Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpeedBoats

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ക​പ്പ​ൽ ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത് അ​തി​വേ​ഗ ബോ​ട്ടു​ക​ളി​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി

ടെ​ഹ്റാ​ൻ: ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ച​ര​ക്ക് ക​പ്പ​ൽ ഇ​റാ​ൻ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്‌​സ് പി​ടി​ച്ചെ​ടു​ത്തു.

സി​നി​മാ രം​ഗ​ങ്ങ​ളെ വെ​ല്ലു​ന്ന രീ​തി​യി​ൽ അ​തി​വേ​ഗ ബോ​ട്ടു​ക​ളും മു​ഖം​മൂ​ടി ധ​രി​ച്ച സൈ​നി​ക​രും ചേ​ർ​ന്നാ​ണ് ക​പ്പ​ൽ വ​ള​ഞ്ഞ​ത്. ക​പ്പ​ലി​ൽ സൈ​നി​ക​ർ ഇ​ര​ച്ചു​ക​യ​റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ഇ​തി​നോ‌​ട​കം പു​റ​ത്തു​വ​ന്നു.

ഇ​റാ​ൻ പ​താ​ക​യേ​ന്തി​യ അ​തി​വേ​ഗ ബോ​ട്ടു​ക​ൾ ക​പ്പ​ലി​നെ വ​ള​യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. തു​ട​ർ​ന്ന് മു​ഖം​മൂ​ടി ധ​രി​ച്ച, തോ​ക്കു​ക​ളേ​ന്തി​യ സൈ​നി​ക​ർ ക​പ്പ​ലി​ലേ​ക്ക് ക​യ​റു​ക​യും ക​പ്പ​ലി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​റാ​ൻ സ​മു​ദ്ര​പ​രി​ധി ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന. ക​പ്പ​ൽ ഇ​ന്ത്യ​യി​ലേ​ക്കാ​ണ് വ​ന്നി​രു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​ൽ ഇ​ന്ത്യ​ൻ ജീ​വ​ന​ക്കാ​രു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

Latest News

Corehub Up