Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Battle

Kollam

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല: സ​മ​രത്തിനൊരുങ്ങി പ്ര​ദേ​ശ​വാ​സി​ക​ള്‍

കു​ള​ത്തൂ​പ്പു​ഴ : പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യു​ടെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ നി​ന്ന് ജ​ന​വാ​സ മേ​ഖ​ല​യാ​യ കു​ള​ത്തൂ​പ്പു​ഴ വി​ല്ലേ​ജ്, തി​ങ്ക​ള്‍​ക്ക​രി​ക്കം വി​ല്ലേ​ജ് എന്നിവ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം തു​ട​ങ്ങു​ന്നു.

ക​ര്‍​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള സം​സ്ഥാ​ന ക​ര്‍​ഷ​ക സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് (കെ​എ​സ്‌​കെ​എ​സ്) സ​മ​രം ആ​രം​ഭി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ കൃ​ഷി ഭൂ​മി സം​ര​ക്ഷി​ക്കു​വാ​ന്‍ ഏ​ത് സ​മ​ര​വും സ്വീ​ക​രി​ക്കു​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ വ്യ​ക്ത​മാ​ക്കി. കു​ള​ത്തൂ​പ്പു​ഴ വി​ല്ലേ​ജി​ല്‍ ഉ​ള്‍​പ്പെ​ട്ട വ​ന​ത്തി​ല്‍ ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്ത് ആ​രം​ഭി​ച്ച ക​ല്ലാ​ര്‍ എ​സ്റ്റേ​റ്റി​ന്‍റെ കു​റെ ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യും കു​ള​ത്തൂ​പ്പു​ഴ​യി​ലെ ര​ണ്ട് വി​ല്ലേ​ജി​ല്‍​പ്പെ​ട്ട വാ​ര്‍​ഡു​ക​ളി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യു​മാ​ണ് ക​ര​ട് വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്.

1961 -ല്‍ ​നി​ര്‍​മാ​ണം തു​ട​ങ്ങി 1986 മെ​യ് 26 ന് ​ക​മ്മീ​ഷ​ന്‍ ചെ​യ്ത തെ​ന്മ​ല അ​ണ​ക്കെ​ട്ട് നി​ല​വി​ല്‍ വ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ച്ചി​രു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ച​ത് അ​ന്ന് വ​ന​മാ​യി​രു​ന്ന മേ​ഖ​ല​യി​ലാ​യി​രു​ന്നു. സാം​ന​ഗ​ര്‍ അ​മ്പ​തേ​ക്ക​ര്‍ മേ​ഖ​ല​ക​ളി​ല്‍ ആ​യി​രു​ന്നു ശ്രീ​ല​ങ്ക​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ളെ താ​മ​സി​പ്പി​ച്ച​ത്. മ​നു​ഷ്യ​രു​ടെ ജീ​വി​ത പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ്ര​ദേ​ശ​ത്തെ ജ​ന​വാ​സ മേ​ഖ​ല​യാ​ക്കി മാ​റ്റി​യെ​ടു​ത്ത​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളാ​ണ് ക​ര​ട് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 50 വ​ര്‍​ഷ​ത്തെ പ്ര​ദേ​ശ​ത്തെ ഭൂ​മി​ശാ​സ്ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ കു​ള​ത്തൂ​പ്പു​ഴ വി​ല്ലേ​ജി​നെ ഇ​എ​സ്‌​ഐ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​വാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് ഒ​രു കാ​ര​ണ​വും കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ക​ര്‍​ഷ​ക സം​ഘ​ട​ന പ​റ​യു​ന്നു. മ​ഹാ​പ്ര​ള​യ​ത്തി​ലും ഇ​ക്ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ലെ പ്ര​ള​യ​ങ്ങ​ളി​ലും ഈ ​പ​റ​യു​ന്ന വി​ല്ലേ​ജു​ക​ളി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലോ മ​ണ്ണി​ടി​ച്ചി​ലോ കാ​ര​ണം ആ​ള്‍​നാ​ശ​മോ മ​റ്റു നാ​ശ​ങ്ങ​ളോ ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ല്ല​ട​യാ​റിന്‍റെ ജ​ല​നി​ര​പ്പ് ഉ​യ​രു​മ്പോ​ള്‍ ന​ദി​ക്ക​ര​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തേ​ക്ക് ക്യാ​മ്പി​ലേ​ക്ക് മാ​റ്റും.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ളോ അ​ന​ധി​കൃ​ത ക്വാ​റി​ക​ളോ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​കൃ​തി​ക്ഷോ​ഭം മൂ​ല​മു​ള്ള നാ​ശ​ന​ങ്ങ​ളും ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇ​വി​ടെ വീ​ട് വ​ച്ച് കൃ​ഷി ചെ​യ്തു ജീ​വി​ച്ചു പോ​രു​ന്ന​തും ആ​യി​ര​ക്ക​ണ​ക്കാ​യ ആ​ദി​വാ​സി​ക​ളും മ​റ്റു​ള്ള​വ​രു​മാ​ണെ​ന്ന് സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം കെ​എ​സ്‌​കെ​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി .​ജെ. സു​രേ​ഷ് ശ​ര്‍​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡാ​ലി ശ​ശി​കു​മാ​ര്‍, പി. ​വി​ജ​യ​മ്മ, വി​ല്‍​സ​ണ്‍ വി​ല്ലു​മ​ല, സി. ​സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

NRI

ന്യൂ​യോ​ർ​ക്ക് മേ​യ​റും സ്പീ​ക്ക​റും ത​മ്മി​ൽ പോ​ര് മുറുകുന്നു

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ സോ​ഹ്‌​റാ​ൻ മം​ദാ​നി​യും സി​റ്റി കൗ​ൺ​സി​ൽ സ്പീ​ക്ക​ർ ജൂ​ലി മെ​നി​നും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ പോ​ര് ഭ​ര​ണ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്നു.

മേ​യ​ർ പ​ദ​വി​യി​ലേ​റി ആ​ദ്യ നൂ​റ് ദി​ന​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴേ​ക്കും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ലെ ഈ ​ര​ണ്ട് പ്ര​മു​ഖ നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള ഭി​ന്ന​ത പ​ര​സ്യ​മാ​യി​രി​ക്കു​ക​യാ​ണ്.

മേ​യ​റു​ടെ പു​തി​യ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ൾ, വ​സ്തു​നി​കു​തി വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം, വം​ശീ​യ തു​ല്യ​താ റി​പ്പോ​ർ​ട്ടി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ എ​ന്നി​വ​യെ സ്പീ​ക്ക​ർ ജൂ​ലി മെ​നി​ൻ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

‌ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ക്വീ​ൻ​സി​ൽ മേ​യ​റു​ടെ 100-ാം ദി​ന പ്ര​സം​ഗ വേ​ദി​ക്ക് പു​റ​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നി​ൽ സ്പീ​ക്ക​റു​ടെ ഇ​ട​പെ​ട​ലു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നു. അ​ധ്യാ​പ​ക സ​ഹാ​യി​ക​ളു​ടെ ശ​മ്പ​ള വ​ർ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ന​ഗ​ര​ത്തി​ന്‍റെ 5.4 ബി​ല്യ​ൺ ഡോ​ള​ർ ബ​ജ​റ്റ് ക​മ്മി നി​ക​ത്തു​ന്ന​തി​നെ​ച്ചൊ​ല്ലി ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ ശ​ക്ത​മാ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ട്.​ ഡെ​മോ​ക്രാ​റ്റി​ക് സോ​ഷ്യ​ലി​സ്റ്റ് വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള മേ​യ​ർ മം​ദാ​നി​യു​ടെ ഭ​ര​ണ​ത്തി​ന് സ്പീ​ക്ക​റു​ടെ എ​തി​ർ​പ്പ് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നു​മാ​ണ് ഇ​രു​വ​രു​ടെ​യും ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം. എ​ങ്കി​ലും, ഭ​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ ഉ​ട​ലെ​ടു​ത്ത ഈ ​പോ​ര് വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഭ​ര​ണ​സ്തം​ഭ​ന​ത്തി​ന് കാ​ര​ണ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്.

International

"നി​ധി' തേ​ടി ലോ​ക​ശ​ക്തി​ക​ള്‍; ഭൂമിയുടെ ലോക്കർ യു​ദ്ധ​ഭൂ​മി​യാ​കു​മോ?

കോപൻഗേഹൻ: ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപുതച്ച ഏകാന്തമായ ദ്വീപ്, ഗ്രീന്‍ലാന്‍ഡ്. ലോകത്തിലെ ഏറ്റവും വലിയ ഈ ദ്വീപിനെ വെറുമൊരു ഹിമപ്രദേശമായി കണ്ടിരുന്ന കാലം കഴിഞ്ഞു. ഇന്ന് ആഗോള രാഷ്‌ട്രീയ ത്തിലെയും സമ്പദ് വ്യവസ്ഥയിലെയും ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഇടമായി ഗ്രീന്‍ലാന്‍ഡ് മാറിയിരിക്കുന്നു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെപ്പോലുള്ള ലോകനേതാക്കള്‍ ഈ ദ്വീപിനായി കണ്ണുവയ്ക്കുമ്പോള്‍, അതിനു പിന്നില്‍ കേവലം ഭൂമിശാസ്ത്രപരമായ താത്പര്യങ്ങള്‍ മാത്രമല്ല, കോടിക്കണക്കിനു ഡോളര്‍ മൂല്യമുള്ള പ്രകൃതിവിഭവങ്ങളുടെ വലിയൊരു ശേഖരം കൂടിയുണ്ട്.

ഗ്രീന്‍ലാന്‍ഡിന്‍റെ ചരിത്രം

നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുമ്പ് എറിക് ദി റെഡ് എന്ന വൈക്കിംഗ് നാവികന്‍ എത്തിയ കാലം മുതല്‍ ഗ്രീന്‍ലാന്‍ഡ് ലോകത്തിനു കൗതുകമാണ്. ഡെന്മാര്‍ ക്കിന്‍റെ കീഴിലുള്ള ഈ സ്വയംഭരണ പ്രദേശം സ്വന്തമാക്കാന്‍ അമേരിക്ക പതിറ്റാണ്ടുകളായി ശ്രമിക്കുന്നുണ്ട്. 1867ല്‍ വില്യം സെവാര്‍ഡ് തുടങ്ങിയ ആഗ്രഹം 2019ല്‍ ഡോണള്‍ഡ് ട്രംപില്‍ വരെ എത്തിനില്‍ക്കുന്നു. ഗ്രീന്‍ലാന്‍ഡ് വിലയ്ക്കു വാങ്ങാമെന്ന ട്രംപിന്‍റെ നിര്‍ദേശം അസംബന്ധം എന്നാണ് ഡാനിഷ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പോലും ഈ വിഷയം വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ട്.

ഗ്രീന്‍ലാന്‍ഡിലെ നിധി

ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ പ്രകാരം, വരുംകാല ലോകത്തെ നിയന്ത്രിക്കാന്‍ പോകുന്ന പ്രധാന വിഭവങ്ങള്‍ ഗ്രീന്‍ലാന്‍ഡിന്‍റെ മഞ്ഞിനടിയില്‍ ഒളിഞ്ഞിരിപ്പുണ്ട്.
അപൂര്‍വ ധാതുക്കള്‍: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, സോളാര്‍ പാനലുകള്‍ എന്നിവ നിര്‍മിക്കാന്‍ ആവശ്യമായ നിര്‍ണായക ധാതുക്കളുടെ വന്‍ ശേഖരം ഇവിടെയുണ്ട്.
ഫോസില്‍ ഇന്ധനങ്ങള്‍: ആര്‍ട്ടിക് മേഖലയില്‍ വലിയ തോതിലുള്ള എണ്ണ, പ്രകൃതിവാതക നിക്ഷേപമുണ്ടെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു.
ക്രയോലൈറ്റ്: രണ്ടാം ലോകമഹായുദ്ധകാലത്തു വിമാന നിര്‍മാണത്തിനുള്ള അലുമിനിയം വേര്‍തിരിച്ചെടുക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ ധാതു ഇവിടെ ധാരാളമായി കണ്ടുവരുന്നു.

വെല്ലുവിളികള്‍ നിറഞ്ഞ ഖനനം

ഗ്രീന്‍ലാന്‍ഡ് എന്ന നിധിശേഖരത്തിലേക്കുള്ള വഴി അത്ര എളുപ്പമല്ല. ഏകദേശം 80 ശതമാനവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ട ഈ മണ്ണില്‍ ഖനനം നടത്തുന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണ്.
ഖനനം മൂലമുണ്ടാകുന്ന മലിനീകരണം ഇവിടുത്തെ ശുദ്ധജലത്തെയും തദ്ദേശീയരുടെ ജീവിതത്തെയും ദോഷകരമായി ബാധിക്കും. റേഡിയോ ആക്ടീവ് മൂലകങ്ങളുമായി കലര്‍ന്നു കിടക്കുന്ന ധാതുക്കള്‍ വേര്‍തിരിച്ചെ ടുക്കുന്നതിനു ഗ്രീന്‍ലാന്‍ഡ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനവും ആര്‍ട്ടിക്കും

ആഗോളതാപനം മൂലം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകുന്നത് ലോകത്തിനു ഭീഷണിയാണെങ്കിലും വന്‍കിട കമ്പനകള്‍ ഇതിനെ ഒരു അവസരമായാണ് കാണുന്നത്. മഞ്ഞുരുകുന്നതോടെ പുതിയ കപ്പല്‍ ചാലുകള്‍ തുറക്കപ്പെടുകയും ധാതുക്കള്‍ കടത്തിക്കൊണ്ടുപോകുന്നത് എളുപ്പമാവുകയും ചെയ്യുമെന്നാണ് ആഗോളഭീമന്മാരുടെ കണക്കുകൂട്ടല്‍. എത്ര മോശപ്പെട്ട കച്ചവട താത്പര്യമാണ് ഇവരുടെ ഉള്ളിലുള്ളതെന്ന് ഇതു വെളിവാക്കുന്നു. യഥാര്‍ഥത്തില്‍ ഗ്രീന്‍ലാന്‍ഡിനെ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്ന കഴുകനോടാണ് അമേരിക്കയെ പലരു ഉപമിക്കുന്നത്. പ്രത്യേകിച്ചും ആ രാജ്യത്തിന്‍റെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

ഗ്രീന്‍ലാന്‍ഡുകാരുടെ നിലപാട്

വികസനത്തെ അവര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും തങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശവും പരിസ്ഥിതിയുടെ സുരക്ഷിതത്വവും ഉറപ്പുവരുത്ത ണമെന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ട്. ഗ്രീന്‍ലാന്‍ഡ് ഇന്നു കേവലം ഒരു മഞ്ഞു ദ്വീപല്ല, മറിച്ച് നാളെയുടെ ഊര്‍ജം കാത്തുവച്ചിരിക്കുന്ന ഭൂമിയുടെ ലോക്കര്‍ ആണ്. ലോകശക്തികളുടെ മത്സരബുദ്ധിയും പ്രകൃതിയുടെ സംരക്ഷണവും തമ്മിലുള്ള വലിയൊരു പോരാട്ടത്തിനാകും വരും ദശകങ്ങളില്‍ ഈ ഹിമദേശം സാക്ഷ്യം വഹിക്കുക.

Latest News

Corehub Up