x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​സ്തമി​ക്കാ​ത്ത സ​ർ​ഗ​സൂ​ര്യ​ൻ: ആ​​​​ബേ​​​​ല​​​​ച്ച​​​​ന്‍റെ 25-ാം ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​കം ഇ​​​​ന്ന്

ഫാ. ​​​​ഡോ. റോ​​​​ബി ക​​​​ണ്ണ​​​​ൻ​​​​ചി​​​​റ സി​​​​എം​​​​ഐ
Published: October 27, 2026 04:27 AM IST | Updated: October 27, 2026 04:27 AM IST

ഫാ. ​ആ​ബേ​ൽ പെ​രി​യ​പ്പു​റം സി​എം​ഐ

​ബേ​ല​ച്ച​ൻ എ​ന്ന ഫാ. ​ആ​ബേ​ൽ പെ​രി​യ​പ്പു​റം സി​എം​ഐ ആ​യി​ര​ങ്ങ​ളു​ടെ ഓ​ർ​മ​ക​ളി​ൽ ജീ​വി​ച്ചു​തു​ട​ങ്ങി​യി​ട്ട് ഇ​ന്ന് 25 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്നു. അ​ദ്ദേ​ഹം വ​ള​ർ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് ക​ലാ​കാ​ര​ന്മാ​രി​ലൂ​ടെ അ​ദ്ദേ​ഹം ത​ല​മു​റ​ക​ളി​ലൂ​ടെ ജീ​വി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും.

ഒ​രു ക​ത്തോ​ലി​ക്കാ പു​രോ​ഹി​ത​നാ​യി​രി​ക്കു​ന്പോ​ഴും നാ​നാ​ജാ​തി മ​ത​സ്ഥ​രോ​ടും സം​വ​ദി​ക്കാ​നും സൗ​ഹൃ​ദം സ്ഥാ​പി​ക്കാ​നും ക​ല​യി​ലൂ​ടെ ആ​ബേ​ല​ച്ച​നാ​യി. ക​ല​യ്ക്കും സം​ഗീ​ത​ത്തി​നും ജാ​തി​യോ മ​ത​മോ ഇ​ല്ലെ​ന്നാ​ണ് ആ​ബേ​ല​ച്ച​ൻ ഓ​ർ​മി​പ്പി​ച്ച​ത്. ജാ​തി​ഭേ​ദ​ങ്ങ​ളു​ടെ അ​തി​രു​ക​ൾ​ക്ക​പ്പു​റ​ത്ത് ഏ​വ​രെ​യും ഒ​ന്നി​പ്പി​ക്കു​ന്ന വ​ലി​യ ശ​ക്തി​യും സാ​ധ്യ​ത​യു​മാ​ണ് ക​ല​യും സം​ഗീ​ത​വു​മെ​ന്നും ലോ​ക​ത്തെ പ​ഠി​പ്പി​ക്കു​ക​യാ​യി​രു​ന്നു ആ​ബേ​ല​ച്ച​ൻ.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ക്ഷ​ണം സ്വീ​ക​രി​ച്ച് ഇ​ന്നു ക​ലാ​ഭ​വ​ൻ എ​ന്ന പേ​ര് ത​ങ്ങ​ളു​ടെ പേ​രു​ക​ളോ​ടൊ​പ്പം ചേ​ർ​ത്തു വി​ജ​യ​വ​ഴി​ക​ളെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന എ​ത്ര​യോ ക​ലാ​കാ​ര​ന്മാ​രെ ന​മു​ക്ക​റി​യാം. ഇ​വ​രെ​ല്ലാം ത​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ ആ​ബേ​ല​ച്ച​ൻ ന​യി​ച്ച, അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ക്ഷ​ണം ല​ഭി​ച്ച ക​ലാ​ഭ​വ​നി​ലൂ​ടെ​യാ​ണ് ക​ലാ​ജീ​വി​ത​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളു​ടെ പാ​ര​മ്യ​ത്തി​ലേ​ക്ക് ന​ട​ന്നു​ക​യ​റി​യ​തെ​ന്നു പ​റ​യാ​ൻ മ​റ​ക്കാ​റു​മി​ല്ല.

ഒ​രു​മ​യു​ടെ ഈ​ണം

ക​ല​യും സം​ഗീ​ത​വും സ​മൂ​ഹ​ത്തെ എ​ന്നും ഒ​രു​മി​ച്ചു​നി​ർ​ത്തു​ന്ന​താ​ണ്. ഒ​രു ന​ല്ല ക​ലാ​കാ​ര​ൻ സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​മ​ന്വ​യ​ത്തി​ന്‍റെ​യും പ്ര​വാ​ച​ക​നാ​ണ്. ക​ല സ​മാ​ധാ​ന​ത്തി​ന് എ​ന്ന ദ​ർ​ശ​നം ഇ​ക്കാ​ല​ത്ത് ഏ​റെ പ്ര​സ​ക്ത​മാ​ണ​ല്ലോ. ഏ​തു ഭാ​ഷ​ക്കാ​രെ​യും ഏ​തു ദേ​ശ​ക്കാ​രെ​യും ഒ​രു​മി​ച്ചു ചേ​ർ​ക്കാ​ൻ ക​ഴി​യു​ന്ന​വ​രാ​ക​ണം ക​ലാ​പ്ര​വ​ർ​ത്ത​ക​ർ. ആ​ബേ​ല​ച്ച​ൻ തു​ട​ങ്ങി​വ​ച്ച ക​ലാ​പ്ര​വ​ർ​ത്ത​നം ഒ​രു മ​ത​വി​ഭാ​ഗ​ത്തി​നു​വേ​ണ്ടി മാ​ത്ര​മാ​യി​രു​ന്നി​ല്ല. എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ക​ലാ-​സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ൾ ന​മു​ക്കു​ണ്ടാ​ക​ണ​മെ​ന്ന വി​ശാ​ല​കാ​ഴ്ച​പ്പാ​ടി​ന്‍റെ സാ​ക്ഷാ​ത്കാ​ര​മാ​ണ് ആ​ബേ​ല​ച്ച​ൻ നി​ർ​വ​ഹി​ച്ച​ത്. ഈ ​വി​ശാ​ല​ദ​ർ​ശ​നം പു​തി​യ കാ​ല​ത്ത് ന​മ്മു​ടെ നാ​ട്ടി​ൽ സ​ജീ​വ​മാ​കേ​ണ്ട​തു​ണ്ട് എ​ന്നു​കൂ​ടി​യാ​ണ് ആ​ബേ​ല​ച്ച​ന്‍റെ 25-ാം ച​ര​മ​വാ​ർ​ഷി​കം ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​ത്.

ജീ​വി​തം, അ​തി​ജീ​വ​നം

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മു​ള​ക്കു​ള​ത്ത് 1920 ജ​നു​വ​രി 19നാ​ണ് ആ​ബേ​ല​ച്ച​ന്‍റെ ജ​ന​നം. മാ​ത്ത​ന്‍​വൈ​ദ്യ​രു​ടെ​യും ഏ​ല്യാ​മ്മ​യു​ടെ​യും അ​ഞ്ചാ​മ​ത്തെ മ​ക​ന്‍. സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്തു​ത​ന്നെ എ​ഴു​ത്തി​നോ​ടും ക​ല​യോ​ടും ആ​ഭി​മു​ഖ്യ​മു​ണ്ടാ​യി​രു​ന്നു. ച​ങ്ങ​മ്പു​ഴ​യു​ടെ​യും കു​മാ​ര​നാ​ശാ​ന്‍റെ​യും ക​വി​ത​ക​ള്‍ വാ​യി​ച്ചും ചൊ​ല്ലി​യും ക​ല​യെ ഇ​ഷ്ട​പ്പെ​ട്ട ബാ​ല്യം.

സ​ന്യാ​സി​നി​യും ക​വ​യി​ത്രി​യു​മാ​യി​രു​ന്ന സി​സ്റ്റ​ര്‍ മേ​രി ബ​നീ​ഞ്ഞ (മേ​രി ജോ​ണ്‍ തോ​ട്ടം) ബ​ന്ധു​വാ​യി​രു​ന്നു​വെ​ന്ന​ത് ക​വി​ത​ക​ളോ​ടു​ള്ള ക​മ്പം ഇ​ര​ട്ടി​പ്പി​ച്ചു. പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ക​ര്‍​മ​ല കു​സു​മം മാ​സി​ക​യി​ല്‍ ‘അ​ര്‍​ഥം അ​ന​ര്‍​ഥം മൂ​ലം’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ ആ​ദ്യ ക​വി​ത പ്ര​സി​ദ്ധീ​ക​രി​ച്ചു. 20-ാം വ​യ​സി​ലാ​ണ് സി​എം​ഐ സ​മൂ​ഹ​ത്തി​ല്‍ ചേ​ര്‍​ന്നു വൈ​ദി​ക പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. 1951ല്‍ ​ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു കാ​വു​കാ​ട്ടി​ല്‍​നി​ന്ന് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. ആ​റു മാ​സം ദീ​പി​ക​യി​ല്‍ സേ​വ​നം. ശേ​ഷം പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സും ജേ​ര്‍​ണ​ലി​സ​വും പ​ഠി​ക്കാ​ന്‍ റോ​മി​ലേ​ക്ക്. അ​വി​ട​ന്നു പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ ഡോ​ക്‌ട​റേ​റ്റ് നേ​ടി. മ​ട​ങ്ങി​യെ​ത്തി​യ​ശേ​ഷം 1961 വ​രെ ദീ​പി​ക​യു​ടെ പ​ത്രാ​ധി​പ​സ​മി​തി​യി​ല്‍ സേ​വ​നം ചെ​യ്തു. ഇ​ക്കാ​ല​ഘ​ട്ട​ത്തി​ലാ​ണ് കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള മ​ഹ​ത്താ​യ പ്ര​സ്ഥാ​നം ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന് (ഡി​സി​എ​ല്‍) തു​ട​ക്ക​മി​ട്ട​ത്. ഡി​എ​സി​എ​ലി​ന്‍റെ ആ​ദ്യ​ത്തെ കൊ​ച്ചേ​ട്ട​ൻ എ​ന്ന​നി​ല​യി​ലും കൊ​ച്ചേ​ട്ട​ന്‍റെ ക​ത്തു​ക​ളി​ലൂ​ടെ​യും ആ​ബേ​ല​ച്ച​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യ്ക്കും പ്രി​യ​ങ്ക​ര​നാ​യി.

കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ല്‍ സു​റി​യാ​നി​ഭാ​ഷാ പ്ര​ഫ​സ​റും ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​നു​മാ​യി സേ​വ​നം ചെ​യ്ത​ശേ​ഷം കാ​ല്‍ നൂ​റ്റാ​ണ്ടു​കാ​ലം അ​ച്ച​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മേ​ഖ​ല എ​റ​ണാ​കു​ള​ത്താ​യി​രു​ന്നു. വ​ലി​യ ക​ഷ്‌​ട​പ്പാ​ടു​ക​ളി​ലൂ​ടെ​യും പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യു​മാ​ണ് ആ​ബേ​ല​ച്ച​ൻ ക​ലാ​ഭ​വ​നെ​യും ക​ലാ​പ്ര​സ്ഥാ​ന​ങ്ങ​ളെ​യും വ​ള​ർ​ത്തി​യ​ത്. ആ​ത്മീ​യ​ശ​ക്തി​യി​ലാ​ണ് ആ ​പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് അ​ദ്ദേ​ഹം മു​ന്നോ​ട്ടു​നീ​ങ്ങി​യ​ത്. ഉ​ള്ളി​ൽ ജ്വ​ലി​ച്ച താ​പ​സ​ചൈ​ത​ന്യം ആ​ബേ​ല​ച്ച​ന് മു​ന്നോ​ട്ടേ​ക്കു​ള്ള വ​ഴി​ക​ളി​ൽ പ്ര​കാ​ശ​മാ​യി.

മ​രി​ക്കാ​ത്ത പാ​ട്ടു​ക​ൾ

സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ൽ വി​ശു​ദ്ധ ചാ​വ​റ പി​താ​വി​നാ​ൽ സ്ഥാ​പി​ത​മാ​യ ആ​ദ്യ​ത്തെ ത​ദ്ദേ​ശീ​യ സ​ന്യാ​സ​സ​മൂ​ഹ​മാ​യ സി​എം​ഐ​യി​ൽ അം​ഗ​മാ​യ ആ​ബേ​ല​ച്ച​ൻ, സ​ഭ​യു​ടെ ആ​രാ​ധ​നാ​ക്ര​മ പൈ​തൃ​ക​ത്തി​നു ന​ൽ​കി​യ സം​ഭാ​വ​ന അ​തു​ല്യ​മാ​ണ്. അ​ദ്ദേ​ഹ​മെ​ഴു​തി​യ ഗാ​ന​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളെ ആ​ത്മീ​യ​മാ​യ അ​നു​ഭ​വ​ത്തി​ലൂ​ടെ ന​ട​ത്തു​ന്നു.

ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍ യേ​ശു​ദാ​സ് പാ​ടി അ​ന​ശ്വ​ര​മാ​ക്കി​യ ‘പ​രി​ശു​ദ്ധാ​ത്മാ​വേ നീ​യെ​ഴു​ന്ന​ള്ളി...’ എ​ന്നാ​രം​ഭി​ക്കു​ന്ന പാ​ട്ട് ക്രൈ​സ്ത​വ​വി​ശ്വാ​സി​ക​ള്‍ മാ​ത്ര​മ​ല്ല, മ​ല​യാ​ളി​ക​ളു​ള്ള​യി​ട​ത്തെ​ല്ലാം പ​തി​റ്റാ​ണ്ടു​ക​ളാ​യി ഏ​റ്റു​പാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ആ​ബേ​ല​ച്ച​ന്‍ എ​ന്ന ബ​ഹു​മു​ഖ​പ്ര​തി​ഭ കു​റി​ച്ച​താ​ണ് എ​ക്കാ​ല​ത്തെ​യും പ്രി​യ​പ്പെ​ട്ട ഈ ​ഗാ​നം.

ഈ​ശ്വ​ര​നെ​ത്തേ​ടി ഞാ​ന്‍... എ​ഴു​ന്ന​ള്ളു​ന്നു രാ​ജാ​വെ​ഴു​ന്ന​ള്ളു​ന്നു..., മ​നു​ഷ്യാ നീ ​മ​ണ്ണാ​കു​ന്നു..., ഗാ​ഗു​ല്‍​ത്താ​മ​ല​യി​ല്‍​നി​ന്നും..., ന​ട്ടു​ച്ച നേ​ര​ത്ത്... കാ​ല​ത്തെ അ​തി​ജീ​വി​ച്ചും പാ​ടി മ​തി​വ​രാ​ത്ത നൂ​റു​ക​ണ​ക്കി​നു പാ​ട്ടു​ക​ളാ​ണ് ആ​ബേ​ല​ച്ച​ന്‍റെ തൂ​ലി​ക​യി​ല്‍​നി​ന്നു രൂ​പ​പ്പെ​ട്ട​ത്. സാ​ഹി​ത്യ​സ​ന്പ​ന്ന​മാ​യ വ​രി​ക​ൾ, അ​നു​പ​മ​മാ​യ ശൈ​ലി, സു​ന്ദ​ര​മാ​യ പ്ര​യോ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ആ​ബേ​ല​ച്ച​ന്‍റെ പാ​ട്ടു​ക​ളെ വേ​റി​ട്ട​താ​ക്കി. വി​ശു​ദ്ധ​വാ​ര​ക​ർ​മ​ങ്ങ​ൾ, കു​രി​ശി​ന്‍റെ വ​ഴി, സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ എ​ന്നി​വ​യി​ലെ​ല്ലാം ഉ​പ​യോ​ഗി​ക്കു​ന്ന ആ​ബേ​ല​ച്ച​ന്‍റെ പാ​ട്ടു​ക​ൾ ന​മ്മു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം നേ​ടി.

1965ല്‍ ​ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ലാ​ണ് ആ​രാ​ധ​നാ​ക്ര​മ​ത്തി​ലെ പ്രാ​ര്‍​ഥ​ന​ക​ളും പാ​ട്ടു​ക​ളും സു​റി​യാ​നി​യി​ല്‍​നി​ന്നു മ​ല​യാ​ള​ത്തി​ലേ​ക്കു മൊ​ഴി​മാ​റ്റം ന​ട​ത്താ​നു​ള്ള ദൗ​ത്യം ആ​ബേ​ല​ച്ച​നെ ഏ​ല്‍​പ്പി​ച്ച​ത്. മൂ​ന്നു വ​ര്‍​ഷം എ​റ​ണാ​കു​ളം അ​ര​മ​ന​യി​ല്‍ താ​മ​സി​ച്ചാ​ണ് ഈ ​വ​ലി​യ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

2001 ഒ​ക‌്ടോ​ബ​ർ 27നാ​ണ് ആ​ബേ​ല​ച്ച​ന്‍റെ ജീ​വി​ത​ഗാ​നം നി​ല​ച്ച​ത്. അ​ബേ​ല​ച്ച​ന്‍റെ വ​രി​ക​ളെ​യും സ്മ​ര​ണ​ക​ളെ​യും അ​ർ​ഹി​ക്കു​ന്ന പ്രാ​ധാ​ന്യ​ത്തോ​ടെ സൂ​ക്ഷി​ച്ചു​വ​യ്ക്കാ​നും വ​രും ത​ല​മു​റ​ക​ളി​ലേ​ക്കു പ​ക​ർ​ന്നു​കൊ​ടു​ക്കാ​നും ന​മു​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നു മ​റ​ക്കാ​തി​രി​ക്കാം.

(ഡ​ൽ​ഹി ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്‌ട​റാ​ണ് ലേ​ഖ​ക​ൻ.)

Tags : Unsetting Creativity Anniversary FrAbel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up