പ്രതീകാത്മക ചിത്രം
സാംഭല്‍: ഉത്തര്‍പ്രദേശിലെ സംഭാലില്‍ ശ്മശാന ഭൂമി കൈയേറി നിര്‍മിച്ച ഈദ്ഗാഹ് അധികൃതര്‍ ബുള്‍ഡോസര്‍ പൊളിച്ചു. മധന്‍ ഗ്രാമത്തിലെ അസ്മോലി-ലോധിപ്പുര് റോഡിലുള്ള പ്ലോട്ട് നമ്പര്‍ 208ലെ 70 ചതുരശ്ര മീറ്റര്‍ ഭൂമിയിലെ നിര്‍മാണമാണ് കോടതി ഉത്തരവിനെത്തുടര്‍ന്ന് ഒഴിപ്പിച്ചത്.
കൈയേറ്റം ഒഴിപ്പിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ഉത്തരവനുസരിച്ചുള്ള അടിയന്തര നടപടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തോടെയായിരുന്നു പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines