x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ർ​മു​സ് തുറന്നില്ലെങ്കിൽ വെടിനിർത്തൽ‌ തകരുമെന്ന് വാൻസിന്‍റെ മുന്നറിയിപ്പ്

വെബ് ഡെസ്ക്
Published: April 11, 2026 02:18 PM IST | Updated: April 11, 2026 02:18 PM IST

ഇസ്‌ലാമാ​ബാ​ദ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ച​ർ​ച്ച​ക​ൾ​ക്കു പാക്കിസ്ഥാനിൽ തുടക്കം. യുഎസ്​ഇ​റാ​ൻ പ്ര​തി​നി​ധി​ക​ളുടെ ചർച്ച ഇന്നു രാ​വി​ലെ ഇസ്‌ലാ​മാ​ബാ​ദി​ൽ ആ​രം​ഭി​ക്കു​മെന്നു വൈ​റ്റ് ഹൗ​സ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടാഴ്ചത്തെ താത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലാ​ണു ച​ർ​ച്ച​ക​ൾ​ക്കു വ​ഴിതുറന്നത്.

അ​മേ​രി​ക്ക​യെ പ്ര​തി​നി​ധീ​ക​രി​ച്ചു വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ്, പ്ര​ത്യേ​ക പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്​കോ​ഫ്, പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പി​ന്‍റെ മ​രു​മ​ക​ൻ ജാ​രെ​ഡ് കു​ഷ്ന​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​ന്ന​ത​ത​ല സം​ഘ​മാ​ണു ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ച​ർ​ച്ച​ക​ൾ ഫലപ്രദമാകുമെന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പാ​ക്കി​സ്ഥാ​നി​ലേ​ക്കു തി​രി​ക്കും മു​ൻ​പ് വാ​ൻ​സ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്രതികരിച്ചു. ഇ​റാ​ൻ പ​ക്ഷ​ത്തു​നി​ന്നു പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഘാ​ലി​ബാ​ഫ്, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് എ​ത്തു​ന്ന​ത്.

ട്രം​പ് ഭ​ര​ണ​കൂ​ടം മുന്നോട്ടുവയ്ക്കുന്ന പതിനഞ്ചിന നിർദേശങ്ങൾ അടിസ്ഥാന​മാ​ക്കി​യാ​യി​രി​ക്കും ച​ർ​ച്ച​ക​ൾ എ​ന്നാ​ണ് അന്തരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നത്. ആ​ണ​വാ​യു​ധ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ക, സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം ശേ​ഖ​രം കൈ​മാ​റു​ക, സൈ​നി​ക ശേ​ഷി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക, സ​മു​ദ്ര വ്യാ​പാ​ര​ത്തി​നു സു​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​ക തു​ട​ങ്ങി​യ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഇ​തി​ലു​ണ്ടെ​ന്നാ​ണു സൂ​ച​ന.

ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ഴും ലെ​ബ​ന​നി​ലെ വെ​ടി​നി​ർ​ത്ത​ൽ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം വ​ലി​യ വെ​ല്ലു​വി​ളി​യാ​യി തു​ട​രു​ന്നു. ഹി​സ്ബു​ള്ള​യ്ക്കുനേ​രെ​യു​ള്ള ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ച​ർ​ച്ച​ക​ളു​ടെ അ​ന്ത​രീ​ക്ഷ​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. നി​ല​വി​ലെ വെ​ടി​നി​ർ​ത്ത​ൽ ഹി​സ്ബു​ള്ള​യ്ക്കും ബാ​ധ​ക​മാ​ണെ​ന്ന് ഇ​റാ​നും മ​ധ്യ​സ്ഥ​രാ​യ പാ​കി​സ്ഥാ​നും വാ​ദി​ക്കു​മ്പോ​ൾ, ലെ​ബ​ന​ൻ ക​രാ​റിന്‍റെ പ​രി​ധി​യി​ൽ വ​രു​ന്നി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും.

ലെ​ബ​ന​നി​ൽ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കാ​തെ​യും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ മ​ര​വി​പ്പി​ക്ക​പ്പെ​ട്ട ഇ​റാന്‍റെ ഫ​ണ്ടു​ക​ൾ വി​ട്ടു​ന​ൽ​കാ​തെ​യും ച​ർ​ച്ച​ക​ൾ തു​ട​ങ്ങാ​നാ​വി​ല്ലെ​ന്ന് ഇ​റാ​ൻ സ്പീ​ക്ക​ർ ഘാ​ലി​ബാ​ഫ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ത​ക​രു​മെന്നു വാ​ൻ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ട​ലി​ടു​ക്കി​ലൂ​ടെ പോ​കു​ന്ന ടാ​ങ്ക​റു​ക​ൾ​ക്ക് നി​കു​തി ഏ​ർ​പ്പെ​ടു​ത്തരുതെന്നു ട്രം​പും ഇ​റാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : war iran US israel conflict Hormuz ceasefire

Recent News

Corehub Up