ന്യൂഡൽഹി: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ പതാകയുള്ള 13 കപ്പലുകളിലായി കുടുങ്ങിക്കിടക്കുന്നത് 562 ഇന്ത്യന്‍ നാവികര്‍. ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇതില്‍ 329 പേര് കടലിടുക്കിന് പടിഞ്ഞാറും 233 പേര് ഒമാന്‍ ഉള്‍ക്കടലിലുമാണ് കുടുങ്ങിയിരിക്കുന്നത്.
അതേസമയം, കപ്പലില്‍വച്ച് രോഗബാധയെത്തുടര്‍ന്ന് മരിച്ച ‘എംടി സെലസ്റ്റിയല്‍’ എന്ന കപ്പലിലെ ഇന്ത്യക്കാരനായ ജീവനക്കാരൻ നിശാന്ത് ഉര്‍തനാഥന്റെ മൃതദേഹം ഉടന്‍തന്നെ ഇന്ത്യയിലെത്തിച്ചേക്കും.
നിശാന്ത് ഉര്‍തനാഥന്റെ കുടുംബവുമായും കപ്പലിലെ മറ്റ് ജീവനക്കാരുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി ഇന്നലെ പ്രസ്താവനയിലൂടെ അറിയിച്ചു. എംടി സെലസ്റ്റിയല്‍ നിലവില്‍ ഒമാനിലെ ദുക്ം തുറമുഖത്താണുള്ളത്.
Tags : Hormuz Indian sailors trapped