x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോഡിലെ ക്രൂരവിനോദവും പൊലിയുന്ന ജീവനുകളും

വി​​​​​​​​ജീ​​​​​​​​ഷ് സ​​​​​​​​ര​​​​​​​​സ്വ​​​​​​​​തി
Published: October 30, 2026 02:05 AM IST | Updated: October 30, 2026 02:15 AM IST

പ്രതീകാത്മക ചിത്രം - എഐ

നെ​​​​​​​​ടു​​​​​​​​മ്പാ​​​​​​​​ശേ​​​​​​​​രി​​ മി​​​​​​​​നി കൂ​​​​​​​​പ്പ​​​​​​​​ർ ദു​​​​​​​​ര​​​​​​​​ന്തം, ചേ​​​​​​​​രാ​​​​​​​​നെ​​​​​​​​ല്ലൂ​​​​​​​​രി​​​​​​​​ൽ ബെ​​​​​​ൻ​​​​​​സ് കാ​​​​​​റി​​​​​​ടി​​​​​​ച്ചു​​​​​​ണ്ടാ​​​​​​യ ദാ​​​​​​രു​​​​​​ണ മ​​​​​​ര​​​​​​ണം, മാ​​​​​​​​ന​​​​​​​​ന്ത​​​​​​​​വാ​​​​​​​​ടി​​​​​​​​യി​​​​​​​​ൽ അ​​​​​​​​മി​​​​​​​​ത​​​​​​​​വേ​​​​​​​​ഗ​​​​​​​​ത്തിലെ​​​​​​​​ത്തി​​​​​​​​യ കാ​​​​​​​​റി​​​​​​​​ടി​​​​​​​​ച്ച് ആ​​​​​​​​റാം ക്ലാ​​​​​​​​സു​​​​​​​​കാ​​​​​​​​രി കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട സം​​​​​​​​ഭ​​​​​​​​വം തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ അ​​​​​​ടു​​​​​​ത്ത ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ൽ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ന്‍റെ പൊ​​​​​​​​തു​​​​​​​​മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ത്തെ വ​​​​​​​​ലി​​​​​​​​യൊ​​​​​​​​രു ആ​​​​​​​​ഘാ​​​​​​​​ത​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക് ത​​​​​​​​ള്ളി​​​​​​​​വി​​​​​​​​ട്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. ന​​​​​​​​മ്മു​​​​​​​​ടെ നി​​​​​​​​ര​​​​​​​​ത്തു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് കേ​​​​​​​​വ​​​​​​​​ലം "അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ൾ’ അ​​​​​​​​ല്ല; മ​​​​​​​​റി​​​​​​​​ച്ച്, പ​​​​​​​​ണ​​​​​​​​ക്കൊ​​​​​​​​ഴു​​​​​​​​പ്പി​​​​​​​​ന്‍റെ​​​​​​​​യും സോ​​​​​​​​ഷ്യ​​​​​​​​ൽ മീ​​​​​​​​ഡി​​​​​​​​യ ഭ്ര​​​​​​​​മ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും പേ​​​​​​​​രി​​​​​​​​ൽ അ​​​​​​​​ര​​​​​​​​ങ്ങേ​​​​​​​​റു​​​​​​​​ന്ന പ​​​​​​​​ര​​​​​​​​സ്യ​​​​​​​​മാ​​​​​​​​യ കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ്.

നി​​​​​​​​യ​​​​​​​​മം അ​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച് പാ​​​​​​​​ത​​​​​​​​യോ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന ഒ​​​​​​​​രു മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​നും ജീ​​​​​​​​വ​​​​​​​​നോ​​​​​​​​ടെ സ്വ​​​​​​​​ന്തം വീ​​​​​​​​ട്ടി​​​​​​​​ൽ തി​​​​​​​​രി​​​​​​​​ച്ചെ​​​​​​​​ത്താ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​യി​​​​​​​​ല്ലെ​​​​​​​​ന്ന ഭീ​​​​​​​​തി​​​​​​​​ജ​​​​​​​​ന​​​​​​​​ക​​​​​​​​മാ​​​​​​​​യ അ​​​​​​​​ര​​​​​​​​ക്ഷി​​​​​​​​താ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് നാം ​​​​​​​​കൂ​​​​​​​​പ്പു​​​​​​​​കു​​​​​​​​ത്തി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു.അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ൾ സം​​​​​​​​ഭ​​​​​​​​വി​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ൾ കു​​​​​​​​റ​​​​​​​​ച്ചു​​​​​​​​ ദി​​​​​​​​വ​​​​​​​​സ​​​​​​​​ത്തേ​​​​​​​​ക്കു മാ​​​​​​​​ത്രം ഉ​​​​​​​​യ​​​​​​​​രു​​​​​​​​ന്ന വൈ​​​​​​​​കാ​​​​​​​​രി​​​​​​​​ക പ്ര​​​​​​​​തി​​​​​​​​ഷേ​​​​​​​​ധശ​​​​​​​​ബ്ദ​​​​​​​​ങ്ങ​​​​​​​​ളും മോ​​​​​​​​ട്ടോ​​​​​​​​ർ വാ​​​​​​​​ഹ​​​​​​​​നവ​​​​​​​​കു​​​​​​​​പ്പി​​​​​​​​ന്‍റെ താ​​​​​​​​ത്കാ​​​​​​​​ലി​​​​​​​​ക മി​​​​​​​​ന്ന​​​​​​​​ൽ പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന​​​​​​​​ക​​​​​​​​ളും ക​​​​​​​​ഴി​​​​​​​​ഞ്ഞാ​​​​​​​​ൽ കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ൾ വീ​​​​​​​​ണ്ടും പ​​​​​​​​ഴ​​​​​​​​യ​​​​​​​​പ​​​​​​​​ടി​​​​​​​​യി​​​​​​​​ലാ​​​​​​​​കു​​​​​​​​ന്നു. റോ​​​​​​​​ഡ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളെ കേ​​​​​​​​വ​​​​​​​​ലം സാ​​​​​​​​ങ്കേ​​​​​​​​തി​​​​​​​​ക ത​​​​​​​​ക​​​​​​​​രാ​​​​​​​​റു​​​​​​​​ക​​​​​​​​ൾ എ​​​​​​​​ന്നോ ‘വി​​​​​​​​ധി’ എ​​​​​​​​ന്നോ വി​​​​​​​​ളി​​​​​​​​ച്ച് ല​​​​​​​​ഘൂ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​ൻ ഇ​​​​​​​​നി സാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ല്ല. ലോ​​​​​​​​കാ​​​​​​​​രോ​​​​​​​​ഗ്യ സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​യു​​​​​​​​ടെ നി​​​​​​​​ർ​​​​​​​​വ​​​​​​​​ച​​​​​​​​ന​​​​​​​​മ​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച്, റോ​​​​​​​​ഡ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​ന്ന​​​​​​​​ത് കൃ​​​​​​​​ത്യ​​​​​​​​മാ​​​​​​​​യ ആ​​​​​​​​സൂ​​​​​​​​ത്ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ലൂ​​​​​​​​ടെ​​​​​​​​യും നി​​​​​​​​യ​​​​​​​​മനി​​​​​​​​ർ​​​​​​​​വ​​​​​​​​ഹ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ലൂ​​​​​​​​ടെ​​​​​​​​യും പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​മാ​​​​​​​​യി ത​​​​​​​​ട​​​​​​​​യാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​യു​​​​​​​​ന്ന ഗു​​​​​​​​രു​​​​​​​​ത​​​​​​​​ര​​​​​​​​മാ​​​​​​​​യ പൊ​​​​​​​​തു​​​​​​​​ജ​​​​​​​​നാ​​​​​​​​രോ​​​​​​​​ഗ്യ പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി​​​​​​യാ​​​​​​ണ്. ഒ​​​​​​​​രു പ​​​​​​​​ക​​​​​​​​ർ​​​​​​​​ച്ച​​​​​​​​വ്യാ​​​​​​​​ധി പ​​​​​​​​ട​​​​​​​​ർ​​​​​​​​ന്നു​​​​​​​​പി​​​​​​​​ടി​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ൾ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ട​​​​​​​​വും സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​വും കാ​​​​​​​​ട്ടു​​​​​​​​ന്ന അ​​​​​​​​തേ ജാ​​​​​​​​ഗ്ര​​​​​​​​ത​​​​​​​​യും ശാ​​​​​​​​സ്ത്രീ​​​​​​​​യ സ​​​​​​​​മീ​​​​​​​​പ​​​​​​​​ന​​​​​​​​വും റോ​​​​​​​​ഡ് സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യു​​​​​​​​ടെ കാ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ലും അ​​​​​​​​നി​​​​​​​​വാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു.

സ്ഥി​​​​​​​​തി​​​​​​​​വി​​​​​​​​വ​​​​​​​​ര​​​​​​​​ക്ക​​​​​​​​ണ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളി​​​​​​​​ലെ ഭീ​​​​​​​​തി വി​​​​​​​​ര​​​​​​​​ൽ ​​​​​​​​ചൂ​​​​​​​​ണ്ടു​​​​​​​​ന്ന​​​​​​​​ത്...

റോ​​​​​​​​ഡു​​​​​​​​ക​​​​​​​​ളി​​​​​​​​ലെ മ​​​​​​​​ര​​​​​​​​ണ​​​​​​​​നി​​​​​​​​ര​​​​​​​​ക്ക് വി​​​​​​​​ശ​​​​​​​​ക​​​​​​​​ല​​​​​​​​നം ചെ​​​​​​​​യ്യു​​​​​​​​മ്പോ​​​​​​​​ൾ അ​​​​​​​​ക്ക​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ ഭീ​​​​​​​​തി​​​​​​​​ജ​​​​​​​​ന​​​​​​​​ക​​​​​​​​മാ​​​​​​​​യ യാ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ്യം വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​കും. ഈ ​​​​​​​​ദ​​​​​​​​ശ​​​​​​​​ക​​​​​​​​ത്തി​​​​​​​​ന്‍റെ തു​​​​​​​​ട​​​​​​​​ക്കം മു​​​​​​​​ത​​​​​​​​ൽ (2020-2026) കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ന്‍റെ നി​​​​​​​​ര​​​​​​​​ത്തു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ 25,000ത്തില​​​​​​​​ധി​​​​​​​​കം മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ജീ​​​​​​​​വ​​​​​​​​നു​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് പൊ​​​​​​​​ലി​​​​​​​​ഞ്ഞു​​​​​​​​പോ​​​​​​​​യ​​​​​​​​ത്. സം​​​​​​​​സ്ഥാ​​​​​​​​ന ക്രൈം ​​​​​​​​റി​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ഡ്സ് ബ്യൂ​​​​​​​​റോ​​​​​​​​യു​​​​​​​​ടെ ഔ​​​​​​​​ദ്യോ​​​​​​​​ഗി​​​​​​​​ക ക​​​​​​​​ണ​​​​​​​​ക്കു​​​​​​​​ക​​​​​​​​ൾ പ്ര​​​​​​​​കാ​​​​​​​​രം 2025ൽ ​​​​​​​​മാ​​​​​​​​ത്രം കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ 49,889 റോ​​​​​​​​ഡ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ക​​​​​​​​യും, അ​​​​​​​​തി​​​​​​​​ൽ 3,733 മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ർ​​​​​​​​ക്ക് ജീ​​​​​​​​വ​​​​​​​​ൻ ന​​​​​​​​ഷ്ട​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ക​​​​​​​​യും, 56,000ത്തി​​​​​​​​ല​​​​​​​​ധി​​​​​​​​കം ആ​​​​​​​​ളു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് ഗു​​​​​​​​രു​​​​​​​​ത​​​​​​​​ര​​​​​​​​മാ​​​​​​​​യി പ​​​​​​​​രി​​​​​​​​ക്കേ​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു. ഈ ​​​​​​​​വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ ക​​​​​​​​ണ​​​​​​​​ക്കു​​​​​​​​ക​​​​​​​​ൾ പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധി​​​​​​​​ച്ചാ​​​​​​​​ൽ, ആ​​​​​​​​ദ്യ എ​​​​​​​​ട്ടുമാ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽത്ത​​​​​​​​ന്നെ 35,873 അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​യി 2,702 ജീ​​​​​​​​വ​​​​​​​​നു​​​​​​​​ക​​​​​​​​ൾ നി​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ ഒ​​​​​​​​ടു​​​​​​​​ങ്ങി​​​​​​​​ക്ക​​​​​​​​ഴി​​​​​​​​ഞ്ഞു. രാ​​​​​​​​ജ്യ​​​​​​​​ത്തു​​​​​​​​ട​​​​​​​​നീ​​​​​​​​ളം അ​​​​​​​​ശ്ര​​​​​​​​ദ്ധ​​​​​​​​മാ​​​​​​​​യും അ​​​​​​​​മി​​​​​​​​ത​​​​​​​​വേ​​​​​​​​ഗ​​​​​​​​ത്തിലും വാ​​​​​​​​ഹ​​​​​​​​ന​​​​​​​​മോ​​​​​​​​ടി​​​​​​​​ക്കു​​​​​​​​ന്ന കേ​​​​​​​​സു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ എ​​​​​​​​ണ്ണ​​​​​​​​ത്തി​​​​​​​​ൽ മു​​​​​​​​ൻപന്തി​​​​​​​​യി​​​​​​​​ലാ​​​​​​​​ണ് കേ​​​​​​​​ര​​​​​​​​ളം. നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ ക്രൈം ​​​​​​​​റി​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ഡ്സ് ബ്യൂ​​​​​​​​റോ​​​​​​​​യു​​​​​​​​ടെ വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ള​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച് 2023ൽ ​​​​​​​​മാ​​​​​​​​ത്രം 1,78,000ത്തി​​​​​​​​ല​​​​​​​​ധി​​​​​​​​കം റാ​​​​​​​​ഷ് ഡ്രൈ​​​​​​​​വിം​​​​​​ഗ് കേ​​​​​​​​സു​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്ത് ര​​​​​​​​ജി​​​​​​​​സ്റ്റ​​​​​​​​ർ ചെ​​​​​​​​യ്ത​​​​​​​​ത്. ഒ​​​​​​​​രു ചെ​​​​​​​​റി​​​​​​​​യ സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തെ സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ചി​​​​​​​​ട​​​​​​​​ത്തോ​​​​​​​​ളം ഈ ​​​​​​​​സ്ഥി​​​​​​​​തി​​​​​​​​വി​​​​​​​​വ​​​​​​​​ര​​​​​​​​ക്ക​​​​​​​​ണ​​​​​​​​ക്കു​​​​​​​​ക​​​​​​​​ൾ വി​​​​​​​​ര​​​​​​​​ൽ ചൂ​​​​​​​​ണ്ടു​​​​​​​​ന്ന​​​​​​​​ത് ഒ​​​​​​​​രു വ​​​​​​​​ലി​​​​​​​​യ പൊ​​​​​​​​തു​​​​​​​​ജ​​​​​​​​നാ​​​​​​​​രോ​​​​​​​​ഗ്യ ദു​​​​​​​​ര​​​​​​​​ന്ത​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്കാ​​​​​​​​ണ്.

ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വാ​​​​​​​​ദി​​​​​​​​ത്വ​​​​​​​​മി​​​​​​​​ല്ലാ​​​​​​​​യ്മ

ആ​​​​​​​​ഡം​​​​​​​​ബ​​​​​​​​ര വാ​​​​​​​​ഹ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്ന എൻജിൻ ശേ​​​​​​​​ഷി​​​​​​​​യും വേ​​​​​​​​ഗ​​​​​​​​വും റോ​​​​​​​​ഡി​​​​​​​​ൽ മ​​​​​​​​റ്റു യാ​​​​​​​​ത്ര​​​​​​​​ക്കാ​​​​​​​​രു​​​​​​​​ടെ​​​​​മേ​​​​​​​​ൽ പ്ര​​​​​​​​ക​​​​​​​​ടി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള ആ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ​​​​​​​​ മ​​​​​​​​നോ​​​​​​​​ഭാ​​​​​​​​വ​​​​​​​​മാ​​​​​​​​യി മാ​​​​​​​​റു​​​​​​​​ന്നു. ഇ​​​​​​​​തി​​​​​​​​നോ​​​​​​​​ടൊ​​​​​​​​പ്പം രാ​​​​​​​​ത്രി​​​​​​​​കാ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ അ​​​​​​​​മി​​​​​​​​ത​​​​​​​​വേ​​​​​​​​ഗ​​​​​​​​വും റോ​​​​​​​​ഡ് റേ​​​​​​​​സിം​​​​​ഗും പ​​​​​​​​ല​​​​​​​​പ്പോ​​​​​​​​ഴും ല​​​​​​​​ഹ​​​​​​​​രി​​​​​​​​മ​​​​​​​​രു​​​​​​​​ന്നു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ​​​​​​​​യും മ​​​​​​​​ദ്യ​​​​​​​​ത്തി​​​​​ന്‍റെ​​​​​​​​യും ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗ​​​​​​​​വു​​​​​​​​മാ​​​​​​​​യി നേ​​​​​​​​രി​​​​​​​​ട്ട് ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. പ്രാ​​​​​​​​യ​​​​​​​​പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​കാ​​​​​​​​ത്ത കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് വാ​​​​​​​​ഹ​​​​​​​​നം ന​​​​​​​​ൽ​​​​​​​​കു​​​​​​​​ക​​​​​​​​യും, അ​​​​​​​​വ​​​​​​​​ർ മു​​​​​​​​ന്പും സ​​​​​​​​മാ​​​​​​​​ന​​​​​​​​മാ​​​​​​​​യി വാ​​​​​​​​ഹ​​​​​​​​നമോ​​​​​​​​ടി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ടെ​​​​​​​​ന്ന​​​​​​​​റി​​​​​​​​ഞ്ഞി​​​​​​​​ട്ടും അ​​​​​​​​ത് ക​​​​​​​​ണ്ടി​​​​​​​​ല്ലെ​​​​​​​​ന്ന് ന​​​​​​​​ടി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്ന മാ​​​​​​​​താ​​​​​​​​പി​​​​​​​​താ​​​​​​​​ക്ക​​​​​​​​ളു​​​​​​​​ടെ അ​​​​​​​​നാ​​​​​​​​സ്ഥ പ​​​​​​​​രോ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​യി കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​ക​​​​​​​​ത്തി​​​​​​​​ന് തു​​​​​​​​ല്യ​​​​​​​​മാ​​​​​​​​യ കു​​​​​​​​റ്റ​​​​​​​​കൃ​​​​​​​​ത്യ​​​​​​​​മാ​​​​​​​​ണ്. ന​​​​​​​​മ്മു​​​​​​​​ടെ റോ​​​​​​​​ഡ് സം​​​​​​​​സ്കാ​​​​​​​​ര​​​​​​​​ത്തി​​​​​​​​ന്‍റെ ഏ​​​​​​​​റ്റ​​​​​​​​വും ദ​​​​​​​​യ​​​​​​​​നീ​​​​​​​​യ​​​​​​​​മാ​​​​​​​​യ ചി​​​​​​​​ത്രം വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​കു​​​​​​​​ന്ന​​​​​​​​ത് കാ​​​​​​​​ൽ​​​​​​​​ന​​​​​​​​ട​​​​​​​​യാ​​​​​​​​ത്ര​​​​​​​​ക്കാ​​​​​​​​രു​​​​​​​​ടെ അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ ലം​​​​​​​​ഘി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നി​​​​​​​​ട​​​​​​​​ത്താ​​​​​​​​ണ്. റോ​​​​​​​​ഡു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ കാ​​​​​​​​ൽ​​​​​​​​ന​​​​​​​​ട​​​​​​​​യാ​​​​​​​​ത്ര​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്ക് മു​​​​​​​​ൻ​​​​​​​​ഗ​​​​​​​​ണ​​​​​​​​ന ന​​​​​​​​ൽ​​​​​​​​കി സു​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ത​​​​​​​​മാ​​​​​​​​യി പാ​​​​​​​​ത മു​​​​​​​​റി​​​​​​​​ച്ചു​​​​​​​​ക​​​​​​​​ട​​​​​​​​ക്കാ​​​​​​​​ൻ നി​​​​​​​​ർ​​​​​​​​മി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ള്ള സീ​​​​​​​​ബ്ര ക്രോ​​​​​​​​സിം​​​​​ഗു​​​​​​​​ക​​​​​​​​ൾ ഇ​​​​​​​​ന്ന് മ​​​​​​​​ര​​​​​​​​ണ​​​​​​​​ക്കെ​​​​​​​​ണി​​​​​​​​ക​​​​​​​​ളാ​​​​​​​​യി മാ​​​​​​​​റി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. സീ​​​​​​​​ബ്ര ക്രോ​​​​​​​​സിം​​​​​ഗി​​​​​​​​ൽ കാ​​​​​​​​ൽ​​​​​​​​ന​​​​​​​​ട​​​​​​​​യാ​​​​​​​​ത്ര​​​​​​​​ക്കാ​​​​​​​​രെ ക​​​​​​​​ണ്ടാ​​​​​​​​ൽ വാ​​​​​​​​ഹ​​​​​​​​നം നി​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കൊ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ മ​​​​​​​​ര്യാ​​​​​​​​ദ​​​​പോ​​​​​​​​ലും ഭൂ​​​​​​​​രി​​​​​​​​ഭാ​​​​​​​​ഗം ഡ്രൈ​​​​​​​​വ​​​​​​​​ർ​​​​​​​​മാ​​​​​​​​രും കാ​​​​​​​​ട്ടാ​​​​​​​​റി​​​​​​​​ല്ല.

പ്രാ​​​​​​​​യ​​​​​​​​പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​കാ​​​​​​​​ത്ത​​​​​​​​വ​​​​​​​​രു​​​​​​​​ടെ ഡ്രൈ​​​​​​​​വിം​​​​​ഗ്

കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ നി​​​​​​​​ര​​​​​​​​ത്തു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ പ്രാ​​​​​​​​യ​​​​​​​​പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​കാ​​​​​​​​ത്ത കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ വാ​​​​​​​​ഹ​​​​​​​​നമോടി​​​​​​​​ക്കു​​​​​​​​ന്ന പ്ര​​​​​​​​വ​​​​​​​​ണ​​​​​​​​ത അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യ വി​​​​​​​​ധ​​​​​​​​ത്തി​​​​​​​​ൽ വ​​​​​​​​ർ​​​​​​​​ധി​​​​​​​​ച്ചു​​​​​​​​വ​​​​​​​​രി​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. ന​​​​​​​​മ്മു​​​​​​​​ടെ നാ​​​​​​​​ട്ടി​​​​​​​​ൽ കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ വാ​​​​​​​​ഹ​​​​​​​​നമോടി​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ൾ അ​​​​​​​​ത് അ​​​​​​​​ഭി​​​​​​​​മാ​​​​​​​​ന​​​​​​​​ത്തോ​​​​​​​​ടെ കാ​​​​​​​​ണു​​​​​​​​ക​​​​​​​​യും സോ​​​​​​​​ഷ്യ​​​​​​​​ൽ മീ​​​​​​​​ഡി​​​​​​​​യ​​​​​​​​യി​​​​​​​​ൽ റീ​​​​​​​​ലു​​​​​​​​ക​​​​​​​​ളാ​​​​​​​​ക്കി പ്ര​​​​​​​​ച​​​​​​​​രി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്ന വി​​​​​​​​ചി​​​​​​​​ത്ര​​​​​​​​മാ​​​​​​​​യ ഒ​​​​​​​​രു പാ​​​​​​​​ര​​​​​​​​ന്‍റിം​​​​​ഗ് സം​​​​​​​​സ്കാ​​​​​​​​രം ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്നു​​​​​​​​വ​​​​​​​​ന്നി​​​​​​​​ട്ടു​​​​​​​​ണ്ട്. മോ​​​​​​​​ട്ടോ​​​​​​​​ർ വാ​​​​​​​​ഹ​​​​​​​​ന നി​​​​​​​​യ​​​​​​​​മ​​​​​​​​ത്തി​​​​​​​​ൽ വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​ക​​​​​​​​ളു​​​​​​​​ണ്ടെ​​​​​​​​ങ്കി​​​​​​​​ലും, പ്രാ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക​​​​​​​​ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ൽ അ​​​​​​​​ത്ത​​​​​​​​രം കേ​​​​​​​​സു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ വാ​​​​​​​​ഹ​​​​​​​​നം വി​​​​​​​​ട്ടു​​​​​​​​ന​​​​​​​​ൽ​​​​​​​​കു​​​​​​​​ക​​​​​​​​യും നി​​​​​​​​​​​​​​​സാ​​​​​​​​ര പി​​​​​​​​ഴ അ​​​​​​​​ട​​​​​​​​ച്ച് പ്ര​​​​​​​​തി​​​​​​​​ക​​​​​​​​ൾ ര​​​​​​​​ക്ഷ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്ന അ​​​​​​​​പ​​​​​​​​ച​​​​​​​​യ​​​​​​​​മാ​​​​​​​​ണ് ക​​​​​​​​ണ്ടു​​​​​​​​വ​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്.

എ​​​​​​​​ന്നാ​​​​​​​​ൽ, ജ​​​​​​​​ർ​​​​​​​​മ​​​​​​​​നി ഉ​​​​​​​​ൾ​​​​​​​​പ്പടെ​​​​​​​​യു​​​​​​​​ള്ള യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ പ്രാ​​​​​​​​യ​​​​​​​​പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​കാ​​​​​​​​ത്ത കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ വാ​​​​​​​​ഹ​​​​​​​​നമോ​​​​​​​​ടി​​​​​​​​ച്ചാ​​​​​​​​ൽ അ​​​​​​​​ത് അ​​​​​​​​തീ​​​​​​​​വ ഗു​​​​​​​​രു​​​​​​​​ത​​​​​​​​ര​​​​​​​​മാ​​​​​​​​യ ക്രി​​​​​​​​മി​​​​​​​​ന​​​​​​​​ൽ കു​​​​​​​​റ്റ​​​​​​​​കൃ​​​​​​​​ത്യ​​​​​​​​മാ​​​​​​​​യാ​​​​​​​​ണ് ക​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ജ​​​​​​​​ർ​​​​​​​​മ​​​​​​​​ൻ ട്രാ​​​​​​​​ഫി​​​​​​​​ക് നി​​​​​​​​യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ പ്ര​​​​​​​​കാ​​​​​​​​രം വാ​​​​​​​​ഹ​​​​​​​​ന ഉ​​​​​​​​ട​​​​​​​​മ​​​​​​​​യു​​​​​​​​ടെ ക​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​മാ​​​​​​​​യ നി​​​​​​​​യ​​​​​​​​മ​​​​​​​​ബാ​​​​​​​​ധ്യ​​​​​​​​ത അ​​​​​​​​വി​​​​​​​​ടെ ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്കു​​​​​​​​ന്നു. പ്രാ​​​​​​​​യ​​​​​​​​പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​കാ​​​​​​​​ത്ത മ​​​​​​​​ക്ക​​​​​ൾ​​​​​ക്കു വാ​​​​​​​​ഹ​​​​​​​​നം ന​​​​​​​​ൽ​​​​​​​​കി​​​​​​​​യാ​​​​​​​​ൽ, മാ​​​​​​​​താ​​​​​​​​പി​​​​​​​​താ​​​​​​​​ക്ക​​​​​​​​ൾ നേ​​​​​​​​രി​​​​​​​​ട്ട് ക്രി​​​​​​​​മി​​​​​​​​ന​​​​​​​​ൽ വി​​​​​​​​ചാ​​​​​​​​ര​​​​​​​​ണ നേ​​​​​​​​രി​​​​​​​​ടേ​​​​​​​​ണ്ടിവ​​​​​​​​രും. അ​​​​​​​​തോ​​​​​​​​ടൊ​​​​​​​​പ്പം ഉ​​​​​​​​ണ്ടാ​​​​​​​​കു​​​​​​​​ന്ന നാ​​​​​​​​ശ​​​​​​​​ന​​​​​​​​ഷ്ട​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് ഇ​​​​​​​​ൻ​​​​​​​​ഷു​​​​​​​​റ​​​​​​​​ൻ​​​​​​​​സ് ക​​​​​​​​മ്പ​​​​​​​​നി​​​​​​​​ക​​​​​​​​ൾ യാ​​​​​​​​തൊ​​​​​​​​രു തു​​​​​​​​ക​​​​​​​​യും ന​​​​​​​​ൽ​​​​​​​​കി​​​​​​​​ല്ലെ​​​​​​​​ന്ന് മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല, മു​​​​​​​​ഴു​​​​​​​​വ​​​​​​​​ൻ സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക ബാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​യും മാ​​​​​​​​താ​​​​​​​​പി​​​​​​​​താ​​​​​​​​ക്ക​​​​​​​​ളി​​​​​​​​ൽനി​​​​​​​​ന്ന് ഈ​​​​​​​​ടാ​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യും. ഇ​​​​​​​​തു​​​​​​​​കൂ​​​​​​​​ടാ​​​​​​​​തെ, ആ ​​​​​​​​കു​​​​​​​​ട്ടി​​​​​​​​യു​​​​​​​​ടെ ഡ്രൈ​​​​​​​​വിം​​​​​ഗ് ലൈ​​​​​​​​സ​​​​​​​​ൻ​​​​​​​​സ് ല​​​​​​​​ഭി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള അ​​​​​​​​ർ​​​​​​​​ഹ​​​​​​​​ത പ്രാ​​​​​​​​യ​​​​​​​​പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​യ ശേ​​​​​​​​ഷ​​​​​​​​വും വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് ത​​​​​​​​ട​​​​​​​​യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്നു. നി​​​​​​​​യ​​​​​​​​മ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ ഈ ​​​​​​​​ക​​​​​​​​ർ​​​​​​​​ശ​​​​​​​​ന നി​​​​​​​​ല​​​​​​​​പാ​​​​​​​​ടു​​​​​​​​ക​​​​​​​​ൾ മാ​​​​​​​​താ​​​​​​​​പി​​​​​​​​താ​​​​​​​​ക്ക​​​​​​​​ളി​​​​​​​​ലും കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളി​​​​​​​​ലും വ​​​​​​​​ലി​​​​​​​​യൊ​​​​​​​​രു ഭ​​​​​​​​യം സൃ​​​​​​​​ഷ്ടി​​​​​​​​ക്കാ​​​​​​​​ൻ സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ട്.

എ​​​​​​​​ഐ ക്യാ​​​​​​​​മ​​​​​​​​റ​​​​​​​​ക​​​​​​​​ളു​​​​​​​​ടെ പ​​​​​​​​രി​​​​​​​​മി​​​​​​​​തി​​​​​​​​ക​​​​​​​​ളും ശി​​​​​​​​ക്ഷാ​​​​​​​​ സ​​​​​​​​മ്പ്ര​​​​​​​​ദാ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളും

കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ റോ​​​​​​​​ഡ് സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യ്ക്കാ​​​​​​​​യി സേ​​​​​​​​ഫ് കേ​​​​​​​​ര​​​​​​​​ള പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​ടെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​യി നൂ​​​​​​​​റു​​​​​​​​ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ന് എ​​​​​​​​ഐ ക്യാ​​​​​​​​മ​​​​​​​​റ​​​​​​​​ക​​​​​​​​ൾ സ​​​​​​​​ജ്ജ​​​​​​​​മാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട് എ​​​​​​​​ന്ന​​​​​​​​ത് സ്വാ​​​​​​​​ഗ​​​​​​​​താ​​​​​​​​ർ​​​​​​​​ഹ​​​​​​​​മാ​​​​​​​​യ ഒ​​​​​​​​രു കാ​​​​​​​​ൽ​​​​​​​​വ​​​​​​​​യ്പാ​​​​​​​​ണ്. ഹെ​​​​​​​​ൽ​​​​​​​​മ​​​​​​​​റ്റ് ഇ​​​​​​​​ല്ലാ​​​​​​​​ത്ത യാ​​​​​​​​ത്ര, സീ​​​​​​​​റ്റ് ബെ​​​​​​​​ൽ​​​​​​​​റ്റ് ധ​​​​​​​​രി​​​​​​​​ക്കാ​​​​​​​​തി​​​​​​​​രി​​​​​​​​ക്ക​​​​​​​​ൽ എ​​​​​​​​ന്നി​​​​​​​​വ ക​​​​​​​​ണ്ടെ​​​​​​​​ത്താ​​​​​​​​ൻ ഈ ​​​​​​​​സാ​​​​​​​​ങ്കേ​​​​​​​​തി​​​​​​​​ക​​​​​​​​വി​​​​​​​​ദ്യ സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്. എ​​​​​​​​ന്നാ​​​​​​​​ൽ, ഈ ​​​​​​​​അ​​​​​​​​ഡ്വാ​​​​​​​​ൻ​​​​​​​​സ്ഡ് ക്യാ​​​​​​​​മ​​​​​​​​റ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് വ​​​​​​​​ലി​​​​​​​​യ പ​​​​​​​​രി​​​​​​​​മി​​​​​​​​തി​​​​​​​​ക​​​​​​​​ളു​​​​​​​​മു​​​​​​​​ണ്ട്.

നി​​​​​​​​ല​​​​​​​​വി​​​​​​​​ലെ ക്യാ​​​​​​​​മ​​​​​​​​റ സം​​​​​​​​വി​​​​​​​​ധാ​​​​​​​​നം പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​യും പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് നി​​​​​​​​യ​​​​​​​​മ​​​​​​​​ലം​​​​​​​​ഘ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ക​​​​​​​​ണ്ടെ​​​​​​​​ത്തി പി​​​​​​​​ഴ​​​​​​​​യീ​​​​​​​​ടാ​​​​​​​​ക്കു​​​​​​​​ന്ന ഒ​​​​​​​​രു വ​​​​​​​​രു​​​​​​​​മാ​​​​​​​​ന സ​​​​​​​​മാ​​​​​​​​ഹ​​​​​​​​ര​​​​​​​​ണ ഉ​​​​​​​​പാ​​​​​​​​ധി​​​​​​​​യാ​​​​​​​​യാ​​​​​​​​ണ്, അ​​​​​​​​ല്ലാ​​​​​​​​തെ ഒ​​​​​​​​രു ഡ്രൈ​​​​​​​​വ​​​​​​​​റു​​​​​​​​ടെ ത​​​​​​​​ൽ​​​​​​​​ക്ഷ​​​​​​​​ണ പെ​​​​​​​​രു​​​​​​​​മാ​​​​​​​​റ്റ മാ​​​​​​​​റ്റം ല​​​​​​​​ക്ഷ്യ​​​​​​​​മി​​​​​​​​ട്ട​​​​​​​​ല്ല. റോ​​​​​​​​ഡി​​​​​​​​ലെ റേ​​​​​​​​സിം​​​​​ഗ്, ല​​​​​​​​ഹ​​​​​​​​രി​​​​​​​​യു​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ചു​​​​​​​​ള്ള വാ​​​​​​​​ഹ​​​​​​​​ന​​​​​​​​മോ​​​​​​​​ടി​​​​​​​​ക്ക​​​​​​​​ൽ, സീ​​​​​​​​ബ്ര ക്രോ​​​​​​​​സിം​​​​​ഗ് ലം​​​​​​​​ഘ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ ത​​​​​​​​ത്സ​​​​​​​​മ​​​​​​​​യം ത​​​​​​​​ട​​​​​​​​യാ​​​​​​​​ൻ ക്യാ​​​​​​​​മ​​​​​​​​റ​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് ക​​​​​​​​ഴി​​​​​​​​വി​​​​​​​​ല്ല. ക്യാ​​​​​​​​മ​​​​​​​​റ​​​​​​​​ക​​​​​​​​ൾ സ്ഥാ​​​​​​​​പി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ള്ള ഇ​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ മാ​​​​​​​​ത്രം വേ​​​​​​​​ഗം കു​​​​​​​​റ​​​​​​​​യ്ക്കു​​​​​​​​ക​​​​​​​​യും ക്യാ​​​​​​​​മ​​​​​​​​റ പ​​​​​​​​രി​​​​​​​​ധി ക​​​​​​​​ഴി​​​​​​​​ഞ്ഞ​​​​​​​​യു​​​​​​​​ട​​​​​​​​ൻ വീ​​​​​​​​ണ്ടും അ​​​​​​​​മി​​​​​​​​ത​​​​​​​​വേ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ പാ​​​​​​​​യു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്ന ത​​​​​​​​ന്ത്ര​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ നി​​​​​​​​യ​​​​​​​​മ​​​​​​​​ലം​​​​​​​​ഘ​​​​​​​​നം ഡ്രൈ​​​​​​​​വ​​​​​​​​ർ​​​​​​​​മാ​​​​​​​​ർ​​​​​​​​ക്കി​​​​​​​​ട​​​​​​​​യി​​​​​​​​ൽ സാ​​​​​​​​ർ​​​​​​​​വ​​​​​​​​ത്രി​​​​​​​​ക​​​​​​​​മാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു.

കേ​​​​​​​​വ​​​​​​​​ലം സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക പി​​​​​​​​ഴ​​​​​​​​ക​​​​​​​​ൾ ചു​​​​​​​​മ​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​ത് ഡ്രൈ​​​​​​​​വ​​​​​​​​ർ​​​​​​​​മാ​​​​​​​​രു​​​​​​​​ടെ സം​​​​​​​​സ്കാ​​​​​​​​ര​​​​​​​​ത്തി​​​​​​​​ലോ പെ​​​​​​​​രു​​​​​​​​മാ​​​​​​​​റ്റ​​​​​​​​ത്തി​​​​​​​​ലോ കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യ മാ​​​​​​​​റ്റ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​ക്കി​​​​​​​​ല്ലെ​​​​​​​​ന്ന് ആ​​​​​​​​ഗോ​​​​​​​​ള പ​​​​​​​​ഠ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കു​​​​​​​​ന്നു. ആ​​​​​​​​ഡം​​​​​​​​ബ​​​​​​​​രവാ​​​​​​​​ഹ​​​​​​​​ന ഉ​​​​​​​​ട​​​​​​​​മ​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് ചെ​​​​​​​​റി​​​​​​​​യ തു​​​​​​​​ക​​​​​​​​യു​​​​​​​​ടെ സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക പി​​​​​​​​ഴ​​​​​​​​ക​​​​​​​​ൾ അ​​​​​​​​നാ​​​​​​​​യാ​​​​​​​​സം അ​​​​​​​​ട​​​​​​​​ച്ചു​​​​​​​​തീ​​​​​​​​ർ​​​​​​​​ത്ത് വീ​​​​​​​​ണ്ടും സ​​​​​​​​മാ​​​​​​​​ന നി​​​​​​​​യ​​​​​​​​മ​​​​​​​​ലം​​​​​​​​ഘ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ തു​​​​​​​​ട​​​​​​​​രാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​യു​​​​​​​​ന്നു എ​​​​​​​​ന്ന​​​​​​​​ത് ഇ​​​​​​​​തി​​​​​ന്‍റെ പോ​​​​​​​​രാ​​​​​​​​യ്മ​​​​​​​​യാ​​​​​​​​ണ്. നി​​​​​​​​യ​​​​​​​​മ​​​​​​​​ലം​​​​​​​​ഘ​​​​​​​​നം ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​വ​​​​​​​​രി​​​​​​​​ൽ ശാ​​​​​​​​ശ്വ​​​​​​​​ത​​​​​​​​മാ​​​​​​​​യ പെ​​​​​​​​രു​​​​​​​​മാ​​​​​​​​റ്റ മാ​​​​​​​​റ്റം ഉ​​​​​​​​ണ്ടാ​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ങ്കി​​​​​​​​ൽ ഭ​​​​​​​​യ​​​​​​​​വും ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വാ​​​​​​​​ദി​​​​​​​​ത്വ​​​​​​​​ബോ​​​​​​​​ധ​​​​​​​​വും വ​​​​​​​​ള​​​​​​​​ർ​​​​​​​​ത്തു​​​​​​​​ന്ന ശി​​​​​​​​ക്ഷാ​​​​​​​​രീ​​​​​​​​തി​​​​​​​​ക​​​​​​​​ൾ ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്ക​​​​​​​​ണം.

(തുടരും)

​​​​​(ലേ​​ഖ​​ക​​ൻ ജ​​​​​​​​ർ​​​​​​​​മ​​​​​​​​നി​​​​​​​​യി​​​​​​​​ലെ RWTH Aachen യൂ​​​​​​​​ണി​​​​​​​​വേ​​​​​​​​ഴ്സി​​​​​​​​റ്റി​​​​​​​​യി​​​​​​​​ൽ എ​​​​​​​​ൻ​​​​​​​​വ​​​​​​​​യോ​​​​​​​​ൺ​​​​​​​​മെ​​​​​​​​ന്‍റ​​​​​​​​ൽ മെ​​​​​​​​ഡി​​​​​​​​സി​​​​​​​​ൻ വി​​​​​​​​ഭാ​​​​​​​​ഗം ഗ​​​​​​​​വേ​​​​​​​​ഷ​​​​​​​​ക​​​​​​​​നാ​​ണ്)

Tags : CruelPastimes Road Lives Lost Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up