ​വ​ർ​ക്കും,അ​ല്ലെ​ങ്കി​ൽ ആ​ർ​ക്കും വേ​ണ്ട എ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ നി​ല​പാ​ടെ​ന്നും ഇ​റാ​ൻ റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് അ​റി​യി​ച്ചു. മേ​​ഖ​​ല​​യി​​ലെ തു​​റ​​മു​​ഖ​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ ഒ​​രു പൊ​​തു​​വി​​ഷ​​യ​​മാ​​ണ്. ഗ​ൾ​ഫി​ലെ​യും ഒ​മാ​ൻ ക​ട​ലി​ലെ​യും ഒ​രു തു​റ​മു​ഖ​വും സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്ന് ക​രു​തേ​ണ്ട.
 

ഇ​തി​നു പി​ന്നാ​ലെ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ​​യു​​ള്ള ഗ​​താ​​ഗ​​തം നി​​യ​​ന്ത്രി​​ക്കാ​​ൻ "സ്ഥി​​ര​​മാ​​യ ഒ​​രു സം​​വി​​ധാ​​നം" ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യും ഐ​ആ​ർ​ജി​സി അ​​റി​​യി​​ച്ചു. ശ​​ത്രു​​രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​മു​​ള്ള ക​​പ്പ​​ലു​​ക​​ളെ ഈ ​​വ​​ഴി ക​​ട​​ന്നു​​പോ​​കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ല. അ​തേ​സ​മ​യം, ഇ​റേ​നി​​യ​​ൻ തു​​റ​​മു​​ഖ​​ങ്ങ​​ളു​​മാ​​യി വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന എ​​ല്ലാ ക​​പ്പ​​ലു​​ക​​ൾ​​ക്കും ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്ന് യു​​എ​​സ് സെ​​ൻ​​ട്ര​​ൽ ക​​മാ​​ൻ​​ഡ് (CENTCOM) പ്ര​​ഖ്യാ​​പി​​ച്ചു. എ​​ന്നാ​​ൽ, ഇ​​റേ​നി​​യ​​ൻ ഇ​​ത​​ര തു​​റ​​മു​​ഖ​​ങ്ങ​​ളി​​ലേ​​ക്ക് പോ​​കു​​ന്ന ക​​പ്പ​​ലു​​ക​​ളെ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കു​​ന്ന​​തി​​ൽ​നി​ന്നു ത​​ട​​യി​​ല്ലെ​​ന്നും അ​​വ​​ർ വ്യ​​ക്ത​​മാ​​ക്കി​.

മേ​​ഖ​​ല​​യി​​ലെ വ്യാ​​പാ​​ര​​ത്തെ​​യും സു​​ര​​ക്ഷ​​യെ​​യും ബാ​​ധി​​ക്കു​​ന്ന വ​​ള​​രെ നി​​ർ​ണാ​യ​​ക​​മാ​​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് മേ​ഖ​ല​യി​ൽ അ​ര​ങ്ങേ​റു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഈ ​​നീ​​ക്ക​​ങ്ങ​​ൾ ആ​​ഗോ​​ള എ​​ണ്ണ വി​​പ​​ണി​​യെ​​യും ബാ​​ധി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.
 ഇ​​റാ​​ൻ തു​​റ​​മു​​ഖ​​ങ്ങ​​ൾ ഉ​​പ​​രോ​​ധി​​ക്കു​​മെ​​ന്ന യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു പി​​ന്നാ​​ലെ, അ​​മേ​​രി​​ക്ക​​യി​​ലെ ഇ​​ന്ധ​​ന​​വി​​ല വ​​ർ​​ധ​​ന​​യെ പ​​രി​​ഹ​​സി​​ച്ച് ഇ​​റാ​​ൻ പാ​​ർ​​ല​​മെ​​ന്‍റ് സ്പീ​​ക്ക​​ർ മു​​ഹ​​മ്മ​​ദ് ബാ​​ഗ​​ർ ഘാ​​ലി​​ബാ​​ഫും രം​ഗ​ത്തു​വ​ന്നി​രു​ന്നു.

ഇ​​പ്പോ​​ഴ​​ത്തെ ഇ​​ന്ധ​​ന​​വി​​ല ഭാ​​വി​​യി​​ൽ അ​​മേ​​രി​​ക്ക​​ക്കാ​​ർ​​ക്ക് "മ​​ധു​​ര​​മു​​ള്ള ഓ​​ർ​​മ'' മാ​​ത്ര​​മാ​​യി മാ​​റു​​മെ​​ന്നും ഘാ​​ലി​​ബാ​​ഫ് പ​​രി​​ഹ​​സി​​ച്ചു. അ​​മേ​​രി​​ക്ക​​യി​​ലെ ഇ​​പ്പോ​​ഴ​​ത്തെ പെ​​ട്രോ​​ൾ വി​​ല​​യു​​ടെ സ്ക്രീ​​ൻ​​ഷോ​​ട്ട് പ​​ങ്കു​​വ​​ച്ചാ​​ണ് ഘാ​​ലി​​ബാ​​ഫ് എ​​ക്സി​​ലൂ​​ടെ പ്ര​​തി​​ക​​ര​​ണം ന​​ട​​ത്തി​​യ​​ത്.
ഇ​​പ്പോ​​ഴ​​ത്തെ വി​​ല​​യി​​ൽ സ​​ന്തോ​​ഷി​​ച്ചോ​​ളു. ഉ​​പ​​രോ​​ധം വ​​രു​​ന്ന​​തോ​​ടെ 4-5 ഡോ​​ള​​റി​​ന് ഇ​​ന്ധ​​നം കി​​ട്ടി​​യി​​രു​​ന്ന കാ​​ലം ഓ​​ർ​​മ മാ​​ത്ര​​മാ​​കും-  ഇ​​റാ​​ൻ സ്പീ​​ക്ക​​ർ കു​​റി​​ച്ചു. എ​​ണ്ണ​​വി​​ല​​യി​​ലെ വ​​ർ​​ധ​​ന ല​​ളി​​ത​​മാ​​യ ഒ​​ന്ന​​ല്ലെ​​ന്നും അ​​ത് ആ​​വ​​ർ​​ത്തി​​ച്ചു​​ള്ള പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കു​​മെ​​ന്നും സൂ​​ചി​​പ്പി​​ക്കാ​​ൻ ഒ​​രു ഗ​​ണി​​ത​​ശാ​​സ്ത്ര സ​​മ​​വാ​​ക്യ​​വും അ​​ദ്ദേ​​ഹം പോ​​സ്റ്റി​​നൊ​​പ്പം ചേ​​ർ​​ത്തു.

ഉ​​പ​​രോ​​ധ പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു പി​​ന്നാ​​ലെ രാ​​ജ്യാ​​ന്ത​​ര വി​​പ​​ണി​​യി​​ൽ എ​​ണ്ണ​​വി​​ല കു​​തി​​ച്ചു​​യ​​ർ​​ന്നു. വെ​​സ്റ്റ് ടെ​​ക്സ​​സ് ഇ​​ന്‍റ​​ർ​​മീ​​ഡി​​യ​​റ്റ് എ​​ണ്ണ​​വി​​ല എ​​ട്ട് ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് ബാ​​ര​​ലി​​ന് 104.50 ഡോ​​ള​​റി​​ലെ​​ത്തി. രാ​​ജ്യാ​​ന്ത​​ര ബെ​​ഞ്ച്മാ​​ർ​​ക്കാ​​യ ബ്രെ​​ന്‍റ് ക്രൂ​​ഡ് ഏ​​ഴ് ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 102 ഡോ​​ള​​റി​​ലെ​​ത്തി​​യി​​ട്ടു​​ണ്ട്. ഈ ​​സാ​​ഹ​​ച​​ര്യം ഏ​​ഷ്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​ക​​ളി​​ലും ഇ​​ടി​​വു​​ണ്ടാ​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യി.

 

International

ഹോ​ർ​മു​സ് ഉ​പ​രോ​ധിച്ചാൽ അമേരിക്ക എണ്ണവില ശരിക്കും അറിയുമെന്ന് ഇറാൻ

ടെ​ഹ്റാ​ൻ: ഇ​റാ​ൻ തു​റ​മു​ഖ​ങ്ങ​ൾ ഉ​പ​രോ​ധി​ക്കു​മെ​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ, അ​മേ​രി​ക്ക​യി​ലെ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യെ പ​രി​ഹ​സി​ച്ച് ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഘാ​ലി​ബാ​ഫ്.

ഇ​പ്പോ​ഴ​ത്തെ ഇ​ന്ധ​ന​വി​ല ഭാ​വി​യി​ൽ അ​മേ​രി​ക്ക​ക്കാ​ർ​ക്ക് "മ​ധു​ര​മു​ള്ള ഓ​ർ​മ' മാ​ത്ര​മാ​യി മാ​റു​മെ​ന്നും ഘാ​ലി​ബാ​ഫ് പ​രി​ഹ​സി​ച്ചു. അ​മേ​രി​ക്ക​യി​ലെ ഇ​പ്പോ​ഴ​ത്തെ പെ​ട്രോ​ൾ വി​ല​യു​ടെ സ്ക്രീ​ൻ​ഷോ​ട്ട് പ​ങ്കു​വ​ച്ചാ​ണ് ഘാ​ലി​ബാ​ഫ് എ​ക്സി​ലൂ​ടെ പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്.

"ഇ​പ്പോ​ഴ​ത്തെ വി​ല​യി​ൽ സ​ന്തോ​ഷി​ച്ചോ​ളു. ഉ​പ​രോ​ധം വ​രു​ന്ന​തോ​ടെ 4-5 ഡോ​ള​റി​ന് ഇ​ന്ധ​നം കി​ട്ടി​യി​രു​ന്ന കാ​ലം ഓ​ർ​മ മാ​ത്ര​മാ​കും.' ഇ​റാ​ൻ സ്പീ​ക്ക​ർ കു​റി​ച്ചു. എ​ണ്ണ​വി​ല​യി​ലെ വ​ർ​ധ​ന ല​ളി​ത​മാ​യ ഒ​ന്ന​ല്ലെ​ന്നും അ​ത് ആ​വ​ർ​ത്തി​ച്ചു​ള്ള പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും സൂ​ചി​പ്പി​ക്കാ​ൻ ഒ​രു ഗ​ണി​ത​ശാ​സ്ത്ര സ​മ​വാ​ക്യ​വും അ​ദ്ദേ​ഹം പോ​സ്റ്റി​നൊ​പ്പം ചേ​ർ​ത്തു.

പാ​ക്കി‌​സ്ഥാ​നി​ൽ ന​ട​ന്ന ഇ​റാ​ൻ-​യു​എ​സ് വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​റാ​നി​യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്കു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം ത​ട​യു​മെന്നു ട്രം​പ് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​റാ​നി​ലെ എ​ല്ലാ തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ക​പ്പ​ലു​ക​ൾ ത​ട​യു​മെന്നു യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു. ഇ​റാ​ൻ ഇ​ത​ര തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്കു​ള്ള ക​പ്പ​ലു​ക​ൾ​ക്ക് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ സ​ഞ്ച​രി​ക്കാ​മെ​ങ്കി​ലും ഇ​റാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​താ​ഗ​ത​ത്തി​നു പൂ​ർ​ണ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​നാ​ണു നീ​ക്കം.

ഉ​പ​രോ​ധ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​തി​ച്ചു​യ​ർ​ന്നു. വെ​സ്റ്റ് ടെ​ക്സ​സ് ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് എ​ണ്ണ​വി​ല എ​ട്ട് ശ​ത​മാ​നം വ​ർ​ധി​ച്ച് ബാ​ര​ലി​ന് 104.50 ഡോ​ള​റി​ലെ​ത്തി. രാ​ജ്യാ​ന്ത​ര ബെ​ഞ്ച്മാ​ർ​ക്കാ​യ ബ്രെ​ന്‍റ് ക്രൂ​ഡ് ഏ​ഴ് ശ​ത​മാ​നം വ​ർ​ധി​ച്ച് 102 ഡോ​ള​റി​ലെ​ത്തി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യം ഏ​ഷ്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ളി​ലും ഇ​ടി​വു​ണ്ടാ​ക്കാ​ൻ കാ​ര​ണ​മാ​യി.

International

ഇ​റാ​ന്‍റെ പണി തീർന്നു; ച​ർ​ച്ച​യ്ക്കു വന്നി​ല്ലെ​ങ്കി​ലും ഒ​ന്നു​മി​ല്ല: ട്രംപ്

വാ​ഷിം​ഗ്ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നാ​യി പാ​ക്കി​സ്ഥാ​നി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഇ​റാ​നെ​തി​രേ രൂ​ക്ഷ​ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​റാ​ൻ ഇ​നി​യും വ​രു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ത​നി​ക്ക് ആ​ശ​ങ്ക​യി​ല്ലെ​ന്നും ഇ​റാ​ൻ നി​ല​വി​ൽ അ​ത്യ​ന്തം മോ​ശ​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.

ഇ​റാ​ന്‍റെ സൈ​നി​കശേ​ഷി ഏ​ക​ദേ​ശം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യെ​ന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. ഇ​റാ​ന്‍റെ മി​സൈ​ൽ ശേ​ഖ​രം തീ​രാ​റാ​യി. ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും നി​ർ​മി​ക്കാ​നു​ള്ള അ​വ​രു​ടെ ശേ​ഷി ത​ക​ർ​ത്തു. ഇ​റാ​ന്‍റെ പാ​ല​ങ്ങ​ൾ അ​ധി​ക​മൊ​ന്നും ത​ക​ർ​ക്കാ​തെ അ​മേ​രി​ക്ക മ​ര്യാ​ദ കാ​ണി​ച്ചെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​റാ​ൻ ഒ​രി​ക്ക​ലും ആ​ണ​വാ​യു​ധം കൈ​വ​ശം വ​യ്ക്കി​ല്ലെ​ന്ന് ട്രം​പ് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു. "ഇ​റാ​ൻ ഇ​പ്പോ​ഴും ആ​ണ​വാ​യു​ധം നി​ർ​മി​ക്കാ​നാ​ണു ശ്ര​മം ന​ട​ത്തു​ന്ന​ത്. ച​ർ​ച്ച​ക​ളി​ൽ അ​ക്കാ​ര്യം വ്യ​ക്ത​മാ​ണ്. എ​ന്നാ​ൽ അ​തു ന​ട​ക്കി​ല്ല.' ട്രം​പ് വ്യ​ക്ത​മാ​ക്കി. ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്, ഇ​റാ​ൻ ച​ർ​ച്ച​ക​ൾ​ക്കു ത​യാ​റാ​യി​ല്ലെ​ങ്കി​ലും ത​നി​ക്കൊ​ന്നു​മി​ല്ലെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ മ​റു​പ​ടി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ഇ​റാ​ന്‍റെ ശ്ര​മം ലോ​ക​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ഇ​തി​നെ​തി​രേ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ യു​എ​സ് നാ​വി​ക​സേ​ന ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തും. ഇ​റാ​നി​ൽ​നി​ന്ന് ആ​രും എ​ണ്ണ വാ​ങ്ങു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന അ​ന​ധി​കൃ​ത ടോ​ൾ ന​ൽ​കു​ന്ന ക​പ്പ​ലു​ക​ൾ​ക്കു സ​മു​ദ്ര​ത്തി​ൽ സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പു​ന​ൽ​കാ​നാ​വി​ല്ലെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തേ​സ​മ​യം, ഇ​സ്‌​ല​മാ​ബാ​ദി​ൽ യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സു​മാ​യി ന​ട​ന്ന ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണം അ​മേ​രി​ക്ക​യു​ടെ അ​ന്യാ​യ​മാ​യ നി​ബ​ന്ധ​ന​ക​ളാ​ണെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ച്ചു. വെ​ടി​നി​ർ​ത്ത​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല കാ​ര്യ​ങ്ങ​ളി​ലും ഏ​ക​ദേ​ശ ധാ​ര​ണ​യി​ൽ എ​ത്തി​യെ​ങ്കി​ലും ആ​ണ​വാ​യു​ധം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ ഇ​രു​പ​ക്ഷ​വും വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​കാ​ത്ത​താ​ണു ച​ർ​ച്ച​ക​ൾ അ​ല​സാ​ൻ കാ​ര​ണം.

International

അ​മേ​രി​ക്ക​യു​ടെ തെ​റ്റാ​യ നീ​ക്കം ശ​ത്രു​ക്ക​ളെ ഹോ​ർ​മു​സി​ലെ ‘മ​ര​ണ​ച്ചു​ഴി​യി​ൽ' അ​ക​പ്പെ​ടു​ത്തും; മു​ന്ന​റി​യി​പ്പുമായി ഇ​റാ​ൻ സൈ​ന്യം

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന ഏ​തൊ​രു തെ​റ്റാ​യ നീ​ക്ക​വും ശ​ത്രു​ക്ക​ളെ ക​ട​ലി​ടു​ക്കി​ലെ ‘മ​ര​ണ​ച്ചു​ഴി​യി​ൽ' അ​ക​പ്പെ​ടു​ത്തു​മെ​ന്ന് ഇ​റാ​ൻ സൈ​ന്യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ന്‍റെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ത​ങ്ങ​ളു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സ് നാ​വി​ക വി​ഭാ​ഗം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ക​ട​ലി​ടു​ക്കി​ൽ മൈ​നു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷാ​സേ​ന അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. ത​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക്ക​ടു​ത്ത് ന​ട​ക്കു​ന്ന ഏ​തൊ​രു സൈ​നി​ക നീ​ക്ക​ത്തെ​യും നേ​രി​ടാ​ൻ സ​ജ്ജ​മാ​ണെ​ന്നും ശ​ത്രു​ക്ക​ൾ​ക്ക് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഒ​രു കെ​ണി​യാ​യി മാ​റു​മെ​ന്നും ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു.

അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ പാ​ത​യി​ലൂ​ടെ​യു​ള്ള എ​ണ്ണ വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കെ​യാ​ണ് ഇ​രു​പ​ക്ഷ​വും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ട്രം​പി​ന്‍റെ ഉ​പ​രോ​ധ ഉ​ത്ത​ര​വ് അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ക്കു​ന്നു. ഇ​റാ​ന്‍റെ പു​തി​യ ഭീ​ഷ​ണി പു​റ​ത്തു​വ​ന്ന​തോ​ടെ പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

International

അ​മേ​രി​ക്ക​ൻ പ​ട​ക്ക​പ്പ​ലി​ന് ഹോ​ർ​മു​സ് ക​ട​ക്കാ​നാ​യി​ല്ല; തി​രി​ച്ച​യ​ച്ച് ഇ​റാ​ൻ, ഭീ​ഷ​ണി​യു​മാ​യി ട്രം​പ്

ടെ​ഹ്റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച അ​മേ​രി​ക്ക​ൻ പ​ട​ക്ക​പ്പ​ൽ തി​രി​ച്ച​യ​ച്ചെ​ന്ന് ഇ​റാ​ൻ. ഇ​സ്‌​ലാ​മാ​ബാ​ദി​ൽ അ​മേ​രി​ക്ക-​ഇ​റാ​ൻ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഹോ​ർ​മു​സി​ലെ​ത്തി​യ ക​പ്പ​ൽ തി​രി​കെ പോ​യി​ല്ലെ​ങ്കി​ൽ 30 മി​നു​ട്ടി​നു​ള്ളി​ൽ ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യാ​ണ് വി​വ​രം.

ഇ​തി​നു​പി​ന്നാ​ലെ അ​മേ​രി​ക്ക​ൻ‌ ക​പ്പ​ൽ തി​രി​ച്ച​യ​ച്ചെ​ന്നും ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തി​നി​ടെ ഇ​റാ​ന് വീ​ണ്ടും ഭീ​ഷ​ണി​യു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് രം​ഗ​ത്തെ​ത്തി. ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഇ​റാ​ന് മേ​ൽ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​ണ് ഭീ​ഷ​ണി.

ഇ​റാ​ൻ ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന രാ​ജ്യ​മാ​ണ്. അ​ധി​കം വൈ​കാ​തെ ഇ​റാ​ന്‍റെ ഭാ​വി എ​ന്താ​ണെ​ന്ന് താ​ൻ പ​റ​യാം. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഉ​ട​ൻ തു​റ​ക്കും. സ​മാ​ന്ത​ര​മാ​യി മ​റ്റ് എ​ണ്ണ​പ്പാ​ത​ക​ൾ കൂ​ടി വ​രു​മെ​ന്നും ട്രം​പ് വി​ശ​ദീ​ക​രി​ച്ചു.

ഇ​റാ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യോ അ​ല്ലാ​തെ​യോ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഉ​ട​ൻ ത​ന്നെ തു​റ​ക്കു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദം. പ​ട​ക്ക​പ്പ​ലു​ക​ളി​ൽ അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ൾ നി​റ​യ്ക്കു​ക​യാ​ണെ​ന്നും സ​മാ​ധാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​വ ഉ​പ​യോ​ഗി​ക്കു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഹോ​ർ​മു​സ് തുറന്നില്ലെങ്കിൽ വെടിനിർത്തൽ‌ തകരുമെന്ന് വാൻസിന്‍റെ മുന്നറിയിപ്പ്

ഇസ്‌ലാമാ​ബാ​ദ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ച​ർ​ച്ച​ക​ൾ​ക്കു പാക്കിസ്ഥാനിൽ തുടക്കം. യുഎസ്​ഇ​റാ​ൻ പ്ര​തി​നി​ധി​ക​ളുടെ ചർച്ച ഇന്നു രാ​വി​ലെ ഇസ്‌ലാ​മാ​ബാ​ദി​ൽ ആ​രം​ഭി​ക്കു​മെന്നു വൈ​റ്റ് ഹൗ​സ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടാഴ്ചത്തെ താത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലാ​ണു ച​ർ​ച്ച​ക​ൾ​ക്കു വ​ഴിതുറന്നത്.

അ​മേ​രി​ക്ക​യെ പ്ര​തി​നി​ധീ​ക​രി​ച്ചു വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ്, പ്ര​ത്യേ​ക പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്​കോ​ഫ്, പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പി​ന്‍റെ മ​രു​മ​ക​ൻ ജാ​രെ​ഡ് കു​ഷ്ന​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​ന്ന​ത​ത​ല സം​ഘ​മാ​ണു ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ച​ർ​ച്ച​ക​ൾ ഫലപ്രദമാകുമെന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പാ​ക്കി​സ്ഥാ​നി​ലേ​ക്കു തി​രി​ക്കും മു​ൻ​പ് വാ​ൻ​സ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്രതികരിച്ചു. ഇ​റാ​ൻ പ​ക്ഷ​ത്തു​നി​ന്നു പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഘാ​ലി​ബാ​ഫ്, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് എ​ത്തു​ന്ന​ത്.

ട്രം​പ് ഭ​ര​ണ​കൂ​ടം മുന്നോട്ടുവയ്ക്കുന്ന പതിനഞ്ചിന നിർദേശങ്ങൾ അടിസ്ഥാന​മാ​ക്കി​യാ​യി​രി​ക്കും ച​ർ​ച്ച​ക​ൾ എ​ന്നാ​ണ് അന്തരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നത്. ആ​ണ​വാ​യു​ധ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ക, സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം ശേ​ഖ​രം കൈ​മാ​റു​ക, സൈ​നി​ക ശേ​ഷി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക, സ​മു​ദ്ര വ്യാ​പാ​ര​ത്തി​നു സു​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​ക തു​ട​ങ്ങി​യ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഇ​തി​ലു​ണ്ടെ​ന്നാ​ണു സൂ​ച​ന.

ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ഴും ലെ​ബ​ന​നി​ലെ വെ​ടി​നി​ർ​ത്ത​ൽ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം വ​ലി​യ വെ​ല്ലു​വി​ളി​യാ​യി തു​ട​രു​ന്നു. ഹി​സ്ബു​ള്ള​യ്ക്കുനേ​രെ​യു​ള്ള ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ച​ർ​ച്ച​ക​ളു​ടെ അ​ന്ത​രീ​ക്ഷ​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. നി​ല​വി​ലെ വെ​ടി​നി​ർ​ത്ത​ൽ ഹി​സ്ബു​ള്ള​യ്ക്കും ബാ​ധ​ക​മാ​ണെ​ന്ന് ഇ​റാ​നും മ​ധ്യ​സ്ഥ​രാ​യ പാ​കി​സ്ഥാ​നും വാ​ദി​ക്കു​മ്പോ​ൾ, ലെ​ബ​ന​ൻ ക​രാ​റിന്‍റെ പ​രി​ധി​യി​ൽ വ​രു​ന്നി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും.

ലെ​ബ​ന​നി​ൽ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കാ​തെ​യും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ മ​ര​വി​പ്പി​ക്ക​പ്പെ​ട്ട ഇ​റാന്‍റെ ഫ​ണ്ടു​ക​ൾ വി​ട്ടു​ന​ൽ​കാ​തെ​യും ച​ർ​ച്ച​ക​ൾ തു​ട​ങ്ങാ​നാ​വി​ല്ലെ​ന്ന് ഇ​റാ​ൻ സ്പീ​ക്ക​ർ ഘാ​ലി​ബാ​ഫ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ത​ക​രു​മെന്നു വാ​ൻ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ട​ലി​ടു​ക്കി​ലൂ​ടെ പോ​കു​ന്ന ടാ​ങ്ക​റു​ക​ൾ​ക്ക് നി​കു​തി ഏ​ർ​പ്പെ​ടു​ത്തരുതെന്നു ട്രം​പും ഇ​റാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

International

യുഎസിന്‍റെ 1,800 കോടി രൂപ വിലവരുന്ന ഡ്രോൺ ഹോർമൂസിൽ കാണാതായി

വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിനു മുകളിലൂടെയുള്ള രഹസ്യ ദൗത്യത്തിനിടെ യുഎസിന്‍റെ ഏറ്റവും വിലകൂടിയ നിരീക്ഷണ ഡ്രോൺ കാണാതായി. എംക്യു 4സി ട്രൈറ്റൺ നിരീക്ഷണ ഡ്രോൺ ആണ് അപ്രത്യക്ഷമായത്. യുഎസും ഇറാനും വെടിനിർത്തലിന് ധാരണയായതിന് പിന്നാലെയാണ് ഇത് സംഭവിച്ചത്.

പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​നും ക​ട​ലി​ടു​ക്കി​നും മു​ക​ളി​ലാ​യി ഏ​ക​ദേ​ശം മൂ​ന്ന് മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഡ്രോ​ൺ ഇ​റ്റ​ലി​യി​ലെ നാ​വി​ക എ​യ​ർ സ്റ്റേ​ഷ​നാ​യ ​സി​ഗൊ​നെ​ല്ല​യി​ലേ​ക്ക് ​മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

യന്ത്രത്തകരാർ മൂലമാണോ അതോ വെടിവച്ചിട്ടതാണോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. 200 മില്യൺ ഡോളറിലധികം ( ഏകദേശം 1856 കോടി രൂപ) വിലമതിക്കുന്ന ട്രൈറ്റൺ, യുഎസ് സൈന്യത്തിന്‍റെ കൈവശമുള്ള ഏറ്റവും വിലയേറിയ ആളില്ലാ വിമാനങ്ങളിൽ ഒന്നാണ്. 

International

ഇ​പ്പോ​ൾ നി​ർ​ത്ത​ണം, ഹോ​ർ​മൂ​സി​ൽ ക​പ്പ​ലു​ക​ൾ​ക്ക് നി​കു​തി ചു​മ​ത്തു​ന്ന​തി​നെ​തി​രെ ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി ക​ട​ന്നു​പോ​കു​ന്ന ക​പ്പ​ലു​ക​ൾ​ക്ക് നി​കു​തി ചു​മ​ത്തു​ന്ന​തി​നെ​തി​രെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്.

"ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ പോ​കു​ന്ന ടാ​ങ്ക​റു​ക​ളി​ൽ നി​ന്ന് ഇ​റാ​ൻ ഫീ​സ് ഈ​ടാ​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്, അ​വ ഈ​ടാ​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്, ഉ​ണ്ടെ​ങ്കി​ൽ ഇ​പ്പോ​ൾ നി​ർ​ത്ത​ണം'.- ട്രം​പ് ട്രൂ​ത്തി​ൽ കു​റി​ച്ചു.

"വ​ള​രെ വേ​ഗം, ഇ​റാ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യോ അ​ല്ലാ​തെ​യോ എ​ണ്ണ ഒ​ഴു​കാ​ൻ തു​ട​ങ്ങു​ന്ന​ത് നി​ങ്ങ​ൾ കാ​ണും'.-​മ​റ്റൊ​രു ട്രൂ​ത്ത് പോ​സ്റ്റി​ൽ ട്രം​പ് കു​റി​ച്ചു.

അ​തേ​സ​മ‍​യം, വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​ന് ശേ​ഷം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി വെ​റും 10 ക​പ്പ​ലു​ക​ൾ മാ​ത്ര​മേ ക​ട​ന്നു​പോ​യി​ട്ടു​ള്ളു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

International

ഹോർമുസിൽ ഇറാന്‍റെ ടോൾ വീപ്പയ്ക്ക് ഒരു ഡോളർ

റി​യാ​ദ്: വെ​ടി​നി​ർ​ത്ത​ലു​ണ്ടാ​യ​തോ​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക​പ്പ​ലു​ക​ളി​ൽ​നി​ന്ന് ഇ​റാ​ൻ ടോ​ൾ പി​രി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നു സൂ​ച​ന. എ​ണ്ണ ടാ​ങ്ക​റു​ക​ളി​ൽ​നി​ന്ന് വീ​പ്പ​യ്ക്ക് ഒ​രു ഡോ​ള​ർ വ​രു​ന്ന തു​ക വ​ച്ച് ഈ​ടാ​ക്കാ​നാ​ണ് ഇ​റാ​നി​ലെ വി​പ്ല​വ​ഗാ​ർ​ഡി​ന്‍റെ നീ​ക്ക​മെ​ന്ന് ചി​ല റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

തു​ക ക്രി​പ്റ്റോ ക​റ​ൻ​സി​യി​ലോ ചൈ​നീ​സ് ക​റ​ൻ​സി​യാ​യ യു​വാ​നി​ലോ ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. എ​ണ്ണ ക​ട​ത്തു​ന്ന സൂ​പ്പ​ർ ടാ​ങ്ക​റു​ക​ളി​ൽ​നി​ന്ന് ശ​ത​കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ വ​രു​ന്ന തു​ക​യാ​ണ് ഇ​തു​വ​ഴി ഇ​റാ​നു ല​ഭി​ക്കു​ക.

ഇ​റാ​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ഹോ​ർ​മു​സ് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടാം എ​ന്ന ഭീ​ഷ​ണി​യും മു​ഴ​ക്കി​യി​ട്ടു​ണ്ട്.

ഈ​യാ​ഴ്ച കു​റ​ച്ച് ക​പ്പ​ലു​ക​ളെ മാ​ത്ര​മേ ഹോ​ർ​മു​സ് ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കൂ എ​ന്നും സൂ​ച​ന​യു​ണ്ട്. യു​ദ്ധ​ത്തി​നു മു​ന്പ് ദി​വ​സം നൂ​റി​ല​ധി​കം ക​പ്പ​ലു​ക​ൾ ക​ട​ന്നി​രു​ന്ന​താ​ണ്.

ഹോ​ർ​മു​സ് ക​ട​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക​പ്പ​ലു​ക​ളു​ടെ അ​ധി​കൃ​ത​ർ വി​വ​രം ഇ​റാ​നെ ഇ-​മെ​യി​ലി​ലൂ​ടെ മൂ​ൻ​കൂ​ർ അ​റി​യി​ക്ക​ണം. ടോ​ൾ തു​ക മു​ൻ​കൂ​ർ അ​ട​യ്ക്ക​ണം. ഇ​റാ​നോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്തു​കൂ​ടി വേ​ണം ക​പ്പ​ലു​ക​ൾ സ​ഞ്ച​രി​ക്കേ​ണ്ട​ത്. സു​ഹൃ​ദ് രാ​ജ്യ​ങ്ങ​ളി​ലെ ക​പ്പ​ലു​ക​ൾ​ക്ക് സ​ഞ്ചാ​രം സു​ഗ​മ​മാ​യി​രി​ക്കും. ശ​ത്രു​രാ​ജ്യ​ങ്ങ​ളി​ലെ ക​പ്പ​ലു​ക​ൾ ക്ക് ​താ​മ​സ​മോ അ​നു​മ​തി നി​ഷേ​ധ​മോ നേ​രി​ടാം.

യു​എ​സ് ഉ​പ​രോ​ധം മൂ​ലം ഡോ​ള​ർ ഇ​ട​പാ​ടി​നു പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നാ​ലാ​ണ് ഇ​റാ​ൻ ക്രി​പ്റ്റോ​യി​ലോ ചൈ​നീ​സ് യു​വാ​നി​ലോ ടോ​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. യു​വാ​നി​ൽ ഇ​ട​പാ​ട് ആ​രം​ഭി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഇ​റാ​ന്‍റെ ഈ ​നീ​ക്ക​ങ്ങ​ളി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് വ​ലി​യ എ​തി​ർ​പ്പു​ണ്ട്.

International

ട്രം​പി​ന്‍റെ അ​ന്ത്യ​ശാ​സ​നം; വൈ​ദ്യു​തി നി​ല​യ​ങ്ങ​ൾ​ക്ക് ചു​റ്റും മ​നു​ഷ്യ ച​ങ്ങ​ല തീ​ർ​ക്കാ​ൻ ഇ​റാ​ൻ

ടെ​ഹ്റാ​ൻ: ഹോ​ർ​മു​സ് തു​റ​ക്കു​ന്ന​തി​നാ​യി ട്രം​പ് ന​ൽ​കി​യ സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ മു​ന്നൊ​രു​ക്കങ്ങ​ളു​മാ​യി ഇ​റാ​ൻ ഭ​ര​ണ​കൂ​ടം. രാ​ജ്യ​ത്തെ പ്ര​ധാ​ന ഊ​ർ​ജ​നി​ല​യ​ങ്ങ​ൾ​ക്ക് ചു​റ്റും മ​നു​ഷ്യ ച​ങ്ങ​ല തീ​ർ​ക്കാ​ൻ ഇ​റാ​ൻ കാ​യി​ക യു​വ​ജ​ന മ​ന്ത്രാ​ല​യം ഉ​പമ​ന്ത്രി അ​ലി​റേ​സ റ​ഹീ​മി ആ​ഹ്വാ​നം ചെ​യ്തു.

വൈ​ദ്യു​തി നി​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ബോം​ബ് വ​ച്ച് ത​ക​ർ​ക്കു​മെ​ന്ന യു​എ​സ് ഭീ​ഷ​ണി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് ഈ ​നീ​ക്കം. ആ​ഗോ​ള ഷി​പ്പിം​ഗ് പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ചൊ​വ്വാ​ഴ്‌​ച രാ​ത്രി എ​ട്ടി​നു മു​മ്പ് തു​റ​ന്നി​ല്ലെ​ങ്കി​ൽ ഇ​റാ​നെ ത​ക​ർ​ക്കു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ ഭീ​ഷ​ണി.

അ​തേ​സ​മ​യം താ​ത്കാ​ലി​ക​മാ​യി വെ​ടി​നി​ർ​ത്താ​നു​ള്ള യു​എ​സ് നി​ർ​ദേ​ശ​ങ്ങ​ൾ ഇ​റാ​ൻ തി​ങ്ക​ളാ​ഴ്ച ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു. താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ അ​ല്ല ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് വേ​ണ്ട​തെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ച് യു​ദ്ധം സ്ഥി​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്.

National

ഏ​ഴ് വ​ർ​ഷ​ത്തി​ന് ശേ​ഷം ഇ​റാ​നി​ൽ നി​ന്ന് ഇ​ന്ത്യ എ​ണ്ണ വാ​ങ്ങു​ന്നു; പ​ണ​മ​ട​യ്ക്കു​ന്ന​തി​ൽ ത​ട​സ​ങ്ങ​ളി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ വി​ത​ര​ണ​ത്തി​ൽ ത​ട​സ​ങ്ങ​ൾ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഏ​ഴ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​റാ​നി​ൽ നി​ന്ന് ഇ​ന്ത്യ വീ​ണ്ടും എ​ണ്ണ വാ​ങ്ങു​ന്നു. പ​ണ​മ​ട​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ ത​ട​സ​ങ്ങ​ൾ നേ​രി​ടു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം നി​ഷേ​ധി​ച്ചു.

2019-ൽ ​അ​മേ​രി​ക്ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ഇ​റാ​നി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത്. നി​ല​വി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ണ്ണ വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഇ​റാ​നി​ൽ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി​ക്കു​ള്ള ഉ​പ​രോ​ധ​ത്തി​ൽ അ​മേ​രി​ക്ക താ​ത്കാ​ലി​ക ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​ണ​മ​ട​യ്ക്കു​ന്ന​തി​ലെ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ഇ​റാ​നി​ൽ നി​ന്നു​ള്ള എ​ണ്ണ​ക്ക​പ്പ​ൽ ചൈ​ന​യി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു എ​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ പാ​തി​വ​ഴി​യി​ൽ ല​ക്ഷ്യ​സ്ഥാ​നം മാ​റ്റു​ന്ന​ത് അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര​ത്തി​ലെ സ്വാ​ഭാ​വി​ക​മാ​യ ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ​രും മാ​സ​ങ്ങ​ളി​ലേ​ക്കാ​വ​ശ്യ​മാ​യ എ​ണ്ണ ശേ​ഖ​രം ഇ​ന്ത്യ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഇ​റാ​ൻ ഉ​ൾ​പ്പെ​ടെ 40ൽ ​അ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ത്യ എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു​ണ്ടെ​ന്നും ക​മ്പ​നി​ക​ൾ​ക്ക് എ​വി​ടെ നി​ന്ന് എ​ണ്ണ വാ​ങ്ങ​ണം എ​ന്ന​തി​ൽ പൂ​ർ​ണ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

 

International

ഹോ​ർ​മു​സ് തു​റ​ക്കാ​ൻ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ൽ പ്ര​മേ​യം മു​ന്നോ​ട്ടു​വ​ച്ച് ബ​ഹ്‌​റൈ​ൻ

മ​നാ​മ: ഹോ​ർ​മു​സ് തു​റ​ക്കാ​ൻ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ൽ പ്ര​മേ​യം മു​ന്നോ​ട്ടു​വ​ച്ച് ബ​ഹ്‌​റൈ​ൻ. സു​ര​ക്ഷി​ത​മാ​യി ക​ട​ന്നു​പോ​കാ​നു​ള്ള സു​ര​ക്ഷാ മു​ൻ​ക​രു​ത​ലെ​ടു​ക്കാ​ൻ ഓ​രോ രാ​ജ്യ​ത്തി​നും അ​വ​കാ​ശ​മു​ണ്ടെ​ന്നും ഇ​ത് ഉ​റ​പ്പാ​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര നി​യ​മ പി​ന്തു​ണ വേ​ണ​മെ​ന്നും ആ​വ​ശ്യം. ജി​സി​സി പി​ന്തു​ണ​യോ​ടെ​യാ​ണ് ബ​ഹ്‌​റൈ​ന്‍റെ നീ​ക്കം.

അ​തേസ​മ​യം, ദു​ബാ​യി​ൽ ഒ​റാ​ക്കി​ൾ ഡാ​റ്റ സെ​ന്‍റ​ർ ആ​ക്ര​മി​ച്ചെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി. ഐ​ആ​ർ​ജി​സി​യെ ഉ​ദ്ധ​രി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ ദു​ബൈ മീ​ഡി​യ ഓ​ഫീ​സ് നി​ഷേ​ധി​ച്ചു. അ​തേസ​മ​യം സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ദു​ബാ​യി​ലെ പ​ള്ളി​ക​ളി​ൽ വി​ശു​ദ്ധ വാ​രം പ്രാ​ർ​ഥ​ന​ക​ൾ ഉ​ണ്ടാ​വി​ല്ല. കു​ർ​ബാ​ന​ക​ളും ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​നി ഒ​രു അ​റി​യി​പ്പ് വ​രു​ന്ന​തുവ​രെ നി​യ​ന്ത്ര​ണം തു​ട​രും. ചി​ല പ​ള്ളി​ക​ളി​ൽ ശു​ശ്രൂ​ഷ​ക​ള്‍ ഓ​ൺ​ലൈ​നാ​ക്കി​യി​ട്ടു​ണ്ട്.

International

ബലപ്രയോഗത്തിലൂടെ ഹോർമുസ് പിടിച്ചെടുക്കുന്നത് യാഥാർഥ്യത്തിനു നിരക്കാത്തത്: മാക്രോൺ

പാ​​​രീ​​​സ്: സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യി​​​ലൂ​​​ടെ ഹോ​​​ർ​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള ശ്ര​​​മം യാ​​​ഥാ​​​ർ​​​ഥ്യ​​​ത്തി​​​ന് നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണെ​​​ന്ന് ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​ന്‍റ് ഇ​​​മ്മാ​​​നു​​​വേ​​​ൽ മാ​​​ക്രോ​​​ൺ.

ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് വീ​​​ണ്ടും തു​​​റ​​​ക്കു​​​ന്ന​​​തി​​​ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് ഡോ​​​ണ​​ൾ​​​ഡ് ട്രം​​​പ് സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളെ വെ​​​ല്ലു​​​വി​​​ളി​​​ച്ച​​​തി​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​യാ​​ണു മാ​​​ക്രോ​​​ണി​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യി​​​ലൂ​​​ടെ ഹോ​​​ർ​​​മുസ് ക​​​ട​​​ലി​​​ടു​​​ക്ക് മോ​​​ചി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ശ​​​യ​​​ത്തെ ചി​​​ല​​​ർ ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്. ചി​​​ല​​​പ്പോ​​​ൾ അ​​​മേ​​​രി​​​ക്ക​​​യും ഈ ​​​നി​​​ല​​​പാ​​​ട് പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​റു​​​ണ്ട്.

ഫ്രാ​​​ൻ​​​സ് ഈ ​​​നി​​​ല​​​പാ​​​ടി​​​നെ ഒ​​​രി​​​ക്ക​​​ലും പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നി​​​ല്ല. കാ​​​ര​​​ണം ഇ​​​ത് യാ​​​ഥാ​​​ർ​​​ഥ്യ​​​ത്തി​​​നു നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണ്. ഇ​​​ത് വ​​​ൻ പ്ര​​​ത്യാ​​​ഘാ​​​തം വ​​​രു​​​ത്തി​​​വ​​യ്​​​ക്കു​​​മെ​​​ന്നും ദ​​​ക്ഷി​​​ണകൊ​​​റി​​​യ​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ മാ​​​ക്രോ​​​ൺ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.

National

യു​എ​സ്-​ഇ​റാ​ൻ യു​ദ്ധം: ആ​ഭ്യ​ന്ത​ര വി​പ​ണി​യെ ര​ക്ഷി​ക്കാ​ൻ പെ​ട്രോ​കെ​മി​ക്ക​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ ഒ​ഴി​വാ​ക്കി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ആ​ഭ്യ​ന്ത​ര വ്യ​വ​സാ​യ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​പ്പെ​ട്ട പെ​ട്രോ​കെ​മി​ക്ക​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ. പ്ലാ​സ്റ്റി​ക്, ഔ​ഷ​ധ നി​ർ​മാ​ണം, ടെ​ക്സ്റ്റൈ​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. 2026 ജൂ​ൺ 30 വ​രെ ഈ ​ആ​നു​കൂ​ല്യം നി​ല​നി​ൽ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

യു​ദ്ധം കാ​ര​ണം ആ​ഗോ​ള വി​ത​ര​ണ ശൃം​ഖ​ല ത​ട​സ​പ്പെ​ടു​ക​യും ച​ര​ക്ക് കൂ​ലി വ​ർ​ധി​ക്കു​ക​യും ചെ​യ്ത​ത് ഇ​ന്ത്യ​ൻ വ്യ​വ​സാ​യ​ങ്ങ​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​നാ​ണ് ഈ ​ന​ട​പ​ടി. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ച​ര​ക്ക് നീ​ക്കം പ്ര​തി​സ​ന്ധി​യി​ലാ​യ​തും തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. മെ​ഥ​നോ​ൾ, അ​സ​റ്റി​ക് ആ​സി​ഡ്, ഫി​നോ​ൾ, ടൊ​ളു​വി​ൻ, സ്റ്റൈ​റീ​ൻ തു​ട​ങ്ങി​യ കെ​മി​ക്ക​ലു​ക​ൾ​ക്കും

പോ​ളി​പ്രൊ​പ്പി​ലീ​ൻ, പി​വി​സി, പോ​ളി​സ്റ്റൈ​റീ​ൻ തു​ട​ങ്ങി​യ പ്ലാ​സ്റ്റി​ക് നി​ർ​മ്മാ​ണ​ത്തി​നു​ള്ള വ​സ്തു​ക്ക​ൾ. പ്ലാ​സ്റ്റി​ക് പാ​ക്കേ​ജിം​ഗ്, തു​ണി​ത്ത​ര​ങ്ങ​ൾ, വാ​ഹ​ന നി​ർ​മാ​ണം, മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കു​റ​യാ​നും ഇ​ത് സ​ഹാ​യി​ക്കും. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​നും ഈ ​നീ​ക്കം ഉ​പ​ക​രി​ക്കും.

International

നാറ്റോ സഖ്യവുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്ന് ട്രംപ്

വാ​​​ഷിം​​​ഗ്‌​​​ട​​​ൺ ഡി​​​സി: നാ​​​​റ്റോ സ​​​​ഖ്യ​​​​വു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന കാ​​​​ര്യം ഗൗ​​​​ര​​​​വ​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ദ ​​​​ടെ​​​​ലി​​​​ഗ്രാ​​​​ഫ് പ​​​ത്ര​​​ത്തി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് ട്രം​​​പ് നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

‘നാ​​​​റ്റോ​​​​യെ​​​​ക്കു​​​​റി​​​​ച്ച് പ​​​​ണ്ടേ എ​​​​നി​​​​ക്കു മ​​​​തി​​​​പ്പി​​​​ല്ല. അ​​​​തൊ​​​​രു ക​​​​ട​​​​ലാ​​​​സ് പു​​​​ലി മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്ന് എ​​​​നി​​​​ക്ക​​​​റി​​​​യാ​​​​മാ​​​​യി​​​​രു​​​​ന്നു. പു​​​​ടി​​​​നും അ​​​​ത് മ​​​​ന​​​​സി​​​ലാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. സ​​​​ഖ്യ​​​​ത്തി​​​​ല്‍ തു​​​​ട​​​​രു​​​​ന്ന കാ​​​​ര്യം ഗൗ​​​​ര​​​​വ​​​​ക​​​​ര​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കും’​-​​​ട്രം​​​പ് പ​​​റ​​​ഞ്ഞു.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ന്‍ സം​​​​ഘ​​​​ര്‍​ഷ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ നേ​​​​ര​​​​ത്തേ​​​​യും ട്രം​​​​പ് നാ​​​​റ്റോ സ​​​​ഖ്യ​​​​ത്തി​​​​നെ​​​​തി​​​​രേ രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഹോ​​​​ര്‍​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലേ​​​​ക്ക് സൈ​​​​ന്യ​​​​ത്തെ അ​​​​യ​​​​ക്കാ​​​​ന്‍ വി​​​​സ​​​​മ്മ​​​​തി​​​​ച്ച നാ​​​​റ്റോ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളെ വി​​​​മ​​​​ര്‍​ശി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ട്രം​​​​പി​​​​ന്‍റെ മു​​​​ന്‍ പ്ര​​​​തി​​​​ക​​​​ര​​​​ണം. പേ​​​​ടി​​​​ത്തൊ​​​​ണ്ട​​​​ന്മാ​​​​ര്‍ എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ട്രം​​​​പ് നാ​​​റ്റോ രാ​​​ജ്യ​​​ങ്ങ​​​ളെ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്.

ഇ​​​​റാ​​​​ന്‍ യു​​​​ദ്ധ​​​​ത്തി​​​​ല്‍ പ​​​​ങ്കു​​​​ചേ​​​​രാ​​​​നും അ​​​​ട​​​​ച്ചി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ഹോ​​​​ര്‍​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് വീ​​​​ണ്ടും തു​​​​റ​​​​ക്കാ​​​​ന്‍ ഇ​​​​ട​​​​പെ​​​​ടു​​​​ന്ന​​​​തി​​​​നും നാ​​​​റ്റോ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളാ​​​​യ യു​​​​കെ, ഫ്രാ​​​​ന്‍​സ്, സ്‌​​​​പെ​​​​യി​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ ത​​​​യാ​​​റാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

International

ഹോ​ർ​മു​സ് തു​റ​ക്കാൻ അ​ന്താ​രാ​ഷ്ട്ര ന​യ​ത​ന്ത്ര സ​മ്മേ​ള​നം ന​ട​ത്തും

ല​ണ്ട​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്ട്ര ന​യ​ത​ന്ത്ര സ​മ്മേ​ള​നം ന​ട​ത്താ​ൻ യു​കെ. ഈ ​ആ​ഴ്ച അ​ന്താ​രാ​ഷ്ട്ര ന​യ​ത​ന്ത്ര സ​മ്മേ​ള​ന​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി സ്റ്റാ​ർ​മ​ർ അ​റി​യി​ച്ചു.

സ​മു​ദ്ര സു​ര​ക്ഷ പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നും പ്ര​ധാ​ന എ​ണ്ണ ഗ​താ​ഗ​ത പാ​ത​യി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കു​ന്ന​തി​നു​മാ​യി 35 രാ​ജ്യ​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ പ്ര​സ്താ​വ​ന​യി​ൽ ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്. സ​മു​ദ്ര​യാ​ത്ര സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ക​പ്പ​ലു​ക​ളെ​യും നാ​വി​ക​രെ​യും ക​ട​ത്തി​വി​ടു​ന്ന​തി​നും ആ​വ​ശ്യ​മാ​യ എ​ല്ലാ ന​യ​ത​ന്ത്ര ന​ട​പ​ടി​ക​ളും യോ​ഗം വി​ല​യി​രു​ത്തു​മെ​ന്ന് സ്റ്റാ​ർ​മ​ർ വ്യ​ക്ത​മാ​ക്കി.

ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി, ജ​പ്പാ​ൻ, നെ​ത​ർ​ല​ൻ​ഡ്‌​സ് തു​ട​ങ്ങി​യ പ്ര​മു​ഖ രാ​ജ്യ​ങ്ങ​ൾ പ്ര​സ്താ​വ​ന​യി​ൽ ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്. ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം, പ്ര​ദേ​ശം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നാ​യി ഏ​കോ​പ​നം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​റാ​നെ​തി​രാ​യ യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക​യെ സ​ഹാ​യി​ക്കാ​ത്ത രാ​ജ്യ​ങ്ങ​ളെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് യു​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് രം​ഗ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സ്റ്റാ​ർ​മ​റു​ടെ ഈ ​നീ​ക്കം. ഇ​റാ​നെ​തി​രാ​യ നീ​ക്ക​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കാ​ത്ത രാ​ജ്യ​ങ്ങ​ൾ സ്വ​ന്തം നി​ല​യ്ക്ക് എ​ണ്ണ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ട്രം​പ് പ​രി​ഹ​സി​ച്ചു. ക​ട​ലി​ടു​ക്ക് തി​രി​ച്ചു​പി​ടി​ക്കാ​ൻ ബ്രി​ട്ട​നോ​ടും മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

International

ഒ​ന്നു​കി​ൽ യു​എ​സി​ൽ​നി​ന്ന് ഇ​ന്ധ​നം വാ​ങ്ങു​ക, അ​ല്ലെ​ങ്കി​ൽ ഹോ​ർ​മു​സ് പി​ടി​ച്ചെ​ടു​ക്കു​ക: ട്രം​പ്

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​തി​നാ​ൽ ഇ​ന്ധ​ന പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന രാ​ജ്യ​ങ്ങ​ളോ​ട് ധൈ​ര്യം സം​ഭ​രി​ച്ച് എ​ണ്ണ ല​ഭ്യ​ത സ്വ​ന്ത​മാ​യി ഉ​റ​പ്പു​വ​രു​ത്താ​നാ​വ​ശ്യ​പ്പെ​ട്ട് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കാ​ൻ ട്രം​പ് രാ​ജ്യ​ങ്ങ​ളോ​ട് നാ​ളു​ക​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​തി​നാ​ൽ ഇ​റാ​നെ ത​ക​ർ​ത്തു​ത​രി​പ്പ​ണ​മാ​ക്കു​ന്ന ഉ​ദ്യ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച യു​കെ പോ​ലു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​ന്ധ​നം ല​ഭി​ക്കു​ന്നി​ല്ല. നി​ങ്ങ​ൾ​ക്കാ​യി എ​നി​ക്കൊ​രു നി​ർ​ദേ​ശ​മു​ണ്ട്, ഒ​ന്നു​കി​ൽ യു​എ​സി​ൽ​നി​ന്ന് ഇ​ന്ധ​നം വാ​ങ്ങു​ക, ഞ​ങ്ങ​ളു​ടെ പ​ക്ക​ൽ ധാ​രാ​ളം ഉ​ണ്ട്. അ​ല്ലെ​ങ്കി​ൽ, വൈ​കി​യെ​ങ്കി​ലും നി​ങ്ങ​ൾ കു​റ​ച്ച് ധൈ​ര്യം സം​ഭ​രി​ച്ച് ഹോ​ർ​മു​സ് പി​ടി​ച്ചെ​ടു​ക്കു​ക, ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ കു​റി​ച്ചു.

നി​ങ്ങ​ൾ സ്വ​യം പോ​രാ​ടാ​ൻ പ​ഠി​ക്കേ​ണ്ട​തു​ണ്ട്, നി​ങ്ങ​ളി​തു​വ​രെ ഞ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ വ​രാ​ത്ത​ത് പോ​ലെ, നി​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ഇ​നി യു​എ​സ് അ​വി​ടെ​യു​ണ്ടാ​വി​ല്ല, ഇ​റാ​ൻ ഏ​റെ​ക്കു​റെ ന​ശി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. പ്ര​യാ​സ​മേ​റി​യ ഭാ​ഗം ക​ഴി​ഞ്ഞു. നി​ങ്ങ​ളു​ടെ എ​ണ്ണ സ്വ​യം നേ​ടു​ക - ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഇ​ന്ത്യ​യ്ക്ക് ആ​ശ്വാ​സം: ര​ണ്ട് എ​ൽ​പി​ജി ക​പ്പ​ലു​ക​ൾ കൂ​ടി ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് സു​ര​ക്ഷി​ത​മാ​യി ക​ട​ന്നു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ​യു​ടെ പാ​ച​ക​വാ​ത​ക വി​ത​ര​ണ ശൃം​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​യി കൂ​ടു​ത​ൽ എ​ൽ​പി​ജി ടാ​ങ്ക​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് നീ​ങ്ങു​ന്നു. ഇ​ന്ത്യ​ൻ പ​താ​ക വ​ഹി​ക്കു​ന്ന ബി​ഡ​ബ്ല്യു ടൈ​ർ, ബി​ഡ​ബ്ല്യു ഇ​എ​ൽ​എം എ​ന്നീ ര​ണ്ട് എ​ൽ​പി​ജി ക​പ്പ​ലു​ക​ൾ കൂ​ടി സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ന്ന​താ​യി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ആ​കെ 94,000 ട​ൺ എ​ൽ​പി​ജി വ​ഹി​ക്കു​ന്ന ഈ ​ര​ണ്ട് ക​പ്പ​ലു​ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ തീ​ര​ത്തെ​ത്തും. 'ബി​ഡ​ബ്ല്യു ടൈ​ർ' മാ​ർ​ച്ച് 31-ന് ​മും​ബൈ​യി​ലും, 'ബി​ഡ​ബ്ല്യു ഇ​എ​ൽ​എം' ഏ​പ്രി​ൽ ഒ​ന്നി​ന് മം​ഗ​ലാ​പു​രം തു​റ​മു​ഖ​ത്തും എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​റാ​നും അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ സ​ഖ്യ​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ശ​ത്രു​താ​പ​ര​മാ​യ നി​ല​പാ​ടി​ല്ലാ​ത്ത ക​പ്പ​ലു​ക​ളെ ക​ട​ത്തി​വി​ടാ​മെ​ന്ന ഇ​റാ​ന്‍റെ തീ​രു​മാ​ന​മാ​ണ് ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് തു​ണ​യാ​യ​ത്. നേ​ര​ത്തെ നാ​ല് ഇ​ന്ത്യ​ൻ എ​ൽ​പി​ജി ടാ​ങ്ക​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി തീ​ര​ത്തെ​ത്തി​യി​രു​ന്നു. ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര, ക​ണ്ട്‌​ല തു​റ​മു​ഖ​ങ്ങ​ളി​ലാ​യാ​ണ് ഇ​വ എ​ത്തി​യ​ത്. കൂ​ടാ​തെ യു​എ​ഇ​യി​ൽ നി​ന്ന് ക്രൂ​ഡ് ഓ​യി​ലു​മാ​യി വ​ന്ന 'ജ​ഗ് ലാ​ഡ്കി' എ​ന്ന ക​പ്പ​ലും ക​ഴി​ഞ്ഞ ദി​വ​സം മു​ന്ദ്ര​യി​ലെ​ത്തി.

 

National

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നു

ന്യൂഡൽഹി: രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു. ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എൽമ എന്നീ ഇന്ത്യൻ പതാകയുള്ള ടാങ്കറുകളാണ് ഹോർമുസ് കടന്നിരിക്കുന്നത്. ഈ കപ്പലുകൾ ഇപ്പോൾ ഓമാൻ ഉൾക്കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഷിപ്പിംഗ് ഏജൻസികളുടെ ട്രാക്കിംഗ് ഡാറ്റ പറയുന്നു.

ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങൾ സൗഹൃദ രാജ്യങ്ങളാണെന്നും ഇവരുടെ കപ്പലുകൾ ഹോർമുസ് കടത്തിവിടുമെന്നും കഴിഞ്ഞ ദിവസം ഇറാൻ വ്യക്തമാക്കിയിരുന്നു.

നേരത്തെ നാല് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്നിരുന്നു. ഏതാണ്ട് 90,000 ടണ്ണിലധികം എൽപിജി ആണ് ഈ രണ്ട് ടാങ്കറുകളിലുമായി ഉള്ളത്.

International

ഹോർമുസ് തുറക്കാൻ രാജ്യാന്തര സേന; ആവശ്യവുമായി യുഎഇ

അ​​​​ബു​​​​ദാ​​​​ബി: ഇ​​​​റാ​​​​ന്‍റെ ഭീ​​​​ഷ​​​​ണി​​​​ക​​​​ളെ പ്ര​​​​തി​​​​രോ​​​​ധി​​​​ച്ച് ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് വ​​​​ഴി​​​​യു​​​​ള്ള ഇ​​​​ന്ധ​​​​ന നീ​​​​ക്കം സു​​​​ഗ​​​​മ​​​​മാ​​​​ക്കാ​​​​ൻ രാ​​​​ജ്യാ​​​​ന്ത​​​​ര സേ​​​​ന​​​​യെ വി​​​​ന്യ​​​​സി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വു​​​​മാ​​​​യി യു​​​​എ​​​​ഇ രം​​​​ഗ​​​​ത്ത്. ഈ ​​​​രാ​​​​ജ്യാ​​​​ന്ത​​​​ര സ​​​​മു​​​​ദ്ര ദൗ​​​​ത്യ സൈ​​​​നി​​​​ക​​​​സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കാ​​​​ൻ ത​​​​ങ്ങ​​​​ൾ ത​​​​യാ​​​​റാ​​​​ണെ​​​​ന്നും യു​​​​എ​​​​ഇ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ദൗ​​​​ത്യ​​​​ത്തി​​​​നാ​​​​യി ത​​​​ങ്ങ​​​​ളു​​​​ടെ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യെ ഏ​​​​തു​​​​സ​​​​മ​​​​യ​​​​വും വി​​​​ട്ടു​​​​ന​​​​ൽ​​​​കാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ന്നും അ​​​​മേ​​​​രി​​​​ക്ക​​​​യെ​​​​യും പാ​​​​ശ്ചാ​​​​ത്യ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളെ​​​​യും യു​​​​എ​​​​ഇ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.

ഹോ​​​​ർ​​​​മു​​​​സി​​​​നാ​​​​യി ക​​​​ഴി​​​​യു​​​​ന്ന​​​​ത്ര വി​​​​ശാ​​​​ല​​​​മാ​​​​യ ഒ​​​​രു രാ​​​​ജ്യാ​​​​ന്ത​​​​ര ദൗ​​​​ത്യ​​​​സേ​​​​ന രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ലാ​​​​ണു ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ഇ​​​​റാ​​​​നെ​​​​തി​​​​രേ യു​​​​ദ്ധം ചെ​​​​യ്യാ​​​​ന​​​​ല്ല ഈ ​​​​ദൗ​​​​ത്യ​​​​സേ​​​​ന​​​​യെ​​​​ന്നും യു​​​​എ​​​​ഇ സ​​​​ർ​​​​ക്കാ​​​​ർ വൃ​​​​ത്ത​​​​ങ്ങ​​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി. ആ​​​​ഗോ​​​​ള സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യ്‌​​​​ക്കെ​​​​തി​​​​രേ ഇ​​​​റാ​​​​ൻ യു​​​​ദ്ധം ചെ​​​​യ്യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ എ​​​​ല്ലാ​​​​വ​​​​രും ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നീ​​​​ങ്ങേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന ക​​​​ടു​​​​ത്ത നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണ് യു​​​​എ​​​​ഇ.

നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ അ​​​​ക​​​​മ്പ​​​​ടി​​​​യി​​​​ല്ലാ​​​​തെ ക​​​​ട​​​​ലി​​​​ടു​​​​ക്ക് വീ​​​​ണ്ടും തു​​​​റ​​​​ക്കാ​​​​ൻ എ​​​​ളു​​​​പ്പ​​​​വ​​​​ഴി​​​​യി​​​​ല്ലെ​​​​ന്നാ​​​​ണു ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളും ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വും വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ത്ര​​​​യും പെ​​​​ട്ടെ​​​​ന്നു​​​​ത​​​​ന്നെ ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്ക് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലൂ​​​​ടെ സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യി ക​​​​ട​​​​ന്നു​​​​പോ​​​​കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ ഭ​​​​ര​​​​ണ​​​​കൂ​​​​ടം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് വൈ​​​​റ്റ് ഹൗ​​​​സ് പ്ര​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി ക​​​​രോ​​​​ലി​​​​ൻ ലീ​​​​വി​​​​റ്റ് പ​​​​റ​​​​ഞ്ഞു.

ത​​​​ങ്ങ​​​​ൾ​​​​ക്കു​​​​നേ​​​​രേ ഇ​​​​റാ​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ തു​​​​ട​​​​രു​​​​ന്ന​​​​തി​​​​ൽ ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ൾ അ​​​​സ്വ​​​​സ്ഥ​​​​രാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ ഇ​​​​റാ​​​​നെ സൈ​​​​നി​​​​ക​​​​പ​​​​ര​​​​മാ​​​​യി നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് സൗ​​​​ദി അ​​​​റേ​​​​ബ്യ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഗ​​​ൾ​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​യോ​​​​ട് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തു​​​​പോ​​​​ലൊ​​​​രു അ​​​​വ​​​​സ​​​​രം ഇ​​​​നി ല​​​​ഭി​​​​ക്കി​​​​ല്ലെ​​​​ന്നും കി​​​​ട്ടി​​​​യ അ​​​​വ​​​​സ​​​​രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഇ​​​​റാ​​​​ന്‍റെ സൈ​​​​നി​​​​ക​​​​ശേ​​​​ഷി പൂ​​​​ർ​​​​ണ​​​​മാ​​​​യും ഇ​​​​ല്ലാ​​​​താ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഈ ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു.

ഇ​​​​റാ​​​​ൻ ഇ​​​​തു​​​​വ​​​​രെ ന​​​​ട​​​​ത്തി​​​​യ ഏ​​​​ക​​​​ദേ​​​​ശം 85 ശ​​​​ത​​​​മാ​​​​നം ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളും ല​​​​ക്ഷ്യം വ​​​​ച്ച​​​​ത് ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളെ​​​​യാ​​​​ണെ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഗ​​​​ൾ​​​​ഫ് സ​​​​ഹ​​​​ക​​​​ര​​​​ണ കൗ​​​​ൺ​​​​സി​​​​ൽ (ജി​​​​സി​​​​സി) സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ജാ​​​​സിം അ​​​​ൽ ബു​​​​ദൈ​​​​വി ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​റാ​​​​ൻ എ​​​​ല്ലാ പ​​​​രി​​​​ധി​​​​ക​​​​ളും ലം​​​​ഘി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വി​​​​മ​​​​ർ​​​​ശി​​​​ച്ചു.​​​​

National

ഹോ​ർ​മു​സ് ക‌​ട​ക്കാ​ൻ ഒ​രു രാ​ജ്യ​ത്തി​നും പ​ണം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി:‌‌ പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ അ​ന​ശ്ചി​ത​ത്വ​ത്തി​ലാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ന് ഒ​രു രാ​ജ്യ​ത്തി​നും പ​ണം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

അ​ന്ത​രാ​ഷ്ട്ര ക​പ്പ​ൽ റൂ​ട്ട് ആ​യ​തി​നാ​ൽ പ്ര​ത്യേ​ക അ​നു​വാ​ദം വേ​ണ്ടെ​ന്നും യു​ദ്ധ സാ​ഹ​ച​ര്യ​ത്തി​ൽ ചി​ല ഇ​ട​പെ​ട​ലു​ക​ൾ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​തെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് നാ​വി​ക​സേ​ന വ​രും ദി​വ​സ​ങ്ങ​ളി​ൽ സു​ര​ക്ഷ ഒ​രു​ക്കും.

ഇ​റാ​ൻ സ്ഥാ​ന​പ​തി​യു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ച​ർ​ച്ച ന​ട​ത്തി. എ​ൽ​പി​ജി​യു​മാ​യി അ​ഞ്ച് ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ കൂ​ടി ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലു​ണ്ട്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് ഇ​റാ​ൻ വ​ൻ​തു​ക ഈ​ടാ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട് വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ഷ​യ​ത്തി​ൽ കൂ‌​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്.

International

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു സൂ​ക്ഷി​ക്ക​ണം; നി​ർ​ണാ​യ​ക ച​ർ​ച്ച​യു​മാ​യി മോ​ദി​യും ട്രം​പും

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട എ​ണ്ണ​ക്ക​ട​ത്തു പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ച​ർ​ച്ച ന​ട​ത്തി. യു​എ​സ് സ്ഥാ​ന​പ​തി​യാ​ണ് ഈ ​വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട​ത്.

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര സ്വാ​ധീ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ കു​റി​ച്ച് ട്രം​പ് മോ​ദി​യു​മാ​യി സം​സാ​രി​ച്ചു. സ​മു​ദ്ര സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും നാ​വി​ക​സേ​ന​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ചും ഇ​രു​വ​രും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി.

ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ഇ​രു രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും ഈ ​വി​ഷ​യ​ത്തി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്.ഇ​ന്ത്യ​യു​ടെ എ​ണ്ണ ഇ​റ​ക്കു​മ​തി​യു​ടെ വ​ലി​യൊ​രു ഭാ​ഗ​വും ഈ ​പാ​ത​യെ ആ​ശ്ര​യി​ച്ചാ​ണ്. അ​തി​നാ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും.

 

International

പു​തി​യ വ്യാ​പാ​ര റൂ​ട്ട് ശ​ക്തി​പ്പെ​ടു​ത്താ​ൻ സൗ​ദി​യും യു​എ​ഇ​യും

ദു​ബാ​യ്: പു​തി​യ വ്യാ​പാ​ര റൂ​ട്ട് ശ​ക്തി​പ്പെ​ടു​ത്താ​ൻ സൗ​ദി​യും യു​എ​ഇ​യും. ക​ട​ൽ-​ക​ര ഗ​താ​ഗ​തം ഒ​രു​പോ​ലെ ഉ​റ​പ്പാ​ക്കി​യാ​ണ് വേ​ഗ​ത്തി​ൽ ച​ര​ക്കു നീ​ക്കം ന​ട​ത്തു​ക. ഇ​തു​വ​ഴി ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യും. നി​ല​വി​ൽ ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ അ​ട​ച്ച​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് നീ​ക്കം. ദ​മാം - ഷാ​ർ​ജ നേ​രി​ട്ട് ക​ണ​ക്റ്റി​വി​റ്റി ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് റൂ​ട്ട്.

അ​തേ​സ​മ​യം രാ​ജ്യ​ത്തെ പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​ന് നേ​രി​യ ആ​ശ്വാ​സം പ​ക​ര്‍​ന്ന് ര​ണ്ട് കൂ​റ്റ​ന്‍ ഇ​ന്ത്യ​ന്‍ ക​പ്പ​ലു​ക​ള്‍ കൂ​ടി ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കു​ന്നു. യു​ദ്ധ​ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന പ​ശ്ചി​മേ​ഷ്യ​ന്‍ ക​ട​ലി​ടു​ക്കി​ലൂ​ടെ ഇ​റാ​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ​യാ​ണ് ഈ ​ക​പ്പ​ലു​ക​ള്‍ ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​ത്.

ഫെ​ബ്രു​വ​രി അ​വ​സാ​ന വാ​രം മു​ത​ല്‍ അ​മേ​രി​ക്ക - ഇ​സ്രാ​യേ​ല്‍ സ​ഖ്യ​വും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷം ക​ടു​പ്പ​മേ​റി​യ​തോ​ടെ ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ഗ​താ​ഗ​തം ഏ​താ​ണ്ട് പൂ​ര്‍​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ത്യ​യും ചൈ​ന​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​റാ​ന്‍ ഉ​ണ്ടാ​ക്കി​യ ധാ​ര​ണ പ്ര​കാ​രം ഈ ​രാ​ജ്യ​ങ്ങ​ളി​ലെ ക​പ്പ​ലു​ക​ള്‍​ക്ക് ക​ട​ന്നു​പോ​കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

International

ലോ​കം ഇ​രു​ട്ടി​ലാ​കും; ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചി​ടു​മെ​ന്ന് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്, ആ​ഗോ​ള എ​ണ്ണ വി​പ​ണി​യി​ൽ ആ​ശ​ങ്ക

ടെ​ഹ്‌​റാ​ൻ: ഇ​റാ​നി​ലെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്ക് നേ​രെ അ​മേ​രി​ക്ക ആ​ക്ര​മ​ണം ന​ട​ത്തി​യാ​ൽ ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​പ്പ​ൽ പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടു​മെ​ന്ന് ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് (ഐ​ആ​ർ​ജി​സി).

ഇ​റാ​ന്‍റെ വൈ​ദ്യു​തി നി​ല​യ​ങ്ങ​ളോ മ​റ്റ് ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ളോ ല​ക്ഷ്യം വെ​ച്ചാ​ൽ ക​ടു​ത്ത പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കു​മെ​ന്ന് ഐ​ആ​ർ​ജി​സി വ്യ​ക്ത​മാ​ക്കി. ഇ​തി​ന്‍റെ ആ​ദ്യ പ​ടി​യാ​യി ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ച​ര​ക്ക് നീ​ക്കം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ഭീ​ഷ​ണി.

ലോ​ക​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ അ​ഞ്ചി​ലൊ​ന്നും ക​ട​ന്നു​പോ​കു​ന്ന​ത് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യാ​ണ്. സൗ​ദി അ​റേ​ബ്യ, യു​എ​ഇ, കു​വൈ​ത്ത്, ഖ​ത്ത​ർ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ണ്ണ വി​ത​ര​ണ​ത്തെ ഇ​ത് നേ​രി​ട്ട് ബാ​ധി​ക്കും. ‌‌

 

International

ഹോ​ർ​മു​സി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ത​യാ​ർ; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ജി7 ​രാ​ജ്യ​ങ്ങ​ൾ‌ 

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രാ​യ യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ന് പി​ന്നാ​ലെ ആ​ഗോ​ള ഇ​ന്ധ​ന വി​പ​ണി​യി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ജി7 ​രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്ത്. ജി7 ​രാ​ജ്യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ സം​യു​ക്ത പ്ര​സ്താ​വ​ന‍​യി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ധ​ന വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സ​ജ്ജ​മാ​ണെ​ന്ന് ജി7 ​രാ​ജ്യ​ങ്ങ​ൾ അ​റി​യി​ച്ചു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ക്കു​ന്നു.

ജി7 ​രാ​ജ്യ​ങ്ങ​ളി​ലെ ധ​ന​മ​ന്ത്രി​മാ​രും കേ​ന്ദ്ര ബാ​ങ്ക് ഗ​വ​ർ​ണ​ർ​മാ​രു​മാ​ണ് സം​യു​ക്ത പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യ​ത്. വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​നും ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക​വും ന​യ​പ​ര​വു​മാ​യ നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​ന്ന​ത് ത​ട​യാ​ൻ എ​ണ്ണ​ശേ​ഖ​രം വി​നി​യോ​ഗി​ക്കു​ന്ന കാ​ര്യ​വും ജി7 ​രാ​ജ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

International

പശ്ചിമേഷ്യയിൽ യുഎസ് മൂന്നു യുദ്ധക്കപ്പലുകൾ വിന്യസിക്കും

ദു​​​​ബാ​​​​യ്: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലേ​​​ക്ക് അ​​​ധി​​​ക​​​മാ​​​യി മൂ​​​​ന്നു യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളും 2500 മ​​​​റീ​​​​നു​​​​ക​​​​ളെ​​​​യും അ​​​​മേ​​​​രി​​​​ക്ക വി​​​​ന്യ​​​​സി​​​​ക്കും. സാ​​​​ൻ ഡീ​​​​യേ​​​​ഗോ തു​​​​റ​​​​മു​​​​ഖ​​​​ത്തു​​​​നി​​​​ന്നാ​​​​ണ് യു​​​​എ​​​​സ്എ​​​​സ് ബോ​​​​ക്സ​​​​ർ അ​​​​ട​​​​ക്ക​​​​മു​​​​ള്ള യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ൾ എ​​​​ത്തു​​​​ക​​​യെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

11-ാം മ​​​റീ​​​ൻ എ​​​ക്സെ​​​ഡി​​​ഷ​​​ണ​​​റി യൂ​​​ണി​​​റ്റി​​​ലെ മ​​​റീ​​​നു​​​ക​​​ളെ​​​യാ​​​ണു വി​​​ന്യ​​​സി​​​ക്കു​​​ക. ഇ​​​റാ​​​നി​​​ലെ ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കും ത​​​ന്ത്ര​​​പ്ര​​​ധാ​​​ന ഖാ​​​ർ​​​ഗ് ദ്വീ​​​പും പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണു ല​​​ക്ഷ്യം.

2,200 മ​​​റീ​​​നു​​​ക​​​ളും യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ജ​​​പ്പാ​​​നി​​​ൽ​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ യു​​​എ​​​സ്എ​​​സ് ട്രി​​​പ്പൊ​​​ളി എ​​​ന്ന യു​​​ദ്ധ​​​ക്ക​​​പ്പ​​​ലും എ​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ത​​​ന്നെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ​​​ട​​​പ്പു​​​റ​​​പ്പാ​​​ട്. ഇ​​​തി​​​നു സ​​​ഹാ​​​യി​​​ക്കാ​​​ൻ നാ​​​റ്റോ രാ​​​ജ്യ​​​ങ്ങ​​​ളോ​​​ട് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചെ​​​ങ്കി​​​ലും ആ​​​രും അ​​​നു​​​കൂ​​​ല മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ല്ല.

എ​​​ന്നാ​​​ൽ ജ​​​പ്പാ​​​ൻ, ജ​​​ർ​​​മ​​​നി, ഫ്രാ​​​ൻ​​​സ്, ബ്രി​​​ട്ട​​​ൻ, നെ​​​ത​​​ർ​​​ലാ​​​ൻ​​​ഡ്സ്, ഇ​​​റ്റ​​​ലി എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ ഹോ​​​ർ​​​മു​​​സി​​​ന്‍റെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി യോ​​​ജി​​​ച്ചു​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വ്യ​​​ക്ത​​​മാ​​​ക്കു​​​ക​​​യും ട്രം​​​പ് ഇ​​​തി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

International

ഹോ​ർ​മു​സി​ലെ ക​പ്പ​ൽ ഗ​താ​ഗ​തം പുനസ്ഥാപിക്കാനൊരുങ്ങി ലോ​ക​രാ​ജ്യ​ങ്ങ​ൾ

പാ​രി​സ്: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഇ​റാ​ന്‍റെ നീ​ക്ക​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ലോ​ക​രാ​ജ്യ​ങ്ങ​ൾ. ഇ​റാ​ൻ - ഇ​സ്രാ​യേ​ൽ യു​ദ്ധം 20 ദി​വ​സം പി​ന്നി​ടു​മ്പോ​ൾ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ക​ട​ലി​ടു​ക്കി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ഉ​ചി​ത​മാ​യ ശ്ര​മ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ജ​ർ​മ്മ​നി, ഇ​റ്റ​ലി, നെ​ത​ർ​ല​ൻ​ഡ്‌​സ്, ജ​പ്പാ​ൻ എ​ന്നീ ലോ​ക​രാ​ജ്യ​ങ്ങ​ൾ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചു.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​ർ സ്റ്റാ​ർ​മ​റു​ടെ ഓ​ഫീ​സാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പ്ര​സ്താ​വ​ന പു​റ​ത്തു​വി​ട്ട​ത്. ക​ട​ലി​ടു​ക്കി​ൽ മൈ​നു​ക​ൾ വി​ന്യ​സി​ക്കു​ന്ന​തും ഡ്രോ​ൺ, മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തും ഇ​റാ​ൻ ഉ​ട​ൻ നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് രാ​ജ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് ആ​ഗോ​ള സ​മാ​ധാ​ന​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് ഇ​വ​ർ ഓ​ർ​മി​പ്പി​ച്ചു.

യു​ദ്ധം കാ​ര​ണം ത​കി​ടം മ​റി​ഞ്ഞ ആ​ഗോ​ള ഊ​ർ​ജ വി​പ​ണി​യെ സു​ര​ക്ഷി​ത​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. ക​ട​ലി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വ​മാ​ണെ​ന്നും ഇ​റാ​ന്‍റെ ന​ട​പ​ടി​ക​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള സാ​ധാ​ര​ണ​ക്കാ​രെ​യാ​ണ് ബാ​ധി​ക്കു​ന്ന​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

Leader Page

വി​ല​ക്ക​യ​റ്റം വ​ഴി മാ​ന്ദ്യം

യു​​​​​ദ്ധം നി​​​​​ർ​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യ അ​​​​​ടു​​​​​ത്ത ഘ​​​​​ട്ട​​​​​ത്തി​​​​​ലേ​​​​​ക്കു ക​​​​​ട​​​​​ന്നു. എ​​​​​ണ്ണ-വാ​​​​​ത​​​​​ക സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ ആ​​​​​ക്ര​​​​​മി​​​​​ക്ക​​​​​പ്പെ​​​​​ട്ടു. ആ​​​​​ക്ര​​​​​മ​​​​​ണം തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ൽ മു​​​​​ച്ചൂ​​​​​ടും ന​​​​​ശി​​​​​പ്പി​​​​​ക്കും എ​​​​​ന്നു പ​​​​​ര​​​​​സ്പ​​​​​ര​​​​​ഭീ​​​​​ഷ​​​​​ണി​​​​​യും മു​​​​​ഴ​​​​​ക്കി. യു​​​​​ദ്ധം 20 ദി​​​​​വ​​​​​സം ക​​​​​ഴി​​​​​യു​​​​​മ്പോ​​​​​ൾ ആ​​​​​രാ​​​​​ണു ക​​​​​ണ്ണു ചി​​​​​മ്മു​​​​​ക എ​​​​​ന്ന​​​​​ല്ല ലോ​​​​​കം കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ആ​​​​​രെ​​​​​ങ്കി​​​​​ലും ക​​​​​ണ്ണു ചി​​​​​മ്മി വ​​​​​ലി​​​​​യ നാ​​​​​ശം ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​മോ എ​​​​​ന്നാ​​​​​ണ്.

ഇ​​​​​റാ​​​​​ന്‍റെ തെ​​​​​ക്ക​​​​​ൻ പാ​​​​​ഴ്സ് വാ​​​​​ത​​​​​കപാ​​​​​ട​​​​​ത്തി​​​​​ൽ ഇ​​​​​സ്ര​​​​​യേ​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണമാ​​​​​ണു സ്ഥി​​​​​തി വ​​​​​ഷ​​​​​ളാ​​​​​ക്കി​​​​​യ​​​​​ത്. സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​യി​​​​​ലും യു​​​​​എ​​​​​ഇ​​​​​യി​​​​​ലും റി​​​​​ഫൈ​​​​​ന​​​​​റി​​​​​ക​​​​​ളും ഖ​​​​​ത്ത​​​​​റി​​​​​ൽ വാ​​​​​ത​​​​​ക​​​​​പാ​​​​​ട​​​​​വും ആ​​​​​ക്ര​​​​​മി​​​​​ച്ച് ഇ​​​​​റാ​​​​​ൻ തി​​​​​രി​​​​​ച്ച​​​​​ടി​​​​​ച്ചു. ഇ​​​​​സ്രേ​​​​​ലി ആ​​​​​ക്ര​​​​​മ​​​​​ണം താ​​​​​ൻ അ​​​​​റി​​​​​ഞ്ഞു ന​​​​​ട​​​​​ന്ന​​​​​ത​​​​​ല്ലെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് ഇ​​​​​റാ​​​​​ന് ഒ​​​​​ര​​​​​വ​​​​​സ​​​​​രം ന​​​​​ൽ​​​​​കു​​​​​ക​​​​​യാ​​​​​ണു ചെ​​​​​യ്ത​​​​​ത്.

ഇ​​​​​നി ഇ​​​​​റാ​​​​​ൻ ഇ​​​​​ന്ധ​​​​​നസം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ൽ തി​​​​​രി​​​​​ച്ചും ഇ​​​​​ന്ധ​​​​​നമേ​​​​​ഖ​​​​​ല​​​​​യെ ആ​​​​​ക്ര​​​​​മി​​​​​ക്കി​​​​​ല്ല എ​​​​​ന്നാ​​​​​ണ് ഓ​​​​​ഫ​​​​​ർ. ഇ​​​​​റാ​​​​​ൻ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണം ന​​​​​ൽ​​​​​കി​​​​​യി​​​​​ല്ല. സൗ​​​​​ദി​​​​​യു​​​​​ടെ ചെ​​​​​ങ്ക​​​​​ട​​​​​ൽ തീ​​​​​ര​​​​​ത്തെ യാ​​​​​മ്പു റി​​​​​ഫൈ​​​​​ന​​​​​റി ആ​​​​​ക്ര​​​​​മി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത് അ​​​​​തി​​​​​നു​​​ശേ​​​​​ഷ​​​​​മാ​​​​​ണ്. ഇ​​​​​റാ​​​​​ൻ ഇ​​​​​നി ആ​​​​​ക്ര​​​​​മി​​​​​ച്ചാ​​​​​ൽ അ​​​​​വ​​​​​രു​​​​​ടെ എ​​​​​ല്ലാ എ​​​​​ണ്ണ-വാ​​​​​ത​​​​​ക പാ​​​​​ട​​​​​ങ്ങ​​​​​ളും ക​​​​​ത്തി​​​​​ക്കും എ​​​​​ന്ന് ട്രം​​​​​പ് ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​മു​​​​​ണ്ട്. ഇ​​​​​തോ​​​​​ടെ ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ, പ്ര​​​​​കൃ​​​​​തി​​​​​വാ​​​​​ത​​​​​ക വി​​​​​ല​​​​​ക​​​​​ൾ കു​​​​​തി​​​​​ച്ചു ക​​​​​യ​​​​​റി. അ​​​​​തി​​​​​നി​​​​​ടെ ഹോ​​​​​ർ​​​​​മു​​​​​സി​​​​​ലൂ​​​​​ടെ ക​​​​​പ്പ​​​​​ൽ ക​​​​​ട​​​​​ത്തി​​​​​വി​​​​​ടാ​​​​​ൻ ഫീ​​​​​സ് ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മെ​​​​​ന്നും ഇ​​​​​റാ​​​​​ൻ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

►ട്രം​​​​​പി​​​​​ന്‍റെ ഭീ​​​​​ഷ​​​​​ണി

ഇ​​​​​താ​​​​​ണു നി​​​​​ല. ഇ​​​​​പ്പോ​​​​​ൾ ലോ​​​​​ക​​​​​ത്തി​​​​ന്‍റെ ആ​​​​​ശ​​​​​ങ്ക ഇ​​​​​ന്ധ​​​​​ന​​​​​ത്തെ​​​​​പ്പ​​​​​റ്റി​​​​​യാ​​​​​ണ്. ഇ​​​​​ന്ധ​​​​​ന​​​​​വി​​​​​ല എ​​​​​ങ്ങും കു​​​​​തി​​​​​ച്ചുക​​​​​യ​​​​​റു​​​​​ന്നു. ബ്രെ​​​​​ന്‍റ് ഇ​​​​​നം ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ വീ​​​​​പ്പ​​​​​യ്ക്കു 119 ഡോ​​​​​ള​​​​​ർ ക​​​​​ട​​​​​ന്ന ശേ​​​​​ഷം താ​​​​​ഴ്ന്നു 115 ഡോ​​​​​ള​​​​​റി​​​​​ൽ നി​​​​​ൽ​​​​​ക്കു​​​​​ന്നു. യു​​​​​എ​​​​​ഇ​​​​​യു​​​​​ടെ മ​​​​​ർ​​​​​ബ​​​​​ൻ ക്രൂ​​​​​ഡ് 129 ഡോ​​​​​ള​​​​​റി​​​​​ൽ തൊ​​​​​ട്ടു. ഇ​​​​​ന്ത്യ വാ​​​​​ങ്ങു​​​​​ന്ന പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​ൻ ക്രൂ​​​​​ഡി​​​​​ന്‍റെ (ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​സ്ക​​​​​റ്റ്) വി​​​​​ല ഒ​​​​​രു വീ​​​​​പ്പ​​​​​യ്ക്ക് 146.39 ഡോ​​​​​ള​​​​​ർ ക​​​​​ട​​​​​ന്നു. ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ലെ ശ​​​​​രാ​​​​​ശ​​​​​രി വി​​​​​ല​​​​​യാ​​​​​യ 69.01 ഡോ​​​​​ള​​​​​റി​​​​​ന്‍റെ ഇ​​​​​ര​​​​​ട്ടി​​​​​യി​​​​​ല​​​​​ധി​​​​​കം. ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ൽ ബ്രെ​​​ന്‍റ് ക്രൂ​​​​​ഡി​​​​​ൽനി​​​​​ന്നു 12 ഡോ​​​​​ള​​​​​ർ താ​​​​​ഴ്ത്തി കി​​​​​ട്ടി​​​​​യി​​​​​രു​​​​​ന്ന റ​​​​​ഷ്യ​​​​​ൻ എ​​​​​ണ്ണ ഇ​​​​​പ്പോ​​​​​ൾ ബ്രെ​​​​​ന്‍റി​​​​​നേ​​​​​ക്കാ​​​​​ൾ അ​​​​​ഞ്ചു ഡോ​​​​​ള​​​​​ർ കൂ​​​​​ടു​​​​​ത​​​​​ൽ ന​​​​​ൽ​​​​​കി​​​​​യാ​​​​​ണ് വാ​​​​​ങ്ങു​​​​​ന്ന​​​​​ത്.

ട്രം​​​​​പി​​​​​ന്‍റെ ഭീ​​​​​ഷ​​​​​ണി ഫ​​​​​ലി​​​​​ക്കു​​​​​ക​​​​​യും എ​​​​​ണ്ണ-വാ​​​​​ത​​​​​ക പാ​​​​​ട​​​​​ങ്ങ​​​​​ൾ പ​​​​​ര​​​​​സ്പ​​​​​രം ആ​​​​​ക്ര​​​​​മി​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്താ​​​​​ൽ വി​​​​​ല കു​​​​​റ​​​​​യാം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഇ​​​​​നി​​​​​യും കു​​​​​തി​​​​​ക്കും. 120ലോ 130ലോ നി​​​​​ൽ​​​​​ക്കാ​​​​​തെ 150 ഡോ​​​​​ള​​​​​റി​​​​​നു മു​​​​​ക​​​​​ളി​​​​​ലോ 200ലോ ​​​​​ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ വി​​​​​ല എ​​​​​ത്താം. അ​​​​​താ​​​​​ണു ലോ​​​​​കം ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ഒ​​​​​രു വി​​​​​ഷ​​​​​യം.

►ഊ​​​​​ർ​​​​​ജ​​​​​ക്ഷാ​​​​​മം അ​​​​​ക​​​​​ലെ​​​​​യ​​​​​ല്ല

ത​​​​​ത്കാ​​​​​ലം ക്രൂ​​​​​ഡി​​​​​നു ക്ഷാ​​​​​മ​​​​​മി​​​​​ല്ല. ഹോ​​​​​ർ​​​​​മു​​​​​സി​​​​​ലെ സ്ഥി​​​​​തി ഈ ​​​​​മാ​​​​​സം മാ​​​​​റി​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ലും ക്രൂ​​​​​ഡ് ദൗ​​​​​ർ​​​​​ല​​​​​ഭ്യം വി​​​​​ഷ​​​​​യ​​​​​മാ​​​​​കി​​​​​ല്ല. അ​​​​​തി​​​​​ന​​​​​പ്പു​​​​​റ​​​​​ത്തേ​​​​​ക്കു നീ​​​​​ണ്ടാ​​​​​ൽ കാ​​​​​ര്യം മാ​​​​​റും. പ്ര​​​​​തി​​​​​ദി​​​​​നം 10.26 കോ​​​​​ടി ബാരൽ ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ലാ​​​​​ണ് ആ​​​​​ഗോ​​​​​ള ഉ​​​​​പ​​​​​യോ​​​​​ഗം. റി​​​​​ഫൈ​​​​​ന​​​​​റി​​​​​ക​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് മൂ​​​​​ന്നാ​​​​​ഴ്ച​​​​​ത്തെ സ്റ്റോ​​​​​ക്ക് (ക്രൂ​​​​​ഡ് വ​​​​​രു​​​​​ന്ന ക​​​​​പ്പ​​​​​ലി​​​​​ലും ഉ​​​​​ത്​​​​​പ​​​​​ന്നം സൂ​​​​​ക്ഷി​​​​​ക്കു​​​​​ന്ന ടാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ലു​​​​​മാ​​​​​യി) സാ​​​​​ധാ​​​​​ര​​​​​ണ ഉ​​​​​ണ്ടാ​​​​​കും. ഇ​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ എ​​​​​ന​​​​​ർ​​​​​ജി ഏ​​​​​ജ​​​​​ൻ​​​​​സി (ഐ​​​​​ഇ​​​​​എ) യി​​​​​ലെ 32 രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ 90 ദി​​​​​വ​​​​​സ​​​​​ത്തേ​​​​​ക്കു വേ​​​​​ണ്ട എ​​​​​ണ്ണ സൂ​​​​​ക്ഷി​​​​​ക്ക​​​​​ണം. പു​​​​​റ​​​​​മേ ഐ​​​​​ഇ​​​​​എ യു​​​​​ടെ സ്ട്രാ​​​​​റ്റ​​​​​ജി​​​​​ക് റി​​​​​സ​​​​​ർ​​​​​വ് (120 കോ​​​​​ടി വീ​​​​​പ്പ) ഉ​​​​​ണ്ട്. എ​​​​​ല്ലാംകൂ​​​​​ടി ചേ​​​​​രു​​​​​മ്പോ​​​​​ൾ അ​​​​​ഞ്ചോ ആ​​​​​റോ ആ​​​​​ഴ്ച എ​​​​​ണ്ണ​​​​​ല​​​​​ഭ്യ​​​​​ത ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ടാ​​​​​ലും വ​​​​​ലി​​​​​യ കു​​​​​ഴ​​​​​പ്പ​​​​​മി​​​​​ല്ല എ​​​​​ന്നു പ​​​​​റ​​​​​യാം. യു​​​​​ദ്ധം നീ​​​​​ണ്ടാ​​​​​ൽ സാ​​​​​ഹ​​​​​ച​​​​​ര്യം ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​കും. ലോ​​​​​ക​​​​​ത്തി​​​​​ലെ ഊ​​​​​ർ​​​​​ജ ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ന്‍റെ 35 ശ​​​​​ത​​​​​മാ​​​​​നം നി​​​​​റ​​​​​വേ​​​​​റ്റു​​​​​ന്ന​​​​​ത് ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ ആ​​​​​ണ്.

പ്ര​​​​​കൃ​​​​​തി​​​​​വാ​​​​​ത​​​​​ക​​​​​ത്തി​​​​​ന്‍റെ കാ​​​​​ര്യ​​​​​വും നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​ണ്. ആ​​​​​ഗോ​​​​​ള ഊ​​​​​ർ​​​​​ജ ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ന്‍റെ 24 ശ​​​​​ത​​​​​മാ​​​​​നം ഇ​​​​​പ്പോ​​​​​ൾ ദ്ര​​​​​വീ​​​​​കൃ​​​​​ത പ്ര​​​​​കൃ​​​​​തി​​​​​വാ​​​​​ത​​​​​കം (എ​​​​​ൽ​​​​​എ​​​​​ൻ​​​​​ജി) ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചാ​​​​​ണു നി​​​​​റ​​​​​വേ​​​​​റ്റു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​ന്‍റെ സ്റ്റോ​​​​​ക്ക് തി​​​​​ക​​​​​ച്ചും പ​​​​​രി​​​​​മി​​​​​ത​​​​​മാ​​​​​ണ്. ഏ​​​​​താ​​​​​നും ദി​​​​​വ​​​​​സ​​​​​ത്തെ സ്റ്റോ​​​​​ക്ക് മാ​​​​​ത്ര​​​​​മേ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഉ​​​​​ള്ളൂ. ല​​​​​ഭ്യ​​​​​ത കു​​​​​റ​​​​​യു​​​​​ന്ന​​​​​ത് വ്യ​​​​​വ​​​​​സാ​​​​​യ​​​​​ങ്ങ​​​​​ളെ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​ക്കും. പ്ര​​​​​കൃ​​​​​തി​​​​​വാ​​​​​ത​​​​​ക​​​​​ത്തി​​​​​ന്‍റെ യൂ​​​​​റോപ്പി​​​​​ലെ വി​​​​​ല യു​​​​​ദ്ധം തു​​​​​ട​​​​​ങ്ങി​​​​​യ ശേ​​​​​ഷം ഇ​​​​​ര​​​​​ട്ടി​​​​​ച്ചു. ഇ​​​​​തു നീ​​​​​ണ്ടുനി​​​​​ന്നാ​​​​​ൽ ഘ​​​​​ന​​​​​വ്യ​​​​​വ​​​​​സാ​​​​​യ​​​​​ങ്ങ​​​​​ൾ മു​​​​​ത​​​​​ൽ ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക് അ​​​​​സം​​​​​ബ്ലിം​​​​​ഗ് വ​​​​​രെ​​​​​യു​​​​​ള്ള​​​​​വ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​കും.

 

International

ഹോർമുസിലൂടെയുള്ള കപ്പൽഗതാഗതം സുഗമമാക്കാൻ സഹായിക്കും; ജപ്പാനുൾപ്പെടെ ആറു രാജ്യങ്ങൾ

ടോ​​​ക്കി​​​യോ: ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ​​​യു​​​ള്ള ക​​​പ്പ​​​ൽ​​​ഗ​​​താ​​​ഗ​​​തം സു​​​ഗ​​​മ​​​മാ​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് ജ​​​പ്പാ​​​ൻ, ബ്രി​​​ട്ട​​​ൻ, ഫ്രാ​​​ൻ​​​സ്, ജ​​​ർ​​​മ​​​നി, ഇ​​​റ്റ​​​ലി, നെ​​​ത​​​ർ​​​ലാ​​​ൻ​​​ഡ്സ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ സം​​​യു​​​ക്ത​​​പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

വാ​​​ണി​​​ജ്യ ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു​​​നേ​​​രേ​​​യും മാ​​​നു​​​ഷി​​​ക അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ക്കു​​​നേ​​​രേ​​​യും ഇ​​​റാ​​​ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ രാ​​​ജ്യ​​​ങ്ങ​​​ൾ അ​​​പ​​​ല​​​പി​​​ച്ചു.

ഊ​​​ർ​​​ജ​​​വി​​​പ​​​ണി സു​​​സ്ഥി​​​ര​​​മാ​​​ക്കാ​​​ൻ യോ​​​ജി​​​ച്ച ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്നും ബ​​​ന്ധ​​​പ്പെ​​​ട്ട രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി സ​​​ജീ​​​വ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തു​​​മെ​​​ന്നും ആ​​​റു രാ​​​ജ്യ​​​ങ്ങ​​​ളും വ്യ​​​ക്ത​​​മാ​​​ക്കി.

സൂ​​​യ​​​സ് ക​​​നാ​​​ലി​​​ലെ ഇ​​​റാ​​​ന്‍റെ ഭീ​​​ഷ​​​ണി​​​യെ ചെ​​​റു​​​ക്കാ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ അ​​​യ​​​യ്ക്ക​​​ണ​​​മെ​​​ന്നു നേ​​​ര​​​ത്തേ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് സ​​​ഖ്യ​​​ക​​​ക്ഷി രാ​​​ജ്യ​​​ങ്ങ​​​ളോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, യു​​​ദ്ധ​​​ത്തി​​​ൽ നേ​​​രി​​​ട്ട് ഇ​​​ട​​​പ​​​ടാ​​​നി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു രാ​​​ജ്യ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​ത്.

അ​​​തേ​​​സ​​​മ​​​യം, ട്രം​​​പി​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​പ്ര​​​കാ​​​രം സൂ​​​യ​​​സി​​​ലേ​​​ക്ക് യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ അ​​​യ​​​യ്ക്കു​​​മെ​​​ന്ന് അ​​​ർ​​​ജ​​​ന്‍റീ​​​ന നേരത്തെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

International

എണ്ണവില തിരിഞ്ഞുകുത്തുന്നു; ഇറാന് ഉപരോധങ്ങളിൽ ഇളവ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: എ​​​ണ്ണ​​​പ്ര​​​തി​​​സ​​​ന്ധി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ത​​​ല​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ​​​തോ​​​ടെ ഇ​​​റാ​​​നുമേ​​​ലു​​​ള്ള ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ളി​​​ൽ ഇ​​​ള​​​വ് പ്ര​​​ഖ്യാ​​​പി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം. ഇ​​​റാ​​​നി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ​​​ ക​​​ട​​​ത്തു​​​ന്ന ടാ​​​ങ്ക​​​ർ ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ളാ​​ണു പി​​​ൻ​​​വ​​​ലി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, ഇ​​​തൊ​​​രു താ​​​ത്കാ​​​ലി​​​ക ന​​​ട​​​പ​​​ടി മാ​​​ത്ര​​​മാ​​​ണെ​​​ന്ന സൂ​​​ച​​​ന​​​യും ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

ലോ​​​ക​​​ത്തി​​​ലേ​​​ക്കു​​​ള്ള എ​​​ണ്ണ​​​യു​​​ടെ അ​​​ഞ്ചി​​​ലൊ​​​ന്നും ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ ഇ​​​റാ​​​നു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​മാ​​​ണ് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ ഇ​​​ത്ത​​​ര​​​മൊ​​​രു ന​​​ട​​​പ​​​ടി​​​ക്കു പ്രേ​​​രി​​​പ്പി​​​ച്ച​​​ത്. ക​​​ട​​​ലി​​​ടു​​​ക്ക് ഇ​​​റാ​​​ൻ അ​​​ടച്ച​​​തോ​​​ടെ ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ണ്ണ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​പ​​​ണി​​​യി​​​ലേ​​​ക്കു വ​​​രാ​​​താ​​​വു​​​ക​​​യും വി​​​ല ഉ​​​യ​​​രു​​​ക​​​യും ചെ​​​യ്തു. ഫെ​​​ബ്രു​​​വ​​​രി 28ന് ​​​അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷം എ​​​ണ്ണ​​​വി​​​ല ഏ​​​താ​​​ണ്ട് 40 ശ​​​ത​​​മാ​​​ന​​​ത്തോ​​​ള​​​മാ​​​ണ് ഉ​​​യ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​യി ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം നേ​​​ര​​​ത്തേ റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ണ്ണ ടാ​​​ങ്ക​​​റു​​​ക​​​ളെ ഉ​​​പ​​​രോ​​​ധ​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മേ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ൾ അ​​​വ​​​രു​​​ടെ ക​​​രു​​​ത​​​ൽ ശേ​​​ഖ​​​ര​​​ത്തി​​​ലു​​​ള്ള എ​​​ണ്ണ വി​​​പ​​​ണി​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഈ ​​​ര​​​ണ്ടു ന​​​ട​​​പ​​​ടി​​​ക​​​ളും വി​​​ല കു​​​റ​​​യാ​​​ൻ സ​​​ഹാ​​​യി​​​ച്ച​​​ല്ല. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള ടാ​​​ങ്ക​​​റു​​​ക​​​ൾ​​​ക്കു കൂ​​​ടി ഇ​​​ള​​​വു ന​​​ല്കി​​​യ​​​ത്.

യു​​​എ​​​സ്, യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ മ​​​റി​​​ക​​​ട​​​ക്കാ​​​നു​​​ള്ള ത​​​ന്ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്രേ​​​ത​​​ക​​​പ്പ​​​ലു​​​ക​​​ൾ എ​​​ന്നു വി​​​ളി​​​ക്ക​​​പ്പെ​​​ടു​​​ന്ന പ​​​ഴ​​​ഞ്ച​​​ൻ ടാ​​​ങ്ക​​​റു​​​ക​​​ളി​​​ലാ​​​ണ് റ​​​ഷ്യ​​​യും ഇ​​​റാ​​​നും എ​​​ണ്ണ ക​​​ട​​​ത്തു​​​ന്ന​​​ത്. എ​​​ണ്ണ​​​വി​​​ല വ​​​ർ​​​ധ​​​ന ഏ​​​റ്റ​​​വും ഗു​​​ണം ചെ​​​യ്ത​​​ത് റ​​​ഷ്യ​​​ക്കാ​​​ണ്.

യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ പ​​​ണം കു​​​റ​​​ച്ചു​​​കൂ​​​ടി എ​​​ളു​​​പ്പ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള വ​​​ഴി​​​യാ​​​ണു റ​​​ഷ്യ​​​ക്കു ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു പു​​​റ​​​മേ, പാ​​​ശ്ചാ​​​ത്യ​​​ശ​​​ക്തി​​​ക​​​ൾ​​​ക്ക് ഊ​​​ർ​​​ജാ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​ക​​​ത്താ​​​ൻ‌ വീ​​​ണ്ടും റ​​​ഷ്യ​​​യെ ആ​​​ശ്ര​​​യി​​​ക്കേ​​​ണ്ട ഗ​​​തി​​​കേ​​​ടു​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്നു. യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് പാ​​​ശ്ചാ​​​ത്യ ശ​​​ക്തി​​​ക​​​ൾ റ​​​ഷ്യ​​​ൻ ആ​​​ശ്രി​​​ത​​​ത്വം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

ഇ​​​പ്പോ​​​ഴ​​​ത്തെ ഇ​​​ള​​​വു​​​ക​​​ൾ താ​​​ത്കാ​​​ലി​​​ക​​​മാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ ട്ര​​​ഷ​​​റി സെ​​​ക്ര​​​ട്ട​​​റി സ്കോ​​​ട്ട് ബെ​​​സ​​​ന്‍റ് പ​​​റ​​​ഞ്ഞു. ആ​​​ഗോ​​​ള ഊ​​​ർ​​​ജ വി​​​പ​​​ണി​​​യു​​​ടെ സ്ഥി​​​ര​​​ത ല​​​ക്ഷ്യ​​​മി​​​ട്ടു മാ​​​ത്ര​​​മാ​​​ണ് ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ ഇ​​​ള​​​ച്ച​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

International

ഹോ​ർ​മു​സി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് യു​എ​ഇ

ദു​ബാ​യ്: മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ വ​ഷ​ളാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​എ​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷെ​യ്ഖ് അ​ബ്ദു​ള്ള ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രു​മാ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ത്തി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കു​നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​റാ​ൻ ക​ന​ത്ത വി​ല​ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് യു​എ​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ മു​തി​ർ​ന്ന ഉ​പ​ദേ​ഷ്ടാ​വ് അ​ൻ​വ​ർ ഗ​ർ​ഗാ​ഷ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ ഗ​ൾ​ഫ് മേ​ഖ​ല​യെ അ​മേ​രി​ക്ക​യു​മാ​യും ഇ​സ്ര​യേ​ലു​മാ​യും കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള എ​ണ്ണ വി​ത​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് അ​മേ​രി​ക്ക​യോ​ടൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ര്യം യു​എ​ഇ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. സ​മു​ദ്ര​പാ​ത​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത് അ​മേ​രി​ക്ക​യു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ലെ​ന്നും ഏ​ഷ്യ​യി​ലെ​യും യൂ​റോ​പ്പി​ലെ​യും രാ​ജ്യ​ങ്ങ​ൾ ഇ​തി​ൽ പ​ങ്കു​ചേ​ര​ണ​മെ​ന്നും ഗ​ർ​ഗാ​ഷ് പ​റ​ഞ്ഞു. അ​തി​നി​ടെ, ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ലി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

International

ഹോർമുസ് തുറക്കാൻ കൂടാം, വി​ശാ​ല​ യു​ദ്ധ​ത്തി​നി​ല്ല: സ്റ്റാ​ർമ​ർ

ല​​​​ണ്ട​​​​ൻ: ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് തു​​​​റ​​​​ക്കാ​​​​ൻ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന് ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കി​​യ​​​​ർ സ്റ്റാ​​ർ​​​​മ​​​​ർ. എ​​​​ന്നാ​​​​ൽ, ഇ​​​​ത് വി​​​​ശാ​​​​ല​​​​യു​​​​ദ്ധ​​​​മാ​​​​യി മാ​​​​റി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ഹോ​​​​ർ​​​​മു​​​​സ് തു​​​​റ​​​​ക്കാ​​​​ൻ യു​​​​എ​​​​സി​​​​ന്‍റെ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ൾ പ‌​​​​ട​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ൾ അ​​​​യ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന ട്രം​​​​പി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ത്തോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി.

ക​​​​ട​​​​ൽ​​​​ മൈ​​​​നു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന യു​​​​കെ​​​​യു​​​​ടെ ഡ്രോ​​​​ണു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യും സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​മാ​​​​യും ബ്രി​​​​ട്ട​​​​ൻ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യി അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

എ​​​​ന്നാ​​​​ൽ,മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ൾ അ​​​​യയ്​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്നും കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ക​​​​ട​​​​ലി​​​​ടു​​​​ക്ക് തു​​​​റ​​​​ക്കാ​​​​ൻ ബ്രി​​​​ട്ട​​​​ൻ കൂ​​​​ട്ടാ​​​​യ പ്രാ​​​​യോ​​​​ഗി​​​​ക പ​​​​ദ്ധ​​​​തി തേ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ത് എ​​​​ളു​​​​പ്പ​​​​മ​​​​ല്ലെ​​​​ന്നും തി​​​​ങ്ക​​​​ളാ​​​​ഴ്ച വാ​​​​ർ​​​​ത്താ​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സ്റ്റാ​​​​ർ​​​​മ​​​​ർ പ​​​​റ​​​​ഞ്ഞു.

International

ഹോ​ർ​മു​സ് അ​മേ​രി​ക്ക​യ്ക്കും സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ഇ​റാ​ൻ

ടെ​ഹ്റാ​ൻ: ത​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ വ​രു​ന്ന​വ​രെ തി​രി​ച്ചും ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​റാ​ൻ. സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ ഇ​റാ​ൻ മ​ടി​ക്കി​ല്ലെ​ന്നും സൈ​നി​ക പോ​രാ​ട്ടം എ​ത്ര കാ​ല​ത്തേ​ക്ക് വേ​ണ​മെ​ങ്കി​ലും തു​ട​രാ​ൻ ത​യാ​റാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്‌​ചി പ​റ​ഞ്ഞു.

ഏ​ത് ത​ര​ത്തി​ലു​ള്ള വെ​ല്ലു​വി​ളി​ക​ളെ​യും നേ​രി​ടാ​ൻ ഇ​റാ​ൻ സൈ​ന്യം സ​ജ്ജ​മാ​ണെ​ന്നും അ​രാ​ഗ്‌​ചി വ്യ​ക്ത​മാ​ക്കി. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ സം​യു​ക്ത നാ​വി​ക പ​ട്രോ​ളിം​ഗി​ന് ആ​ഹ്വാ​നം ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ന്‍റെ പ്ര​സ്താ​വ​ന.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ത​ങ്ങ​ൾ അ​ട​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ അ​മേ​രി​ക്ക​യ്ക്കും സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യി ബ​ന്ധ​മു​ള്ള​വ​ർ​ക്കും പാ​ത സു​ര​ക്ഷി​ത​മാ​യി​രി​ക്കി​ല്ലെ​ന്നും ഇ​റാ​ൻ അ​റി​യി​ച്ചു. വെ​ടി​നി​ർ​ത്ത​ലി​നോ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്കോ ത​ങ്ങ​ൾ മു​ൻ​കൈ എ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​രാ​ഗ്‌​ചി ആ​വ​ർ​ത്തി​ച്ചു.

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം കൂ​ടു​ത​ൽ വ​ഷ​ളാ​കാ​തി​രി​ക്കാ​ൻ മ​റ്റ് രാ​ജ്യ​ങ്ങ​ൾ സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും ഇ​റാ​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​രു​തെ​ന്നും അ​രാ​ഗ്ചി ആ​വ​ശ്യ​പ്പെ​ട്ടു.

National

ഇ​ന്ത്യ​യ്ക്ക് ആ​ശ്വാ​സ​മാ​യി ര​ണ്ട് ടാ​ങ്ക​റു​ക​ൾ; ഗു​ജ​റാ​ത്തി​ലേ​ക്കെ​ത്തു​ന്ന​ത് 93,000 മെ​ട്രി​ക് ട​ൺ എ​ൽ​പി​ജി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​ന്ത്യ​യി​ൽ രൂ​ക്ഷ​മാ​യ എ​ൽ​പി​ജി പ്ര​തി​സ​ന്ധി​ക്കി​ടെ ആ​ശ്വാ​സ​മാ​യി 93,000 മെ​ട്രി​ക് ട​ൺ എ​ൽ​പി​ജി​യു​മാ​യി ര​ണ്ട് ഇ​ന്ത്യ​ൻ ടാ​ങ്ക​റു​ക​ൾ ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര തു​റ​മു​ഖ​ത്തേ​ക്കെ​ത്തു​ന്നു.

ശി​വാ​ലി​ക് എ​ന്ന ക​പ്പ​ലാ​ണ് ഇ​ന്ന് മു​ന്ദ്ര തീ​ര​ത്തെ​ത്തു​ന്ന​ത്. ന​ന്ദാ​ദേ​വി ചൊ​വ്വാ​ഴ്ച​യോ​ടെ ഇ​ന്ത്യ​ൻ തീ​ര​ത്തെ​ത്തും. ര​ണ്ട് ക​പ്പ​ലു​ക​ളി​ലു​മാ​യി കൂ​ടി ഏ​ക​ദേ​ശം 93,000 മെ​ട്രി​ക് ട​ൺ എ​ൽ​പി​ജി​യു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​ന്ത്യ പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 31.3 ദ​ശ​ല​ക്ഷം മെ​ട്രി​ക് ട​ൺ എ​ൽ​പി​ജി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നാ​ണ് ക​ണ​ക്ക്.

പ്ര​തി​മാ​സം ശ​രാ​ശ​രി ര​ണ്ട​ര ദ​ശ​ല​ക്ഷം ട​ണ്ണി​ല​ധി​ക​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 33 കോ​ടി​യി​ല​ധി​കം ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​ക​ളാ​ണ് ഉ​ള്ള​ത്. ദൈ​നം​ദി​ന ഉ​പ​ഭോ​ഗം ഏ​ക​ദേ​ശം 80,000 ട​ൺ വ​രും. 85 ശ​ത​മാ​നം ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

International

യു​ദ്ധ​ക​പ്പ​ലു​ക​ൾ അ​യ​ക്കും; ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: സൈ​നി​ക നീ​ക്ക​ത്തി​ലൂ​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹോ​ർ​മു​സ് അ​ട​ച്ചി​ട്ട​ത് ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളെ​ല്ലാം ചേ​ർ​ന്ന് ക​ട​ലി​ടു​ക്ക് തു​റ​ക്കാ​നും സു​ര​ക്ഷി​ത​മാ​ക്കാ​നും വേ​ണ്ടി യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ അ​യ​ക്കും.

ചൈ​ന, ഫ്രാ​ൻ​സ്, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, യു​കെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ ഹോ​ർ​മു​സ് അ​ട​ച്ച​ത് ബാ​ധി​ക്കു​ന്നു​ണ്ട്. അ​വ​ർ ക​ട​ലി​ടു​ക്കി​ലേ​ക്ക് ക​പ്പ​ലു​ക​ൾ അ​യ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​തു​വ​ഴി ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ഇ​തോ​ടെ പ​ശ്ചി​മേ​ഷ്യ​യി​ൽ വീ​ണ്ടും യു​ദ്ധ​ഭീ​തി ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം ശ​ക്ത​മാ​യ​തോ​ടെ ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ഇ​ന്ധ​ന വ്യാ​പാ​രം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ ഇ​റാ​ന്‍റെ പ്ര​ധാ​ന എ​ണ്ണ ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​യ ഖാ​ർ​ഗ് ദ്വീ​പി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ അ​മേ​രി​ക്ക ആ​ക്ര​മി​ച്ചു.

വീ​ഡി​യോ അ​ട​ക്കം പു​റ​ത്തു​വി​ട്ടു​കൊ​ണ്ടാ​ണ് അ​മേ​രി​ക്ക ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഊ​ർ​ജ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ മേ​ഖ​ല​യി​ലാ​കെ ഇ​രു​ട്ടാ​യി​രി​ക്കും ഫ​ല​മെ​ന്ന് ഇ​റാ​ൻ പ​റ​ഞ്ഞി​രു​ന്നു. ഈ ​മു​ന്ന​റി​യി​പ്പ് വ​ക​വെ​ക്കാ​തെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

National

ആശങ്ക വേണ്ട; ഊർജ പ്രതിസന്ധിയിൽ കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​വും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ അ​ട​ച്ച​തും രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ ആ​ശ​ങ്ക സൃ​ഷ്‌​ടി​ച്ചി​രി​ക്കെ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​ന്ത്യ​യു​ടെ ഊ​ർ​ജ വി​ത​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​ണെ​ങ്കി​ലും സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണ്. ഊ​ർ​ജ സ്രോ​ത​സു​ക​ൾ വൈ​വി​ധ്യ​വ​ത്ക​രി​ക്കാ​നും രാ​ജ്യ​ത്തി​നു ക​ഴി​ഞ്ഞ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ട്ടു.

ജ​പ്പാ​ൻ, യു​കെ, ഈ​ജി​പ്ത്, തു​ർ​ക്കി, ദ​ക്ഷി​ണ കൊ​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ പെ​ട്രോ​ളി​നും വൈ​ദ്യു​തി​ക്കും മ​റ്റും വി​ല​ക്ക​യ​റ്റം നേ​രി​ട്ട് അ​വ​ർ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്പോ​ഴും ഇ​ന്ത്യ താ​ര​ത​മ്യേ​ന സു​ര​ക്ഷി​ത​മാ​ണ്.

പ​ര​സ്പ​ര​പൂ​ര​ക​മാ​യ ഇ​ന്ന​ത്തെ ലോ​ക​ത്തി​ൽ ഒ​രു രാ​ജ്യ​ത്തി​നും പൂ​ർ​ണ​മാ​യും സ്വ​യം​പ​ര്യാ​പ്ത​രാ​കാ​ൻ ക​ഴി​യി​ല്ല. വി​ക​സി​ത​രാ​ജ്യ​ങ്ങ​ൾ വ​രെ ഇ​ന്ധ​ന​ത്തി​നും സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്കും നി​ർ​ണാ​യ​ക ധാ​തു​ക്ക​ൾ​ക്കും വേ​ണ്ടി ആ​ഗോ​ള വി​ത​ര​ണ ശൃം​ഖ​ല​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. അ​തി​നാ​ൽ​ത്ത​ന്നെ ഈ ​വി​ത​ര​ണ​ശൃം​ഖ​ല​യി​ലെ ചെ​റി​യൊ​രു ത​ട​സം​പോ​ലും എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കും.

വൈ​ദ്യു​തി ഉ​ത്പാ​ദ​നം ഇ​ര​ട്ടി​യാ​യി

27 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു മാ​ത്രം എ​ണ്ണ വാ​ങ്ങി​യി​രു​ന്ന ഇ​ന്ത്യ ഇ​ന്ന് 40ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു​ണ്ട്. ഒ​രു പ്ര​ത്യേ​ക രാ​ജ്യ​ത്തോ മേ​ഖ​ല​യി​ലോ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ ഇ​ന്ത്യ​യെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ഇ​തു സ​ഹാ​യി​ക്കു​ന്നു. രാ​ജ്യ​ത്തെ ആ​കെ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ശേ​ഷി 11 വ​ർ​ഷ​ത്തി​നി​ടെ ഇ​ര​ട്ടി​യാ​കു​ക​യും ഇ​ന്ന് 520 ജി​ഗാ​വാ​ട്ട് പി​ന്നി​ടു​ക​യും ചെ​യ്തു. ഇ​തി​ൽ പ​കു​തി​യി​ല​ധി​ക​വും സൗ​രോ​ർ​ജം, കാ​റ്റാ​ടി യ​ന്ത്ര​ങ്ങ​ൾ, ആ​ണ​വോ​ർ​ജം തു​ട​ങ്ങി​യ ഫോ​സി​ൽ ഇ​ത​ര സ്രോ​ത​സു​ക​ളി​ൽ​നി​ന്നാ​ണ്.

ഇ​തി​ന്‍റെ ഏ​റ്റ​വും പ്ര​ത്യ​ക്ഷ​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണ് പി​എം സൂ​ര്യ​ഘ​ർ മു​ഫ്ത് ബി​ജ്‌​ലി യോ​ജ​ന. ഒ​രു കോ​ടി വീ​ടു​ക​ളി​ൽ റൂ​ഫ്ടോ​പ്പ് സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ഇ​തി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്നു. ഇ​തു സ​ർ​ക്കാ​രി​ന് വ​ലി​യ സാ​ന്പ​ത്തി​ക​ലാ​ഭ​മു​ണ്ടാ​ക്കു​ന്ന​തി​നൊ​പ്പം വി​ദേ​ശ ഇ​ന്ധ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തോ​ടൊ​പ്പം ത​ന്നെ ഇ​ന്ത്യ അ​തി​ന്‍റെ മൊ​ബി​ലി​റ്റി മേ​ഖ​ല​യെ​യും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ലൂ​ടെ (ഇ​വി) പ​രി​വ​ർ​ത്ത​നം ചെ​യ്യു​ക​യാ​ണ്. 2014ൽ ​വെ​റും 2,600 ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് 2025ഓ​ടെ അ​ത് 16.71 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. ഗ​താ​ഗ​ത​മേ​ഖ​ല​യി​ലെ എ​ണ്ണ ഉ​പ​യോ​ഗം കു​റ​യ്ക്കാ​ൻ ഇ​തു വ​ലി​യ രീ​തി​യി​ൽ സ​ഹാ​യി​ക്കു​ന്നു.

ക​രു​ത​ൽ​ശേ​ഖ​രം ശ​ക്തം

ഭൗ​മ​രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലെ വി​ത​ര​ണ​ത​ട​സ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ൽ ഇ​ന്ത്യ അ​തി​ന്‍റെ സ്ട്രാ​റ്റ​ജി​ക് പെ​ട്രോ​ളി​യം റി​സ​ർ​വ് (എ​സ്പി​ആ​ർ) ശേ​ഷി ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വി​ശാ​ഖ​പ​ട്ട​ണം, മം​ഗ​ലാ​പു​രം, പാ​ടൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള അ​ടി​യ​ന്ത​ര എ​ണ്ണ സം​ഭ​ര​ണി വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​ൽ​ത്ത​ന്നെ ഏ​ക​ദേ​ശം 74 ദി​വ​സ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ എ​ണ്ണ ക​രു​ത​ൽ ശേ​ഖ​ര​ത്തി​ലു​ണ്ട്.

National

ഹോര്‍മുസ് കടന്ന് ആദ്യകപ്പലെത്തി

മും​​​ബൈ: പ​​​ശ്ചി​​​മേ​​​ഷ്യ​​​ന്‍ സം​​​ഘ​​​ര്‍ഷം രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് ക​​​ട​​​ന്ന് ആ​​​ദ്യ എ​​​ണ്ണ​​​ടാ​​​ങ്ക​​​ര്‍ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി.

സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ല്‍ നി​​​ന്നു​​​ള്ള അ​​​സം​​​സ്‌​​​കൃ​​​ത എ​​​ണ്ണ​​​യു​​​മാ​​​യി ലൈ​​​ബീ​​​രി​​​യ​​​ന്‍ ക​​​പ്പ​​​ലാ​​​യ ഷെ​​​ന്‍ലോം​​​ഗ് ആ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​രു​​​മ​​​ണി​​​യോ​​​ടെ മും​​​ബൈ തു​​​റ​​​മു​​​ഖ​​​ത്ത് ന​​​ങ്കൂ​​​ര​​​മി​​​ട്ട​​​ത്.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി​​​യി​​​ലോ വ്യാ​​​ഴാ​​​ഴ്ച പു​​​ല​​​ര്‍ച്ചെ​​​യോ ക​​​പ്പ​​​ല്‍ ഹോ​​​ര്‍മു​​​സ് ക​​​ട​​​ന്നു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ര്‍ട്ട്. സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ റാ​​​സ് ത​​​നു​​​റ തു​​​റ​​​മു​​​ഖ​​​ത്ത് നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട ക​​​പ്പ​​​ലി​​​ല്‍ 135,335 മെ​​​ട്രി​​​ക് ട​​​ണ്‍ അ​​​സം​​​സ്‌​​​കൃ​​​ത എ​​​ണ്ണ​​​യാ​​​ണു​​​ള്ള​​​ത്.

International

ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ വ​ഴി​യൊ​രു​ക്കി ഇ​റാ​ൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ അ​നു​മ​തി ന​ൽ​കി ഇ​റാ​ൻ. ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ഇ​ന്ത്യ ന​ട​ത്തി​യ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ് ന​ൽ​കാ​ൻ ഇ​റാ​ൻ ത​യാ​റാ​യ​ത്. ‘പ​രി​മ​ൾ', ‘പു​ഷ്പ' എ​ന്നീ ര​ണ്ട് ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്കാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

യു​എ​സ്എ, യൂ​റോ​പ്പ്, ഇ​സ്ര​യേ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ക​പ്പ​ലു​ക​ൾ​ക്ക് വി​ല​ക്ക് തു​ട​രു​മ്പോ​ഴാ​ണ് ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് പ്ര​ത്യേ​കാ​നു​മ​തി. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ടെ​ലി​ഫോ​ൺ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് തീ​രു​മാ​നം. ഇ​റാ​ൻ നാ​വി​ക ക​പ്പ​ലി​ന് കൊ​ച്ചി​യി​ൽ ഇ​ന്ത്യ സു​ര​ക്ഷ​യൊ​രു​ക്കി​യ​തും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ​യും ഫ​ല​മാ​യാ​ണ് ഇ​ന്ത്യ​യോ​ട് ഇ​ത്ത​ര​മൊ​രു സ​മീ​പ​നം സ്വീ​ക​രി​ക്കാ​ൻ ഇ​റാ​ൻ ത​യാ​റാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഇ​ന്ത്യ​യി​ലേ​ക്ക് എ​ണ്ണ​യും പാ​ച​ക​വാ​ത​ക​വും എ​ത്തി​ക്കു​ന്ന​തി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് നി​ർ​ണാ​യ​ക​മാ​ണ്. ച​ര​ക്കു​നീ​ക്കം ത​ട​സ​പ്പെ​ട്ട​ത് ഇ​ന്ത്യ​യി​ൽ പെ​ട്രോ​ൾ, പാ​ച​ക​വാ​തക ക്ഷാ​മ​മു​ണ്ടാ​ക്കു​മോ എ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. പു​തി​യ തീ​രു​മാ​ന​ത്തോ​ടെ ഈ ​പ്ര​തി​സ​ന്ധി​ക്ക് ഒ​രു​പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കു​മെ​ന്നു ക​രു​ത​പ്പെ​ടു​ന്നു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ ഇ​ന്ത്യ റ​ഷ്യ​യി​ൽ​നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി​യി​ൽ 45 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. പാ​ച​ക​വാ​ത​ക ദൗ​ർ​ല​ഭ്യ​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സ​ർ​ക്കാ​രി​നു കൃ​ത്യ​മാ​യ ന​യ​മു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

International

എ​ണ്ണ വി​ല 200 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്നേ​ക്കും, ഹോ​ർ​മു​സ് വഴി എ​ണ്ണ ക​പ്പ​ലു​ക​ൾ ക​ട​ത്തി​വി​ടി​ല്ലെ​ന്നും ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ അ​തി​രൂ​ക്ഷ​മാ​യ രീ​തി​യി​ൽ എ​ണ്ണ വി​ല വ​ര്‍​ധി​ക്കു​മെ​ന്ന് ഇ​റാ​ൻ. യു​ദ്ധം കൂ​ടു​ത​ൽ ക​ലു​ഷി​ത​മാ​യ​തോ​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ എ​ണ്ണ ക​പ്പ​ലു​ക​ൾ ക​ട​ത്തി​വി​ടി​ല്ലെ​ന്ന് ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ലെ അ​സ്ഥി​ര​ത​യ്ക്ക് കാ​ര​ണം അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലു​മാ​ണെ​ന്നും എ​ണ്ണ​വി​ല ബാ​ര​ലി​ന് 200 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നും ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​മേ​രി​ക്ക, ഇ​സ്രാ​യേ​ൽ അ​വ​രു​ടെ സ​ഖ്യ​ക​ക്ഷി രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള ക​പ്പ​ലു​ക​ൾ ത​ങ്ങ​ൾ ല​ക്ഷ്യം വ​യ്‌​ക്കു​മെ​ന്നും ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. എ​ണ്ണ​വി​ല കൃ​ത്രി​മ​മാ​യി കു​റ​യ്ക്കാ​ൻ ക​ഴി​യി​ല്ല. മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യെ ആ​ശ്ര​യി​ച്ചാ​ണ് എ​ണ്ണ​വി​ല നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും ഐ​ആ​ർ​ജി​സി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ലോ​ക​ത്തി​ലെ എ​ണ്ണ വി​ത​ര​ണ​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്ന് ക​ട​ന്നു​പോ​കു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യാ​ണ്. ക​ട​ലി​ടു​ക്കി​ൽ അ​പ​ക​ട​സാ​ധ്യ​ത നി​ല​നി​ൽ​ക്കു​മ്പോ​ഴും ബു​ധ​നാ​ഴ്ച മൂ​ന്ന് ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. എ​ന്നാ​ൽ ഇ​ത്ര​യും വ​ലി​യ സു​ര​ക്ഷാ ഭീ​ഷ​ണി​ക​ൾ നി​ല​നി​ൽ​ക്കു​മ്പോ​ഴും ക​പ്പ​ലു​ക​ൾ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള യാ​ത്ര തു​ട​ര​ണ​മെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

International

ഗു​ജ​റാ​ത്തി​ലേ​ക്ക് വ​ന്ന ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ ഹോ​ർ​മു​സി​ൽ ആ​ക്ര​മ​ണം; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു

ദു​ബാ​യി: ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണം. മൂ​ന്ന് ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​പ്പ​ലു​ക​ളി​ൽ പ്രൊ​ജ​ക്ടെ​ലു​ക​ൾ പ​തി​ച്ച​താ​യി സ​മു​ദ്ര​സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന താ​യ് ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. യു​എ​ഇ​യി​ൽ നി​ന്ന് ഗു​ജ​റാ​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു താ​യ് പ​താ​ക​യു​ള്ള ച​ര​ക്ക് ക​പ്പ​ൽ. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ന് ഇ​റാ​ൻ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

താ​യ് പ​താ​ക​യു​ള്ള ച​ര​ക്ക് ക​പ്പ​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി താ​യ്‌​ല​ൻ​ഡ് നാ​വി​ക​സേ​ന സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 23 താ​യ് ജീ​വ​ന​ക്കാ​ർ ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​താ​യും നാ​വി​ക​സേ​ന വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ 20 ജീ​വ​ന​ക്കാ​രെ ഒ​മാ​ൻ നാ​വി​ക​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.

ബാ​ക്കി​യു​ള്ള മൂ​ന്ന് പേ​ർ​ക്കാ​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​താ​യും ഒ​മാ​ൻ നാ​വി​ക​സേ​ന അ​റി​യി​ച്ചു. താ​യ്‌​ല​ൻ​ഡ് നാ​വി​ക​സേ​ന ആ​ക്ര​മ​ണം ന​ട​ന്ന ക​പ്പ​ലി​ന്‍റെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

Latest News

Corehub Up