x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നി​ലും സം​ഘ​വും ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി; മ​ട​ക്കം എ​ട്ട് മാ​സ​ത്തി​ന് ശേ​ഷം

വെബ് ഡെസ്ക്
Published: July 15, 2026 05:27 AM IST | Updated: July 15, 2026 05:27 AM IST

അനിൽ മേനോനും സംഘാംഗങ്ങളും രാജ്യാന്തര സ്പേസ് സ്റ്റേഷനിൽ.

ന്യൂ​യോ​ർ​ക്ക്: മ​ല​യാ​ളി​യാ​യ അ​നി​ൽ മേ​നോ​നും സം​ഘ​വും ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി. അ​നി​ലി​ന്‍റെ പേ​ട​ക​മാ​യ സോ​യൂ​സ് പ്രോ​ഗ്ര​സ് ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 11.30ന് ​ബ​ഹി​രാ​കാ​ശ നി​ല​യ​വു​മാ​യി പേ​ട​കം ബ​ന്ധി​പ്പി​ച്ചു. പു​ല​ർ​ച്ചെ 1.25ന് ​അ​നി​ലും സം​ഘ​വും രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി.

ഇ​തോ​ടെ രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​യി യു​എ​സ് സ്പേ​സ് ഫോ​ഴ്സ് കേ​ണ​ൽ ഡോ. ​അ​നി​ൽ മേ​നോ​ൻ. ബ​ഹി​രാ​കാ​ശം താ​ണ്ടു​ന്ന ആ​ദ്യ മ​ല​യാ​ളി​യും അ​നി​ലാ​ണ്.

ഇ​ന്ത്യ​ൻ​സ​മ​യം രാ​ത്രി 8.17നാ​ണ് അ​നി​ൽ മേ​നോ​നും സം​ഘ​വും യാ​ത്ര തി​രി​ച്ച​ത്. ക​സാ​ഖ്സ്ഥാ​നി​ലെ ബൈ​ക്ക​നൂ​ർ കോ​സ്മോ​ഡ്രോ​മി​ൽ​നി​ന്ന് റോ​സ്കോ​സ്മോ​സ് സോ​യൂ​സ് എം​എ​സ്-29 ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു യാ​ത്ര. സോ​യൂ​സ് 2.1 എ ​റോ​ക്ക​റ്റി​ലാ​ണു പേ​ട​ക​ത്തെ വി​ക്ഷേ​പി​ച്ച​ത്. റ​ഷ്യ​ൻ ശാ​സ്ത്ര​ജ്ഞ​രാ​യ പ്യോ​ത്ത​ർ ഡു​ബ്രോ​വ്, അ​ന്ന കി​ക്കി​ന എ​ന്നി​വ​രും അ​നി​ലി​നൊ​പ്പ​മു​ണ്ട്.

ഇ​ന്ത്യ​ന്‍ - അ​മേ​രി​ക്ക​ന്‍ ഫി​സി​ഷ്യ​നും എ​ന്‍​ജി​നീ​യ​റും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ് അ​നി​ൽ‌ മേ​നോ​ൻ. സം​ഘം ഏ​ക​ദേ​ശം എ​ട്ട് മാ​സ​ത്തോ​ളം ബ​ഹി​രാ​കാ​ശ​ത്ത് ക​ഴി​യും. പാ​തി മ​ല​യാ​ളി​യാ​യ അ​നി​ല്‍ മേ​നോ​ന്‍ ജ​നി​ച്ച​തും വ​ള​ര്‍​ന്ന​തും അ​മേ​രി​ക്ക​യി​ലാ​ണ്. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​ണ് അ​നി​ലി​ന്‍റെ പി​താ​വ് ശ​ങ്ക​ര​ന്‍ മേ​നോ​ന്‍.

Tags : SpaceStation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up