x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ർ​മു​സി​ൽ ത​ട​സം നി​ൽ​ക്കു​ന്ന​തെ​ല്ലാം വെ​ടി​വ​ച്ച് വീ​ഴ്ത്തു​ക; നി​ർ​ദേ​ശ​വു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് ‌‌‌‌


Published: April 23, 2026 09:21 PM IST | Updated: April 23, 2026 09:21 PM IST

വാ​ഷിം​ഗ്‌​ട​ൺ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഉ​പ​രോ​ധ​ന​ത്തെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യേ​ക്കു​മെ​ന്ന് ആ​ശ​ങ്ക. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ത​ട​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ബോ​ട്ടു​ക​ൾ ത​ക​ർ​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വി​ട്ട​താ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു.

ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ ആ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഹോ​ർ​മു​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​റാ​ൻ മൂ​ന്നു ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്കു​ക​യും ര​ണ്ട് ക​പ്പ​ലു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ട്രം​പ് മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. 

ഹോ​ർ​മു​സി​ൽ ത​ട​സം നി​ൽ​ക്കു​ന്ന ഏ​ത് ബോ​ട്ടും വെ​ടി​വ​ച്ച് വീ​ഴ്ത്താ​ൻ നാ​വി​ക​സേ​ന​യോ​ട് ഉ​ത്ത​ര​വി​ട്ട​താ​യാ​ണ് ട്രം​പ് അ​റി​യി​ച്ച​ത്. ഹോ​ർ​മു​സി​ലെ ഇ​റാ​ന്‍റെ നാ​വി​ക​സേ​നാ ബോ​ട്ടു​ക​ൾ ത​ക​ർ​ക്കാ​നാ​ണ് ട്രം​പി​ന്‍റെ നി​ർ​ദേ​ശം.  

ക​ട​ലി​ടു​ക്ക് വൃ​ത്തി​യാ​ക്കു​ന്ന മൈ​ൻ സ്വീ​പ്പ​റു​ക​ളു​ടെ വേ​ഗം മൂ​ന്നി​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ക്കാ​നും ട്രം​പ് ഉ​ത്ത​ര​വി​ട്ട​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഹോ​ർ​മു​സി​ൽ ത​ങ്ങ​ൾ​ക്ക് പൂ​ർ​ണ നി​യ​ന്ത്ര​ണ​മു​ണ്ടെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Hormuz Donald Trump iran israel

Recent News

Corehub Up