കാഞ്ഞങ്ങാട്: 42-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോളില്‍ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇനി ക്വാര്‍ട്ടര്‍ പോരാട്ടങ്ങളുടെ ചൂട്. ചാമ്പ്യന്മാരായ തൃശൂരും (ആണ്) കോഴിക്കോടും (പെണ്) അവസാന എട്ടില്‍ എത്തി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കൊല്ലം, കണ്ണൂര്‍ ടീമുകളും ക്വാര്‍ട്ടറിലെത്തി. പെണ്‍കുട്ടികളില്‍ കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, കോട്ടയം ടീമുകളും ക്വാര്‍ട്ടറിലെത്തി.
ആണ്‍കുട്ടികളുടെ ലീഗില്‍ തിരുവനന്തപുരം 65-30ന് മലപ്പുറത്തെയും കോഴിക്കോട് 53-40ന് എറണാകുളത്തെയും പെണ്‍കുട്ടികളില്‍ കോഴിക്കോട് 72-14ന് കാസര്‍ഗോഡിനെയും എറണാകുളം 56-26ന് പാലക്കാടിനെയും കീഴടക്കി.
Tags : Youth Basketball Quarterfinal Battle