x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ണ​വി​ല പ​റ​യു​ന്ന​ത്...

റ്റി.​​​​​സി. മാ​​​​​ത്യു
Published: November 1, 2026 02:05 AM IST | Updated: November 1, 2026 02:05 AM IST

പ്രതീകാത്മക ചിത്രം

സ്വ​​​​​ർ​​​​​ണ​​​​​വി​​​​​ല വീ​​​​​ണ്ടും താ​​​​​ഴു​​​​​ന്നു. വെ​​​​​ള്ളി​​​​​വി​​​​​ല ഇ​​​​​ടി​​​​​യു​​​​​ന്നു. സ്വ​​​​​ർ​​​​​ണ​​​​​ത്തെ​​​​​യും വെ​​​​​ള്ളി​​​​​യെ​​​​​യും പ​​​​​റ്റി​​​​​യു​​​​​ള്ള സ​​​​​ങ്ക​​​​​ല്പ​​​​​ങ്ങ​​​​​ൾ തി​​​​​രു​​​​​ത്തുന്ന മാ​​​​​റ്റ​​​​​ങ്ങ​​​​​ളാ​​​​​ണ് അ​​​​​വ​​​​​യു​​​​​ടെ വി​​​​​ല​​​​​യി​​​​​ൽ വ​​​​​രു​​​​​ന്ന​​​​​ത്.

ക​​​​​ഴി​​​​​ഞ്ഞ ജ​​​​​നു​​​​​വ​​​​​രി 29ന് 1,31,160 ​​​​​രൂ​​​​​പ​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​താ​​​​​ണ് 22 കാ​​​​​ര​​​​​റ്റ് സ്വ​​​​​ർ​​​​​ണം ഒ​​​​​രു പ​​​​​വ​​​​​ൻ. അ​​​​​ത് ഒ​​​​​ക്‌​​​ടോ​​​​​ബ​​​​​ർ 31ന് 1,01,840 ​​​​​രൂ​​​​​പ​​​യാ​​​​​യി താ​​​​​ഴ്ന്നു. 22.35 ശ​​​​​ത​​​​​മാ​​​​​നം ഇ​​​​​ടി​​​​​വ്. അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​ട്ര​​​വി​​​​​ല ഇ​​​​​തേ കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ ഇ​​​​​തി​​​​​ലേ​​​​​റെ താ​​​​​ഴ്ച കാ​​​​​ണി​​​​​ച്ചു. ജ​​​​​നു​​​​​വ​​​​​രി 28ലെ 5,598.75 ​​​​​ഡോ​​​​​ള​​​​​റി​​​​​ൽ​​​നി​​​​​ന്ന് ഒ​​​​​ക്‌ടോ​​​​​ബ​​​​​ർ 30ലെ 3,876.40 ​​​​​ഡോ​​​​​ള​​​​​റി​​​​​ലേ​​​​​ക്ക് ഒ​​​​​രൗ​​​​​ൺ​​​​​സ് സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​ന്‍റെ വി​​​​​ല എ​​​​​ത്തി. 30.76 ശ​​​​​ത​​​​​മാ​​​​​നം ഇ​​​​​ടി​​​​​വ്. (രാ​​​​​ജ്യാ​​​​​ന്ത​​​​​ര വി​​​​​ല​​​​​യി​​​​​ലെ താ​​​​​ഴ്ച അ​​​​​തേ​​​​​പോ​​​​​ലെ ഇ​​​​​വി​​​​​ടെ വ​​​​​രാ​​​​​ത്ത​​​​​തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന ​​​​​കാ​​​​​ര​​​​​ണം ഇ​​​​​ന്ത്യ മേ​​​​​യ് മാ​​​​​സ​​​​​ത്തി​​​​​ൽ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​ച്ചു​​​​​ങ്കം ഗ​​​​​ണ്യ​​​​​മാ​​​​​യി വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ച​​​​​താ​​​​​ണ്).

വെ​​​​​ള്ളി​​​​​വി​​​​​ല ഇ​​​​​തി​​​​​നേ​​​​​ക്കാ​​​​​ൾ നാ​​​​​ട​​​​​കീ​​​​​യ​​​​​മാ​​​​​യി ഇ​​​​​ടി​​​​​ഞ്ഞു. രാ​​​​​ജ്യാ​​​​​ന്ത​​​​​ര വി​​​​​ല ജ​​​​​നു​​​​​വ​​​​​രി 29ന് 121.67 ​​​​​ഡോ​​​​​ള​​​​​റി​​​​​ൽ എ​​​​​ത്തി. ഒ​​​ക്‌​​​ടോ​​​​​ബ​​​​​ർ 30 ആ​​​​​യ​​​​​പ്പോ​​​​​ൾ ഒ​​​​​രൗ​​​​​ൺ​​​​​സ് വെ​​​​​ള്ളി 48.90 ഡോ​​​​​ള​​​​​ർ ആ​​​​​യി. ഇ​​​​​ടി​​​​​വ് 60 ശ​​​​​ത​​​​​മാ​​​​​നം.

പ​​​​​ല മ​​​​​ട​​​​​ങ്ങ് ക​​​​​യ​​​​​റി, പി​​​​​ന്നെ...

പ​​​​​ത്തു വ​​​​​ർ​​​​​ഷം കൊ​​​​​ണ്ട് സ്വ​​​​​ർ​​​​​ണം 1,120 ഡോ​​​​​ള​​​​​റി​​​​​ൽ​​​നി​​​​​ന്ന് ഈ ​​​​​ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ൽ 5,600 ഡോ​​​​​ള​​​​​റി​​​​​ന​​​​​ടു​​​​​ത്തു​​​വ​​​​​രെ ക​​​​​യ​​​​​റി. വെ​​​​​ള്ളി ഇ​​​​​തേ കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ 12 ഡോ​​​​​ള​​​​​റി​​​​​ൽ​​​നി​​​​​ന്ന് 122 ഡോ​​​​​ള​​​​​റി​​​​​ന​​​​​ടു​​​​​ത്ത് എ​​​​​ത്തി. സ്വ​​​​​ർ​​​​​ണം അ​​​​​ഞ്ചു മ​​​​​ട​​​​​ങ്ങാ​​​​​യ​​​​​പ്പോ​​​​​ൾ വെ​​​​​ള്ളി പ​​​​​ത്തു മ​​​​​ട​​​​​ങ്ങാ​​​​​യി. ഇ​​​​​പ്പോ​​​​​ൾ ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ലെ റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ൽ​​​നി​​​​​ന്ന് സ്വ​​​​​ർ​​​​​ണം 30 ശ​​​​​ത​​​​​മാ​​​​​നം താ​​​​​ഴ്ന്ന​​​​​പ്പോ​​​​​ൾ വെ​​​​​ള്ളി 60 ശ​​​​​ത​​​​​മാ​​​​​നം ഇ​​​​​ടി​​​​​ഞ്ഞു.

വി​​​​​ശി​​​​​ഷ്‌​​​​​ട ലോ​​​​​ഹ​​​​​ങ്ങ​​​​​ൾ എ​​​​​ന്നു ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന സ്വ​​​​​ർ​​​​​ണ​​​​​വും വെ​​​​​ള്ളി​​​​​യും ഇ​​​​​ങ്ങ​​​​​നെ ക​​​​​യ​​​​​റു​​​​​ക​​​​​യും ഇ​​​​​ടി​​​​​യു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന​​​​​ത് അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ​​​​​മാ​​​​​ണ്. യു​​​​​ദ്ധ​​​​​ങ്ങ​​​​​ളോ സാ​​​​​മ്പ​​​​​ത്തി​​​​​ക​​​മാ​​​​​ന്ദ്യ​​​​​ങ്ങ​​​​​ളോ വ​​​​​രു​​​​​മ്പോ​​​​​ൾ വി​​​​​ല ഗ​​​​​ണ്യ​​​​​മാ​​​​​യി കൂ​​​​​ടു​​​​​ക​​​​​യും കു​​​​​റ​​​​​യു​​​​​ക​​​​​യും ചെ​​​​​യ്യാ​​​​​റു​​​​​ണ്ട്. അ​​​​​ല്ലാ​​​​​ത്ത​​​​​പ്പോ​​​​​ൾ ഈ ​​​​​കു​​​​​തി​​​​​പ്പും കി​​​​​ത​​​​​പ്പും സാ​​​​​ധാ​​​​​ര​​​​​ണ​​​​​മ​​​​​ല്ല. ഒ​​​​​രു സു​​​​​ര​​​​​ക്ഷി​​​​​ത നി​​​​​ക്ഷേ​​​​​പം എ​​​​​ന്ന​​​ നി​​​​​ല​​​​​യി​​​​​ൽ ലോ​​​​​കം ക​​​​​ണ​​​​​ക്കാ​​​​​ക്കി​​​​​പ്പോ​​​​​രു​​​​​ന്ന ലോ​​​​​ഹ​​​​​ങ്ങ​​​​​ളാ​​​​​ണ് ഇ​​​​​വ.

സ്വ​​​​​ർ​​​​​ണ​​​​​വി​​​​​പ​​​​​ണി​​​​​യു​​​​​ടെ രൂ​​​​​പ​​​​​മാ​​​​​റ്റം

2023 മു​​​​​ത​​​​​ൽ ഇ​​​​​വ​​​​​യു​​​​​ടെ വി​​​​​ല​​​​​യി​​​​​ലു​​​​​ള്ള ക​​​​​യ​​​​​റ്റ​​​​​വും ഇ​​​​​റ​​​​​ക്ക​​​​​വും യു​​​​​ദ്ധ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​യ​​​​​ല്ല. യു​​​​​ക്രെ​​​​​യ്ൻ യു​​​​​ദ്ധം നാ​​​​​ല​​​​​ര വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ന്നു. ഇ​​​​​റാ​​​​​ന്‍റെ​​​മേ​​​​​ലു​​​​​ള്ള അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ-ഇ​​​​​സ്രേ​​​​​ലി ആ​​​​​ക്ര​​​​​മ​​​​​ണം തു​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​ന് ഒ​​​​​രു മാ​​​​​സം മു​​​​​ന്നേ സ്വ​​​​​ർ​​​​​ണ​​​​​വും വെ​​​​​ള്ളി​​​​​യും വി​​​​​ല​​​​​യു​​​​​ടെ ഉ​​​​​ച്ചി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. യു​​​​​ദ്ധ​​​​​ത്തി​​​​​നു​​​ശേ​​​​​ഷം ഇ​​​​​ടി​​​​​വാ​​​​​ണു ക​​​​​ണ്ട​​​​​ത്.

സ​​​​​മ്പ​​​​​ത്തി​​​​​കമാ​​​​​ന്ദ്യ​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​സ​​​​​ര​​​​​ത്തി​​​​​ല്ല. അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ സാ​​​​​മ്പ​​​​​ത്തി​​​​​കവ​​​​​ള​​​​​ർ​​​​​ച്ച​​​​​യും ഇ​​​​​ല്ല. എ​​​​​ന്നി​​​​​ട്ടും നാ​​​​​ട​​​​​കീ​​​​​യ​​​​​മാ​​​​​യ ക​​​​​യ​​​​​റ്റി​​​​​റ​​​​​ക്ക​​​​​ങ്ങ​​​​​ൾ സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്നു. എ​​​​​ന്തു​​​കൊ​​​​​ണ്ട്?

കാ​​​​​ൽ നൂ​​​​​റ്റാ​​​​​ണ്ടു​​​കൊ​​​​​ണ്ട് സ്വ​​​​​ർ​​​​​ണ​​​​​വി​​​​​പ​​​​​ണി​​​​​യു​​​​​ടെ ഘ​​​​​ട​​​​​ന​​​​​യും സ്വ​​​​​ഭാ​​​​​വ​​​​​വും മാ​​​​​റി. വി​​​​​ല​​​​​യെ സ്വാ​​​​​ധീ​​​​​നി​​​​​ക്കു​​​​​ന്ന ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ൾ മാ​​​​​റി.

മു​​​​​മ്പ് സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​ന്‍റെ മു​​​​​ഖ്യ ഉ​​​​​പ​​​​​യോ​​​​​ഗം ആ​​​​​ഭ​​​​​ര​​​​​ണ​​​വി​​​​​പ​​​​​ണി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. മ​​​​​റ്റ് ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​മി​​​​​തം. സ്വ​​​​​ർ​​​​​ണ​​​​​ത്തെ നി​​​​​ക്ഷേ​​​​​പ​​​​​മാ​​​​​യി ക​​​​​ണ്ടു സ്വ​​​​​ർ​​​​​ണ​​​​​ക്ക​​​​​ട്ടി​​​​​ക​​​​​ളും നാ​​​​​ണ​​​​​യ​​​​​ങ്ങ​​​​​ളും വാ​​​​​ങ്ങി​​​​​ക്കൂ​​​​​ട്ടു​​​​​ന്ന​​​​​വ​​​​​ർ കു​​​​​റ​​​​​വാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഈ ​​​​​നൂ​​​​​റ്റാ​​​​​ണ്ടി​​​​​ന്‍റെ തു​​​​​ട​​​​​ക്കം​​​വ​​​​​രെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ സ്വ​​​​​ർ​​​​​ണ ഉ​​​​​പ​​​​​യോ​​​​​ഗ രാ​​​​​ജ്യം. ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ആ​​​​​വ​​​​​ശ്യം ഏ​​​​​താ​​​​​ണ്ട് മു​​​​​ഴു​​​​​വ​​​​​നാ​​​​​യും ആ​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു.

കാ​​​​​ൽ നൂ​​​​​റ്റാ​​​​​ണ്ടി​​​​​ലെ തി​​​​​രു​​​​​ത്ത്

2001ൽ ​​​​​ലോ​​​​​ക​​​​​ത്ത് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​ന്‍റെ 87.8 ശ​​​​​ത​​​​​മാ​​​​​ന​​​​​വും (3,235 ട​​​​​ണ്ണി​​​​​ൽ 2,840 ട​​​​​ൺ) ആ​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു. മ​​​​​റ്റ് ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ങ്ങ​​​​​ൾ കു​​​​​റ​​​​​വാ​​​​​യി​​​​​രു​​​​​ന്നു.

2025ൽ ​​​​​ലോ​​​​​കം മൊ​​​​​ത്തം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച 5,002 ട​​​​​ണ്ണി​​​​​ൽ 1,542.3 ട​​​​​ൺ (30.83 ശ​​​​​ത​​​​​മാ​​​​​നം) മാ​​​​​ത്ര​​​​​മേ ആ​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കു വേ​​​​​ണ്ടി​​​വ​​​​​ന്നു​​​​​ള്ളൂ. ഇ​​​​​പ്പോ​​​​​ൾ സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ഉ​​​​​പ​​​​​യോ​​​​​ഗം നി​​​​​ക്ഷേ​​​​​പ​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലാ​​​​​ണ്. 2025ൽ ​​​​​ആ​​​​​ഗോ​​​​​ള ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​​ന്‍റെ 43.5 ശ​​​​​ത​​​​​മാ​​​​​നം (2,175 ട​​​​​ൺ) നി​​​​​ക്ഷേ​​​​​പ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. സ്വ​​​​​ർ​​​​​ണ​​​​​ക്ക​​​​​ട്ടി​​​​​യും നാ​​​​​ണ​​​​​യ​​​​​വു​​​മാ​​​​​യി 1,374 ട​​​​​ൺ. ഇ​​​​​ടി​​​​​എ​​​​​ഫ് നി​​​​​ക്ഷേ​​​​​പ​​​​​മാ​​​​​യി 801 ട​​​​​ൺ. കേ​​​​​ന്ദ്ര​​​​​ബാ​​​​​ങ്കു​​​​​ക​​​​​ൾ ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം 863 ട​​​​​ൺ സ്വ​​​​​ർ​​​​​ണം വാ​​​​​ങ്ങി. അ​​​​​തും നി​​​​​ക്ഷേ​​​​​പ​​​​​മാ​​​​​യി ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ടി​​​​​യാ​​​​​ൽ മൊ​​​​​ത്തം നി​​​​​ക്ഷേ​​​​​പ ഉ​​​​​പ​​​​​യോ​​​​​ഗം 60 ശ​​​​​ത​​​​​മാ​​​​​നം വ​​​​​രും. 2025ൽ 323 ​​​​​ട​​​​​ൺ സ്വ​​​​​ർ​​​​​ണം വ്യ​​​​​വ​​​​​സാ​​​​​യ-​​​​​ടെ​​​​​ക്നോ​​​​​ള​​​​​ജി മേ​​​​​ഖ​​​​​ല​​​​​യും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു.

വെ​​​​​ള്ളി ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​​ലും നി​​​​​ക്ഷേ​​​​​പ പ​​​​​ങ്ക് വ​​​​​ർ​​​​​ധി​​​​​ച്ചു. 36,000 ട​​​​​ൺ ആ​​​​​ണു വെ​​​​​ള്ളി​​​​​യു​​​​​ടെ ആ​​​​​ഗോ​​​​​ള ഉ​​​​​പ​​​​​യോ​​​​​ഗം. അ​​​​​തി​​​​​ൽ 60 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ല​​​​​ധി​​​​​കം വ്യ​​​​​വ​​​​​സാ​​​​​യ-​​​​​ടെ​​​​​ക്നോ​​​​​ള​​​​​ജി മേ​​​​​ഖ​​​​​ല​​​​​യി​​​​​ലാ​​​​​ണ്. 18 ശ​​​​​ത​​​​​മാ​​​​​നം ആ​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കും നാ​​​​​ലു ശ​​​​​ത​​​​​മാ​​​​​നം വെ​​​​​ള്ളി​​​​​പ്പാ​​​​​ത്ര​​​​​ങ്ങ​​​​​ൾ​​​​​ക്കും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്നു. ബാ​​​​​ക്കി 18 ശ​​​​​ത​​​​​മാ​​​​​നം നി​​​​​ക്ഷേ​​​​​പ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലാ​​​​​ണ്.

ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ലം പോ​​​​​യി, ഹ്ര​​​​​സ്വ​​​​​കാ​​​​​ല താ​​​​​ത്പ​​​​​ര്യം മാ​​​​​ത്രം

സ്വ​​​​​ർ​​​​​ണം, വെ​​​​​ള്ളി വി​​​​​പ​​​​​ണി​​​​​ക​​​​​ളു​​​​​ടെ നി​​​​​യ​​​​​ന്ത്ര​​​​​ണം ഇ​​​​​തോ​​​​​ടെ വ്യാ​​​​​പാ​​​​​രി​​​​​ക​​​​​ളി​​​​​ൽ​​​നി​​​​​ന്നു നി​​​​​ക്ഷേ​​​​​പ​​​​​ക​​​​​രി​​​​​ലേ​​​​​ക്ക് മാ​​​​​റി. നി​​​​​ക്ഷേ​​​​​പ​​​​​ക​​​​​രും കേ​​​​​ന്ദ്ര​​​​​ബാ​​​​​ങ്കു​​​​​ക​​​​​ളും​​​കൂ​​​​​ടി വി​​​​​പ​​​​​ണി​​​​​യി​​​​​ലെ സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​ന്‍റെ 60 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തോ​​​​​ളം കൈ​​​​​യ​​​​​ട​​​​​ക്കി. വി​​​​​പ​​​​​ണി​​​​​യി​​​​​ൽ ഹ്ര​​​​​സ്വ​​​​​കാ​​​​​ല നി​​​​​ക്ഷേ​​​​​പ​​​​​താ​​​​​ത്​​​​​പ​​​​​ര്യ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി ആ​​​​​ധി​​​​​പ​​​​​ത്യം.

ഇ​​​​​തി​​​​​ന്‍റെ ഫ​​​​​ല​​​​​മാ​​​​​യി ഓ​​​​​ഹ​​​​​രിവി​​​​​പ​​​​​ണി​​​​​യി​​​​​ലേ​​​​​തു​​​പോ​​​​​ലെ വ​​​​​ലി​​​​​യ ക​​​​​യ​​​​​റ്റി​​​​​റ​​​​​ക്ക​​​​​ങ്ങ​​​​​ൾ സ്വ​​​​​ർ​​​​​ണ​​​​​വി​​​​​ല​​​​​യി​​​​​ൽ വ​​​​​രു​​​​​ന്നു. ഈ ​​​​​വ​​​​​ർ​​​​​ഷം ജ​​​​​നു​​​​​വ​​​​​രി 28ന് ​​​​​ഔ​​​​​ൺ​​​​​സി​​​​​ന് (31.1ഗ്രാം) 5,598.75 ​​​​​ഡോ​​​​​ള​​​​​ർ​​​ വ​​​​​രെ​​​യെ​​​​​ത്തി​​​​​യ സ്വ​​​​​ർ​​​​​ണം ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ർ 30ന് 3,876.40 ​​​​​ഡോ​​​​​ള​​​​​റി​​​​​ലേ​​​​​ക്കു താ​​​​​ഴ്ന്ന​​​​​ത് അ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ​​​​​ട​​​​​ക്കം വി​​​​​വി​​​​​ധ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​ലി​​​​​ശ കൂ​​​​​ട്ടു​​​​​ന്ന​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ലാ​​​​​ണ് യു​​​​​ദ്ധ​​​​​കാ​​​​​ല​​​​​മാ​​​​​യി​​​​​ട്ടും വി​​​​​ല 30.76 ശ​​​​​ത​​​​​മാ​​​​​നം ഇ​​​​​ടി​​​​​ഞ്ഞ​​​​​ത്. പ​​​​​ലി​​​​​ശ കൂ​​​​​ടു​​​​​മ്പോ​​​​​ൾ സ്വ​​​​​ർ​​​​​ണ​​​​​നി​​​​​ക്ഷേ​​​​​പ​​​​​ത്തേ​​​​​ക്കാ​​​​​ൾ ആ​​​​​ദാ​​​​​യം ക​​​​​ട​​​​​പ്പ​​​​​ത്ര​​​​​നി​​​​​ക്ഷേ​​​​​പ​​​​​മാ​​​​​കും. അ​​​​​പ്പോ​​​​​ൾ സ്വ​​​​​ർ​​​​​ണം വി​​​​​റ്റ് ക​​​​​ട​​​​​പ്പ​​​​​ത്രം വാ​​​​​ങ്ങും. വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റം ഉ​​​​​യ​​​​​ർ​​​​​ന്നു​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ പ​​​​​ലി​​​​​ശ ഇ​​​​​നി​​​​​യും കൂ​​​​​ട്ടും എ​​​​​ന്ന​​​​​തു​​​കൊ​​​​​ണ്ട് സ്വ​​​​​ർ​​​​​ണം ഇ​​​​​ടി​​​​​ഞ്ഞു. ഓ​​​​​ഹ​​​​​രി​​​​​ക​​​​​ളും ഇ​​​​​ടി​​​​​ഞ്ഞു. അ​​​​​ത് ഇ​​​​​നി കൂ​​​​​ടു​​​​​ത​​​​​ൽ വ​​​​​ലി​​​​​യ വി​​​​​പ​​​​​ണി ത​​​​​ക​​​​​ർ​​​​​ച്ച​​​​​യി​​​​​ലേ​​​​​ക്കു ന​​​​​യി​​​​​ക്കു​​​​​മോ എ​​​​​ന്ന ഭീ​​​​​തി​​​​​യി​​​​​ലാ​​​​​ണു ലോ​​​​​കം.

മി​​​​​ച്ച​​​​​സ​​​​​മ്പാ​​​​​ദ്യം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു സ്വ​​​​​ർ​​​​​ണം വാ​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​ണ് മു​​​​​ൻ ത​​​​​ല​​​​​മു​​​​​റ. അ​​​​​ന്ന​​​​​ത്തെ വി​​​​​പ​​​​​ണി​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ മാ​​​​​റി. ഇ​​​​​പ്പോ​​​​​ൾ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല നി​​​​​ക്ഷേ​​​​​പ​​​​​ക​​​​​ർ ഇ​​​​​ല്ല. ക​​​​​ട​​​​​മെ​​​​​ടു​​​​​ത്തു നി​​​​​ക്ഷേ​​​​​പി​​​​​ച്ച് വേ​​​​​ഗം ലാ​​​​​ഭം തേ​​​​​ടു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ് വി​​​​​പ​​​​​ണി​​​​​യെ നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​പ്പോ​​​​​ൾ വ​​​​​ലി​​​​​യ ചാ​​​​​ഞ്ചാ​​​​​ട്ട​​​​​ങ്ങ​​​​​ൾ വി​​​​​പ​​​​​ണി​​​​​യി​​​​​ൽ ഉ​​​​​ണ്ടാ​​​​​കും. അ​​​​​താ​​​​​ണു നാം ​​​​​കാ​​​​​ണു​​​​​ന്ന​​​​​ത്. സ്വ​​​​​ർ​​​​​ണം ആ​​​​​ഭ​​​​​ര​​​​​ണ​​​​​മ​​​​​ല്ല, ഹ്ര​​​​​സ്വ​​​​​കാ​​​​​ല നി​​​​​ക്ഷേ​​​​​പ​​​​​മാ​​​​​ണ് എ​​​​​ന്നു​​​വ​​​​​ന്ന​​​​​തോ​​​​​ടെ സു​​​​​ര​​​​​ക്ഷി​​​​​ത ആ​​​​​സ്തി എ​​​​​ന്ന വി​​​​​ശേ​​​​​ഷ​​​​​ണം അ​​​​​സ്ഥാ​​​​​ന​​​​​ത്താ​​​​​യി മാ​​​​​റു​​​​​ന്നു​​​വെ​​​ന്നും പ​​​​​റ​​​​​യാം.

നി​​​​​ക്ഷേ​​​​​പ​​​​​ക​​​​​ർ വി​​​​​പ​​​​​ണി കൈ​​​​​യ​​​​​ട​​​​​ക്കി​​​​​യ​​​​​തി​​​​​നാ​​​​​ൽ ഒ​​​​​രു കാ​​​​​ര്യം ഉ​​​​​റ​​​​​പ്പി​​​​​ക്കാം. താ​​​​​ഴ്ന്ന വി​​​​​ല​​​​​ക​​​​​ൾ ഉ​​​​​യ​​​​​രും. ഇ​​​​​തി​​​​​ന്‍റെ മ​​​​​റു​​​​​വ​​​​​ശം (ഉ​​​​​യ​​​​​ർ​​​​​ന്ന വി​​​​​ല​​​​​ക​​​​​ൾ താ​​​​​ഴു​​​​​ന്ന​​​​​ത്) ആ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ കാ​​​​​ണു​​​​​ന്ന​​​​​ത്.

K-Rail Survey

നാ​​​​​ലു വ​​​​​ലി​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ

ഈ ​​​​​നൂ​​​​​റ്റാ​​​​​ണ്ടി​​​​​ന്‍റെ തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ സ്വ​​​​​ർ​​​​​ണ​​​വി​​​​​പ​​​​​ണി​​​​​യെ മാ​​​​​റ്റി​​​​​മ​​​​​റി​​​​​ച്ച നാ​​​​​ലു കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ സം​​​​​ഭ​​​​​വി​​​​​ച്ചു.

ഒ​​​​​ന്ന്: ചൈ​​​​​ന ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​വി​​​​​പ​​​​​ണി​​​​​യി​​​​​ലെ സ്വ​​​​​ർ​​​​​ണ​​​വ്യാ​​​​​പാ​​​​​ര നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ൾ നീ​​​​​ക്കി. അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി ന​​​​​ട​​​​​ന്നു​​​വ​​​​​ന്ന വ്യാ​​​​​പാ​​​​​ര​​​​​ങ്ങ​​​​​ൾ നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ​​​​​തോ​​​​​ടെ വ്യാ​​​​​പാ​​​​​രം പ​​​​​ല​​​​​മ​​​​​ട​​​​​ങ്ങു വ​​​​​ർ​​​​​ധി​​​​​ച്ചു. ചൈ​​​​​ന​​​​​യി​​​​​ലെ വ​​​​​ലി​​​​​യ സാ​​​​​മ്പ​​​​​ത്തി​​​​​ക​​​വ​​​​​ള​​​​​ർ​​​​​ച്ച​​​​​യും ആ​​​​​വ​​​​​ശ്യം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ചു.

ര​​​​​ണ്ട്: സ്വ​​​​​ർ​​​​​ണം, വെ​​​​​ള്ളി എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ എ​​​​​ക്സ്ചേ​​​​​ഞ്ച് ട്രേ​​​​​ഡ​​​​​ഡ് ഫ​​​​​ണ്ടു​​​​​ക​​​​​ൾ (ഇ​​​​​ടി​​​​​എ​​​​​ഫ്) തു​​​​​ട​​​​​ങ്ങി. മ്യൂ​​​​​ച്വ​​​​​ൽ ഫ​​​​​ണ്ടു​​​​​ക​​​​​ൾ പോ​​​​​ലെ എ​​​​​പ്പോ​​​​​ൾ വേ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ലും നി​​​​​ക്ഷേ​​​​​പി​​​​​ക്കു​​​​​ക​​​​​യോ പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കു​​​​​ക​​​​​യോ ചെ​​​​​യ്യാ​​​​​വു​​​​​ന്ന സ്വ​​​​​ർ​​​​​ണം, വെ​​​​​ള്ളി ഇ​​​​​ടി​​​​​എ​​​​​ഫു​​​​​ക​​​​​ൾ പി​​​​​ന്നീ​​​​​ട് വ​​​​​ലി​​​​​യ നി​​​​​ക്ഷേ​​​​​പ​​​​​ക​​​​​പ്രീ​​​​​തി നേ​​​​​ടി. നേ​​​​​രി​​​​​ട്ടു സ്വ​​​​​ർ​​​​​ണം വാ​​​​​ങ്ങു​​​​​ക​​​​​യും സൂ​​​​​ക്ഷി​​​​​ക്കു​​​​​ക​​​​​യും വി​​​​​ൽ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ലെ ബു​​​​​ദ്ധി​​​​​മു​​​​​ട്ടു​​​​​ക​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​ന്ന നി​​​​​ക്ഷേ​​​​​പ​​​സം​​​​​വി​​​​​ധാ​​​​​ന​​​​​മാ​​​​​ണ് ഇ​​​​​ടി​​​​​എ​​​​​ഫു​​​​​ക​​​​​ൾ.

മൂ​​​​​ന്ന്: ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക് ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളു​​​​​ടെ വ്യാ​​​​​പ​​​​​നം. എ​​​​​ഐ​​​​​യും സ്മാ​​​​​ർ​​​​​ട്ട് ഫോ​​​​​ണു​​​​​ക​​​​​ളും വ​​​​​ന്ന​​​​​തും കാ​​​​​റു​​​​​ക​​​​​ള​​​​​ട​​​​​ക്കം ഒ​​​​​ട്ടേ​​​​​റെ ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക് ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ൾ വ​​​​​ർ​​​​​ധി​​​​​ച്ചു. അ​​​​​വ​​​​​യി​​​​​ലെ​​​​​ല്ലാം ചെ​​​​​റി​​​​​യ അ​​​​​ള​​​​​വി​​​​​ൽ സ്വ​​​​​ർ​​​​​ണം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്നു. ഇ​​​​​തു സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​ന്‍റെ വ്യാ​​​​​വ​​​​​സാ​​​​​യി​​​​​ക ഉ​​​​​പ​​​​​യോ​​​​​ഗം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ചു.

നാ​​​​​ല്: കേ​​​​​ന്ദ്ര ബാ​​​​​ങ്കു​​​​​ക​​​​​ൾ സ്വ​​​​​ർ​​​​​ണം വാ​​​​​ങ്ങ​​​​​ലു​​​​​കാ​​​​​രാ​​​​​യി. ക​​​​​ഴി​​​​​ഞ്ഞ നൂ​​​​​റ്റാ​​​​​ണ്ടി​​​​​ന്‍റെ അ​​​​​ന്ത്യ​​​ദ​​​​​ശ​​​​​ക​​​​​ത്തി​​​​​ലും ഈ ​​​​​നൂ​​​​​റ്റാ​​​​​ണ്ടി​​​​​ന്‍റെ ആ​​​​​ദ്യ ദ​​​​​ശ​​​​​ക​​​​​ത്തി​​​​​ലും കേ​​​​​ന്ദ്ര ബാ​​​​​ങ്കു​​​​​ക​​​​​ൾ ത​​​​​ങ്ങ​​​​​ളു​​​​​ടെ സ്വ​​​​​ർ​​​​​ണം വി​​​​​ൽ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. യൂ​​​​​റോ​​​​​പ്യ​​​​​ൻ കേ​​​​​ന്ദ്ര ബാ​​​​​ങ്കു​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു വ​​​​​ലി​​​​​യ വി​​​​​ല്പ​​​​​ന​​​​​ക്കാ​​​​​ർ. 2008-09 ലെ ​​​​​മ​​​​​ഹാ​​​​​മാ​​​​​ന്ദ്യ​​​​​ത്തി​​​​​നു​​​ശേ​​​​​ഷം ചൈ​​​​​ന​​​​​യ​​​​​ട​​​​​ക്കം വി​​​​​വി​​​​​ധ കേ​​​​​ന്ദ്ര​​​​​ബാ​​​​​ങ്കു​​​​​ക​​​​​ൾ സ്വ​​​​​ർ​​​​​ണം വ​​​​​ലി​​​​​യ തോ​​​​​തി​​​​​ൽ വാ​​​​​ങ്ങി​​​​​ക്കൂ​​​​​ട്ടി.

Tags : Gold GoldPrices Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up