x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടികളെ സ്നേഹിക്കണം പക്ഷേ, തിരുത്താൻ മടിക്കരുത്!

ഫാ. ​​​ഡോ. എ​​​ൽ. ആ​​​ന്‍റ​​​ണി സെ​​​ക്ര​​​ട്ട​​​റി,കെ​​​സി​​​ബി​​​സി ജാ​​​ഗ്ര​​​താ ക​​​മ്മി​​​ഷ​​​ൻ
Published: October 24, 2026 11:55 PM IST | Updated: October 24, 2026 11:55 PM IST

പ്രതീകാത്മക ചിത്രം - എഐ

അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും പ​​​ഠി​​​പ്പി​​​ക്കേ​​​ണ്ട​​​ത് വീ​​​ടും വി​​​ദ്യാ​​​ല​​​യ​​​വും ചേ​​​ർ​​​ന്നാ​​​ണ്: സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മി​​​ഷ​​​ന്‍റെ നി​​​ർ​​​ണാ​​​യ​​​ക ഉ​​​ത്ത​​​ര​​​വ്.
നേ​​​രം​​​പോ​​​ക്കി​​​ന്‍റെ​​​യും അ​​​മി​​​ത​​​ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ​​യും പേ​​​രി​​​ൽ കു​​​ട്ടി​​​ക​​​ൾ അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് വ​​​ഴു​​​തി​​​വീ​​​ഴു​​​മ്പോ​​​ൾ, അ​​​വ​​​രെ തി​​​രി​​​ച്ചു​​​ കൊ​​​ണ്ടു​​​വ​​​രാ​​​ൻ മു​​​തി​​​ർ​​​ന്ന​​​വ​​​ർ​​​ക്ക് ക​​​ഴി​​​യു​​​ന്നു​​​ണ്ടോ? ഈ ​​​ചോ​​​ദ്യം പ​​​ല​​​വി​​​ധ സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നി​​​ര​​​ന്ത​​​ര​​​മാ​​​യി ന​​​മു​​​ക്കി​​​ട​​യി​​​ൽ ഉ​​​യ​​​ർ​​​ന്നുതു​​​ട​​​ങ്ങി​​​യി​​​ട്ട് ചി​​​ല വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി.

സ്‌​​​കൂ​​​ളു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​യ​​​രു​​​ന്ന വി​​​വാ​​​ദ​​​ങ്ങ​​​ൾ, അ​​​തി​​​ക്ര​​​മ സം​​​ഭ​​​വ​​​ങ്ങ​​​ൾ, ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗം, കൊ​​​ച്ചു​​​കു​​​ട്ടി​​​ക​​​ൾ​​പോ​​​ലും ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ പ​​​ല സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ലും ഇ​​​ത്ത​​​രം ച​​​ർ​​​ച്ച​​​ക​​​ൾ ന​​​മു​​​ക്കി​​​ട​​​യി​​​ൽ ന​​​ട​​​ക്കു​​​ന്നു. അ​​​തേസ​​​മ​​​യം, കു​​​ട്ടി​​​ക​​​ളു​​​ടെ ചി​​​ല സ്വാ​​​ത​​​ന്ത്ര്യ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​ച്ചു, കു​​​ട്ടി​​​ക​​​ൾ​​​ക്കെ​​​തി​​​രേ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു തു​​​ട​​​ങ്ങി​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്ക് വ​​​ഴി​​​യൊ​​​രു​​​ക്കു​​​ക​​​യും സ്‌​​​കൂ​​​ളു​​​ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​വു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ങ്ങ​​​ളും വി​​​ര​​​ള​​​മ​​​ല്ല. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മി​​​ഷ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് പ്ര​​​സ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്.

കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗം, അ​​​ശ്ലീ​​​ല ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ളോ​​​ടു​​​ള്ള അ​​​മി​​​ത​​​മാ​​​യ താ​​​ത്​​​പ​​​ര്യം, ചൂ​​​ഷ​​​ണ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള ബ​​​ന്ധ​​​ങ്ങ​​​ൾ, മൊ​​​ബൈ​​​ൽ ഫോ​​​ൺ-​​​സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ അ​​​ടി​​​മ​​​ത്തം തു​​​ട​​​ങ്ങി​​​യ​​​വ ന​​​മ്മു​​​ടെ വീ​​​ടു​​​ക​​​ളി​​​ലും വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ൽ പൊ​​​തു​​​വെ​​​യും ഗൗ​​​ര​​​വ​​​മാ​​​യ ആ​​​ശ​​​ങ്ക ഉ​​​യ​​​ർ​​​ത്തു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണ്. എ​​​ന്നാ​​​ൽ, അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ പ​​​ല​​​പ്പോ​​​ഴും തി​​​രി​​​ച്ച​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത് പ്ര​​​ശ്നം കൈ​​​വി​​​ട്ടു​​​പോ​​​കു​​​മ്പോ​​​ഴാ​​​ണ്. കു​​​ട്ടി​​​ക​​​ളെ ക​​​ണ്ണ​​​ട​​​ച്ച് വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​തും അ​​​വ​​​രു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യി​​​ലേ​​​ക്കു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മാ​​​കു​​​മെ​​​ന്ന ഭ​​​യ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ നി​​​രീ​​​ക്ഷ​​​ണം പോ​​​ലും ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തും അ​​​തീ​​​വ ദോ​​​ഷ​​​ക​​​ര​​​മാ​​​ണ്.

ബാ​ലാ​വ​കാ​ശ ക​മ്മിഷ​ന്‍റെ നി​ർ​ണാ​യ​ക ഉ​ത്ത​ര​വ്

കേ​ര​ള സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മി​ഷ​ൻ 23ന് ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗൗ​ര​വ​മാ​യ ച​ർ​ച്ച അ​ർ​ഹി​ക്കു​ന്നു. സ്കൂ​ളു​ക​ളി​ലെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം, ല​ഹ​രി​വ​സ്തു​ക്ക​ൾ ത​ട​യു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന, യൂ​ണി​ഫോം-​അ​ച്ച​ട​ക്ക വ്യ​വ​സ്ഥ​ക​ൾ, അ​ധ്യാ​പ​ക​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച ക​മ്മി​ഷ​ൻ, കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​മ്പോ​ൾ മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ത​ങ്ങ​ളു​ടെ ക​ട​മ​ക​ൾ വി​സ്മ​രി​ക്ക​രു​തെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്നു.

സ്കൂ​​​ൾസ​​​മ​​​യ​​​ത്ത് മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ഗു​​​രു​​​ത​​​ര​​​മാ​​​യ അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​ന​​​മാ​​​യി കാ​​​ണ​​​ണ​​​മെ​​​ന്നും, എ​​​ന്നാ​​​ൽ, പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ അ​​​റി​​​വോ​​​ടെ കൊ​​​ണ്ടു​​​വ​​​രു​​​ന്ന ഫോ​​​ണു​​​ക​​​ൾ ഓ​​​ഫാ​​​ക്കി സൂ​​​ക്ഷി​​​ക്കാ​​​ൻ സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വ് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. അ​​​തേസ​​​മ​​​യം, സ്‌​​​കൂ​​​ളി​​​ലെ മൊ​​​ബൈ​​​ൽ ഉ​​​പ​​​യോ​​​ഗ​​​ം ഗു​​​രു​​​ത​​​ര​​​മാ​​​യ അ​​​ച്ച​​​ട​​​ക്ക ലം​​​ഘ​​​ന​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച് ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണം. കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മി​​​ത​​​മാ​​​യ മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​പ​​​യോ​​​ഗം അ​​​വ​​​രി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ മാ​​​ന​​​സി​​​ക, ശാ​​​രീ​​​രി​​​ക പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ​​​ക്ക് കാ​​​ര​​​ണ​​​മാ​​​കു​​​ന്നെ​​​ന്ന നി​​​രീ​​​ക്ഷ​​​ണ​​​വും ബാ​​​ല​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ണ്ട്. ഈ ​​​വി​​​ഷ​​​യം മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര ശ്ര​​​ദ്ധ​​​യ​​​ർ​​​ഹി​​​ക്കു​​​ന്നു​​​ണ്ട്.

ല​​​ഹ​​​രി​​​പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പ​​​ടെ ആ​​​രോ​​​ഗ്യ​​​ത്തി​​​ന് ഹാ​​​നി​​​ക​​​ര​​​മാ​​​യ വ​​​സ്തു​​​ക്ക​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന അ​​​ധ്യാ​​​പ​​​ക​​​ർ കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും, എ​​​ന്നാ​​​ൽ അ​​​ത് കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ന്ത​​​സി​​​നും അ​​​ഭി​​​മാ​​​ന​​​ത്തി​​​നും മു​​​റി​​​വേ​​​ൽ​​​ക്കാ​​​ത്ത രീ​​​തി​​​യി​​​ൽ ആ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു. കു​​​ട്ടി​​​ക​​​ളെ അ​​​പ​​​മാ​​​നി​​​ക്കു​​​ക​​​യോ മാ​​​ന​​​സി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യോ ക്ലാ​​​സി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്താ​​​ക്കു​​​ക​​​യോ വി​​​ദ്യാ​​​ഭ്യാ​​​സാ​​​വ​​​കാ​​​ശം നി​​​ഷേ​​​ധി​​​ക്കു​​​ക​​​യോ ചെ​​​യ്യാ​​​തെ, നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യ അ​​​ച്ച​​​ട​​​ക്ക​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വ് നി​​​ഷ്ക​​​ർ​​​ഷി​​​ക്കു​​​ന്നു.

തി​രു​ത്ത​ലു​ക​ളും ര​ക്ഷി​താ​ക്ക​ളു​ടെ പ​ങ്കും

ഇ​വി​ടെ പ്ര​സ​ക്ത​മാ​യ ചോ​ദ്യം ഇ​താ​ണ്: കു​ട്ടി​ക​ളി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​വും അ​ച്ച​ട​ക്ക​വും വ​ള​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ടോ? സ്കൂ​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം ത​ട​യു​ക​യോ അ​ച്ച​ട​ക്ക​ലം​ഘ​നം ചോ​ദ്യം ചെ​യ്യു​ക​യോ ചെ​യ്യു​മ്പോ​ൾ ചി​ല ര​ക്ഷി​താ​ക്ക​ൾ അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ രം​ഗ​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ധ്യാ​പ​ക​രെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്നു. കു​ട്ടി​ക​ളു​ടെ ഓ​രോ പ്ര​വൃ​ത്തി​യെ​യും ന്യാ​യീ​ക​രി​ക്കു​ക​യും തി​രു​ത്ത​ലു​ക​ൾ​ക്കെ​ല്ലാം എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ര​ക്ഷാ​ക​ർ​തൃ സ​മീ​പ​നം കു​ട്ടി​ക​ളു​ടെ ദീ​ർ​ഘ​കാ​ല താ​ത്​പ​ര്യ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​ര​മ​ല്ല.

സ്നേ​​​ഹം എ​​​ന്ന​​​ത് തെ​​​റ്റു​​​ക​​​ൾ​​​ക്കും അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്കും സം​​​ര​​​ക്ഷ​​​ണ​​​ക​​​വ​​​ചം തീ​​​ർ​​​ക്ക​​​ല​​​ല്ല; തെ​​​റ്റു​​​ക​​​ളി​​​ൽ​​​നി​​​ന്ന് അ​​​ക​​​ന്നു​​​നി​​​ൽ​​​ക്കാ​​​ൻ കു​​​ട്ടി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്ക​​​ലാ​​​ണ്. കു​​​ട്ടി​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ്വാ​​​ത​​​ന്ത്ര്യം വേ​​​ണം; എ​​​ന്നാ​​​ൽ, അ​​​തി​​​നൊ​​​പ്പം അ​​​തി​​​രു​​​ക​​​ളും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളും തി​​​രി​​​ച്ച​​​റി​​​യാ​​​നു​​​ള്ള വി​​​വേ​​​ക​​​വും അ​​​വ​​​രി​​​ൽ രൂ​​​പ​​​പ്പെ​​​ട​​​ണം. അ​​​വ​​​രു​​​ടെ സു​​​ഹൃ​​​ദ്ബ​​​ന്ധ​​​ങ്ങ​​​ൾ, ഓ​​​ൺ​​​ലൈ​​​ൻ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ, ഉ​​​റ​​​ക്ക​​​ശീ​​​ല​​​ങ്ങ​​​ൾ, മൊ​​​ബൈ​​​ൽ ഉ​​​പ​​​യോ​​​ഗം, പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ലെ പെ​​​ട്ടെ​​​ന്നു​​​ള്ള മാ​​​റ്റ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ച് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണം. കു​​​റ്റ​​​പ്പെ​​​ടു​​​ത്ത​​​ലി​​​നു​​​ പ​​​ക​​​രം തു​​​റ​​​ന്ന സം​​​ഭാ​​​ഷ​​​ണ​​​വും വി​​​ശ്വാ​​​സ​​​വും വ​​​ള​​​ർ​​​ത്ത​​​ണം. പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ അ​​​ക​​​പ്പെ​​​ട്ടാ​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന ഭ​​​യം​​​കൊ​​​ണ്ട് കു​​​ട്ടി​​​ക​​​ൾ നി​​​ശ​​​ബ്‌​​ദ​​​രാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്ക​​​ണം.

അ​​​തേ​​​സ​​​മ​​​യം, അ​​​ച്ച​​​ട​​​ക്കം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് അ​​​പ​​​മാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യോ ഭീ​​​ഷ​​​ണി​​​യി​​​ലൂ​​​ടെ​​​യോ ശാ​​​രീ​​​രി​​​ക-​​​മാ​​​ന​​​സി​​​ക പീ​​​ഡ​​​ന​​​ത്തി​​​ലൂ​​​ടെ​​​യോ ആ​​​ക​​​രു​​​ത്. കു​​​ട്ടി​​​ക​​​ളു​​​ടെ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന​​​തും ആ​​​ത്മ​​​ഹ​​​ത്യാ​​​ഭീ​​​ഷ​​​ണി​​​ക​​​ളെ​​​യും ​മ​​​റ്റും നി​​​സാ​​​ര​​​മാ​​​യി കാ​​​ണു​​​ന്ന​​​തും അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണ്. ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന കാ​​​ര​​​ണ​​​ങ്ങ​​​ൾ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ​​​തി​​​നാ​​​ൽ, അ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ല്ലാ​​​തെ അ​​​ധ്യാ​​​പ​​​ക​​​രി​​​ലോ ര​​​ക്ഷി​​​താ​​​ക്ക​​​ളി​​​ലോ മാ​​​ത്രം ആ​​​രോ​​​പി​​​ക്കു​​​ന്ന​​​തും ശ​​​രി​​​യ​​​ല്ല. കു​​​ട്ടി​​​ക​​​ളു​​​ടെ മാ​​​ന​​​സി​​​കാ​​​വ​​​സ്ഥ തി​​​രി​​​ച്ച​​​റി​​​യാ​​​നും ആ​​​വ​​​ശ്യ​​​മാ​​​യ കൗ​​​ൺ​​​സ​​​ലിം​​ഗും വി​​​ദ​​​ഗ്ധ​​​സ​​​ഹാ​​​യ​​​വും ല​​​ഭ്യ​​​മാ​​​ക്കാ​​​നും വീ​​​ടും വി​​​ദ്യാ​​​ല​​​യ​​​വും ആ​​​രോ​​​ഗ്യ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും കൈ​​​കോ​​​ർ​​​ക്ക​​​ണം.

യ​ഥാ​ർ​ഥ വി​ദ്യാ​ഭ്യാ​സ​വും കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​വും

കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണം; അ​​​തു​​​പോ​​​ലെ അ​​​വ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യും സ്വ​​​ഭാ​​​വ​​​രൂ​​​പീ​​​ക​​​ര​​​ണ​​​വും സാ​​​മൂ​​​ഹി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ബോ​​​ധ​​​വും ഉ​​​റ​​​പ്പാ​​​ക്ക​​​പ്പെ​​​ട​​​ണം. കു​​​ട്ടി​​​ക​​​ൾ​​​ക്ക് എ​​​ന്തും ചെ​​​യ്യാ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യം ന​​​ൽ​​​കു​​​ന്ന​​​ത​​​ല്ല പു​​​രോ​​​ഗ​​​മ​​​ന​​​പ​​​ര​​​മാ​​​യ ര​​​ക്ഷാ​​​ക​​​ർ​​​തൃ​​​ത്വം. ശ​​​രി​​​യും തെ​​​റ്റും തി​​​രി​​​ച്ച​​​റി​​​യാ​​​നും തെ​​​റ്റു​​​ക​​​ളു​​​ടെ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കാ​​​നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കാ​​​നും അ​​​വ​​​രെ പ്രാ​​​പ്ത​​​രാ​​​ക്കു​​​ന്ന​​​താ​​​ണ് യ​​​ഥാ​​​ർ​​​ഥ വി​​​ദ്യാ​​​ഭ്യാ​​​സം.

കു​​​ട്ടി​​​ക​​​ളെ സ്നേ​​​ഹി​​​ക്ക​​​ണം, വി​​​ശ്വ​​​സി​​​ക്ക​​​ണം, കേ​​​ൾ​​​ക്ക​​​ണം; ആ​​​വ​​​ശ്യ​​​മു​​​ള്ള​​​പ്പോ​​​ൾ തി​​​രു​​​ത്തു​​​ക​​​യും വേ​​​ണം. തി​​​രു​​​ത്താ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​വും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും ന​​​ഷ്‌​​ട​​​പ്പെ​​​ട്ടാ​​​ൽ വീ​​​ടും വി​​​ദ്യാ​​​ല​​​യ​​​വും കു​​​ട്ടി​​​ക​​​ളു​​​ടെ വ​​​ള​​​ർ​​​ച്ച​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ പ​​​ങ്ക് നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള​​​ല്ലാ​​​താ​​​കും. കു​​​ട്ടി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം അ​​​ധ്യാ​​​പ​​​ക​​​രു​​​ടേ​​​തു മാ​​​ത്ര​​​മ​​​ല്ല; അ​​​ത് കു​​​ടും​​​ബ​​​വും വി​​​ദ്യാ​​​ല​​​യ​​​വും സ​​​മൂ​​​ഹ​​​വും സ​​​ർ​​​ക്കാ​​​രും ഒ​​​രു​​​പോ​​​ലെ ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട കൂ​​​ട്ടു​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണ്.

ഇ​​​ത്ത​​​ര​​​ത്തി​​​ൽ, കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ​​​യും സ്വ​​​ഭാ​​​വ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തെ​​​യും ഒ​​​പ്പം, മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ​​​യും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളെ​​​യും പ​​​രി​​​ഗ​​​ണി​​​ച്ചു​​​കൊ​​​ണ്ട് കാ​​​ലാ​​​നു​​​സൃ​​​ത​​​മാ​​​യ നി​​​ർ​​​ദേ​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ സം​​​സ്‌​​​ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മി​​​ഷ​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ൽ ശ്ലാ​​​ഘ​​​നീ​​​യ​​​മാ​​​ണ്. തി​​​രി​​​ച്ച​​​റി​​​യ​​​പ്പെ​​​ടാ​​​തെ​​​പോ​​​കു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ൽ അ​​​ക​​​പ്പെ​​​ടു​​​ന്ന അ​​​നേ​​​കം കു​​​ട്ടി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യും തി​​​രി​​​ച്ചു​​​വ​​​ര​​​വും ല​​​ക്ഷ്യ​​​മാ​​​ക്കി ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​പൂ​​​ർ​​​ണ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്കും വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കും ഈ ​​​ഉ​​​ത്ത​​​ര​​​വ് ദി​​​ശാ​​​ബോ​​​ധം ന​​​ൽ​​​കി​​​യേ​​​ക്കും.

Tags : NotHesitate Love Children Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up