x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: July 14, 2026 02:42 AM IST | Updated: July 14, 2026 02:42 AM IST

പി.​​സി. ബി​​നോ​​യ്

ത​​ല​​മു​​റ​​ക​​ളാ​​യി ദീ​​പി​​ക ഞ​​ങ്ങ​​ൾ​​ക്ക് വെ​​റു​​മൊ​​രു പ​​ത്ര​​മ​​ല്ല. കേ​​ര​​ള​​ത്തി​​ലെ ക​​ർ​​ഷ​​ക സ​​മൂ​​ഹ​​ത്തി​​ന്‍റെ യ​​ഥാ​​ർ​​ഥ ശ​​ബ്ദ​​മാ​​ണ്. കാ​​ർ​​ഷി​​ക ന​​യ​​ങ്ങ​​ൾ ഞ​​ങ്ങ​​ളു​​ടെ ജീ​​വി​​ത​​മാ​​ർ​​ഗ​​ത്തെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി​​യ​​പ്പോ​​ഴും പ്ര​​കൃ​​തി​​ക്ഷോ​​ഭ​​ങ്ങ​​ൾ വി​​ള​​ക​​ളെ ത​​ക​​ർ​​ത്ത​​പ്പോ​​ഴും ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ളു​​ടെ ഇ​​ട​​നാ​​ഴി​​ക​​ളി​​ൽ ക​ർ​ഷ​ക​രു​ടെ ശ​​ബ്ദം കേ​​ൾ​​ക്കാ​​തെ പോ​​യ​​പ്പോ​​ഴും ദീ​​പി​​ക ക​​ർ​​ഷ​​ക​​ർ​​ക്കൊ​​പ്പം ഉ​​റ​​ച്ചു​​നി​​ന്നു.

ക​​ർ​​ഷ​​ക​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ളും വി​​പ​​ണി വി​​ല​​ക​​ളും കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലെ പു​​ത്ത​​ൻ അ​​റി​​വു​​ക​​ളും ജ​​ന​​ങ്ങ​​ളി​​ലെ​​ത്തി​​ക്കാ​​ൻ എ​​ന്നും മു​​ൻ​​പ​​ന്തി​​യി​​ൽ നി​​ൽ​​ക്കു​​ന്ന ചു​​രു​​ക്കം ചി​​ല മു​​ഖ്യ​​ധാ​​രാ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​ണ് ദീ​​പി​​ക. മ​​റ്റു മാ​​ധ്യ​​മ​​ങ്ങ​​ൾ പ​​ല​​പ്പോ​​ഴും വേ​​ണ്ട​​ത്ര പ്രാ​​ധാ​​ന്യം ന​​ൽ​​കാ​​തി​​രി​​ക്കു​​ക​​യോ പ്ര​​തി​​ക​​രി​​ക്കാ​​ൻ മ​​ടി​​ക്കു​​ക​​യോ ചെ​​യ്യു​​ന്ന വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണം മൂ​​ലം ക​​ർ​​ഷ​​ക​​ർ അ​​നു​​ഭ​​വി​​ക്കു​​ന്ന ക​​ടു​​ത്ത ദു​​രി​​ത​​ങ്ങ​​ൾ തു​​റ​​ന്നു​​കാ​​ട്ടാ​​ൻ ദീ​​പി​​ക എ​​ന്നും ധീ​​ര​​ത കാ​​ണി​​ച്ചി​​ട്ടു​​ണ്ട്.

മ​​ണ്ണി​​നെ​​യും മ​​ണ്ണി​​ൽ അ​​ധ്വാ​​നി​​ക്കു​​ന്ന​​വ​​നെ​​യും നെ​​ഞ്ചി​​ലേ​​റ്റി​​യ ദീ​​പി​​ക എ​​ന്നും ക​​ർ​​ഷ​​ക​​രു​​ടെ കാ​​വ​​ലാ​​ളാ​​യി​​രു​​ന്നു. ഈ ​​ച​​രി​​ത്ര​​നി​​മി​​ഷ​​ത്തി​​ൽ, ദീ​​പി​​ക​​യു​​ടെ മു​​ഴു​​വ​​ൻ അ​​ണി​​യ​​റ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കും ന​​ന്ദി അ​​റി​​യി​​ക്കു​​ന്നു. ഇ​​നി​​യും നൂ​​റ്റാ​​ണ്ടു​​ക​​ളോ​​ളം ക​​ർ​​ഷ​​ക​​പ​​ക്ഷ​​ത്തു​​നി​​ന്നു​​കൊ​​ണ്ട് ഈ ​​ജൈ​​ത്ര​​യാ​​ത്ര തു​​ട​​രാ​​ൻ സാ​​ധി​​ക്ക​​ട്ടെ എ​​ന്നും ആ​​ശം​​സി​​ക്കു​​ന്നു.

പി.​​സി. ബി​​നോ​​യ് (ചെ​​യ​​ർ​​മാ​​ൻ, ചു​​ള്ളി ഫാം ​​പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ്)

Tags : Satyaduthika celebrates Deepika@140

Recent News

Corehub Up