x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇനി പട ഹോർമുസിൽ

റ്റി.​സി. മാ​ത്യു
Published: July 15, 2026 12:28 AM IST | Updated: July 15, 2026 12:29 AM IST

പ്രതീകാത്മക ചിത്രം

നാ​ല​ര മാ​സ​ത്തെ പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം പു​തി​യ ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ന്നു. ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​ൻ യു​ദ്ധ​ത്തി​ൽ ഒ​ത്തു​തീ​ർ​പ്പി​ന്‍റെ വ​ഴി​ക​ള​ട​യു​ന്നു. അ​ണി​യ​റ നീ​ക്ക​ങ്ങ​ൾ ദി​വ​സ​ങ്ങ​ൾ​ക്ക​കം ഫ​ല​വ​ത്താ​യി​ല്ലെ​ങ്കി​ൽ നീ​ണ്ട യു​ദ്ധ​ത്തി​ലേ​ക്കു പ​ശ്ചി​മേ​ഷ്യ എ​ത്തും. ഹോ​ർ​മു​സി​ലെ യു​എ​സ് ഉ​പ​രോ​ധം ഇ​ന്നു പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ സം​ഘ​ർ​ഷം മൂ​ർ​ച്ഛി​ക്കും എ​ന്നു​റ​പ്പാ​ണ്.

അ​തു വ്യാ​പ​ക​യു​ദ്ധ​മാ​യി മാ​റി​യെ​ന്നു​വ​രും. എ​ങ്കി​ലും ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് ഇ​ന്ന​ലെ തീ​വ്ര​വാ​ദി​ക​ളാ​യ ര​ണ്ടു പേ​രെ പ​ദ​വി​ക​ളി​ൽ​നി​ന്നു നീ​ക്കി​യ​തി​ൽ ശു​ഭ​സൂ​ച​ന കാ​ണു​ന്ന​വ​രു​ണ്ട്. ച​ർ​ച്ച​യ്ക്കു​ള്ള വാ​തി​ൽ അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് തി​ങ്ക​ളാ​ഴ്ച പ​റ​ഞ്ഞ​തും ഇ​തു​മാ​യി ചേ​ർ​ത്തു വാ​യി​ക്കാ​വു​ന്ന​താ​ണ്.

യെ​മ​നി​ൽ ന​ട​ക്കു​ന്ന​ത്

യു​ദ്ധ​വ്യാ​പ​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​നു​ള്ള വ​ഴി യെ​മ​നി​ൽ കാ​ണാം. ഇ​റാ​ൻ വ​ള​ർ​ത്തി​യ ഹൂ​തി സേ​ന ത​ല​സ്ഥാ​ന​വും പ​ടി​ഞ്ഞാ​റ​ൻ ചെ​ങ്ക​ട​ൽ തീ​ര​വും വ​രു​തി​യി​ലാ​ക്കി. ഔ​ദ്യോ​ഗി​ക ഭ​ര​ണ​കൂ​ടം തെ​ക്ക് ഏ​ദ​നി​ൽ​നി​ന്ന് രാ​ജ്യ​ത്തി​ന്‍റെ മൂ​ന്നി​ൽ ര​ണ്ടു ഭാ​ഗം ഭ​രി​ക്കു​ന്നു. സൗ​ദി അ​റേ​ബ്യ ഹൂ​തി വി​മ​ത​സേ​ന​യെ ഒ​തു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.

ഇ​റാ​നി​ൽ അ​ലി ഖ​മ​ന​യ്‌​യു​ടെ സം​സ്‌​കാ​രച​ട​ങ്ങി​ലേ​ക്ക് ഇ​റാ​ൻ വി​മാ​ന​മ​യ​ച്ചു കൊ​ണ്ടു​പോ​യ ഹൂ​തി നേ​താ​ക്ക​ളെ തി​രി​ച്ചു കൊ​ണ്ടു​വ​ന്ന ഇ​റാ​ന്‍റെ വി​മാ​ന​ത്തി​ന് തി​ങ്ക​ളാ​ഴ്ച സ​നാ​യി​ൽ ഇ​റ​ങ്ങാ​ൻ പ​റ്റി​യി​ല്ല. സ​നാ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സൗ​ദി വ്യോ​മ​സേ​ന ബോം​ബി​ട്ട് നാ​ശം വ​രു​ത്തി. കു​റേ ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ന്നു​പോ​ന്ന സൗ​ദി-​ഹൂ​തി പോ​രാ​ട്ടം ഇ​തോ​ടെ പു​തി​യ ത​ല​ത്തി​ലാ​യി.

ഹൂ​തി​ക​ളെ ഉ​പ​യോ​ഗി​ച്ച് ചെ​ങ്ക​ട​ൽ-​സൂ​യ​സ് വ​ഴി​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം മു​ട​ക്കും എ​ന്ന ഭീ​ഷ​ണി ഇ​റാ​ൻ ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഒ​രു ച​ര​ക്കു​ക​പ്പ​ലി​നെ ഹൂ​തി​ക​ളു​ടെ കു​റേ സ്‌​പീ​ഡ് ബോ​ട്ടു​ക​ൾ വ​ള​യാ​ൻ ശ്ര​മി​ച്ചു. ക​പ്പ​ലി​ൽ​നി​ന്നു വെ​ടി​വ​ച്ച​തോ​ടെ അ​വ മ​ട​ങ്ങി.

ല​ബ​ന​നി​ൽ

ല​ബ​ന​നി​ൽ ഏ​ത​വ​സ​ര​ത്തി​ലും യു​ദ്ധം പൊ​ട്ടി​പ്പു​റ​പ്പെ​ടാം. ഇ​സ്ര​യേ​ൽ-​ല​ബ​ന​ൻ വെ​ടി​നി​ർ​ത്ത​ൽ ഇ​റാ​നോ, ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹി​സ്ബു​ള്ള സേ​ന​യോ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. അ​വ​രെ പ​ങ്കെ​ടു​പ്പി​ക്കാ​തെ​യാ​ണ് ഇ​സ്ര​യേ​ലി​നെ​യും ല​ബ​ന​നെ​യും അ​മേ​രി​ക്ക സ​ന്ധി​യി​ലാ​ക്കി​യ​ത്. ഹി​സ്ബു​ള്ള സേ​ന​യു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ളും തു​ര​ങ്ക​ങ്ങ​ളും ത​ക​ർ​ക്കാ​ൻ ഇ​സ്ര​യേ​ൽ നി​ര​ന്ത​രം ആ​ക്ര​മ​ണം ന​ട​ത്തു​ന്നു. ഹി​സ്ബു​ള്ള ഇ​ട​യ്ക്കി​ടെ ഇ​സ്ര​യേ​ലി​ലേ​ക്കു മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും അ​യ​യ്ക്കു​ന്നു.

ഹോ​ർ​മു​സ് പി​ടി​ക്കാ​ൻ അ​മേ​രി​ക്ക​യും ഹോ​ർ​മു​സി​ലെ പി​ടി​വി​ടാ​തി​രി​ക്കാ​ൻ ഇ​റാ​നും ഇ​ന്നു തു​ട​ങ്ങു​ന്ന പോ​രി​ന്‍റെ ഫ​ലം എ​ന്താ​യാ​ലും യെ​മ​നി​ലും ല​ബ​ന​നി​ലും പോ​രു ക​ടു​ക്കും. ഇ​റാ​നു ക്ഷീ​ണം നേ​രി​ട്ടാ​ൽ ചെ​ങ്ക​ട​ലി​ലെ ഗ​താ​ഗ​തം ത​ട​യാ​ൻ ഹൂ​തി​ക​ളെ നി​യോ​ഗി​ക്കും. ഇ​റാ​ൻ നേ​ടി​യാ​ൽ ഹൂ​തി​ക​ൾ സൗ​ദി​യി​ലേ​ക്ക് ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ക്കും. ല​ബ​ന​നി​ലെ ഹി​സ്ബു​ള്ള​യും ഇ​തേ​പോ​ലെ നീ​ങ്ങും. ചി​ല​പ്പോ​ൾ ഗാ​സ​യി​ലെ​യും വെ​സ്റ്റ് ബാ​ങ്കി​ലെ​യും ഹ​മാ​സും വീ​ണ്ടും യു​ദ്ധ​ത്തി​നി​റ​ങ്ങാം.

തീ​വ്ര​വാ​ദി​ക​ളെ ഒ​തു​ക്കി

ഇ​തി​നി​ടെ ഇ​റാ​നി​ൽ മ​റ്റു ചി​ല കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. നാ​ലു മാ​സ​ത്തി​നു ശേ​ഷം പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം തു​ട​ങ്ങി. അ​മേ​രി​ക്ക​യു​മാ​യു​ള്ള ച​ർ​ച്ച​ക​ളെ ആ​ദ്യം മു​ത​ലേ വി​മ​ർ​ശി​ച്ചു​പോ​ന്ന തീ​വ്ര​വാ​ദി​ക​ളാ​യ ര​ണ്ടു പേ​രെ ആ​ദ്യ​ദി​നം​ത​ന്നെ നി​ർ​ണാ​യ​ക ചു​മ​ത​ല​ക​ളി​ൽ​നി​ന്നു മാ​റ്റി. ദേ​ശീ​യ സു​ര​ക്ഷ-​വി​ദേ​ശ​ന​യ ക​മ്മി​റ്റി​യു​ടെ ഉ​പാ​ധ്യ​ക്ഷ​ൻ മ​ഹ​മൂ​ദ് ന​ബാ​വി​യെ​യും വ​ക്താ​വ് ഇ​ബ്രാ​ഹിം റെ​സാ​യി​യെ​യും ആ​ണു മാ​റ്റി​യ​ത്. പ​ക​രം ച​ർ​ച്ച​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ​ക്കു പ​ദ​വി കി​ട്ടി. 290 അം​ഗ പാ​ർ​ല​മെ​ന്‍റി​ൽ തീ​വ്ര​വാ​ദി​ക​ൾ പ​ത്തു ശ​ത​മാ​ന​മേ വ​രൂ. ന​ബാ​വി​യും റെ​സാ​യി​യും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത് പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബ​ഖ​ർ ഖാ​ലി​ബാ​ഫി​ന്‍റെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഖ്ചി​യു​ടെ​യും നി​ല​പാ​ടു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

ഐ​ആ​ർ​ജി​സി

അ​ലി ഖ​മ​ന​യ്‌​യു​ടെ മൃ​ത​സം​സ്കാ​ര ച​ട​ങ്ങു​ക​ളെ അ​മേ​രി​ക്കാ വി​രു​ദ്ധ​ത​യ്ക്കും പ്ര​തി​കാ​ര മു​റ​വി​ളി​ക്കും അ​വ​സ​ര​മാ​ക്കി രാ​ജ്യ​ത്തെ ജ​ന​വി​കാ​രം അ​താ​ണെ​ന്നു വ​രു​ത്താ​ൻ തീ​വ്ര​വാ​ദി​ക​ളും മ​തനേ​താ​ക്ക​ളും ശ്ര​മി​ച്ചി​രു​ന്നു. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് തീ​വ്ര​വാ​ദി​ക​ളാ​യ ഇ​സ്‌​ലാ​മി​ക് റ​വ​ലൂ​ഷ​ണ​റി ഗാ​ർ​ഡ് സേ​ന (ഐ​ആ​ർ​ജി​സി) ഹോ​ർ​മു​സി​ൽ ക​പ്പ​ലു​ക​ളെ ആ​ക്ര​മി​ച്ച​തും തു​ട​ർ​ച​ർ​ച്ച​ക​ൾ അ​ട്ടി​മ​റി​ച്ച​തും. ഇ​പ്പോ​ൾ പ്ര​സി​ഡ​ന്‍റ് പെ​സെ​ഷ്കി​യാ​ൻ ന​യി​ക്കു​ന്ന മി​ത​വാ​ദി​ക​ൾ​ക്ക് പാ​ർ​ല​മെ​ന്‍റി​ൽ ല​ഭി​ച്ച മേ​ൽ​ക്കൈ ച​ർ​ച്ച​യി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ എ​ത്തി​ക്കു​മോ എ​ന്നാ​ണു ന​യ​ത​ന്ത്ര​ജ്ഞ​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്.

ഐ​ആ​ർ​ജി​സി​യു​ടെ ത​ല​വ​ൻ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ഹ​മ്മ​ദ് വ​ഹീ​ദി​യാ​ണു പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്താ​ബ ഖ​മ​ന​യ്‌​യും ഭ​ര​ണ​കൂ​ട​വു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം നി​യ​ന്ത്രി​ക്കു​ന്ന​ത്. ഖ​മ​ന​യ്‌​യു​ടെ യ​ഥാ​ർ​ഥ ആ​രോ​ഗ്യ​നി​ല പു​റ​ത്താ​ർ​ക്കും അ​റി​യി​ല്ല. അ​ദ്ദേ​ഹം എ​ന്തു ചി​ന്തി​ക്കു​ന്നു എ​ന്ന് വ​ഹീ​ദ് പ​റ​യു​ന്ന​തു മാ​ത്ര​മേ അ​റി​യാ​വൂ. ഖ​മ​ന​യ് മൃ​ത​സ​മാ​ന അ​വ​സ്ഥ​യി​ലാ​ണെ​ന്ന് ട്രം​പ് പ​റ​യു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഐ​ആ​ർ​ജി​സി​യി​ൽ നേ​തൃ​ത​ല ച​ല​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​വ​രു​ണ്ട്.

ഭ​യ​പ്പാ​ട് കു​റ​ഞ്ഞു

എ​ന്താ​യാ​ലും ഹോ​ർ​മു​സി​ലെ പു​തി​യ സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷം ലോ​ക​ത്തെ മു​ന്പ​ത്തേ​തുപോ​ലെ ഭ​യ​പ്പെ​ടു​ത്തു​ന്നി​ല്ല. ക്രൂ​ഡ് ഓ​യി​ൽ വി​ല​യു​ടെ ക​യ​റ്റ​വും ഓ​ഹ​രി​വി​പ​ണി​ക​ളു​ടെ ഇ​ടി​വും ഞെ​ട്ടി​ക്കു​ന്ന ത​ര​ത്തി​ല​ല്ല. ഇ​തി​നു പ​ല കാ​ര​ണ​ങ്ങ​ളു​ണ്ട്.

ഒ​ന്ന്: ഉ​പ​യോ​ഗം കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ൾ വ​ലി​യ അ​ള​വി​ൽ ഇ​ന്ധ​നം റി​സ​ർ​വ് ആ​യി സൂ​ക്ഷി​ക്കു​ന്നു.

ര​ണ്ട്: വ്യാ​വ​സാ​യി​ക ഉ​ത്പാ​ദ​ന പ്ര​ക്രി​യ​ക​ളും വാ​ഹ​ന​ങ്ങ​ളും കൂ​ടു​ത​ൽ ഇ​ന്ധ​ന​ക്ഷ​മ​മാ​യി. കു​റ​ച്ച് ഇ​ന്ധ​നംകൊ​ണ്ടു കൂ​ടു​ത​ൽ ഉ​ത്പാ​ദ​നം ന​ട​ക്കു​ന്നു. ഒ​രു ഡോ​ള​ർ ഉ​ത്പാ​ദ​ന​ത്തി​ന് 2000ൽ ​വേ​ണ്ട​തി​ന്‍റെ മൂ​ന്നി​ലൊ​ന്ന് ഇ​ന്ധ​നം മ​തി ഇ​ന്ന്.

മൂ​ന്ന്: നി​ർ​മി​ത​ബു​ദ്ധി ഉ​പ​യോ​ഗി​ച്ചുതു​ട​ങ്ങി​യ​തോ​ടെ ജോ​ലി​ക്കാ​രു​ടെ കാ​ര്യ​ക്ഷ​മ​ത കൂ​ടി. കു​റ​ച്ചു ജോ​ലി​ക്കാ​ർ, കൂ​ടു​ത​ൽ റി​സ​ൽ​ട്ട്. വി​ഭ​വ​ങ്ങ​ളെ​പ്പ​റ്റി പ​ണ്ടു​ണ്ടാ​യി​രു​ന്ന വേ​വ​ലാ​തി വേ​ണ്ടെ​ന്നാ​യി.

അ​ണു​ബോം​ബി​നേ​ക്കാ​ൾ വി​ല​പ്പെ​ട്ട ഹോ​ർ​മു​സ്

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഈ ​യു​ദ്ധ​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന ആ​യു​ധ​വും പ്ര​തി​രോ​ധ​വു​മാ​ണ്. അ​ണു​ബോം​ബി​നേ​ക്കാ​ൾ വി​ല​പ്പെ​ട്ട​ത് എ​ന്നാ​ണ് ഒ​രു ഇ​റേ​നി​യ​ൻ നേ​താ​വ് ഈ ​ക​പ്പ​ൽച്ചാ​ലി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.

ഹോ​ർ​മു​സി​ലെ ഗ​താ​ഗ​ത​ത്തി​ന് ഇ​റാ​ൻ ത​ട​സം സൃ​ഷ്ടി​ച്ച​പ്പോ​ൾ ഇ​ന്ധ​ന​വി​ല കു​തി​ച്ചു​ക​യ​റി. കാ​ര​ണം, ലോ​ക​ത്തി​ലെ ക്രൂ​ഡ് ഓ​യി​ലി​ന്‍റെ​യും പ്ര​കൃ​തി​വാ​ത​ക​ത്തി​ന്‍റെ​യും അ​ഞ്ചി​ലൊ​രു ഭാ​ഗം (20 ശ​ത​മാ​നം) ഹോ​ർ​മു​സി​ലൂ​ടെ​യാ​ണു പോ​കു​ന്ന​ത്. ഇ​റാ​ന്‍റെ ന​ട​പ​ടി ഇ​റാ​ഖ്, ബ​ഹ​റി​ൻ, കു​വൈ​റ്റ്, ഖ​ത്ത​ർ രാ​ജ്യ​ങ്ങ​ൾ​ക്കു സ​മു​ദ്രം വ​ഴി​യു​ള്ള മു​ഴു​വ​ൻ വ്യാ​പാ​ര​വും മു​ട​ക്കി. ഒ​മാ​ൻ, യു​എ​ഇ, സൗ​ദി അ​റേ​ബ്യ എ​ന്നി​വ​യു​ടെ വ്യാ​പാ​രം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.

സ​മു​ദ്രം വ​ഴി​യു​ള്ള ഇ​റാ​ന്‍റെ വ്യാ​പാ​ര​ത്തി​ൽ 94 ശ​ത​മാ​ന​വും ഹോ​ർ​മു​സ് ക​ട​ന്നാ​ണ്. ഹോ​ർ​മു​സി​ൽ അ​മേ​രി​ക്ക നാ​വി​ക ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഇ​റാ​ൻ വി​ഷ​മ​ത്തി​ലാ​യി. എ​ണ്ണ ഉ​പ​രോ​ധം മ​റി​ക​ട​ന്നും അ​ല്ലാ​തെ​യും ഇ​റാ​ൻ എ​ണ്ണ ക​യ​റ്റു​മ​തി ന​ട​ത്തി​യ​ത് ഹോ​ർ​മു​സ് വ​ഴി​യാ​ണ്. ഇ​റാ​ന് അ​റ​ബി​ക്ക​ട​ലി​ന്‍റെ വ​ട​ക്ക് ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ലെ ജാ​സ്‌​ക്, ച​ബ​ഹ​ർ തു​റ​മു​ഖ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​വ താ​ര​ത​മ്യേ​ന ചെ​റു​താ​ണ്.

നാ​വി​ക ഉ​പ​രോ​ധം വ​ന്ന​പ്പോ​ൾ ഇ​റാ​ന്‍റെ തു​റ​മു​ഖ​ങ്ങ​ളി​ൽ​നി​ന്നും അ​വ​യി​ലേ​ക്കു​മു​ള്ള​വ​യെ യു​എ​സ് സേ​ന ത​ട​ഞ്ഞു. ഉ​പ​രോ​ധം നീ​ണ്ട​പ്പോ​ഴാ​ണ് ഇ​റാ​ൻ സ​മാ​ധാ​ന ക​രാ​റി​നു ത​യാ​റാ​യ​ത്. കാ​ര​ണം, ക​യ​റ്റു​മ​തി കൂ​ടാ​തെ ഇ​റാ​നു മു​ന്നോ​ട്ടു പോ​കാ​നാ​കി​ല്ല. എ​ണ്ണ വി​റ്റു പ​ണം കി​ട്ടി​യി​ട്ടു വേ​ണം റ​ഷ്യ​യി​ൽ​നി​ന്നു ധാ​ന്യ​ങ്ങ​ളും ചൈ​ന​യി​ൽ​നി​ന്ന് ആ​യു​ധ​ങ്ങ​ളും വാ​ങ്ങാ​ൻ. ഇ​റാ​നെ ഞെ​രു​ക്കാ​നു​ള്ള ഏ​റ്റ​വും വ​ലി​യ മാ​ർ​ഗ​മാ​യി​ട്ടാ​ണ് നാ​വി​ക ഉ​പ​രോ​ധ​ത്തെ അ​മേ​രി​ക്ക ഇ​പ്പോ​ൾ കാ​ണു​ന്ന​ത്. ബോം​ബിം​ഗും ന​ശീ​ക​ര​ണ​വും​കൊ​ണ്ടു സാ​ധി​ക്കാ​ത്ത​ത് ഇ​തു​വ​ഴി സാ​ധി​ക്കാ​മെ​ന്ന് വാ​ഷിം​ഗ്ട​ൺ ക​രു​തു​ന്നു.

ഉ​പ​രോ​ധം മ​റി​ക​ട​ക്കാ​ൻ ത​ങ്ങ​ൾ​ക്കു വ​ഴി​യു​ണ്ടെ​ന്ന് ഇ​റാ​ൻ ഇ​ന്ന​ലെ​യും അ​വ​കാ​ശ​പ്പെ​ട്ടി​ട്ടു​ണ്ട്. യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ത​ത്ര എ​ളു​പ്പ​മ​ല്ല. സ​മാ​ധാ​ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ണ്ണ ക​യ​റ്റു​മ​തി വി​ല​ക്കു​ക​ൾ ക​പ്പ​ലു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു. ക​പ്പ​ലി​ന്‍റെ പേ​രും കൊ​ടി​യും മ​റ്റും മാ​റ്റി കാ​ര്യം സാ​ധി​ച്ചി​രു​ന്നു. യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റാ​നി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ​നി​ന്നു വ​രു​ന്ന​തു​മാ​യ എ​ല്ലാ​റ്റി​നെ​യും ത​ട​യും. കു​റ​ച്ചു ദി​വ​സ​ത്തെ നാ​വി​ക ഉ​പ​രോ​ധ​ത്തി​നി​ടെ അ​തു മ​ന​സി​ലാ​യ​താ​ണ്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ വ​ച്ചു​പോ​ലും അ​ന്ന് ഇ​റാ​ന്‍റെ എ​ണ്ണ പി​ടി​കൂ​ടി. ക​ര​യു​ദ്ധം കൂ​ടാ​തെ ഇ​റാ​നെ ഒ​തു​ക്കാ​ൻ ഈ ​നീ​ക്കം സ​ഹാ​യി​ക്കു​മെ​ന്ന് ട്രം​പി​ന്‍റെ ഉ​പ​ദേ​ഷ്ടാ​ക്ക​ൾ ക​രു​തു​ന്നു​ണ്ട്.

അ​നാ​യാ​സ​മ​ല്ല ഹോ​ർ​മു​സ് പി​ടി​ത്തം

ഹോ​ർ​മു​സ് പി​ടി​ച്ച​ട​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച ട്രം​പി​ന​ത് അ​നാ​യാ​സം സാ​ധി​ച്ചെ​ന്നു വ​രി​ല്ല. യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്കു പ​ക​രം ചെ​റി​യ സ്‌​പീ​ഡ് ബോ​ട്ടു​ക​ളും മീ​ൻ​പി​ടിത്ത വ​ള്ള​ങ്ങ​ളും ച​ര​ക്കു​ക​ട​ത്തി​നു​ള്ള ഉ​രു​ക്ക​ളു​മൊ​ക്കെ യാ​ന​പാ​ത്ര​ങ്ങ​ളും ആ​യു​ധ​പ്പു​ര​ക​ളു​മാ​ക്കി​യാ​ണ് ഇ​റാ​നി​പ്പോ​ൾ ഹോ​ർ​മു​സി​ൽ ആ​ധി​പ​ത്യം കാ​ണി​ക്കു​ന്ന​ത്. കൊ​തു​കു​പ​ട (Mosquito fleet) എ​ന്നാ​ണു ത​ങ്ങ​ളു​ടെ സ്പീ​ഡ് ബോ​ട്ട് വ്യൂ​ഹ​ത്തെ ഇ​റാ​ൻ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. മെ​ഷീ​ൻ ഗ​ണ്ണും ക​പ്പ​ൽ​വേ​ധ മി​സൈ​ലു​ക​ളു​മൊ​ക്കെ ഘ​ടി​പ്പി​ച്ച സ്പീ​ഡ് ബോ​ട്ടു​ക​ൾ റ​ഡാ​ർ പ​രി​ധി​യി​ൽ​പ്പെ​ടു​ക​യു​മി​ല്ല.
ക​ട​ലി​ന്‍റെ ഒ​രു വ​ശം മു​ഴു​വ​ൻ ഇ​റാ​ന്‍റെ ക​ര​ഭൂ​മി​യാ​യ​തും അ​മേ​രി​ക്ക​യെ വി​ഷ​മി​പ്പി​ക്കും. ചെ​റി​യ സേ​നാ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഒ​ളി​ത്താ​വ​ള​ങ്ങ​ൾ ധാ​രാ​ളം. തോ​ളി​ൽ​നി​ന്നു വി​ക്ഷേ​പി​ക്കാ​വു​ന്ന ചെ​റി​യ റോ​ക്ക​റ്റു​ക​ൾ മ​തി വ​ലി​യ എ​ണ്ണ​ടാ​ങ്ക​റു​ക​ളി​ലോ യു​ദ്ധ​ക്ക​പ്പ​ലു​ക​ളി​ലോ വി​ള്ള​ൽ വീ​ഴ്ത്താ​ൻ.

 

Tags : Hormuz battle Iran War US America conflict Attack AirStrike Defense MissileStrike Crisis MilitaryOperation WarZone Oilprice

Recent News

Corehub Up