ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്ക് കപ്പൽ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് പിടിച്ചെടുത്തു.
സിനിമാ രംഗങ്ങളെ വെല്ലുന്ന രീതിയിൽ അതിവേഗ ബോട്ടുകളും മുഖംമൂടി ധരിച്ച സൈനികരും ചേർന്നാണ് കപ്പൽ വളഞ്ഞത്. കപ്പലിൽ സൈനികർ ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നു.
ഇറാൻ പതാകയേന്തിയ അതിവേഗ ബോട്ടുകൾ കപ്പലിനെ വളയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുടർന്ന് മുഖംമൂടി ധരിച്ച, തോക്കുകളേന്തിയ സൈനികർ കപ്പലിലേക്ക് കയറുകയും കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു.
ഇറാൻ സമുദ്രപരിധി ലംഘിച്ചുവെന്നാരോപിച്ചാണ് നടപടിയെന്നാണ് പ്രാഥമിക സൂചന. കപ്പൽ ഇന്ത്യയിലേക്കാണ് വന്നിരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിൽ ഇന്ത്യൻ ജീവനക്കാരുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Tags : Iran Hormuz SpeedBoats Latest News