x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുത്തൻപറമ്പിൽ തൊമ്മച്ചൻ എന്ന താപസൻ

ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം
Published: October 31, 2026 02:00 AM IST | Updated: October 31, 2026 02:01 AM IST

ദൈ​​​​വ​​​​ദാ​​​​സ​​​​ൻ പു​​​​ത്ത​​​​ൻ​​​​പ​​​​റമ്പിൽ തൊ​​​​മ്മ​​​​ച്ച​​​​ൻ

കേ​​​​ര​​​​ള​​​​അ​​​​സീ​​​​സി എ​​​​ന്ന അ​​​​പ​​​​ര​​​​നാ​​​​മ​​​​ത്തി​​​​ൽ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന, കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഫ്രാ​​​​ൻ​​​​സി​​​​സ്ക​​​​ൻ മൂ​​​​ന്നാം​​​​സ​​​​ഭ​​​​യ്ക്ക് ആ​​​​രം​​​​ഭം​​​​കു​​​​റി​​​​ച്ച പു​​​​ണ്യ​​​​ച​​​​രി​​​​ത​​​​നാ​​​​യ ദൈ​​​​വ​​​​ദാ​​​​സ​​​​ൻ പു​​​​ത്ത​​​​ൻ​​​​പ​​​​റ​​​​ന്പി​​​​ൽ തൊ​​​​മ്മ​​​​ച്ച​​​​ൻ എ​​​​ന്ന താ​​​​പ​​​​സ​​​​ൻ ദി​​​​വം​​​​ഗ​​​​ത​​​​നാ​​​​യി​​​​ട്ട് നാ​​​ളെ 118 വ​​​​ർ​​​​ഷം പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്നു. 1836 ജൂ​​​​ലൈ എ​​​​ട്ടാം തീ​​​​യ​​​​തി ഭൂ​​​​ജാ​​​​ത​​​​നാ​​​​യ തൊ​​​​മ്മ​​​​ച്ച​​​​ന്‍റെ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ മ​​​​ത​​​​പ​​​​ര​​​​വും സാ​​​​മൂ​​​​ഹി​​​​ക​​​​വു​​​​മാ​​​​യ ജീ​​​​വി​​​​ത​​​​ത്തി​​​​ൽ കാ​​​​ത​​​​ലാ​​​​യ സ്വാ​​​​ധീ​​​​നം ചെ​​​​ലു​​​​ത്തി​​​​യ അ​​​​സാ​​​​ധാ​​​​ര​​​​ണ വ്യ​​​​ക്തി​​​​ത്വ​​​​മാ​​​​യി​​​​രു​​​​ന്നു തൊ​​​​മ്മ​​​​ച്ച​​​​ന്‍റേ​​​​ത്. എ​​​​ട​​​​ത്വ​​​​യി​​​​ലെ ഒ​​​​രു സ​​​​ന്പ​​​​ന്ന​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ൽ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ ഏ​​​​ക​​​​സ​​​​ന്താ​​​​ന​​​​മാ​​​​യി​​​​രു​​​​ന്ന തൊ​​​​മ്മ​​​​ച്ച​​​​ൻ വ​​​​ലി​​​​യ കു​​​​ടും​​​​ബ​​​​സ്വ​​​​ത്തി​​​​ന്‍റെ ഏ​​​​ക അ​​​​വ​​​​കാ​​​​ശി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഈ ​​​​ഭൗ​​​​തി​​​​ക​​​​സ​​​​ന്പ​​​​ത്തി​​​​ന്‍റെ ആ​​​​സ്വാ​​​​ദ്യ​​​​ത​​​​യ്ക്കോ ആ​​​​ഡം​​​​ബ​​​​ര​​​​ജീ​​​​വി​​​​ത​​​​സാ​​​​ധ്യ​​​​ത​​​​യ്ക്കോ ഒ​​​​ട്ടും​​​​ത​​​​ന്നെ വ​​​​ഴി​​​​പ്പെ​​​​ടാ​​​​ൻ തൊ​​​​മ്മ​​​​ച്ച​​​​ൻ എ​​​​ന്ന യു​​​​വാ​​​​വ് ത​​​​യാ​​​​റാ​​​​യി​​​​ല്ല.

ത്യാ​​​​ഗ​​​​നി​​​​ർ​​​​ഭ​​​​ര​​​​മാ​​​​യ താ​​​​പ​​​​സ​​​​ജീ​​​​വി​​​​ത​​​​ത്തോ​​​​ട് സ്വ​​​​തേ അ​​​​ഭി​​​​മു​​​​ഖ്യം ഉ​​ണ്ടാ​​യി​​​​രു​​​​ന്ന തൊ​​​​മ്മ​​​​ച്ച​​​​ൻ കു​​​​ടും​​​​ബ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. എന്നാൽ, ഇ​​​​ളം​​​​പ്രാ​​​​യ​​​​ത്തി​​​​ൽ​​​​ത​​​​ന്നെ പി​​​​താ​​​​വി​​​​നെ ന​​​​ഷ്ട​​​​പ്പെ​​​​ട്ട തൊ​​​​മ്മ​​​​ച്ച​​​​നെ വാ​​​​ത്സ​​​​ല്യ​​​​പൂ​​​​ർ​​​​വം വ​​​​ള​​​​ർ​​​​ത്തി​​​​യ അ​​​​മ്മ​​​​യു​​​​ടെ ക​​​​ണ്ണീ​​​​രി​​​​ൽ കു​​​​തി​​​​ർ​​​​ന്ന ആ​​​​ഗ്ര​​​​ഹ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​രു​​​​പ​​​​താ​​​​മ​​​​ത്തെ വ​​​​യ​​​​​​സി​​​​ൽ വി​​​​വാ​​​​ഹി​​​​ത​​​​നാ​​​​യി. ഈ ​​​​വി​​​​വാ​​​​ഹ​​​​വും കു​​​​ടും​​​​ബ​​​​ജീ​​​​വി​​​​ത​​​​വും സ​​​​ഭ​​​​യി​​​​ലും സ​​​​മൂ​​​​ഹ​​​​ത്തി​​​​ലും പു​​​​തി​​​​യൊ​​​​രു ആ​​​​ത്മീ​​​​യ​​​​വി​​​​പ്ല​​​​വ​​​​ത്തി​​​​ന്‍റെ ആ​​​​രം​​​​ഭ​​​​മാ​​​​യി​​​​രു​​​​ന്നു.

ത​​​​മി​​​​ഴ് ഭാ​​​​ഷ​​​​യി​​​​ൽ പ്രാ​​​​ഗ​​​​ത്ഭ്യം​​​​നേ​​​​ടി​​​​യ തൊ​​​​മ്മ​​​​ച്ച​​​​ൻ ആ ​​​​ഭാ​​​​ഷ​​​​യി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട ബൈ​​​​ബി​​​​ളും അ​​​​സീ​​​​​​സി​​​​യി​​​​ലെ ഫ്രാ​​​​ൻ​​​​സി​​​​സി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​വും വാ​​​​യി​​​​ച്ചു പ​​​​ഠി​​​​ച്ചു. ഫ്രാ​​​​ൻ​​​​സി​​​​സ് അ​​​​സീ​​​​സി​​​​യു​​​​ടേ​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ ല​​​​ളി​​​​ത​​​​ജീ​​​​വി​​​​ത​​​​ത്തോ​​​​ട് ചെ​​​​റു​​​​പ്പ​​​​ത്തി​​​​ൽ​​​​ത​​​​ന്നെ ആ​​​​ക​​​​ർ​​​​ഷ​​​​ണ​​​​മു​​ണ്ടാ​​​​യി​​​​രു​​​​ന്ന തൊ​​​​മ്മ​​​​ച്ച​​​​ൻ ആ ​​​​ചൈ​​​​ത​​​​ന്യം ത​​​​ന്‍റെ കു​​​​ടും​​​​ബ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ലും തു​​​​ട​​​​ർ​​​​ന്നു. ഭാ​​​​ര്യ​​​​യോ​​​​ടും മ​​​​ക്ക​​​​ളോ​​​​ടും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ള്ള ഒ​​​​രു ഭ​​​​ർ​​​​ത്താ​​​​വും അ​​​​പ്പ​​​​നും കു​​​​ടും​​​​ബ​​​​നാ​​​​ഥ​​​​നു​​​​മെ​​​​ന്ന​​​​ നി​​​​ല​​​​യി​​​​ൽ ക​​​​ട​​​​മ​​​​ക​​​​ൾ നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്ന​​​​തി​​​​ൽ വീ​​​​ഴ്ച​​​​വ​​​​രു​​​​ത്താ​​​​തെ​​​​ത​​​​ന്നെ, ഫ്രാ​​​​ൻ​​​​സി​​​​സ് അ​​​​സീ​​​​​​സി​​​​യെ​​​​പ്പോ​​​​ലെ ദാ​​​​രി​​​​ദ്രാ​​​​രൂ​​​​പി​​​​യി​​​​ൽ അ​​​​ഗാ​​​​ധ​​​​മാ​​​​യ എ​​​​ളി​​​​മ​​​​യു​​​​ടെ​​​​യും അ​​​​നു​​​​സ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും താ​​​​പ​​​​സ ജീ​​​​വി​​​​തം ന​​​​യി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നു തെ​​​​ളി​​​​യി​​​​ച്ച ആ​​​​ത്മീ​​​​യ ന​​​​വോ​​​​ത്ഥാ​​​​ന​​​​നാ​​​​യ​​​​ക​​​​നാ​​​​ണ് പു​​​​ത്ത​​​​ൻ​​​​പ​​​​റ​​​​ന്പി​​​​ൽ തൊ​​​​മ്മ​​​​ച്ച​​​​ൻ എ​​​​ന്ന അ​​​​ല്മാ​​​​യ​​​​ വി​​​​ശ്വാ​​​​സി.

സ​​​​മാ​​​​ന​​​​മാ​​​​യ ആ​​​​ഗ്ര​​​​ഹ​​​​വും ആ​​​​ഭി​​​​മു​​​​ഖ്യ​​​​വു​​​​മു​​​​ള്ള മ​​​​റ്റു ചി​​​​ല സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളും തൊ​​​​മ്മ​​​​ച്ച​​​​നോ​​​​ടൊ​​​​പ്പം​​​​ ചേ​​​​ർ​​​​ന്നു. പ്രാ​​​​ർ​​​​ഥ​​​​ന​​​​യും നോ​​​​ന്പും ഉ​​​​പ​​​​വാ​​​​സ​​​​വും ത​​​​പ​​​​​​സും ദാ​​​​ന​​​​ധ​​​​ർ​​​​മ​​​​വും പ​​​​ഠ​​​​ന​​​​വു​​​​മൊ​​​​ക്കെ അ​​​​വ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി. തൊ​​​​മ്മ​​​​ച്ച​​​​ൻ ത​​​​ന്‍റേ​​​​താ​​​​യ രീ​​​​തി​​​​യി​​​​ൽ ഒ​​​​രു ജീ​​​​വി​​​​ത​​​​ക്ര​​​​മ​​​​വും നി​​​​യ​​​​മാ​​​​വ​​​​ലി​​​​യു​​​​മൊ​​​​ക്കെ ത​​​​യാ​​​​റാ​​​​ക്കി.

ഇ​​​​പ്ര​​​​കാ​​​​രം ഫ്രാ​​​​ൻ​​​​സി​​​​സ്ക​​​​ൻ ചൈ​​​​ത​​​​ന്യ​​​​ത്തി​​​​ൽ ഈ​​​​ശോ​​​​യെ സ്നേ​​​​ഹി​​​​ക്കാ​​​​നും പി​​ൻ​​ചെ​​ല്ലാ​​നും കു​​​​ടും​​​​ബ​​​​ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​ന്ന അ​​​​ല്മാ​​​​യ​​​​ർ​​​​ക്കും സാ​​​​ധി​​​​ക്കി​​​​ല്ലേ എ​​​​ന്നു ചി​​​​ന്തി​​​​ച്ച് അ​​​​തി​​​​നു​​​​ള്ള മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ ആ​​​​രാ​​​​യു​​​​ന്ന അ​​​​വ​​​​സ​​​​ര​​​​ത്തി​​​​ലാ​​​​ണ് ഫ്രാ​​​​ൻ​​​​സി​​​​സ് അ​​​​സീ​​​​സി​​​​യു​​​​ടെ അ​​​​ല്മാ​​​​യ​​​​ർ​​​​ക്കു​​​​വേ​​ണ്ടി​​​​യു​​​​ള്ള ഫ്രാ​​​​ൻ​​​​സി​​​​സ്ക​​​​ൻ മൂ​​​​ന്നാം​​​​ സ​​​​ഭ​​​​യെ​​​​ക്കു​​​​റി​​​​ച്ച് തൊ​​​​മ്മ​​​​ച്ച​​​​ന് അ​​​​റി​​​​വു ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​വേ​​​​ശ​​​​ഭ​​​​രി​​​​ത​​​​നാ​​​​യ തൊ​​​​മ്മ​​​​ച്ച​​​​ൻ മൂ​​​​ന്നാം​​​​സ​​​​ഭ​​​​യു​​​​ടെ ഒ​​​​രു നി​​​​യ​​​​മാ​​​​വ​​​​ലി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച് അ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് കേ​​​​ര​​​​ള​​​​സ​​​​ഭ​​​​യി​​​​ലും ഫ്രാ​​​​ൻ​​​​സി​​​​സ്ക​​​​ൻ മൂ​​​​ന്നാം​​​​സ​​​​ഭ​​​​യ്ക്ക് ആ​​​​രം​​​​ഭം​​​​ കു​​​​റി​​​​ച്ചു.

നൂ​​​​റ്റാ​​ണ്ടു​​ക​​​​ൾ​​​​ക്കു​​​​മു​​​​ന്പ് ഫ്രാ​​​​ൻ​​​​സി​​​​സ് അ​​​​സീ​​​​സി​​​​യി​​​​ലൂ​​​​ടെ ജ​​ന്മം​​​​കൊ​​ണ്ടി​​രു​​​​ന്ന മൂ​​​​ന്നാം​​​​ സ​​​​ഭ​​​​യെ​​​​ക്കു​​​​റി​​​​ച്ച് അ​​​​റി​​വി​​ല്ലാ​​തി​​രു​​​​ന്ന തൊ​​​​മ്മ​​​​ച്ച​​​​ൻ, അ​​​​തേ ആ​​​​ഗ്ര​​​​ഹ​​​​വും ചൈ​​​​ത​​​​ന്യ​​​​വും പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു എ​​​​ന്നാ​​​​ണ​​​​ല്ലോ ഇ​​​​തു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. അ​​​​തു​​​​കൊ​​ണ്ടു​​​​ത​​​​ന്നെ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം കേ​​​​ര​​​​ള അ​​​​സീ​​​​സി എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​തും.

മൂ​​​​ന്നാം ​​​​സ​​​​ഭ​​​​യു​​​​ടെ പേ​​​​രി​​​​ൽ പീ​​​​ഡി​​​​ത​​​​നും അ​​​​പ​​​​മാ​​​​നി​​​​ത​​​​നും

1868 ഡി​​​​സം​​​​ബ​​​​ർ എ​​ട്ടി​​ന് ​​കു​​​​റു​​​​ന്പ​​​​നാ​​​​ടം വി​​​​ശു​​​​ദ്ധ അ​​​​ന്തോ​​​​നീ​​​​സി​​​​ന്‍റെ ദൈ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ​​​​വ​​​​ച്ച് മൂ​​​​ന്നാം​​​​സ​​​​ഭ​​​​യു​​​​ടേ​​​​താ​​​​യ വ​​​​സ്ത്രം വി​​​​കാ​​​​രി പാ​​​​ലാ​​​​ക്കു​​​​ന്നേ​​​​ൽ വ​​​​ല്യ​​​​ച്ച​​​​നി​​​​ൽ​​​​നി​​​​ന്ന് തൊ​​​​മ്മ​​​​ച്ച​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ചു. കു​​​​പ്പാ​​​​യ​​​​വും ക​​​​യ​​​​റു​​​​കൊ​​ണ്ടു​​ള്ള അ​​​​ര​​​​ക്കെ​​​​ട്ടു​​​​മാ​​​​യി​​​​രു​​​​ന്നു വേ​​​​ഷം. വേ​​​​ഷ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ തൊ​​​​മ്മ​​​​ച്ച​​​​ൻ പ​​​​രി​​​​ഹ​​​​സി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ഭ്രാ​​​​ന്ത​​​​നെ​​​​ന്നു വി​​​​ളി​​​​ച്ച് ആ​​​​ക്ഷേ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു. മാ​​​​ത്ര​​​​മ​​​​ല്ല, പു​​​​രു​​​​ഷ​​ന്മാ​​​​ർ​​​​ക്ക് ഉ​​​​ടു​​​​പ്പു​​​​ ധ​​​​രി​​​​ക്കാ​​​​ൻ അ​​​​നു​​​​വാ​​​​ദ​​​​മി​​​​ല്ലാ​​​​തി​​​​രു​​​​ന്ന അ​​​​ക്കാ​​​​ല​​​​ത്ത്, ആ​​​​ദ്യ​​​​മാ​​​​യി ഉ​​​​ടു​​​​പ്പു​​​​ധ​​​​രി​​​​ച്ച പു​​​​രു​​​​ഷ​​​​നാ​​​​യി​​​​രു​​​​ന്നു തൊ​​​​മ്മ​​​​ച്ച​​​​ൻ. അ​​​​തി​​​​ന്‍റെ പേ​​​​രി​​​​ലും കു​​​​റ്റം വി​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ധി​​​​ക്കാ​​​​രി​​​​യാ​​​​യി മു​​​​ദ്ര​​​​കു​​​​ത്ത​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്നാ​​​​ൽ ത​​​​ന്‍റെ ഉ​​​​റ​​​​ച്ച​​​​ബോ​​​​ധ്യ​​​​ത്തി​​​​ൽ​​​​നി​​​​ന്നും ദൃ​​​​ഢ​​​​നി​​​​ശ്ച​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്നും തൊ​​​​മ്മ​​​​ച്ച​​​​നെ പി​​​​ന്തി​​​​രി​​​​പ്പി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ല. ക്ര​​​​മേ​​​​ണ പു​​​​രു​​​​ഷ​​ന്മാ​​​​ർ ഉ​​​​ടു​​​​പ്പു​​​​ ധ​​​​രി​​​​ക്കു​​​​ന്ന​​​​ത് വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ക​​​​യും, അ​​​​ങ്ങ​​​​നെ സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ നി​​​​ല​​​​വി​​​​ലി​​​​രു​​​​ന്ന ഉ​​​​ടു​​​​പ്പു​​​​നി​​​​രോ​​​​ധ​​​​നം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

പു​​​​രു​​​​ഷ​​ന്മാ​​​​ർ ഉ​​​​ടു​​​​പ്പു ധ​​​​രി​​​​ക്കു​​​​ന്ന​​​​ത് നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​വും ധി​​​​ക്കാ​​​​ര​​​​വു​​​​മാ​​​​യി ക​​​​രു​​​​ത​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന സ്ഥാ​​​​ന​​​​ത്ത്, എ​​​​ല്ലാ പു​​​​രു​​​​ഷ​​ന്മാ​​​​രും ഉ​​​​ടു​​​​പ്പു​​​​ ധ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ത് അ​​​​ന്ത​​​​​​സി​​​​ന്‍റെ അ​​​​ട​​​​യാ​​​​ള​​​​മാ​​​​ണെ​​​​ന്നും അ​​​​റി​​​​യി​​​​ച്ചു​​​​കൊ​​ണ്ട് മെ​​​​ത്രാ​​​​ൻ​​​​ത​​​​ന്നെ ക​​​​ത്തെ​​​​ഴു​​​​തു​​​​ക​​​​യും ചെ​​​​യ്തു. തൊ​​​​മ്മ​​​​ച്ച​​​​നെ ധി​​​​ക്കാ​​​​രി​​​​യാ​​​​യി മു​​​​ദ്ര​​​​കു​​​​ത്തി​​​​യ വൈ​​​​ദി​​​​ക​​​​ൻ, എ​​​​ല്ലാ​​​​വ​​​​രും ഉ​​​​ടു​​​​പ്പു ധ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പ​​​​ള്ളി​​​​ക​​​​ളി​​​​ൽ പോ​​​​യി പ്ര​​​​സം​​​​ഗി​​​​ച്ച് അ​​​​തി​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ക​​​​നു​​​​മാ​​​​യി.

ഫ്രാ​​​​ൻ​​​​സി​​​​സ്ക​​​​ൻ മൂ​​​​ന്നാം​​​​ സ​​​​ഭ കേ​​​​ര​​​​ള​​​​സ​​​​ഭ​​​​യി​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടു. ചി​​​​ല അ​​​​ജ്ഞാ​​​​ത ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​പേ​​​​രി​​​​ൽ തൊ​​​​മ്മ​​​​ച്ച​​​​ൻ ഹ്രസ്വ​​​​കാ​​​​ല​​​​ത്തേ​​​​ക്ക് പ​​​​ള്ളി​​​​ക്കു പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​പോ​​​​ലും ചെ​​​​യ്തു. യാ​​​​തൊ​​​​രു എ​​​​തി​​​​ർ​​​​പ്പും​​​​ കൂടാ​​​​തെ അ​​​​ദ്ദേ​​​​ഹം അ​​​​നു​​​​സ​​​​രി​​​​ച്ചു. പി​​​​ന്നീ​​​​ട് അ​​​​ദ്ദേ​​​​ഹം മൂ​​​​ന്നാം​​​​സ​​​​ഭ​​​​യു​​​​ടെ പൊ​​​​തു​​​​ത​​​​ല​​​​വ​​​​നാ​​​​യി നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു.

അ​​​​യി​​​​ത്ത​​​​ത്തി​​​​നും വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​നു​​​​മെ​​​​തി​​​​രേ

ജാ​​​​തി​​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ​​​​ പേ​​​​രി​​​​ൽ ക്രൂ​​​​ര​​​​മാ​​​​യ വി​​​​വേ​​​​ച​​​​നം നേ​​​​രി​​​​ടേ​​ണ്ടി​​​​വ​​​​ന്നി​​​​രു​​​​ന്ന​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു അ​​​​ധഃ​​കൃ​​​​ത​​​​രെ​​​​ന്നും ഹീ​​​​ന​​​​ജാ​​​​തി​​​​ക​​​​ളെ​​​​ന്നു​​​​മൊ​​​​ക്കെ മു​​​​ദ്ര​​​​കു​​​​ത്തി മാ​​​​റ്റി​​​​നി​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​ വ​​​​ലി​​​​യൊ​​​​രു വി​​​​ഭാ​​​​ഗം ജ​​​​ന​​​​ങ്ങ​​​​ൾ. സ​​​​വ​​​​ർ​​​​ണ​​​​ജാ​​​​തി​​​​ക​​​​ളാ​​​​ൽ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ട​​​​വ​​​​രും ചൂ​​​​ഷ​​​​ണം​​​​ ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​ർ. അ​​​​ങ്ങ​​​​നെ​​​​യു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യി തൊ​​​​മ്മ​​​​ച്ച​​​​ൻ സൗ​​​​ഹൃ​​​​ദം പു​​​​ല​​​​ർ​​​​ത്തി. അ​​​​വ​​​​രെ കൂ​​​​ടെ​​​​യി​​​​രു​​​​ത്തി ഒ​​​​രു​​​​മി​​​​ച്ചു ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ച്ചു. വീ​​​​ടി​​​​ല്ലാ​​​​ത്ത സാ​​​​ധു​​​​രോ​​​​ഗി​​​​ക​​​​ളെ സ്വ​​​​ന്തം വീ​​​​ട്ടി​​​​ൽ താ​​​​മ​​​​സി​​​​പ്പി​​​​ച്ച് പ​​​​രി​​​​ച​​​​രി​​​​ച്ചു. കു​​​​ഷ്ഠ​​​​രോ​​​​ഗി​​​​ക​​​​ളോ​​​​ടൊ​​​​പ്പ​​​​വും ഭ​​​​ക്ഷി​​​​ച്ചു. ഭാ​​​​ര്യ​​​​ക്കു​​​​പോ​​​​ലും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ എ​​​​തി​​​​ർ​​​​പ്പാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഈ​​​​ശോ​​​​യെ അ​​​​ടു​​​​ത്ത​​​​നു​​​​ക​​​​രി​​​​ച്ച ഫ്രാ​​​​ൻ​​​​സി​​​​സ് അ​​​​സീ​​​​സി​​​​യാ​​​​യി​​​​രു​​​​ന്നു തൊ​​​​മ്മ​​​​ച്ച​​​​ന്‍റെ മാ​​​​തൃ​​​​കാ​​​​പു​​​​രു​​​​ഷ​​​​ൻ.

ദ​​​​ളി​​​​ത​​​​രു​​​​ടെ​​​​യി​​​​ട​​​​യി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ സു​​​​വി​​​​ശേ​​​​ഷ​​​​സാ​​​​ക്ഷ്യം ന​​​​ൽ​​​​കാ​​​​ൻ തൊ​​​​മ്മ​​​​ച്ച​​​​നു സാ​​​​ധി​​​​ച്ചു. ധാ​​​​രാ​​​​ളം ദ​​​​ളി​​​​ത​​​​ർ ക്രൈ​​​​സ്ത​​​​വ​​​​വി​​​​ശ്വാ​​​​സം സ്വീ​​​​ക​​​​രി​​​​ച്ചു. അ​​​​വ​​​​രെ വി​​​​ദ്യ​​​​അ​​​​ഭ്യ​​​​സി​​​​പ്പി​​​​ച്ചു. അ​​​​ധഃ​​കൃ​​​​ത​​​​രു​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട്ടി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ തൊ​​​​മ്മ​​​​ച്ച​​​​നെ​​​​യും ചി​​​​ല സ​​​​വ​​​​ർ​​​​ണ​​​​ജാ​​​​തി​​​​ക​​​​ൾ അ​​​​ക​​​​റ്റി​​​​നി​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഒ​​​​രി​​​​ക്ക​​​​ൽ ഒ​​​​രു പൊ​​​​തു​​​​കു​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്ന് വെ​​​​ള്ളം കോ​​​​രി​​​​യ​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ഒ​​​​രു അ​​​​ല​​​​ക്കു​​​​കാ​​​​ര​​​​ത്തി തൊ​​​​മ്മ​​​​ച്ച​​​​ന്‍റെ ക​​​​ര​​​​ണ​​​​ത്ത​​​​ടി​​​​ച്ചു. തൊ​​​​മ്മ​​​​ച്ച​​​​ൻ മ​​​​റ്റേ ​​​​ക​​​​ര​​​​ണം​​​​കൂ​​​​ടി കാ​​​​ണി​​​​ച്ചു​​​​കൊ​​​​ടു​​​​ത്തു. ഇ​​​​പ്ര​​​​കാ​​​​രം അ​​​​ഗാ​​​​ധ​​​​മാ​​​​യ ക്ഷ​​​​മ​​​​യോ​​​​ടും ശാ​​​​ന്ത​​​​ത​​​​യോ​​​​ടും പ്ര​​​​കോ​​​​പ​​​​ന​​​​ങ്ങ​​​​ളെ അ​​​​തി​​​​ജീ​​​​വി​​​​ച്ച ധീ​​​​ര​​​​നാ​​​​യി​​​​രു​​​​ന്നു പു​​​​ത്ത​​​​ൻ​​​​പ​​​​റ​​​​ന്പി​​​​ൽ തൊ​​​​മ്മ​​​​ച്ച​​​​ൻ.

താ​​​​പ​​​​സ​​​​നും തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​നും

പ​​​​ല​​​​പ്പോ​​​​ഴും, പ്ര​​​​ത്യേ​​​​കി​​​​ച്ച്, നോ​​​​ന്പു​​​​കാ​​​​ല​​​​ത്ത് മ​​​​ല​​​​ക​​​​ളി​​​​ലും വ​​​​നാ​​​​ന്ത​​​​ര​​​​ങ്ങ​​​​ളി​​​​ലും താ​​​​മ​​​​സി​​​​ച്ച് തൊ​​​​മ്മ​​​​ച്ച​​​​ൻ ത​​​​പ​​​​‌​​​​സ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​രു​​​​ന്നു. വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​മൊ​​​​ന്നും അ​​​​ദ്ദേ​​​​ഹ​​​​ത്തെ ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നി​​​​ല്ല. ഭ​​​​ക്ഷ​​​​ണ​​​​മൊ​​​​ന്നും ക​​​​ഴി​​​​ക്കാ​​​​തെ അ​​​​നേ​​​​ക​​​​ ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ലും ധ്യാ​​​​ന​​​​ത്തി​​​​ലും ചെ​​​​ല​​​​വ​​​​ഴി​​​​ച്ചി​​​​രു​​​​ന്നു. നോ​​​​ന്പു​​​​കാ​​​​ല​​​​ത്ത് ഭാ​​​​ര​​​​മേ​​​​റി​​​​യ മ​​​​ര​​​​ക്കു​​​​രി​​​​ശേ​​​​ന്തി ആ​​​​ല​​​​പ്പു​​​​ഴ പ​​​​ട്ട​​​​ണ​​​​ത്തി​​​​ലൂ​​​​ടെ പ​​​​രി​​​​ഹാ​​​​ര​​​​പ്ര​​​​ദ​​​​ക്ഷി​​​​ണം ന​​​​ട​​​​ത്തു​​​​മാ​​​​യി​​​​രു​​​​ന്നു.

മൈ​​​​ലാ​​​​പ്പൂ​​​​രി​​​​ലെ തോ​​​​മ്മാ​​​​ശ്ലീ​​​​ഹാ​​​​യു​​​​ടെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ങ്ക​​​​ലേ​​​​ക്കും ഗോ​​​​വ​​​​യി​​​​ൽ ഫ്രാ​​​​ൻ​​​​സി​​​​സ് സേ​​​​വ്യ​​​​റു​​​​ടെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ങ്ക​​​​ലേ​​​​ക്കും തൊ​​​​മ്മ​​​​ച്ച​​​​ൻ കാ​​​​ൽ​​​​ന​​​​ട​​​​യാ​​​​യി തീ​​​​ർ​​​​ഥാ​​​​ട​​​​നം ന​​​​ട​​​​ത്തി. ഒറെശ്ലേ​​​​മി​​​​ലേ​​​​ക്കു​​​​ള്ള തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തി​​​​ന് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് വ​​​​രെ പോ​​​​യെ​​​​ങ്കി​​​​ലും സാ​​​​ങ്കേ​​​​തി​​​​ക ​​​​ത​​​​ട​​​​​​സ​​​​ങ്ങ​​​​ൾ​​​​ മൂ​​​​ലം തി​​​​രി​​​​ച്ചു​​​​പോ​​​​രേ​​ണ്ടി​​വ​​​​ന്നു.

സ​​​​മ​​​​ർ​​​​പ്പി​​​​ത സ​​​​ന്യാ​​​​സി​​​​നീ​​​​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ർ​​​​ഗ​​​​ദ​​​​ർ​​​​ശി

തൊ​​​​മ്മ​​​​ച്ച​​​​ൻ ആ​​​​രം​​​​ഭി​​​​ച്ച മൂ​​​​ന്നാം​​​​ സ​​​​ഭ​​​​യു​​​​ടെ ചൈ​​​​ത​​​​ന്യ​​​​ത്താ​​​​ലാ​​​​ക​​​​ർ​​​​ഷി​​​​ക്ക​​​​പ്പെ​​​​ട്ട് ആ​​​​രം​​​​ഭി​​​​ച്ച സ്ത്രീ​​​​ക​​​​ളു​​​​ടെ ആ​​​​ദ്യ​​​​ മൂ​​​​ന്നാം ​​​​സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു ഫ്രാ​​​​ൻ​​​​സി​​​​സ്ക​​​​ൻ-​​​​ക്ലാ​​​​രി​​​​സ്റ്റ് സ​​​​ന്യാ​​​​സി​​​​നീ​​​​ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ (എ​​ഫ്സി​​സി) പ്ര​​​​ഥ​​​​മാം​​​​ഗ​​​​ങ്ങ​​​​ൾ. അ​​​​വ​​​​ർ​​​​ക്കു ആ​​​​ദ്യ​​​​പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കി​​​​യ​​​​തും തൊ​​​​മ്മ​​​​ച്ച​​​​നാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നാ​​​​ൽ ഈ ​​​​സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നു വ​​​​ഴി​​​​യൊ​​​​രു​​​​ക്കി പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​യ​​​​ത് തൊ​​​​മ്മ​​​​ച്ച​​​​നാ​​​​യി​​​​രു​​​​ന്നു. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി വി​​​​കാ​​​​രി അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക്ക മാ​​​​ർ ചാ​​​​ൾ​​​​സ് ല​​​​വീ​​​​ഞ്ഞ് പി​​​​താ​​​​വ് 1888ൽ ​​​​എ​​ഫ്സി​​സി സ​​​​ന്യാ​​​​സി​​​​നീ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് ഔ​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ആ​​​​രം​​​​ഭം​​​​കു​​​​റി​​​​ച്ചു. ആ​​​​രാ​​​​ധ​​​​ന സ​​​​ന്യാ​​​​സി​​​​നീ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ (എ​​സ്എ​​ബി​​എ​​സ്) പ്ര​​​​ഥ​​​​മാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് പ്രാ​​​​രം​​​​ഭ​​​​പ​​​​രി​​​​ശീ​​​​ല​​​​നം ല​​​​ഭി​​​​ച്ച​​​​തും തോ​​​​മ്മ​​​​ച്ച​​​​ന്‍റെ ക​​​​ള​​​​പ്പു​​​​ര​​​​യി​​​​ൽ താ​​​​മ​​​​സി​​​​ച്ചു​​​​കൊ​​ണ്ടാ​​​​ണ്.

കു​​​​ടും​​​​ബ​​​​ജീ​​​​വി​​​​ത​​​​ക്കാ​​​​ർ​​​​ക്കും സാ​​​​ധി​​​​ക്കും താ​​​​പ​​​​സ ആ​​​​ദ്ധ്യാ​​​​ത്മി​​​​ക​​​​ത

താ​​​​പ​​​​സ ആ​​​​ദ്ധ്യാ​​​​ത്മി​​​​ക​​​​ത​​​​യി​​​​ലൂ​​​​ടെ കു​​​​ടും​​​​ബ​​​​ജീ​​​​വി​​​​ത​​​​ക്കാ​​​​രാ​​​​യ അ​​​​ല്മാ​​​​യ​​​​ർ​​​​ക്കും വി​​​​ശു​​​​ദ്ധി​​​​യു​​​​ടെ ഉ​​​​ന്ന​​​​ത​​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ലെ​​​​ത്താ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് സ്വ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ലൂ​​​​ടെ തെ​​​​ളി​​​​യി​​​​ച്ച ആ​​​​ത്മീ​​​​യ​​​​തേ​​​​ജ​​​​​​സാ​​​​ണ് പു​​​​ത്ത​​​​ൻ​​​​പ​​​​റ​​​​ന്പി​​​​ൽ തൊ​​​​മ്മ​​​​ച്ച​​​​ൻ. എ​​​​ല്ലാ​​​​വ​​​​രും വി​​​​ശു​​​​ദ്ധി​​​​യി​​​​ലേ​​​​ക്കു വി​​​​ളി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു. അ​​​​ല്മാ​​​​യ​​​​ ദൈ​​​​വ​​​​വി​​​​ളി​​​​യു​​​​ടെ സാ​​​​ക്ഷാ​​​​ത്കാ​​​​രം പ്ര​​​​ധാ​​​​ന​​​​മാ​​​​യും കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലാ​​​​ണ്. ആ​​​​ധു​​​​നി​​​​ക ​​​​ജീ​​​​വി​​​​ത​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടു​​​​ന്ന ആ​​​​ത്മീ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളെ ത​​​​ര​​​​ണം ചെ​​​​യ്യാ​​​​ൻ മൂ​​​​ന്നാം​​​​സ​​​​ഭ​​​​യു​​​​ടെ ചൈ​​​​ത​​​​ന്യം ഏ​​​​റ്റ​​​​വും ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​ണെ​​​​ന്ന​​​​ത് ത​​​​ർ​​​​ക്ക​​​​മ​​​​റ്റ കാ​​​​ര്യ​​​​മാ​​​​ണ്. അ​​​​തി​​​​ന് കേ​​​​ര​​​​ള​​​​ത്തി​​​​ൽ ആ​​​​രം​​​​ഭം​​​​ കു​​​​റി​​​​ച്ച ദൈ​​​​വ​​​​ദാ​​​​സ​​​​ൻ പു​​​​ത്ത​​​​ൻ​​​​പ​​​​റ​​​​ന്പി​​​​ൽ തൊ​​​​മ്മ​​​​ച്ച​​​​നോ​​​​ട് ന​​​​മ്മ​​​​ൾ ഏ​​​​റെ ക​​​​ട​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു. താ​​​​പ​​​​സി​​​​ക​​​​വും വീ​​​​രോ​​​​ചി​​​​ത​​​​വു​​​​മാ​​​​യ ജീ​​​​വി​​​​ത​​​​സാ​​​​ക്ഷ്യ​​​​ത്തി​​​​ലൂ​​​​ടെ തൊ​​​​മ്മ​​​​ച്ച​​​​ൻ പു​​​​ണ്യ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന് ഏ​​​​വ​​​​ർ​​​​ക്കും ഒ​​​​രു മാ​​​​ർ​​​​ഗ​​​​ദ​​​​ർ​​​​ശി​​​​യാ​​​​ണ്.

മു​​​​ൻ​​​​കൂ​​​​ട്ടി സൂ​​​​ചി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട ജീ​​​​വി​​​​താ​​​​ന്ത്യം

ഏ​​​​താ​​ണ്ട് ഒ​​​​രു വ​​​​ർ​​​​ഷം മു​​​​ന്പു​​​​ത​​​​ന്നെ തൊ​​​​മ്മ​​​​ച്ച​​​​ൻ ത​​​​ന്‍റെ മ​​​​ര​​​​ണം എ​​​​ന്നാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നു സൂ​​​​ച​​​​ന​​​​ ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു-1908 ന​​​​വം​​​​ബ​​​​ർ ഒ​​​​ന്ന് എ​​​​ന്ന്. ത​​​​ന്‍റെ മ​​​​ര​​​​ണം ആ​​​​സ​​​​ന്ന​​​​മാ​​​​യ ഒ​​​​ക്ടോ​​​​ബ​​​​ർ 31ന് ​​​​രാ​​​​ത്രി 12 മ​​​​ണി​​​​യാ​​​​യ​​​​പ്പോ​​​​ൾ ഇ​​​​ട​​​​വ​​​​ക​​​​വി​​​​കാ​​​​രി​​​​യ​​​​ച്ച​​​​നോ​​​​ട് (പി​​​​ന്നീ​​​​ട് ധ​​​​ന്യ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് കു​​​​ര്യാ​​​​ള​​​​ശേ​​​​രി) തൊ​​​​മ്മ​​​​ച്ച​​​​ൻ അ​​​​ന്ത്യ​​​​കൂ​​​​ദാ​​​​ശ​​​​ക​​​​ൾ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. കൂ​​​​ദാ​​​​ശ​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച് അ​​​​ദ്ദേ​​​​ഹം നി​​​​ത്യ​​​​സ​​​​മ്മാ​​​​ന​​​​ത്തി​​​​നാ​​​​യി യാ​​​​ത്ര​​​​യാ​​​​യി. ദൈ​​​​വ​​​​ദാ​​​​സ​​​​ൻ തൊ​​​​മ്മ​​​​ച്ച​​​​ന്‍റെ നാ​​​​മ​​​​ക​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ റോ​​​​മി​​​​ൽ ന​​​​ട​​​​ന്നു​​​​കൊ​​ണ്ടി​​രി​​​​ക്കു​​​​ന്നു. ത​​​​ന്‍റെ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ആ​​​​ത്മീ​​​​യ, സ​​​​മൂ​​​​ഹി​​​​ക​​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ പു​​​​തി​​​​യ തു​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​നാ​​​​യ തൊ​​​​മ്മ​​​​ച്ച​​​​ന്‍റെ വീ​​​​രോ​​​​ചി​​​​ത​​​​മാ​​​​യ വി​​​​ശു​​​​ദ്ധ​​​​ജീ​​​​വി​​​​തം ഏ​​​​വ​​​​ർ​​​​ക്കും പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​ക​​​​ത്ത​​​​ക്ക​​​​വി​​​​ധം അ​​​​റി​​​​യ​​​​പ്പെ​​​​ടാ​​​​ൻ പ്രാ​​​​ർ​​​​ഥി​​​​ക്കാം.

Tags : Thommachan Puthenparambil Ascetic Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up